കൊടക്കരയില് കാവടിയാടുമ്പോ
കണ്ടെടി ഞാനൊരു മിന്നായം…
കണ്ടെടി ഞാനൊരു മിന്നായം….
ചാട്ടുളി മുന തുള തുളയ്ക്കണ
മൂർച്ചയുള്ളൊരു നോട്ടമാ…
മൂർച്ചയുള്ളൊരു നോട്ടമാ…
കാല് ഇടറുന്നു വായിരെറിയണു
ഇടി കുടുങ്ങണു നെഞ്ചിൽ…
ഇടി കുടുങ്ങണു നെഞ്ചിൽ…”
മൂളിപ്പാട്ട് കേട്ടപ്പോൾ തന്നെ ഷാഹിക്ക് ആള് ആരെന്ന് പിടികിട്ടി..നിങ്ങൾക്ക് കിട്ടീല്ലേ…? അതെ…സാക്ഷാൽ കുഞ്ഞുട്ടൻ തന്നെ…
“എന്താ മോനെ പതിവില്ലാതെ ഈ വഴിക്കൊക്കെ..?”..ഹാളിലെത്തിയ ഷാഹി കുഞ്ഞുട്ടനോട് ചോദിച്ചു……
“തമ്പുരാട്ടി ഇവിടെ ഭരണമേറ്റെടുത്തിനുശേഷം അടിയന് ഈ വഴിക്ക് വരാൻ പാടില്ലാ എന്നായോ…”…കുഞ്ഞുട്ടൻ ലേശം ബ്രാഹ്മണചുവയുള്ള സംസാരത്തിൽ തിരിച്ചടിച്ചു….
“വരാൻ പാടില്ല്യാ എന്നൊന്നും ഇല്ല്യാ പക്ഷെ മുൻകൂട്ടി അങ്ങ് അനുവാദം വാങ്ങണം…അതിന് നിവൃത്തിയില്ലാ എന്നുണ്ടോ…ഹേ..”…ഷാഹി അതെ ചുവയിൽ തിരിച്ചും അടിച്ചു…ഷാഹിയുടെ പറച്ചിൽ കണ്ട് കുഞ്ഞുട്ടന് ചിരി വന്നു..
“മുൻകൂട്ടി അനുവാദം നിന്റെ കുഞ്ഞമ്മേടെ നായരോട് എടുക്കാൻ പറ കാന്താരി…”..കുഞ്ഞുട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഷാഹിയും അവന്റെ ചിരിയിൽ പങ്കുചേർന്നു..
??
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി
ബാക്കി എവിടെ?
Kk ഉണ്ട് ഇതിൻ്റെ ബാക്കി
സേട്ടാ വായനക്കാരുടെ കമെന്റുകൾ പരിഗണിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ സേട്ടാ?
അടുത്ത അധ്യായം എപ്പോളാണ്?
??????
Good story, speed ichiri kuduthalanonn oru doubt