ഓ തിത്തി ത്താരാ തിത്തിതെയ് തിത്തെയ് തക തെയ് തെയ് തോം…
ഓ തിത്തി ത്താരാ തിത്തിതെയ് തിത്തെയ് തക തെയ് തെയ് തോം….”
കുഞ്ഞുട്ടൻ പാടിനിർത്തി..എല്ലാവരും അവനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു…അവരുടെ കളിച്ചിരിമേളങ്ങളും കുസൃതികളും കുറുമ്പുകളുമൊക്കെയായി ആ രാത്രി മുന്നോട്ട് നീങ്ങി..ഒടുവിൽ കുഞ്ഞുട്ടനും ഷാഹിയും ശാന്തയോടും മക്കളോടും യാത്ര പറഞ്ഞു ഇറങ്ങി..
തിരിച്ചുപോരുമ്പോൾ ജീപ്പിലിരിക്കുമ്പോൾ ഷാഹിയുടെ മുഖത്ത് സന്തോഷം അലതല്ലിയത് കുഞ്ഞുട്ടൻ കണ്ടു…ഷാഹി വളരെ സന്തോഷത്തിലായിരുന്നു..ഭയം മാറി പക്ഷെ അതിനേക്കാളുപരി സമറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയത് അവളെ വളരെയധികം സന്തോഷിപ്പിച്ചു…അവളുടെ ചിന്തകളും ഓർമ്മകളും വീണ്ടും സമർ കയ്യടക്കി…കാരുണ്യവാനാണ് അവൻ..നല്ലൊരു മനസ്സിന് ഉടമയും…ശാന്തയുടെ വാക്കുകൾ ഷാഹിയുടെ ചെവിയിൽ വീണ്ടും വീണ്ടും കേട്ടു… ശരിയാണ്..നല്ലവനാണ് അവൻ…ആനിയെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ അവൻ അടിച്ചു പഞ്ഞിക്കിട്ടു…അവളുടെ മാനത്തിന് വില കാത്തു..അവളുടെ കണ്ണീരൊപ്പി..അച്ചുവിനെ രാജനിൽ നിന്നും രക്ഷിച്ചു…അവളുടെ ആഗ്രഹങ്ങൾ സഫലമാക്കി..അവളുടെയും മാനം കാത്തു…അവരുടെ സന്തോഷത്തിന് കാരണമായി…ശെരിക്കും നല്ലവൻ…അങ്ങനെയാണെങ്കിൽ അവൻ നായകനല്ലേ മാലാഖയല്ലേ…അങ്ങനെയാണെങ്കിൽ അവൻ എങ്ങനെ അസുരനാകും…ചെകുത്താനാകും…ഒരിക്കലുമാകില്ല… അവൻ നായകനാണ്…മാലാഖയാണ്…പാവങ്ങളുടെ കണ്ണീരൊപ്പാൻ മടിയില്ലാത്ത മാലാഖ….
■□■□■□■□■□■□■□
ഇരുട്ട്…കൂരാകൂരിരൂട്ട്…..
ഒന്നും കാണാൻ പറ്റുന്നില്ലാ….
കറുപ്പ്..അന്ധകാരം….അതാകെ മൂടികിടക്കുന്നു…
പെട്ടെന്ന് ഒരു ചെറിയ വെള്ളവെളിച്ചം…ഒരു ചെറിയ വെളിച്ചം..അത് ഒന്നുകൂടെ വലുതായി…
പെട്ടെന്ന് അത് ആരെയോ കണ്ട് ഭയന്നപോലെ ഓടാൻ തുടങ്ങി…വളഞ്ഞുപുളഞ് ആ വെളിച്ചം ഇരുട്ടിലൂടെ ഓടിക്കൊണ്ടിരുന്നു.. പെട്ടെന്ന് അത് നിന്നു… എന്തൊക്കെയോ ഒച്ച കേൾക്കാം…ആരോ ദേഷ്യപ്പെടുന്നതും ആരോ കരയുന്നതും… പെട്ടെന്ന് ആ വെളിച്ചം വലുതായി വന്നു…അന്ധകാരത്തെ മുഴുവൻ തുടച്ചുനീക്കി…പെട്ടെന്ന് കാഴ്ച്ച എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോകുന്നപോലെ…അത് വേഗത്തിൽ സഞ്ചരിച്ചുകൊണ്ടേയിരുന്നു…അത് ചൂരൽ വടിമേൽ എത്തിനിന്നു… അത് ഉയർന്നു താഴുന്നു…ഒരാൾ…ഒരു വലിയ ആൾ…അയാളുടെ കയ്യിൽ ഒരു അഞ്ചുവയസുകാരി പെണ്ണ്…
അവൾ കരയുന്നു…എന്റെ നേരെ നോക്കി കരയുന്നു..
??
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി
ബാക്കി എവിടെ?
Kk ഉണ്ട് ഇതിൻ്റെ ബാക്കി
സേട്ടാ വായനക്കാരുടെ കമെന്റുകൾ പരിഗണിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ സേട്ടാ?
അടുത്ത അധ്യായം എപ്പോളാണ്?
??????
Good story, speed ichiri kuduthalanonn oru doubt