വില്ലൻ 4 [Villan] 793

 

“എന്താ മോളെ പരിപാടി.”.

 

“എന്ത് പരിപാടി…”..ഷാഹി സംശയത്തോടെ ചോദിച്ചു..

 

“ഒരു പരിപാടിയും ഇല്ലാ…?”..കുഞ്ഞുട്ടൻ വീണ്ടും സംശയത്തോടെ ചോദിച്ചു…ഷാഹി ഭയന്നു..താൻ ഡയറി വായിച്ചത് അവർ അറിഞ്ഞു എന്ന് അവൾക്ക് തോന്നി…

 

“അത് പിന്നെ….അത്…”..ഷാഹി ഒരുത്തരം പറയാനാകാതെ കുഴങ്ങി..

 

“ബ്ബ ബ്ബ ബ്ബാ അല്ലാ..എന്തേലും പരിപാടിയുണ്ടോ ഇല്ലയോ.”…കുഞ്ഞുട്ടൻ ചാക്കോ മാഷ്  സ്റ്റൈലിൽ ചോദിച്ചു..

 

“ഇല്ല…”..ഷാഹി ഒരു നെടുവീർപ്പെടുത്ത് പറഞ്ഞു..എന്നിട്ട് കുഞ്ഞുട്ടന്റെ മുഖത്തേക്ക് നോക്കി….

 

“ഇതങ്ങട് പറഞ്ഞാൽ പോരെ പോത്തെ….നീയൊന്ന് റെഡിയാക്…നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്…”

 

“എവിടേക്ക്….?”

 

“ഇന്ന് നമ്മുടെ ശാന്തേച്ചിയുടെ ഇളയമോളുടെ പിറന്നാളാണ്…നിന്നോട് പറയാൻ ചേച്ചി നിന്നെ നോക്കിയിട്ട് കണ്ടില്ലാ എന്ന് പറഞ്ഞു…അപ്പൊ എന്നെ വിളിച്ചു നിന്നെ കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞു…അപ്പൊ മോളൂസ് വേഗം പോയി റെഡിയായിക്കെ…”….കുഞ്ഞുട്ടൻ പറഞ്ഞു..

 

“ആ പ്പൊ വരാം…”…എന്ന് പറഞ്ഞു അവൾ ഉള്ളിലേക്ക് പോയി….കുറച്ചുകഴിഞ്ഞു അവൾ കുഞ്ഞുട്ടന് കാപ്പി കൊടുത്തു..

 

“അപ്പൊ ആതിഥ്യമര്യാദയൊക്കെ അറിയാമല്ലേ…”

 

“പിന്നെന്താ…”….അവൾ പിന്നേം ഉള്ളിലേക്ക് പോയി…

 

കുറച്ചുകഴിഞ്ഞു ഷാഹി കുളിയൊക്കെ കഴിഞ്ഞു അണിഞ്ഞൊരുങ്ങിവന്നു..അവളുടെ സൗന്ദര്യം ദിവസം ചെല്ലുംതോറും അല്ല നിമിഷം ചെല്ലുംതോറും വർധിക്കുകയായിരുന്നു.. ഷാഹിയുടെ സൗന്ദര്യം കണ്ട് കുഞ്ഞുട്ടൻ അന്തംവിട്ട് അവളെ തന്നെ നോക്കി നിന്നു…ഷാഹി കുഞ്ഞുട്ടനോട് പുരികം ഉയർത്തി എന്തെ എന്ന് ചോദിച്ചു…..

 

“ഇതാരാ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങിവന്നതോ…”…കുഞ്ഞുട്ടൻ പകുതി അതിശയത്തോടെയും പകുതി കളിയായും ഷാഹിയോട് ചോദിച്ചു.

8 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി

  2. ബാക്കി എവിടെ?

    1. രാഹുൽ പിവി

      Kk ഉണ്ട് ഇതിൻ്റെ ബാക്കി

  3. സേട്ടാ വായനക്കാരുടെ കമെന്റുകൾ പരിഗണിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ സേട്ടാ?

  4. അടുത്ത അധ്യായം എപ്പോളാണ്?

  5. ??????

  6. Good story, speed ichiri kuduthalanonn oru doubt

Comments are closed.