Wonder 6 [Nikila] 2829

 

എന്റെ നിലവിളിയും റോയിയുടെ അലർച്ചയും മിഖിയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമെല്ലാം കേട്ട് റിസപ്ഷനിലുണ്ടായ രണ്ടു സെക്യൂരിറ്റികൾ കൂടി ഞങ്ങളുടെ പുറകെയോടി കമ്പനി തന്നു. അവസാനം റോയ് എന്നെ തല്ലാറായ സ്ഥിതി വന്നപ്പോഴേക്കും പുറകേ വന്ന സെക്യൂരിറ്റികള് ഞങ്ങളെ പിടിച്ചു മാറ്റി. അപ്പോഴേക്കും ഞങ്ങള് തമ്മില് കോംപ്രമൈസായി ഇതിനിടയില് കേറി വന്ന സെക്യൂരിറ്റികളെയും ചീത്ത വിളിച്ചു. അങ്ങനെയൊരു മാരത്തോൺ ഓട്ടവും നടത്തി ക്ഷീണച്ച ഞങ്ങള് റൂമിലേക്ക് കേറിയൊന്ന് ഫ്രഷായി. അപ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരുന്നു. ഇതിനിടയ്ക്ക് റോയിയുടെ വകയൊരു ഉപദേശവുമുണ്ടായി. ഇതു ഊട്ടിയാണെന്നും ദയവു ചെയ്ത് ഇത് പൂട്ടിക്കരുതെന്നും പിന്നെ കൊച്ചു കുട്ടികളെപ്പോലെ പെരുമാറാതെ അടങ്ങിയൊതുങ്ങി നടക്കണമെന്നൊക്കെയായിരുന്നു ആ ഉപദേശത്തിന്റെ സാരാംശം. ഞങ്ങൾക്ക് പിന്നെ ഉപദേശമെന്ന് പറയുന്ന സാധനമേ അലർജിയായതുക്കൊണ്ട് ഇതൊക്കെ അനുസരിച്ചത് തന്നെ ?. ഞങ്ങളെ കണ്ട് പഠിച്ച് കൊച്ചുകുട്ടികളാ ഞങ്ങളെപ്പോലെ പെരുമാറുന്നേ. എന്നിട്ടും കുറ്റം ഞങ്ങൾക്ക്?.

 

രാവിലെ ഒൻപതു മണിയോടെ ഞങ്ങൾ പുറത്തേക്ക് പോകാൻ റെഡിയായി. ആ സമയത്ത് മഞ്ഞുവീഴ്ച്ചയ്ക്കൊരു ശമനമുണ്ടായി. എന്നാലും ഇപ്പോഴും പുറത്തേക്കിറങ്ങിയാൽ നല്ല പോലെ വിറയല് വരാൻ പാകത്തിനുള്ള തണുപ്പുണ്ടായിരുന്നു. പക്ഷെ തണുപ്പൊന്നും എന്നെയും റോയിയെയും മിഖിയെയും ബാധിച്ചില്ല.

ഞങ്ങളുടെ ശരീരത്തിലെ ടെംപറേച്ചർ ഇപ്പോഴും മാറാതെ തന്നെയുണ്ട്. ഇനി ഇവിടെ നിന്നും നാട്ടിലേക്ക് പോകുന്നതു വരെ ഞങ്ങളുടെ ശരീര താപനില അങ്ങനെത്തന്നെ നിൽക്കും. തണുപ്പങ്ങനെ തോന്നാത്തതുക്കൊണ്ട് ഞങ്ങള് സ്വെറ്ററൊന്നും ധരിച്ചില്ല. പകരം ഞങ്ങള് തലേ ദിവസം നടത്തിയ ഷോപ്പിങ്ങില് വാങ്ങിക്കൂട്ടിയ സ്റ്റൈലിഷായ ഡ്രെസ്സുകൾ തന്നെയിട്ടു. ഞാൻ ധരിച്ചത് പല മടക്കുകളിൽ ഡിസൈൻ ചെയ്ത നീല ഷർട്ടും കറുത്ത ജീൻസും റോയ് ധരിച്ചത് ഒരു ആഷ് കളറിലുള്ള കോട്ടൺ ഷർട്ടും കടും നീല ജീൻസും മിഖി ധരിച്ചത് ഒരു ഡാർക്ക് കളർ ടി-ഷർട്ടും ജീൻസുമായിരുന്നു. അതിനു ശേഷം ഞങ്ങൾ മൂവരും കൂടി പല പല ആംഗിളുകളിലായുള്ള സെൽഫിയെടുത്തു കളിക്കലായിരുന്നു.

 

 

എല്ലാ പരിപാടികളും കഴിഞ്ഞപ്പോൾ പുറത്തേക്കിറങ്ങി ബാക്കിയുള്ള ടീംസിന്റെ കൂടെ ഞങ്ങള് വീണ്ടും ചേർന്നു. അവർക്കെല്ലാം ഞങ്ങളെ കണ്ടപ്പോൾ ഒരേ സമയം അതിശയവും അതേപോലെ അസൂയയും തോന്നി. ഇമ്മാതിരി തണുപ്പത്തും ഞങ്ങള് ക്യാഷ്വൽ ഡ്രെസ്സുകൾ മാത്രം ഇട്ട് പുറത്തേക്ക് വന്നതാണ് ഇവർക്ക് അതിശയം തോന്നാനുള്ള കാരണമെന്ന് ഞാനൂഹിച്ചു. എന്നാലും അസൂയ തോന്നാൻ കാരണമെന്തായിരിക്കുമെന്ന് ആലോചിച്ചപ്പോഴാണ് അവരുടെയെല്ലാം വേഷങ്ങൾ ശ്രദ്ധിക്കുന്നത്. എല്ലാവരും ഉടുത്തിരിക്കുന്നത് നരച്ച നിറങ്ങളുള്ള സ്വെറ്ററുകളാണ്. അപ്പോൾ സ്വാഭാവികമായും ഇവരെല്ലാം ധരിച്ചിരിക്കുന്ന ഭംഗിയുള്ള ഡ്രെസ്സുകളെല്ലാം കട്ടിയുള്ള ആ വസ്ത്രങ്ങൾക്കടിയിലായിപ്പോയി. അങ്ങനെയുള്ളപ്പോൾ ഞങ്ങള് മൂന്നു പേര് മാത്രം അതീന്നൊക്കെ വേറിട്ടു നിൽക്കുമ്പോൾ ആർക്കായാലും അസൂയ തോന്നുക സ്വാഭാവികം. ശ്രുതിക്കും ലയക്കുമാണ് ഇക്കാര്യത്തിൽ ഏറ്റവും വിഷമം തോന്നിയത്. പിന്നെയൊരാളും കൂടിയുണ്ടാവണമല്ലോ ?. അതേ, ജൂവൽ തന്നെ. നമ്മുടെ ആൾക്കാർക്കിടയിലേക്ക് കണ്ണു പായിച്ചപ്പോൾ കൂട്ടത്തിനിടയിലും ഞാൻ ജൂവലിനെ കണ്ടു. ഞാനവളെ നോക്കി എന്ന് മനസിലായതും അവൾ ഓടിയെന്റെ അടുത്തേക്ക് വന്നു. വരുന്ന വഴിക്ക് മിഖി എന്റെ കൂടെയുണ്ടോന്ന് അവള് പ്രത്യേകം ശ്രദ്ധിക്കാൻ മറന്നില്ല.

 

 

“ജോ, ഇതു വല്ലാത്ത കഷ്ടമായീട്ടോ” അവള് വിഷമം നടിച്ചു ചിണുങ്ങിക്കൊണ്ട് എന്നോട് പറഞ്ഞു☹️.

 

“എന്തു പറ്റി?”

 

“ഇന്നത്തെ ദിവസം ഉടുക്കാനായിട്ട് ഒരുപാട് സെലെക്ഷനോക്കെ നടത്തി വാങ്ങിയ ഡ്രസ്സ്‌ ദേ ഇപ്പോ ഞാനിട്ടിരിക്കുന്ന വേറെ ഡ്രെസ്സിനടിയിലാ കിടക്കുന്നേ ?”

 

 

അതു പറഞ്ഞു ജൂവൽ നിരാശയോടെ അവളുടുത്തിരുന്ന ഡ്രസ്സിലേക്ക് കണ്ണോടിച്ചു നോക്കി. ഒരു മങ്ങിയ നിറമുള്ള പച്ച കളർ സ്വെറ്ററാണ് അവള് ധരിച്ചിരുന്നത്.

 

 

“ഇതാ പറയുന്നേ ബുദ്ധി വേണമെന്ന്. ഊട്ടിയിലോട്ട് അതും തണുപ്പ് കാലത്തൊക്കെ വരുമ്പോൾ സെലക്ഷൻ നടത്തേണ്ടത് കട്ടിയുള്ള ഡ്രെസ്സുകളുടെ കാര്യത്തിലാവണം. ഇനി തൽക്കാലം കിട്ടിയതു വച്ചു താനനുഭവിച്ചോ”

 

“ജോ…..”

 

 

അവള് പിന്നയും നിന്ന് ചിണുങ്ങാൻ തുടങ്ങി.

 

 

“ആട്ടെ, താനെന്താ അകത്തിട്ടിരിക്കുന്നേ ?” ഞാൻ.

 

“അതു പിന്നെ…..”

 

 

അവള് നാണത്തോടെ എന്നെ നോക്കി വിരൽ നഖവും കടിച്ചു കാല് കൊണ്ട് കളം വരക്കാൻ തുടങ്ങി. എനിക്കിതൊക്കെ കണ്ടിട്ട് ഇവള് പോകുന്ന റൂട്ടത്ര ശരിയല്ലെന്നൊരു തോന്നലുണ്ടായി. ഇവളെന്തിനായിരിക്കും എന്റെ മുൻപിൽ നാണം വന്ന പോലെ അഭിനയിക്കുന്നത്.

 

 

“പിന്നെ, എന്താന്ന് വച്ചാൽ പറ ? ഇതിനൊക്കെ നാണിക്കേണ്ട കാര്യം വല്ലതുമുണ്ടോ ?” ഞാൻ

 

“ചുവന്ന കളർ ബ്രാ….”

 

“നിർത്ത്…. നിർത്ത്…..✋️”

 

 

അവള് പറയാൻ വന്ന കാര്യം ഞാൻ പാതിക്കു വച്ചു തന്നെ തടഞ്ഞു. ദൈവമേ, ഇവള് ശരിക്കും മണ്ടിയാണോ അതോ പണ്ടത്തെപ്പോലെ എന്നെ വീണ്ടും ടീസ് ചെയ്യാൻ ശ്രമിക്കുന്നതാണോ.

 

 

“ടീ… ടീ…. പൊട്ടിക്കാളി ?. ഞാൻ ചോദിച്ചത് സ്വെറ്ററിനടിയിലിട്ടതാണ്, അല്ലാതെ നിന്റെ അടിവസ്ത്രത്തിന്റെ കാര്യമല്ല ?‍♂️”

245 Comments

  1. ഈ കഥയുടെ അടുത്ത ഭാഗം ശനിയാഴ്ച ഏഴുമണിക്ക് വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തു വച്ചിട്ടുണ്ട്. ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി?

  2. അടുത്ത കൊട്ട് റൊമാൻസിനിട്ടാണെന്നൊരു സൂചന കിട്ടിയിട്ടുണ്ട്. അങ്ങനെ വന്നാൽ അതു തകർക്കും

  3. Hello checheee ….

    1. ഈ ശനിയാഴ്ച തരാം ?

      1. Thanks chechi ?

      2. Thank you ☺️

  4. Nikiyechi adutha part eppol idum ???Adutha part Pettann idane ??????katha vanno ann eppoyum vann nokum ??

  5. എവിടെ ഓണം കഴിഞ്ഞിട്ടു ദിവസം കുറച്ചായി

  6. Pollichuu chirrich oruvazhiyayii???

    Appo adutha parttu epozhaa???

  7. Ezhuthe nthayiii

    1. മറന്നട്ടില്ല, എഴുതുന്നുണ്ട്. ഒരു പോസിറ്റീവ് മൈൻഡുള്ളപ്പോ എഴുതിയാലേ കാര്യമുള്ളൂ. അല്ലെങ്കിൽ മരണവീട്ടിൽ കേറിയ അവസ്ഥയായിരിക്കും വായ്ക്കുമ്പോൾ തോന്നുക

  8. Next part eppo varum ?

    1. എഴുതുന്നുണ്ട്. പക്ഷെ എപ്പോഴും എഴുതാനുള്ള മൂഡ്‌ കിട്ടുന്നില്ല. വിട്ടു കളഞ്ഞിട്ടില്ല

  9. Mk yude kadha yude thread idhil vanno? ?(doubt aan)
    Kadha vere level moving nice story
    ???

    1. അങ്ങനെ തോന്നിയോ ?

      1. Ah hotel Sean ?

        1. ദുർഗ്ഗ story alle

          1. ദുർഗ്ഗ കഥയിൽ റെസ്റ്റോറന്റിൽ വച്ചു ചേച്ചീന്ന് വിളിച്ച ആളെയും ഊട്ടിയിൽ വച്ചു ഇലക്ട്രിക് കാറ് വച്ചു ഇടിച്ചു കളിച്ചെന്ന് പറഞ്ഞ ആളെയും ഈ കഥ വായിച്ചപ്പോഴാണ് മനസിലായത്.

          2. Athuthanne ?

  10. Nikiyechi adutha part eppol undakum

    1. സത്യം പറഞ്ഞാൽ ഇതുവരെ എഴുതിത്തുടങ്ങിയിട്ടില്ല. ഇനി തുടങ്ങണം. ആകെക്കൂടി മൂഡോഫായ അവസ്ഥയിലായിരുന്നു. വേഗം തരാൻ ശ്രമിക്കാം?

  11. അടിപൊളി സ്റ്റോറി…. ❤
    ഒരുപാട് ചിരിച്ചു ?

  12. വായനക്കാരുടെ ശ്രദ്ധക്ക്, ഈ കഥയുടെ അടുത്ത ഭാഗം ഓണം കഴിഞ്ഞേ പബ്ലിഷ് ചെയ്യുന്നുള്ളൂ. കഥ വൈകുന്നതിൽ എനിക്കും മനപ്രയാസമുണ്ട്. പക്ഷെ എന്തു ചെയ്യാൻ അടുത്ത പാർട്ടിലെ കഥാപാശ്ചാത്തലം ഇനി വരാൻ പോകുന്ന ഓണത്തിരക്കുമായി ഒരിക്കലും ഒത്തു ചേരില്ലെന്ന് എനിക്കു ഒരു തോന്നൽ. അതുക്കൊണ്ടാണ് വൈകുമെന്ന് അറിയിക്കുന്നത്. അതു വരെ ഈ കഥയുടെ സ്ഥിരം വായനക്കാർ ഈ സൈറ്റിലെ തന്നെ വേറെയും ചില ഇടിവെട്ടു കഥകൾ വായിച്ചു ആസ്വദിക്കുക. ഞാനും വായിക്കാനുള്ള ചില കഥകൾ പെന്റിങ് ആയി വച്ചിരിക്കുകയാണ് ?

    1. മുത്തു

      ???

    2. ?സിംഹരാജൻ

      Waiting ❤️?

    3. ഓണം കഴിഞ്ഞു

      1. എന്നു വരും ബാക്കി ഭാഗങ്ങൾ

  13. next part eppo varum

    1. സമയമെടുക്കും, എഴുതി തുടങ്ങിയിട്ടില്ല

  14. വേട്ടക്കാരൻ

    ഹായ് നിഖില,എല്ലാ പാർട്ടും ഇപ്പോഴാണ് വായിച്ചത്.സൂപ്പർ.ഇത്രയേറെ ചിരിപ്പിച്ച ഒരു കഥ ഈ അടുത്ത കാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.എന്തേ ഞാൻ കഥ കാണാതെ പോയത്.അപ്പോ അടുത്ത പാർട്ടിൽ കാണാം…

  15. മുത്തൂ

    അടിപൊളി ഒന്നും പറയാനില്ല ❤️❤️❤️❤️??
    ചിരിച്ചു ഒരു വഴിയായി combination seen കൾ ഒക്കെ ഒരേപോളി ആയിരുന്നു ?????????????

  16. മുമ്പ്നീ കഥക്കു വേണ്ടി വല്ലാതെ റീച്ചായ തെലുങ്ക് ആക്ഷൻ കഥയുടെ അടിയിലൊക്കെ കമൻ്റിട്ടിരുന്നു ഒന്നു കേറി പോരട്ടെ എന്നു കരുതീട്ട് (അമ്മാതിരി സാധനങ്ങൾ വായിക്കാറില്ല ലൈക്ക് കണ്ട് പോയി കമൻ്റ് തട്ടിയതാണ്)
    ഏതായാലും ഇപ്പോ ഹാപ്പി???
    അടുത്ത പാർട്ടിൽ തെലുങ്ക് ആക്ഷൻകാരെക്കൂടി ഒന്നു കൊട്ടി വിടണം

    1. അതൊക്കെ നോക്കാം. ഒരു സാഹചര്യം ഒത്തു വരണ്ടേ ?

    2. Bro paranjole sathyathil thelunge padam ithile vannillalle…..pakshapatham adhe padilla

    3. Yes, yes. നിങ്ങൾ ഒക്കെ mainstream മസാല പടങ്ങൾ ഒന്നും കാണില്ല. അവാർഡ് പടങ്ങൾ മാത്രമേ കാണു. Because you are quality people. സമ്മതിച്ചു.
      അയിന് ഇത് ഇടിക്ക് ഇടക്ക് പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാ മച്ചാ? അവാർഡ് വല്ലോം വേണോ? ?

  17. Adipoli story, Chirikkanumund orupaad

  18. Adipoli. Suuper

  19. വിശ്വനാഥ്

    500th like ?

  20. ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു. നികിലയ്ക്ക് സരസ്വതി ദേവിയുടെ അനുഗ്രഹം കൂടുതലായി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാം. ഒത്തിരിയൊത്തിരി ഇഷ്ടമായി

    sending you some love from Tokyo, Japan
    ?????????????

    1. Thanks very much ?

  21. ༒☬SULTHAN☬༒

    Sechiye…… Kadha പൊളിച്ചു….
    ചിരിച് ഒരു വഴിക്ക് ആയി ?????….
    എന്നാ ഒരു ഫീലാ വായിക്കാൻ…..
    ഒരു രക്ഷേം ഇല്ല…
    ന്തലും ഇത് വായിക്കുന്നവരുടെ ആയുസ് കൂടും ?..
    ഇങ്ങള ഹ്യൂമർസെൻസ് പോളിയാണ് ❤❤❤
    ഒരുപാട് ഇഷ്ടായി.

    63 page vayich തീർന്നത് അറിഞ്ഞില്ല…. പെട്ടന്ന് കഴിഞ്ഞ ഒരു ഫീൽ ആയിരുന്നു

    ഈ പാർട്ടും എന്നത്തേയും പോലെ കിടുക്കി തിമിർത്തു കലക്കി ?

    ബാക്കി അറിയാനായി കാത്തിരിക്കുന്നു ❤❤❤❤❤

    സ്നേഹത്തോടെ ❤
    സുൽത്താൻ ????

    1. പെട്ടന്ന് കഴിഞ്ഞെന്നോ ?. 23k വേർഡ്‌സ് ഉണ്ടായിരുന്നു ?.

      Thanks, ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ ?

  22. Entha ezhthende???? Orupad chirich …. eni durga engane vayikkum ennaalojich vedanich…. ente budhikoravaano entho indhunte kadha udheshichath manasilaayi “ego” bt evdittaanu kollichenn manasilaayilla…. “ ragunte krishnaveni aano? 2 parte vayichullu climax aavand vayikoola…. ee partil nhn kore loophole kandu…. enn kore eshttaayi korach eshttayilla…. ultimate aavashyam chiri aanu ath vere evdethekaalum chirich…. sidayi….?? epm enk veroru doubt nikki sarikum aanaanonn? aaaa…. touch complaint aayitt praanthayitt vayil thonnyathaanu ezhuthunne…. verenthekayo aanu vijarche ezhthaan…. reply tharanda pls …. pinne eth nannakki ezhthaloke risk aanu….. 15mnt timanu ee cmnt edaan…. engot vaa mone enn parayumpo angu americayil poyitt north koreall vilich theri paranhitt ente peru paryunnthaanu eppozhathe ente phone touch….? nhn povaanu✌️

    1. /eni durga engane vayikkum ennaalojich vedanich/

      എന്തിന്? അതു നല്ല സ്റ്റോറിയല്ലേ. എത്ര തവണ വേണമെങ്കിലും വായിക്കാം ?.

      ചില ഭാഗങ്ങൾ ഇഷ്ടമായില്ല എന്നു തുറന്നു പറഞ്ഞത് നന്നായി. സത്യത്തിൽ എഴുതിക്കൊണ്ടിരുന്ന നേരത്ത് എനിക്കു പോലും ചില ഭാഗങ്ങൾ എഴുതിയപ്പോൾ തൃപ്തി തോന്നിയില്ല. അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ എപ്പോഴും സന്തോഷം മാത്രമേ ഉള്ളൂട്ടോ ?

      1. Eni vayikumpo ethoke orma varum…. nhn already oru 25 thavanelum vayichittund…. still gng….✌️

  23. Vaayikan orupaad agrahamund… Pkshe ipol putye kadhakal onnm vayikunnila… Nalle thalavedna kaaranam… ?
    Slowly.. Vayichola ??

    1. മൊബൈൽ ഫോണിന് തൽക്കാലം റസ്റ്റ്‌ കൊടുത്തോളു. തലവേദന തൽക്കാലം മാറട്ടെ ?

Comments are closed.