വില്ലൻ 4 [Villan] 793

ചൂരൽവടി അവളുടെ ശരീരത്തിന്മേൽ വന്ന് വീണുകൊണ്ടേയിരുന്നു…അവൾ കരയുന്നു…തനിക്ക് അത് സഹിക്കാൻ പറ്റുന്നില്ല…പക്ഷെ തന്നെക്കൊണ്ട് മുന്നോട്ട് അനങ്ങാൻ പോലും സാധിക്കുന്നില്ല…അവന് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു…അവന്റെ നിസ്സഹയാവസ്ഥ അവനിൽ സങ്കടമുണ്ടാക്കി…അവൾ അവനെ നോക്കി കരഞ്ഞുകൊണ്ടേയിരുന്നു.. അവൾ അവനെ ഉറക്കെ ഇക്കാ എന്ന് വിളിക്കുന്നുണ്ടായിരുന്നു…അത് ഒരു ചീള് പോലെ അവന്റെ ചെവിയിൽ വന്ന് തറച്ചു…ആ വേദന അവന് സഹിക്കാൻ പറ്റുന്നതിന് അപ്പുറമായിരുന്നു…അടിച്ചു അടിച്ചു അവളുടെ കയ്യിൽ ചോര വന്നു തുടങ്ങി…ആ ചോരത്തുള്ളിൽ തന്റെ നേരെ അമ്പുകൾ പോലെ പാഞ്ഞുവന്നു….

 

പെട്ടെന്ന് സമർ ഉറക്കത്തിൽ നിന്ന് ചാടിയെണീറ്റു…അവൻ വിയർത്തിരുന്നു…സ്വപ്നത്തിൽ കണ്ടത് അവനെ വേട്ടയാടി…കുന്നിന്മുകളിൽ അവൻ കെട്ടിയ ടെന്റിനുള്ളിൽ ആയിരുന്നു അവൻ…ടെന്റിനുള്ളിലെ ഇരുട്ടിലേക്ക് അവൻ നോക്കിയിരുന്നു കുറച്ചുനേരം…പിന്നെ അവൻ പുറത്തേക്കിറങ്ങി…

 

ഒരു കുന്നിന്മുകളിലാണ് സമർ ടെന്റ് കെട്ടിയിരുന്നത്‌..ടെന്റിന് മൂന്നുഭാഗവും കൊക്കയായിരുന്നു…ആരും കേറാൻ മടിക്കുന്ന ഒരു കുന്ന്…അവിടെയാണ് ടെന്റ് കെട്ടി സമർ ഒരു രാത്രി ചിലവഴിച്ചത്…ഒന്ന് ചെറുതായി തെന്നിയിരുന്നെങ്കിൽ കൊക്കയിൽ വീണ് തവിടുപൊടിയായേനെ…

 

സമർ നടന്ന് കൊക്കയുടെ അടുത്തെത്തി…കുറച്ചുനേരം കൊക്കയിലേക്ക് നോക്കി നിന്ന ശേഷം അവൻ അവിടെ ഇരുന്നു…കൊക്കയിലേക്ക് കാലും നീട്ടി…ഒന്നും അവനെ ഭയപ്പെടുത്തിയില്ല…അവൻ അവിടെയല്ലായിരുന്നു…അവൻ വേറേതോ ലോകത്തായിരുന്നു…അവൻ വേറെയെന്തോ ചിന്തകളിൽ മുഴുകി അവിടെ ഇരുന്നു…നേരത്തെ കണ്ട സ്വപ്നത്തിന്റെ കെട്ട് ഇനിയും അവനിൽ നിന്ന് മാറിയിട്ടില്ലായിരുന്നു.. അത് അത്രയധികം അവനെ വേട്ടയാടി…അവൻ ആകാശത്തേക്ക് നോക്കി…രണ്ട് കിളികൾ വട്ടമിട്ട് പറക്കുന്നത് അവൻ കണ്ടു…വട്ടമിട്ട് പറക്കുകയല്ല അവർ പരസ്പരം സ്നേഹിക്കുകയായിരുന്നു…അവർ പരസ്പരം പ്രേമിക്കുന്നത് സമർ ഇമ ചിമ്മാതെ നോക്കിയിരുന്നു കണ്ടു…അവർ പരസ്പ്പരം ചുംബിക്കുന്നതും അത് കഴിഞ്ഞുള്ള പെൺകിളിയുടെ കൊഞ്ചലൂറിയ ശബ്ദവും അവനെ ആനന്ദം കൊള്ളിച്ചു…അവനിൽ പ്രണയം നിറച്ചു…ഇതുവരെ തോന്നാത്തതെന്തോ അവന് ഉള്ളിൽ ഫീൽ ചെയ്യുന്നപോലെ തോന്നി…അവന്റെയുള്ളിൽ എന്തോ നിറയുന്നപോലെ തോന്നി..തലയ്ക്കുള്ളിലെ തീയും പുകയുമെല്ലാം എരിഞ്ഞടുങ്ങി വസന്തകാലം വന്നു…പൂക്കൾ പൂത്തു…അതിന്റെ പരിമളവും സൗന്ദര്യവും അവനുള്ളിൽ സന്തോഷം നിറച്ചു…അവന്റെ ആധികൾ ഒക്കെ ഇല്ലാണ്ടായപോലെ തോന്നി…അവനും ആ കിളികളെപ്പോലെ പ്രണയിക്കാൻ തോന്നി..തന്റെ പെൺവേഴാമ്പലിനെ കാണാൻ അവന് കൊതിയായി..അവളുടെ നെഞ്ചിൽ മുഖം ചേർക്കാൻ അവന്റെ ഉള്ളുതുടിച്ചു…

 

പ്രണയം…അറുപതുകാരനെയും ഇരുപതുകാരനാക്കുന്ന മഹാപ്രതിഭാസം…സ്നേഹിക്കാൻ തോന്നുന്ന തന്റെ ഇണയെ വരിപ്പുണരാൻ തോന്നുന്ന ഓരോ നിമിഷങ്ങൾ…അവൾക്ക് വേണ്ടി ഈ ലോകം തന്നെ കീഴടക്കാൻ കഴിയുമെന്ന വിശ്വാസം…

 

അകത്ത് സന്തോഷവും മുഖത്തു പുഞ്ചിരിയും വരുത്താൻ അഭിനയിക്കേണ്ടി വരാത്ത ദിവസങ്ങൾ…അവളെ ഒരു നോക്ക് കാണാൻ ഓരോ രാവും കഷ്ടപ്പെട്ട് വെളുപ്പിച്ചെടുക്കുന്ന രാവുകൾ…അവളുടെ കൈകോർത്തു നടക്കാൻ ഒരു തവണയെങ്കിലും അവസരം തരണേ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ…പ്രണയം അത്ര മനോഹരമാണ്…അത്രയത്ര മനോഹരം…പ്രണയം അസുരനെയും മനുഷ്യനാക്കും…എഴുപതുകാരനെ ഇരുപതുകാരനാക്കും…കാർക്കശക്കാരനെ കോമാളിയാക്കും…ഒരു മൂളിപ്പാട്ടുപോലും പാടാത്തവനെ നല്ല ഗായകനാക്കും…പ്രണയം..പ്രണയം…പ്രണയം…

8 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി

  2. ബാക്കി എവിടെ?

    1. രാഹുൽ പിവി

      Kk ഉണ്ട് ഇതിൻ്റെ ബാക്കി

  3. സേട്ടാ വായനക്കാരുടെ കമെന്റുകൾ പരിഗണിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ സേട്ടാ?

  4. അടുത്ത അധ്യായം എപ്പോളാണ്?

  5. ??????

  6. Good story, speed ichiri kuduthalanonn oru doubt

Comments are closed.