Wonder 6 [Nikila] 2829

 

ഡാർക്ക് സീരീസിന്റെ കാര്യമാണ് ഞാൻ പറഞ്ഞതെന്ന് ആ മണ്ടന് മനസിലായിട്ടില്ല?.

 

 

“വ്യക്തമായിട്ട് പറയാനാണെങ്കിൽ ഇപ്പോഴൊന്നും ശരിയാവില്ല. അതിനൊക്കെ മൂന്നു ദിവസമെങ്കിലുമെടുക്കും. നീയിപ്പോ വിളിച്ചതെന്തിനാണെന്ന് പറ”

 

 

അങ്ങനെയാണ് അവനെന്നോട് ആ കാര്യം പറഞ്ഞത്. ഈയാഴ്ച്ച അവന്റെ കമ്പനിയിലെ സ്റ്റാഫുകളെല്ലാവരെയും ചേർത്ത് ഒരു ടൂറ് പ്ലാൻ ചെയ്തിട്ടുണ്ട്. ആദ്യം ഈ ടൂറിന് എല്ലാവരും സമ്മതിച്ചപ്പോൾ അവരെ വിശ്വസിച്ചു ബസ്സുകാർക്കും ഹോട്ടലുക്കാർക്കും മറ്റും മുൻകൂറായി അഡ്വാൻസ് കൊടുത്തു. പക്ഷെ ഇപ്പൊ അവര് പറയുന്നത് ടൂറു പോകുമ്പോൾ എന്നെയും കൂടി കൂട്ടിയില്ലെങ്കിൽ അവര് വരില്ലെന്നാ. അവരെ കുറ്റം പറയാൻ പറ്റില്ല. കുറേ നാളായില്ലേ ഞാനാ ഭാഗത്തേക്ക്‌ തന്നെ പോയിട്ട്. എങ്ങനെ പോകാനാ ? അവരുടെയീ ബ്രോക്കർ പണി കാരണം ഞാനായിട്ട് മനപ്പൂർവം ഒഴിഞ്ഞു മാറിയതാ. ഇപ്പോ അവര് പറയുന്നത് ഞാനില്ലാതെ ഈ ടൂറെന്ന പരിപാടിയേ നടക്കില്ലെന്നാ. അതുക്കൊണ്ട് എന്നോടും കൂടി വരാൻ റോയ് ആവശ്യപ്പെട്ടു. മിഖിയെ ഒപ്പം കൂട്ടാമെങ്കിൽ വരാമെന്നു ഞാനും പറഞ്ഞു. ഇഷ്ടക്കേടോടെയാണ് അവനതിന് സമ്മതിച്ചത്. ഇഷ്ടക്കേട് ഉറപ്പായും കാണണമല്ലോ.ഞാനും മിഖിയും കൂടി എങ്ങോട്ട് പോയാലും അവിടെയെന്തെങ്കിലും കുഴപ്പമുണ്ടാക്കിയിട്ടേ തിരിച്ചു വന്ന് ശീലമുള്ളൂ. അപ്പോൾ അവന് മിഖിയെയും കൂടെ കൂട്ടുന്നതിൽ താൽപ്പര്യക്കുറവ് തോന്നിയതിൽ കുറ്റം പറയാൻ പറ്റില്ല.

 

 

മിഖിയോട് അവനെയും കൂട്ടി ടൂറ് പോവുന്ന കാര്യം പറഞ്ഞപ്പോൾ അവനും ഭയങ്കര സന്തോഷമായി. കാരണം അവനിതുവരെ സ്കൂളിൽ നിന്ന് ടൂറ് പോകാൻ പറ്റിയിട്ടില്ല. എങ്ങനെ പോകാനാ ?, മന്ത്രവാദിയെന്ന വിളിപ്പേരല്ലായിരുന്നോ ആ സമയത്തവന്.

 

 

അങ്ങനെ സമ്മതമൊക്കെ അറിയിച്ചു കഴിഞ്ഞതിനു ശേഷമാണ് എവിടേക്കാണ് ടൂറ് പോവുന്നതെന്ന് ചോദിക്കാൻ തോന്നിയത്. ഊട്ടിയാണ് അവൻ പോകാനായി തിരഞ്ഞെടുത്ത സ്ഥലമെന്ന് കേട്ടപ്പോഴേ ഞാൻ മരവിച്ചു പോയി. ഒന്നാമത് ഇപ്പോ തന്നെ നല്ല അസ്സൽ തണുപ്പിന്റെ സീസണാണ്. ഈ സമയത്ത് ഇടുക്കിയിലേക്ക് പോയാൽ തന്നെ ഊട്ടിയിലെ തണുപ്പനുഭവിക്കാം. അപ്പോഴാണ് അവൻ ഇവിടുത്തെ തണുപ്പും പോരാഞ്ഞിട്ടിനി ഊട്ടിയിലേക്കും കെട്ടിയെടുക്കാൻ നിൽക്കുന്നേ. ഇവനെയൊക്കെ ഐസ് കട്ട കൊണ്ടു തന്നെ കരണത്തടിക്കണം.

 

 

കാര്യം ഞാനും മിഖിയും ഹാപ്പിയായെങ്കിലും എന്നാലും ഞങ്ങൾക്ക് ചെറിയൊരു മനപ്രയാസമുണ്ടായിരുന്നു. ഫിലിപ്പ് അങ്കിളിനെയും ശരാദാന്റിയെയും വീട്ടില് ഒറ്റക്കാക്കി ദൂരത്തേക്ക് പോകുന്ന കാര്യമോർക്കുമ്പോൾ ഒരു വിഷമം. ഇക്കാര്യം അവര് രണ്ടു പേരോടും ഞാൻ പറഞ്ഞു. പക്ഷെ അവര് പൊയ്ക്കോളാൻ പറഞ്ഞു നിർബന്ധിച്ചു. അതും പോരാഞ്ഞിട്ട് യാത്ര ചെയ്യുന്ന സമയത്ത് അവരെ ഫോൺ ചെയ്യരുതെന്നും പ്രത്യേകം പറഞ്ഞു. കാരണം ചോദിച്ചപ്പോൾ അവര് പറഞ്ഞത് ഞങ്ങളുടെ ശബ്ദം കേട്ടാൽ പിന്നീട് ഞങ്ങളെ ഒരു നോക്ക് കാണാൻ കൊതിയാവുമെന്ന്.

 

 

ഇതു കേട്ടപ്പോഴേ എനിക്കൊരു സംശയം തോന്നി. പിന്നീടാണ് ഇതിന്റെയൊരു ഗുട്ടൻസ് മനസിലായത്. കള്ളത്തിരുമാലികൾ, ഞങ്ങള് രണ്ടു പേരും പോയിട്ട് വേണം അങ്കിളിനും ആന്റിക്കും കൂടി വീടു മുഴുവൻ റൊമാൻസ് കളിച്ചു നടക്കാൻ?. സാധാരണ ഞാനും മിഖിയും വീട്ടിനകത്തുള്ളപ്പോൾ അവര് രണ്ടാളും പരസ്പരം മിണ്ടാൻ തുടങ്ങിയാൽ കീരിയും പാമ്പും പോലെയാ. എന്നാ ഞങ്ങള് പോയിക്കഴിഞ്ഞാലോ പിന്നെയീ രണ്ടു പേരും പണ്ടത്തെ പ്രേം നസീറും ഷീലയുമായി റൊമാൻസ് കളിക്കും. ഞങ്ങളുടെ മുന്നിൽ മാത്രം കാണിച്ചുക്കൂട്ടുന്ന ഇവരുടെയീ അഭിനയത്തിനു മുൻപിൽ മോഹൻലാലും മഞ്ജുവാര്യരും വരെ മാറി നിൽക്കും. ഇപ്പോൾ ഇവരുടെ ഉദ്ദേശം ഇത്രയേയുള്ളൂ. രണ്ടു ദിവസത്തേക്ക് ഞങ്ങള് വീട്ടീന്ന് മാറി കിട്ടണം. അതിനു പറ്റിയ ഒരു സാഹചര്യം വന്നപ്പോൾ രണ്ടും കൂടി അതു മുതലാക്കി. എന്നാപ്പിന്നെ അങ്ങനെയാവട്ടേന്ന് ഞാനും തീരുമാനിച്ചു. പോവുന്നതിനു മുൻപ് അവർക്ക് ചെറിയൊരു താക്കീത് കൊടുത്തു ; “ഞങ്ങള് മാത്രമേ ഇവിടുന്ന് മാറി നിൽക്കുന്നുള്ളൂ. ഡഗ്ഗ് ഇപ്പോഴുമിവിടെ തന്നെ മണപ്പിച്ചു നടക്കുന്നുണ്ടേ” എന്ന്. അങ്കിളും ആന്റിയുമത് ചിരിച്ചു തള്ളി. പക്ഷെ അവരോർത്തില്ലായിരുന്നു ഡഗ്ഗ് ഒരു നിസാര പട്ടിയല്ലായെന്ന്?.

 

 

അങ്ങനെ ടൂറ് പോകുന്ന ദിവസം വന്നു. ഉച്ചയ്ക്ക് ശേഷമാണ് യാത്ര തിരിക്കുന്നത്. പോകുന്ന നേരത്ത് യാത്രയ്ക്ക് വേണ്ട സാധനസാമഗ്രഹികളൊന്നും കാര്യമായി കരുതിയില്ല. ആകെ കൂടി എടുത്തുവച്ചത് ചെറിയൊരു ബാഗ് മാത്രമായിരുന്നു. ആവശ്യമുള്ള സാധനങ്ങളൊക്കെ അവിടെയെത്തിയിട്ട് വാങ്ങാമെന്ന ഐഡിയയിലായിരുന്നു ഞാൻ. അല്ലാതെ ഒരു സ്ഥലത്തേക്ക് പോകുമ്പോ ഭാരമുള്ള ഭാണ്ഡകെട്ടും താങ്ങി ആ യാത്രയുടെ സുഖം കളയാൻ എനിക്കു താല്പര്യമുണ്ടായിരുന്നില്ല. പിന്നെ മിഖി നല്ലൊരു ക്രീയേറ്റീവായ ഐഡിയ പറയാമെന്നു പറഞ്ഞു വന്നെങ്കിലും ഞാൻ ചാടിക്കേറി വേണ്ട എന്നു പറഞ്ഞു. ഇവന്റെ ഐഡിയ എവിടം വരെ പോവുമെന്ന് ഞാൻ പണ്ടേ നന്നായിട്ട് അറിഞ്ഞിട്ടുള്ളതാ. പണ്ടൊരു തവണ ഇവനെയും കൊണ്ട് മലയാറ്റൂർ മല കേറാൻ പോയപ്പോൾ ഇവൻ കാട്ടിക്കൂട്ടിയത് തന്നെ ഒരു കോമഡിയായിരുന്നു. ട്രാക്ക് സ്യൂട്ടും വലിഞ്ഞു മുറുകിയ ടീഷർട്ടും ധരിച്ച് കയ്യിലൊരു വാക്കിങ് സ്റ്റിക്കും പിടിച്ച് കൂളിംഗ് ഗ്ലാസ്സുമായിട്ടായിരുന്നു അവന്റെ വരവ്. അതും പോരാഞ്ഞിട്ട് ബാഗിലൊരു മിനി പോര്ട്ടബിൾ സ്റ്റൗ, പച്ചക്കറികൾ, കത്തി, ന്യൂഡിൽസ് തുടങ്ങിയ ഈ വക സാധനങ്ങളുമായി ഒരു കൊച്ചു അടുക്കളയുമായിട്ടായിരുന്നു അവൻ മല കേറാനെത്തിയത്. ഇവന്റെ വിചാരം മലയാറ്റൂർ മല കേറുന്നത് എന്തോ ട്രക്കിങ്ങിന് പോകുന്ന പരിപാടിയാണെന്നാ. അങ്ങനെയുള്ള ഇവനെക്കൊണ്ട് ഒരു പ്ലാനും പറയാൻ സമ്മതിച്ചില്ല. യാത്രാ സാധങ്ങൾ കാര്യമായിട്ടങ്ങനെ കരുതിയിലെങ്കിലും ഒരു ബാഗ് നിറയെ വെള്ളം കുപ്പികളെടുത്തു വച്ചു. അതു കണ്ടപ്പോൾ മിഖിക്കൊരു സംശയം.

 

 

“ജോ ?”

 

“എന്താടാ ?”

 

“ഇതെന്തിനാ ഇത്രേം വെള്ളം കുപ്പികളെടുക്കുന്നേ ? നമ്മള് പോവുന്നത് ഊട്ടിയിലേക്ക് തന്നെയല്ലേ ?, അതോ യാത്രയിനി സഹാറ മരുഭൂമിയിലേക്കാക്കിയാ ?”

245 Comments

  1. ഈ കഥയുടെ അടുത്ത ഭാഗം ശനിയാഴ്ച ഏഴുമണിക്ക് വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തു വച്ചിട്ടുണ്ട്. ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി?

  2. അടുത്ത കൊട്ട് റൊമാൻസിനിട്ടാണെന്നൊരു സൂചന കിട്ടിയിട്ടുണ്ട്. അങ്ങനെ വന്നാൽ അതു തകർക്കും

  3. Hello checheee ….

    1. ഈ ശനിയാഴ്ച തരാം ?

      1. Thanks chechi ?

      2. Thank you ☺️

  4. Nikiyechi adutha part eppol idum ???Adutha part Pettann idane ??????katha vanno ann eppoyum vann nokum ??

  5. എവിടെ ഓണം കഴിഞ്ഞിട്ടു ദിവസം കുറച്ചായി

  6. Pollichuu chirrich oruvazhiyayii???

    Appo adutha parttu epozhaa???

  7. Ezhuthe nthayiii

    1. മറന്നട്ടില്ല, എഴുതുന്നുണ്ട്. ഒരു പോസിറ്റീവ് മൈൻഡുള്ളപ്പോ എഴുതിയാലേ കാര്യമുള്ളൂ. അല്ലെങ്കിൽ മരണവീട്ടിൽ കേറിയ അവസ്ഥയായിരിക്കും വായ്ക്കുമ്പോൾ തോന്നുക

  8. Next part eppo varum ?

    1. എഴുതുന്നുണ്ട്. പക്ഷെ എപ്പോഴും എഴുതാനുള്ള മൂഡ്‌ കിട്ടുന്നില്ല. വിട്ടു കളഞ്ഞിട്ടില്ല

  9. Mk yude kadha yude thread idhil vanno? ?(doubt aan)
    Kadha vere level moving nice story
    ???

    1. അങ്ങനെ തോന്നിയോ ?

      1. Ah hotel Sean ?

        1. ദുർഗ്ഗ story alle

          1. ദുർഗ്ഗ കഥയിൽ റെസ്റ്റോറന്റിൽ വച്ചു ചേച്ചീന്ന് വിളിച്ച ആളെയും ഊട്ടിയിൽ വച്ചു ഇലക്ട്രിക് കാറ് വച്ചു ഇടിച്ചു കളിച്ചെന്ന് പറഞ്ഞ ആളെയും ഈ കഥ വായിച്ചപ്പോഴാണ് മനസിലായത്.

          2. Athuthanne ?

  10. Nikiyechi adutha part eppol undakum

    1. സത്യം പറഞ്ഞാൽ ഇതുവരെ എഴുതിത്തുടങ്ങിയിട്ടില്ല. ഇനി തുടങ്ങണം. ആകെക്കൂടി മൂഡോഫായ അവസ്ഥയിലായിരുന്നു. വേഗം തരാൻ ശ്രമിക്കാം?

  11. അടിപൊളി സ്റ്റോറി…. ❤
    ഒരുപാട് ചിരിച്ചു ?

  12. വായനക്കാരുടെ ശ്രദ്ധക്ക്, ഈ കഥയുടെ അടുത്ത ഭാഗം ഓണം കഴിഞ്ഞേ പബ്ലിഷ് ചെയ്യുന്നുള്ളൂ. കഥ വൈകുന്നതിൽ എനിക്കും മനപ്രയാസമുണ്ട്. പക്ഷെ എന്തു ചെയ്യാൻ അടുത്ത പാർട്ടിലെ കഥാപാശ്ചാത്തലം ഇനി വരാൻ പോകുന്ന ഓണത്തിരക്കുമായി ഒരിക്കലും ഒത്തു ചേരില്ലെന്ന് എനിക്കു ഒരു തോന്നൽ. അതുക്കൊണ്ടാണ് വൈകുമെന്ന് അറിയിക്കുന്നത്. അതു വരെ ഈ കഥയുടെ സ്ഥിരം വായനക്കാർ ഈ സൈറ്റിലെ തന്നെ വേറെയും ചില ഇടിവെട്ടു കഥകൾ വായിച്ചു ആസ്വദിക്കുക. ഞാനും വായിക്കാനുള്ള ചില കഥകൾ പെന്റിങ് ആയി വച്ചിരിക്കുകയാണ് ?

    1. മുത്തു

      ???

    2. ?സിംഹരാജൻ

      Waiting ❤️?

    3. ഓണം കഴിഞ്ഞു

      1. എന്നു വരും ബാക്കി ഭാഗങ്ങൾ

  13. next part eppo varum

    1. സമയമെടുക്കും, എഴുതി തുടങ്ങിയിട്ടില്ല

  14. വേട്ടക്കാരൻ

    ഹായ് നിഖില,എല്ലാ പാർട്ടും ഇപ്പോഴാണ് വായിച്ചത്.സൂപ്പർ.ഇത്രയേറെ ചിരിപ്പിച്ച ഒരു കഥ ഈ അടുത്ത കാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.എന്തേ ഞാൻ കഥ കാണാതെ പോയത്.അപ്പോ അടുത്ത പാർട്ടിൽ കാണാം…

  15. മുത്തൂ

    അടിപൊളി ഒന്നും പറയാനില്ല ❤️❤️❤️❤️??
    ചിരിച്ചു ഒരു വഴിയായി combination seen കൾ ഒക്കെ ഒരേപോളി ആയിരുന്നു ?????????????

  16. മുമ്പ്നീ കഥക്കു വേണ്ടി വല്ലാതെ റീച്ചായ തെലുങ്ക് ആക്ഷൻ കഥയുടെ അടിയിലൊക്കെ കമൻ്റിട്ടിരുന്നു ഒന്നു കേറി പോരട്ടെ എന്നു കരുതീട്ട് (അമ്മാതിരി സാധനങ്ങൾ വായിക്കാറില്ല ലൈക്ക് കണ്ട് പോയി കമൻ്റ് തട്ടിയതാണ്)
    ഏതായാലും ഇപ്പോ ഹാപ്പി???
    അടുത്ത പാർട്ടിൽ തെലുങ്ക് ആക്ഷൻകാരെക്കൂടി ഒന്നു കൊട്ടി വിടണം

    1. അതൊക്കെ നോക്കാം. ഒരു സാഹചര്യം ഒത്തു വരണ്ടേ ?

    2. Bro paranjole sathyathil thelunge padam ithile vannillalle…..pakshapatham adhe padilla

    3. Yes, yes. നിങ്ങൾ ഒക്കെ mainstream മസാല പടങ്ങൾ ഒന്നും കാണില്ല. അവാർഡ് പടങ്ങൾ മാത്രമേ കാണു. Because you are quality people. സമ്മതിച്ചു.
      അയിന് ഇത് ഇടിക്ക് ഇടക്ക് പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാ മച്ചാ? അവാർഡ് വല്ലോം വേണോ? ?

  17. Adipoli story, Chirikkanumund orupaad

  18. Adipoli. Suuper

  19. വിശ്വനാഥ്

    500th like ?

  20. ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു. നികിലയ്ക്ക് സരസ്വതി ദേവിയുടെ അനുഗ്രഹം കൂടുതലായി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാം. ഒത്തിരിയൊത്തിരി ഇഷ്ടമായി

    sending you some love from Tokyo, Japan
    ?????????????

    1. Thanks very much ?

  21. ༒☬SULTHAN☬༒

    Sechiye…… Kadha പൊളിച്ചു….
    ചിരിച് ഒരു വഴിക്ക് ആയി ?????….
    എന്നാ ഒരു ഫീലാ വായിക്കാൻ…..
    ഒരു രക്ഷേം ഇല്ല…
    ന്തലും ഇത് വായിക്കുന്നവരുടെ ആയുസ് കൂടും ?..
    ഇങ്ങള ഹ്യൂമർസെൻസ് പോളിയാണ് ❤❤❤
    ഒരുപാട് ഇഷ്ടായി.

    63 page vayich തീർന്നത് അറിഞ്ഞില്ല…. പെട്ടന്ന് കഴിഞ്ഞ ഒരു ഫീൽ ആയിരുന്നു

    ഈ പാർട്ടും എന്നത്തേയും പോലെ കിടുക്കി തിമിർത്തു കലക്കി ?

    ബാക്കി അറിയാനായി കാത്തിരിക്കുന്നു ❤❤❤❤❤

    സ്നേഹത്തോടെ ❤
    സുൽത്താൻ ????

    1. പെട്ടന്ന് കഴിഞ്ഞെന്നോ ?. 23k വേർഡ്‌സ് ഉണ്ടായിരുന്നു ?.

      Thanks, ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ ?

  22. Entha ezhthende???? Orupad chirich …. eni durga engane vayikkum ennaalojich vedanich…. ente budhikoravaano entho indhunte kadha udheshichath manasilaayi “ego” bt evdittaanu kollichenn manasilaayilla…. “ ragunte krishnaveni aano? 2 parte vayichullu climax aavand vayikoola…. ee partil nhn kore loophole kandu…. enn kore eshttaayi korach eshttayilla…. ultimate aavashyam chiri aanu ath vere evdethekaalum chirich…. sidayi….?? epm enk veroru doubt nikki sarikum aanaanonn? aaaa…. touch complaint aayitt praanthayitt vayil thonnyathaanu ezhuthunne…. verenthekayo aanu vijarche ezhthaan…. reply tharanda pls …. pinne eth nannakki ezhthaloke risk aanu….. 15mnt timanu ee cmnt edaan…. engot vaa mone enn parayumpo angu americayil poyitt north koreall vilich theri paranhitt ente peru paryunnthaanu eppozhathe ente phone touch….? nhn povaanu✌️

    1. /eni durga engane vayikkum ennaalojich vedanich/

      എന്തിന്? അതു നല്ല സ്റ്റോറിയല്ലേ. എത്ര തവണ വേണമെങ്കിലും വായിക്കാം ?.

      ചില ഭാഗങ്ങൾ ഇഷ്ടമായില്ല എന്നു തുറന്നു പറഞ്ഞത് നന്നായി. സത്യത്തിൽ എഴുതിക്കൊണ്ടിരുന്ന നേരത്ത് എനിക്കു പോലും ചില ഭാഗങ്ങൾ എഴുതിയപ്പോൾ തൃപ്തി തോന്നിയില്ല. അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ എപ്പോഴും സന്തോഷം മാത്രമേ ഉള്ളൂട്ടോ ?

      1. Eni vayikumpo ethoke orma varum…. nhn already oru 25 thavanelum vayichittund…. still gng….✌️

  23. Vaayikan orupaad agrahamund… Pkshe ipol putye kadhakal onnm vayikunnila… Nalle thalavedna kaaranam… ?
    Slowly.. Vayichola ??

    1. മൊബൈൽ ഫോണിന് തൽക്കാലം റസ്റ്റ്‌ കൊടുത്തോളു. തലവേദന തൽക്കാലം മാറട്ടെ ?

Comments are closed.