വില്ലൻ 4 [Villan] 793

“കാദറെ നിനക്ക് അനുസരണശീലം വളരെ കുറവാണല്ലോ…”…സലാം വായിലിരുന്ന മുറുക്കാൻ തുപ്പിക്കൊണ്ട് കാദരിനോട്  പറഞ്ഞു…

 

“മോനേ അത്…”..കാദർ വാക്കുകൾ മുഴുമിക്കാനാകാതെ നിന്നു…

 

“എന്താടോ തനിക്കൊന്നും കൊണക്കാനില്ലേ…”…വൃദ്ധനായ കാദരിനോട് സലാം നിന്ന് ചൂടായി…കാദർ ഒന്നും മറുപടി പറഞ്ഞില്ല…

 

“നിന്നോട് ഈ ചായക്കട പൊളിച്ചുമാറ്റാൻ ഞാൻ പലതവണ പറഞ്ഞു…നിനക്കെന്തായാലും അനുസരണശീലം കുറവായത് കൊണ്ട് ഞാൻ തന്നെയങ്ങ് ഇത് പൊളിച്ചുമാറ്റിയേക്കാം…”…സലാം കാദരിനോട് പറഞ്ഞു…

 

“അയ്യോ കുഞ്ഞേ…ഒന്നും ചെയ്യല്ലേ…ഞങ്ങളുടെ വയറ്റിപ്പെഴപ്പാണിത്…ഒന്നും ചെയ്യല്ലേ…”…കാദർ സലാമിനോട് അപേക്ഷിച്ചു…റംലയും പുറത്തേക്ക് വന്നു…

 

“വയറ്റിപെഴപ്പ്…നീ എന്ത് ധൈര്യത്തിലാടോ ഞാൻ ഇത്രയും തവണ പറഞ്ഞിട്ടും കട നടത്തിപോന്നത്…അവന്റെ ധൈര്യത്തിലോ…”…സലാം കോപത്തോടെ മൂർച്ചയേറിയ ശബ്ദത്തിൽ കാദരിനോട് ചോദിച്ചു…

 

“അതൊന്നും അല്ല കുഞ്ഞേ…ഇത് ഞങ്ങളെ വയറ്റിപ്പഴപ്പ് ആയതുകൊണ്ടാ…”…കാദറിന്റെ വാക്കുകൾ മുഴുമിക്കാൻ സലാം അവസരം കൊടുത്തില്ല…

 

“അവൻ വരില്ലെടാ നായെ… അവൻ ഇനി ഒരിക്കലും വരില്ല…വന്നാൽ അവൻ ജീവനോടെ തിരിച്ചുപോകില്ല…”…സലാം വാശിയോടെ പറഞ്ഞു…

 

“അവന്റെ ഓര്മകളുള്ള ഒന്നും ഇവിടെ വേണ്ടാ… അവന്റെ പേര് പോലും ആരെങ്കിലും ഉരിയാടി എന്ന് ഞാനറിഞ്ഞാൽ ആ നാവ് ഞാൻ പിഴുതെടുക്കും… കേറി പൊളിക്കെടാ…”..സലാം ഗുണ്ടകളോട് ആജ്ഞാപിച്ചു…ഗുണ്ടകൾ കടയ്ക്കുള്ളിൽ കയറി സാധനങ്ങൾ വലിച്ചു പുറത്തേക്കിടാൻ തുടങ്ങി…കാദറും റംലയും സലാമിന്റെ വീണിൽ കരഞ്ഞുകൊണ്ട് കേണപേക്ഷിച്ചു…പക്ഷെ അതൊന്നും സലാം ചെവിക്കൊണ്ടില്ല…ഗുണ്ടകൾ ആ കട മൊത്തം പൊളിച്ചു…കണ്ടുനിന്ന ഒരാളുപോലും സലാമിനോട് ഒരു വാക്ക് പോലും ചോദിച്ചില്ല…പൊളിച്ചുകഴിഞ്ഞതിനുശേഷം സലാമും ഗുണ്ടകളും വണ്ടികളിൽ കയറി പോയി…കാദറും റംലയും എണീറ്റ് കട നോക്കി…അതാകെ അവർ പൊളിച്ചിരുന്നു…റംലയ്ക്ക് നല്ല ദേഷ്യം വന്നു…

 

“അവൻ വന്ന് ഈ നായിന്റെ മക്കളെ എല്ലാം കൊന്ന് കൊലവിളിക്കണം…”…റംല ദേഷ്യത്തോടെ പ്രാകിക്കൊണ്ട് ദൈവത്തോട് പ്രാർത്ഥിച്ചു…അത് കേട്ടതും കാദർ…

 

“അരുത് റംലാ… ഒരിക്കലും അവൻ വരാൻ വേണ്ടി പ്രാര്ഥിക്കരുത്… അവൻ വന്നാൽ എന്താ നടക്കുക എന്ന് നിനക്കറിയില്ലേ…അതാണോ അവൾ ആഗ്രഹിച്ചത്…ഒരിക്കലും പ്രാര്ഥിക്കരുത് അങ്ങനെ…നമുക്കിതൊക്കെ പുതുമയുള്ള കാര്യമൊന്നും അല്ലല്ലോ..പക്ഷെ അത്…അത് നമ്മൾ അവളോട് ചെയ്യുന്ന ഏറ്റവും വല്ല്യ തെറ്റ് ആകും…അതുകൊണ്ട് വേണ്ടാ…”…കാദർ റംലയോട് പറഞ്ഞു..റംലയ്ക്ക് കാര്യം മനസ്സിലായി അവൾ തലയാട്ടി…അവർ രണ്ടുപേരും കടയെ നോക്കി സങ്കടത്തോടെ നിന്നു….

8 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി

  2. ബാക്കി എവിടെ?

    1. രാഹുൽ പിവി

      Kk ഉണ്ട് ഇതിൻ്റെ ബാക്കി

  3. സേട്ടാ വായനക്കാരുടെ കമെന്റുകൾ പരിഗണിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ സേട്ടാ?

  4. അടുത്ത അധ്യായം എപ്പോളാണ്?

  5. ??????

  6. Good story, speed ichiri kuduthalanonn oru doubt

Comments are closed.