വില്ലൻ 4 [Villan] 793

കാളയെ തന്റെ അടുത്തേക്ക് കൈകൊണ്ട് ക്ഷണിച്ചു…കാള വീണ്ടും അഹമ്മദിന് നേരെ പാഞ്ഞടുത്തു..ഇത്തവണ അഹമ്മദ് മാറാൻ നിന്നില്ല..കാള കൊമ്പുകുലുക്കി അഹമ്മദിന് നേരെ പാഞ്ഞുകയറി…അഹമ്മദ് കാളയുടെ രണ്ട് കൊമ്പിലും പിടുത്തമിട്ടു..അഹമ്മദ് ഞരങ്ങിക്കൊണ്ടു പിന്നിലേക്ക് പോയി പക്ഷെ പിടുത്തം മാത്രം വിടാൻ കൂട്ടാക്കിയില്ല..കാള അഹമ്മദിന്റെ ശരീരത്തിൽ കൊമ്പുകളിറക്കാൻ ആവോളം ശ്രമിച്ചുകൊണ്ടിരുന്നു…അഹമ്മദിന്റെ പിന്നിലേക്കുള്ള ഞരങ്ങിപോക്ക് അപ്പോയേക്കും നിന്നിരുന്നു…അഹമ്മദ് കാളയുടെ കൊമ്പുകൾ രണ്ടും രണ്ടുവശത്തേക്ക് പിടിച്ചു ചെരിച്ചു..കാള പ്രാണവേദനകൊണ്ട് പുളഞ്ഞു..അഹമ്മദ് പിടി അയക്കാൻ കൂട്ടാക്കിയില്ല…കൂടുതൽ ചെരിച്ചുകൊണ്ടിരുന്നു… അഹമ്മദ് കോപം കൊണ്ട് വിറച്ചു…അഹമ്മദിനുള്ളിലേക്ക് ദേഷ്യം ഇരച്ചുകയറി…അഹമ്മദ് തന്റെ തലകൊണ്ട് കാളയുടെ തലമേൽ ആഞ്ഞുകുത്തി..കാളയിൽ നിന്ന് ഒരു ഞരക്കം എല്ലാവരും കേട്ടു..അഹമ്മദ് കാളയുടെ കൊമ്പിന്മേലുള്ള പിടി വിട്ടു..അടുത്ത ബീഡിയെടുത്ത് കത്തിച്ചു…എന്നിട്ട് കാളയെ നോക്കി വലിച്ചുകൊണ്ടേയിരുന്നു…കാള തലയൊന്ന് കുതറി..അഹമ്മദിനെ നോക്കി..തലമെലോട്ട് നോക്കി ഒരു സൈഡിലേക്ക് മറിഞ്ഞുവീണു..കാളയിൽ ഒരു അനക്കവും ഉണ്ടായില്ല…കാണികൾ ഈ കാഴ്ച കണ്ടു അമ്പരന്നു…

 

“ഇതെന്തൂട്ട് മനുഷ്യജന്മമാണ്…”..കാണികളിലൊരുത്തൻ വിളിച്ചുചോദിച്ചു..ആ ചോദ്യം കേട്ടപ്പോൾ തന്നെ ചോദിച്ചവൻ മധുരൈക്കാരൻ അല്ല എന്ന് അവിടെയുള്ളവർക്ക് മനസ്സിലായി…കാരണം ഒരു മധുരൈക്കാരൻ അങ്ങനെ ചോദിക്കില്ല..കാരണം മധുരക്കാരന് ഇത് അഹമ്മദ് ഖുറേഷിയുടെ അനേകം വീരസഹാസകൃത്യങ്ങളിൽ ഒന്ന് മാത്രമാണ്..പുറമേക്കാരന് ഇത് അത്ഭുതവും..

 

“ഇതോ..ഇതാണ് അഹമ്മദ് ഖുറേഷി…മിഥിലാപുരിയുടെ സുൽത്താൻ..”…കാണികളിലൊരുത്തൻ വിളിച്ചു ചോദിച്ചവന് മറുപടി കൊടുത്തു…

 

അഹമ്മദ് ഖുറേഷി..പറഞ്ഞതുപോലെ മിഥിലാപുരിയുടെ സുൽത്താൻ…അബൂബക്കർ ഖുറേഷി അഹമ്മദിന്റെ ഒരേ ഒരു മകൻ..മിഥിലാപുരിയുടെ അന്നത്തെ രാജാവായിരുന്നു അഹമ്മദ് ഖുറേഷി..മിഥിലാപുരി അഹമ്മദിന്റെ നാട്ടുരാജ്യവും..അഹമ്മദ് ഖുറേഷി…ജനങ്ങൾക്ക് മനസ്സമ്മതൻ.. കാരുണ്യവാൻ..ജനങ്ങളുടെ നന്മയെ മാത്രം മുന്നിൽ കാണുന്നവൻ…അഹമ്മദിന് കീഴിൽ മിഥിലപുരിയിൽ സമാധാനവും സന്തോഷവും നിറഞ്ഞു നിന്നു..

 

അഹമ്മദ് ഖുറേഷി…ഒരു പക്കാ മധുരക്കാരൻ…വീരൻ..അടങ്ങാനല്ലൂർ ജെല്ലിക്കെട്ടിൽ വാടിവാസൽ തുറന്ന് പാഞ്ഞുവരുന്ന ഒരു ഏതൊരു കാളയും അഹമ്മദിനെ കണ്ടാൽ പേടിച്ചുനിന്നുപോകും…ആ കാളയ്ക്കറിയാം തന്റെ ശൗര്യവും വീരവും അഹമ്മദിനുമുന്നിൽ വിലപ്പോകില്ല എന്ന്…ആത്മവീര്യമുള്ള തമിഴന്റെ പോരാട്ടമാണ് ജെല്ലിക്കെട്ട്..അഹമ്മദ് ഖുറേഷി…ആത്മവീര്യമുള്ള തമിഴന്റെ ഒരേയൊരു പര്യായം…

8 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി

  2. ബാക്കി എവിടെ?

    1. രാഹുൽ പിവി

      Kk ഉണ്ട് ഇതിൻ്റെ ബാക്കി

  3. സേട്ടാ വായനക്കാരുടെ കമെന്റുകൾ പരിഗണിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ സേട്ടാ?

  4. അടുത്ത അധ്യായം എപ്പോളാണ്?

  5. ??????

  6. Good story, speed ichiri kuduthalanonn oru doubt

Comments are closed.