“ഞാൻ കഴിഞ്ഞ മാസം ഫുൾ ടൈം ഹാപ്പിയായിരുന്നൂട്ടോ ?” മിഖി.
“എന്റെ പൊന്നോ, അതൊന്നും ഓർമ്മിപ്പിക്കല്ലേട്ടാ. കഴിഞ്ഞ മാസം തല്ല് കിട്ടാതിരിക്കാൻ ഓടിയ ഓട്ടം കാരണം എന്റെ അഞ്ചു കിലോ വെയ്റ്റാ കുറഞ്ഞേ”
“അതു നല്ല കാര്യമല്ലേ ??” മിഖി.
“എന്ത് നല്ല കാര്യം ? തടി കേടാവാതിരുന്നത് തന്നെ ഭാഗ്യം”
പിന്നെ റോയിയോട് ;
“നേരത്തെ പറഞ്ഞതുപോലെ സന്തോഷിക്കാനുള്ള ഒരു കാരണവും നിനക്ക് കണ്ടുപിടിക്കാൻ പറ്റിയില്ലേ”
“അതിനു ഹാപ്പിയാവാൻ മാത്രമുള്ള എന്തു കാര്യാടാ ഈയടുത്തു നടന്നേക്കണേ”
“അങ്ങനെയാണോ, ഇപ്പോ ഞങ്ങളുടെ കൂടെ ഈ ബസ്സിന് മുകളിലിരിക്കുമ്പോൾ നീ ഹാപ്പിയാണോ അല്ലയോ ?”
“ഹാപ്പിയാണ്”
“എന്തുക്കൊണ്ട് ? നീയിങ്ങനെ സന്തോഷിക്കാൻ മാത്രം നിനക്കെന്താ കോടികളെങ്ങാനും കളഞ്ഞു കിട്ടിയോ ? അതോ വല്ല ജോലി പ്രൊമോഷനും കിട്ടിയോ ? ഇല്ല. എന്നിട്ടും നീ സന്തോഷിക്കുന്നുണ്ട്. കാരണം നമ്മക്കു ചുറ്റും എല്ലാ ദിവസവും നടക്കുന്ന നിസാര കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ പറ്റുമെന്ന നിസാര കോൺസെപ്റ്റ് തന്നെ. അതു ചിലപ്പോൾ ഭക്ഷണം കഴിക്കുന്നതാവാം, വീട്ടുകാരോടൊപ്പം സംസാരിക്കുന്നതാവാം, ബൈക്ക് ഓടിക്കുന്ന നേരത്ത് മുഖത്തടിക്കുന്ന കാറ്റിലൂടെ കിട്ടുന്നയൊരു സുഖമാവാം, ഒരു പാട്ട് ആസ്വദിച്ചു കേൾക്കുന്നതാകാം, ചിലപ്പോൾ കൂട്ടുകാരോടൊപ്പം ചിലവിടുന്നത് അങ്ങനെ എന്തു വേണമെങ്കിലുമാവാം.
ഇങ്ങനെ നമ്മള് നിസാരമെന്ന് തള്ളിക്കളയുന്ന ചെറിയ കാര്യങ്ങളിൽ പോലും നമ്മളറിയാത്ത ചില സന്തോഷങ്ങൾ ഒളിച്ചിരിപ്പുണ്ട്. പക്ഷെ ഇതൊക്കെ ആസ്വദിക്കാനുള്ള മനസ്സ് നമുക്കുണ്ടാകണമെന്ന് മാത്രം. ഈ രീതിയിലൊക്കെ ജീവിതം ആസ്വദിക്കാൻ കഴിയുമെന്നു എത്ര സ്കൂളുകളിലും കോളേജുകളിലും നമ്മളെ പഠിപ്പിച്ചിട്ടുണ്ട് ?”
ആ ചോദിച്ചതിനും റോയിയുടെ ഭാഗത്തു നിന്ന് ഉത്തരമുണ്ടായില്ല. എന്നാൽ മിണ്ടെരുത് എന്നു പറഞ്ഞിട്ട് പോലും അനുസരക്കേട് കാണിച്ചുക്കൊണ്ട് മിഖി മറുപടി പറഞ്ഞു.
“പണ്ട് മലയാളം ക്ലാസ്സിലൊക്കെ ഈ പറഞ്ഞ കാര്യങ്ങള് പഠിപ്പിക്കുമായിരുന്നു. പിന്നെ മലയാളം ഒഴിവായതോടെ അതും നിന്നു. പിന്നെ ഇംഗ്ലീഷ് ഭാഷയിലൊക്കെ പ്രകൃതിയെ ആസ്വദിച്ചിട്ട് വല്ല കാര്യവുമുണ്ടോ. എല്ലാം നമ്മള് മാതൃഭാഷയിൽ തന്നെ അറിയുമ്പോഴല്ലേ ആ സുഖം കിട്ടൂ. അതു മാത്രമല്ല, ക്ലാസ്സെടുക്കുന്നതിനിടയ്ക്ക് നമ്മളെങ്ങാനും ജനലിലൂടെ പുറത്തേക്കൊന്ന് നോക്കിയാൽ അപ്പൊ കിട്ടും ടീച്ചർമ്മാരുടെയും മാഷുമ്മാരുടെയും വകയൊരു ചൂരൽ കഷായം.”
“മിഖി, തർക്കുത്തരം നിനക്കിത്തിരി കൂടുതലാണെങ്കിലും നിന്റെ തലച്ചോറ് നിറയെ ബ്രെയിനാട്ടോ?”
“കാണാനൊരു ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ”
“ടാ, വല്ലാണ്ടങ്ങ് പൊങ്ങണ്ട. തല വല്ല മരത്തിലെങ്ങാനും ചെന്നിടിക്കും”
അതോടെ മിഖി ചുണ്ട് കൂർപ്പിച്ചുകൊണ്ട് എന്നോട് പിണക്കമഭിനയിച്ചു. എനിക്കിതു കണ്ട് ചിരി പൊട്ടി.
“അപ്പൊ നീ പറയുന്നത് ലക്ഷ്യം നോക്കി ജീവിക്കുന്നതിൽ കാര്യമില്ലെന്നാണോ ?”
“അങ്ങനെയല്ല, ലക്ഷ്യം മാത്രം നോക്കി ജീവിക്കുന്നതിൽ കാര്യമില്ലെന്നാണ് ഞാൻ പറഞ്ഞത്. നിന്റെ കമ്പനിയിലെ സ്റ്റാഫുകളുടെ കാര്യം തന്നെയെടുക്കാം, എല്ലാവർക്കും മാസം ഓരോ ടാർഗറ്റ് പറഞ്ഞു വച്ചു ഓരോ പണി ഏൽപ്പിച്ചു വിടും. അതു അച്ചീവ് ചെയ്യുന്നവർക്ക് സമ്മനമൊക്കെ കൊടുക്കുമായിരിക്കും. പിന്നെ എല്ലാവരും അതിന്റെ പിന്നാലെയൊരു ഓട്ടമാണ്. അതിനിടയ്ക്ക് ജീവിതം ആസ്വദിക്കുന്നതു പോയിട്ട് ശ്വാസം വിടാൻ പോലും ഇവർക്കാർക്കും നേരം കിട്ടില്ല. പിന്നെ എങ്ങനെയൊക്കെയോ ചിലര് ആ ടാർഗറ്റ് അച്ചീവ് ചെയ്യും. പക്ഷെ അതുക്കൊണ്ട് കിട്ടുന്ന സന്തോഷം എത്ര നേരം അവരുടെ കൂടെയുണ്ടാകും. എന്തായാലും ഒരു ദിവസത്തിൽ കൂടുതലൊന്നും ആ സന്തോഷമവരുടെ കൂടെ കാണില്ല. അതു കഴിഞ്ഞാൽ അടുത്ത മാസം വേറൊരു ടാർഗറ്റ് വരും. പിന്നെ അതിന്റെ പുറകെയൊരു ഓട്ടമായിരിക്കും. ഇതിനിടക്ക് ജീവിതത്തില് സന്തോഷിക്കാനുള്ള എത്ര നല്ല അവസരങ്ങളാ ഇവരൊക്കെ ഇല്ലാതാക്കി കളയണേന്ന് വല്ല ധാരണയുമുണ്ടോ ?”
“ജോ, നീ പറഞ്ഞത് ശരിയാ. പക്ഷെ…. അത്….” റോയ്.
“എടാ, ലക്ഷ്യങ്ങളുടെ പുറകേ പോവുന്നത് നല്ലതു തന്നെയാ. പക്ഷെ അതിനിടയ്ക്ക് ജീവിക്കാൻ മറക്കരുത്. നീ നേരത്തെയെന്നോട് ചോദിച്ചില്ലേ എന്റെ ജീവിതം ഒരു ലക്ഷ്യവുമില്ലാത്തതാണോന്ന്. സത്യത്തിൽ ഒരു ലക്ഷ്യവുമില്ലെങ്കിൽ പോലും നമ്മുടെയൊക്കെ ജീവിതം അടിപൊളി തന്നെയാ. നമ്മുടെ ജീവിതം തന്നെ ഒരു മഹാഭാഗ്യമാ. പണ്ട് ഈ ഭാഗ്യം തിരിച്ചറിയാൻ പറ്റാണ്ട് ഞാൻ ചാവാൻ തിരക്ക് കൂട്ടി. ഇപ്പോ എനിക്ക് മനസിലാവുന്നുണ്ട് എന്റെ ജീവിതത്തിന്റെ വാല്യൂ എത്രത്തോളമുണ്ടെന്ന്.
സത്യത്തിൽ നമ്മുടെ ജീവിതം ലക്ഷ്യം തേടിയുള്ള യാത്രയല്ല, വെറും യാത്ര മാത്രമാണ്. എല്ലാം അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും മുന്നോട്ടു പോകുന്ന യാത്ര. ആവശ്യമില്ലാത്ത ഭാരങ്ങളും താങ്ങിപ്പിടിച്ചു എന്തിനാടാ ആ യാത്രയുടെ സുഖം കളയുന്നേ”
ഈ കഥയുടെ അടുത്ത ഭാഗം ശനിയാഴ്ച ഏഴുമണിക്ക് വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തു വച്ചിട്ടുണ്ട്. ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി?
അടുത്ത കൊട്ട് റൊമാൻസിനിട്ടാണെന്നൊരു സൂചന കിട്ടിയിട്ടുണ്ട്. അങ്ങനെ വന്നാൽ അതു തകർക്കും
Hello checheee ….
ഈ ശനിയാഴ്ച തരാം ?
Thanks chechi ?
Thank you ☺️
Nikiyechi adutha part eppol idum ???Adutha part Pettann idane ??????katha vanno ann eppoyum vann nokum ??
എവിടെ ഓണം കഴിഞ്ഞിട്ടു ദിവസം കുറച്ചായി
Pollichuu chirrich oruvazhiyayii???
Appo adutha parttu epozhaa???
Ezhuthe nthayiii
മറന്നട്ടില്ല, എഴുതുന്നുണ്ട്. ഒരു പോസിറ്റീവ് മൈൻഡുള്ളപ്പോ എഴുതിയാലേ കാര്യമുള്ളൂ. അല്ലെങ്കിൽ മരണവീട്ടിൽ കേറിയ അവസ്ഥയായിരിക്കും വായ്ക്കുമ്പോൾ തോന്നുക
Next part eppo varum ?
എഴുതുന്നുണ്ട്. പക്ഷെ എപ്പോഴും എഴുതാനുള്ള മൂഡ് കിട്ടുന്നില്ല. വിട്ടു കളഞ്ഞിട്ടില്ല
Mk yude kadha yude thread idhil vanno? ?(doubt aan)
Kadha vere level moving nice story
???
അങ്ങനെ തോന്നിയോ ?
Ah hotel Sean ?
ദുർഗ്ഗ story alle
ദുർഗ്ഗ കഥയിൽ റെസ്റ്റോറന്റിൽ വച്ചു ചേച്ചീന്ന് വിളിച്ച ആളെയും ഊട്ടിയിൽ വച്ചു ഇലക്ട്രിക് കാറ് വച്ചു ഇടിച്ചു കളിച്ചെന്ന് പറഞ്ഞ ആളെയും ഈ കഥ വായിച്ചപ്പോഴാണ് മനസിലായത്.
Athuthanne ?
Nikiyechi adutha part eppol undakum
സത്യം പറഞ്ഞാൽ ഇതുവരെ എഴുതിത്തുടങ്ങിയിട്ടില്ല. ഇനി തുടങ്ങണം. ആകെക്കൂടി മൂഡോഫായ അവസ്ഥയിലായിരുന്നു. വേഗം തരാൻ ശ്രമിക്കാം?
അടിപൊളി സ്റ്റോറി…. ❤
ഒരുപാട് ചിരിച്ചു ?
Thanks ?
വായനക്കാരുടെ ശ്രദ്ധക്ക്, ഈ കഥയുടെ അടുത്ത ഭാഗം ഓണം കഴിഞ്ഞേ പബ്ലിഷ് ചെയ്യുന്നുള്ളൂ. കഥ വൈകുന്നതിൽ എനിക്കും മനപ്രയാസമുണ്ട്. പക്ഷെ എന്തു ചെയ്യാൻ അടുത്ത പാർട്ടിലെ കഥാപാശ്ചാത്തലം ഇനി വരാൻ പോകുന്ന ഓണത്തിരക്കുമായി ഒരിക്കലും ഒത്തു ചേരില്ലെന്ന് എനിക്കു ഒരു തോന്നൽ. അതുക്കൊണ്ടാണ് വൈകുമെന്ന് അറിയിക്കുന്നത്. അതു വരെ ഈ കഥയുടെ സ്ഥിരം വായനക്കാർ ഈ സൈറ്റിലെ തന്നെ വേറെയും ചില ഇടിവെട്ടു കഥകൾ വായിച്ചു ആസ്വദിക്കുക. ഞാനും വായിക്കാനുള്ള ചില കഥകൾ പെന്റിങ് ആയി വച്ചിരിക്കുകയാണ് ?
???
Waiting ❤️?
ഓണം കഴിഞ്ഞു
എന്നു വരും ബാക്കി ഭാഗങ്ങൾ
next part eppo varum
സമയമെടുക്കും, എഴുതി തുടങ്ങിയിട്ടില്ല
ഹായ് നിഖില,എല്ലാ പാർട്ടും ഇപ്പോഴാണ് വായിച്ചത്.സൂപ്പർ.ഇത്രയേറെ ചിരിപ്പിച്ച ഒരു കഥ ഈ അടുത്ത കാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.എന്തേ ഞാൻ കഥ കാണാതെ പോയത്.അപ്പോ അടുത്ത പാർട്ടിൽ കാണാം…
അടിപൊളി ഒന്നും പറയാനില്ല ❤️❤️❤️❤️??
ചിരിച്ചു ഒരു വഴിയായി combination seen കൾ ഒക്കെ ഒരേപോളി ആയിരുന്നു ?????????????
മുമ്പ്നീ കഥക്കു വേണ്ടി വല്ലാതെ റീച്ചായ തെലുങ്ക് ആക്ഷൻ കഥയുടെ അടിയിലൊക്കെ കമൻ്റിട്ടിരുന്നു ഒന്നു കേറി പോരട്ടെ എന്നു കരുതീട്ട് (അമ്മാതിരി സാധനങ്ങൾ വായിക്കാറില്ല ലൈക്ക് കണ്ട് പോയി കമൻ്റ് തട്ടിയതാണ്)
ഏതായാലും ഇപ്പോ ഹാപ്പി???
അടുത്ത പാർട്ടിൽ തെലുങ്ക് ആക്ഷൻകാരെക്കൂടി ഒന്നു കൊട്ടി വിടണം
അതൊക്കെ നോക്കാം. ഒരു സാഹചര്യം ഒത്തു വരണ്ടേ ?
?
Bro paranjole sathyathil thelunge padam ithile vannillalle…..pakshapatham adhe padilla
Yes, yes. നിങ്ങൾ ഒക്കെ mainstream മസാല പടങ്ങൾ ഒന്നും കാണില്ല. അവാർഡ് പടങ്ങൾ മാത്രമേ കാണു. Because you are quality people. സമ്മതിച്ചു.
അയിന് ഇത് ഇടിക്ക് ഇടക്ക് പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാ മച്ചാ? അവാർഡ് വല്ലോം വേണോ? ?
Adipoli story, Chirikkanumund orupaad
?
Adipoli. Suuper
Thanks
500th like ?
?
ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു. നികിലയ്ക്ക് സരസ്വതി ദേവിയുടെ അനുഗ്രഹം കൂടുതലായി ലഭിക്കാന് പ്രാര്ത്ഥിക്കാം. ഒത്തിരിയൊത്തിരി ഇഷ്ടമായി
sending you some love from Tokyo, Japan
?????????????
Thanks very much ?
Sechiye…… Kadha പൊളിച്ചു….
ചിരിച് ഒരു വഴിക്ക് ആയി ?????….
എന്നാ ഒരു ഫീലാ വായിക്കാൻ…..
ഒരു രക്ഷേം ഇല്ല…
ന്തലും ഇത് വായിക്കുന്നവരുടെ ആയുസ് കൂടും ?..
ഇങ്ങള ഹ്യൂമർസെൻസ് പോളിയാണ് ❤❤❤
ഒരുപാട് ഇഷ്ടായി.
63 page vayich തീർന്നത് അറിഞ്ഞില്ല…. പെട്ടന്ന് കഴിഞ്ഞ ഒരു ഫീൽ ആയിരുന്നു
ഈ പാർട്ടും എന്നത്തേയും പോലെ കിടുക്കി തിമിർത്തു കലക്കി ?
ബാക്കി അറിയാനായി കാത്തിരിക്കുന്നു ❤❤❤❤❤
സ്നേഹത്തോടെ ❤
സുൽത്താൻ ????
പെട്ടന്ന് കഴിഞ്ഞെന്നോ ?. 23k വേർഡ്സ് ഉണ്ടായിരുന്നു ?.
Thanks, ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ ?
????
?
Entha ezhthende???? Orupad chirich …. eni durga engane vayikkum ennaalojich vedanich…. ente budhikoravaano entho indhunte kadha udheshichath manasilaayi “ego” bt evdittaanu kollichenn manasilaayilla…. “ ragunte krishnaveni aano? 2 parte vayichullu climax aavand vayikoola…. ee partil nhn kore loophole kandu…. enn kore eshttaayi korach eshttayilla…. ultimate aavashyam chiri aanu ath vere evdethekaalum chirich…. sidayi….?? epm enk veroru doubt nikki sarikum aanaanonn? aaaa…. touch complaint aayitt praanthayitt vayil thonnyathaanu ezhuthunne…. verenthekayo aanu vijarche ezhthaan…. reply tharanda pls …. pinne eth nannakki ezhthaloke risk aanu….. 15mnt timanu ee cmnt edaan…. engot vaa mone enn parayumpo angu americayil poyitt north koreall vilich theri paranhitt ente peru paryunnthaanu eppozhathe ente phone touch….? nhn povaanu✌️
/eni durga engane vayikkum ennaalojich vedanich/
എന്തിന്? അതു നല്ല സ്റ്റോറിയല്ലേ. എത്ര തവണ വേണമെങ്കിലും വായിക്കാം ?.
ചില ഭാഗങ്ങൾ ഇഷ്ടമായില്ല എന്നു തുറന്നു പറഞ്ഞത് നന്നായി. സത്യത്തിൽ എഴുതിക്കൊണ്ടിരുന്ന നേരത്ത് എനിക്കു പോലും ചില ഭാഗങ്ങൾ എഴുതിയപ്പോൾ തൃപ്തി തോന്നിയില്ല. അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ എപ്പോഴും സന്തോഷം മാത്രമേ ഉള്ളൂട്ടോ ?
Eni vayikumpo ethoke orma varum…. nhn already oru 25 thavanelum vayichittund…. still gng….✌️
Poli
Thanks
Vaayikan orupaad agrahamund… Pkshe ipol putye kadhakal onnm vayikunnila… Nalle thalavedna kaaranam… ?
Slowly.. Vayichola ??
??
മൊബൈൽ ഫോണിന് തൽക്കാലം റസ്റ്റ് കൊടുത്തോളു. തലവേദന തൽക്കാലം മാറട്ടെ ?