“അവൻ നഗ്നനായി ഓടുന്നത് ഞാനിവിടെ ഇരുന്ന് ന്യൂസ് ചാനലിൽ കണ്ടു.. പിറ്റേന്ന് തന്നെ അവർ ആധാരം കൊണ്ട് തന്നു..പക്ഷെ എനിക്കത് ബാങ്കിൽ വെക്കേണ്ടി വന്നില്ല…എന്റെ മകളുടെ മുഴുവൻ പഠനചിലവും സമർ ഏറ്റെടുത്തു..എത്ര വേണ്ടെന്ന് പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല…പെങ്ങളുടെ പഠിപ്പിക്കേണ്ടത് അങ്ങളയുടെ കടമയാണെന്ന് അവൻ ഞങ്ങൾക്ക് മറുപടി നൽകി…”…ശാന്ത പറഞ്ഞു നിർത്തി….
“കരുണ്യവാനാണ് അവൻ…നല്ലൊരു മനസ്സിന് ഉടമയും…അവൻ ആരാണ് എന്താണ് എന്നൊന്നും നമുക്കറിയില്ല പക്ഷെ അവൻ ഒരിക്കലും ആരെയും ചതിക്കുന്നതോ അല്ലെങ്കി ഏതെങ്കിലും പെണ്ണിനോട് മോശമായി പെരുമാറുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല…അവൻ വളരെ നല്ലവനാണ്…നീ അവനെ ഒന്നുകൊണ്ടും പേടിക്കേണ്ട മോളെ…”…ശാന്ത ഷാഹിയോട് പറഞ്ഞു…
ഷാഹിക്ക് ശാന്തയുടെ വാക്കുകൾ ആശ്വാസം പകർന്നു… പ്രിൻസിപ്പലിന്റെ വാക്കുകൾ കേട്ടതിനുശേഷം ഷാഹിക്ക് സമറിൽ നല്ല ഭയമുണ്ടായിരുന്നു…എന്നാൽ ശാന്തയുടെ വാക്കുകൾ അവളുടെ പേടിയകറ്റി…അവൾ ചിരിച്ചു…ശാന്തയും ഷാഹിയും ഹാളിലേക്ക് ചെന്നു…ശാന്ത തന്റെ ഓരോ മക്കളെയും ഷാഹിക്ക് പരിചയപ്പെടുത്തിക്കൊടുത്തു…അവർ ആഘോഷങ്ങൾ തുടങ്ങി…അഞ്ചു മെഴുകുതിരി ഊതിക്കെടുത്തിയത്തിനുശേഷം കേക്ക് മുറിച്ചു…എല്ലാവര്ക്കും കൊടുത്തു…എല്ലാവര്ക്കും വേണ്ടി ബിരിയാണി ഉണ്ടാക്കിയിരുന്നു ശാന്ത…അതെല്ലാവർക്കും കൊടുത്തു..പതിയെ ആഘോഷങ്ങൾ അവസാനിച്ചു…കുഞ്ഞുട്ടനും ഷാഹിയും ഒഴികെ ബാക്കിയുള്ള അതിഥികൾ എല്ലാം പോയി..അവർ ഹാളിൽ ഒത്തുകൂടി…
“അല്ലാ കലാപരിപാടികൾ ഒന്നുമില്ലേ..”…കുഞ്ഞുട്ടൻ എല്ലാവരോടും ചോദിച്ചു…
“എന്നാൽ കുഞ്ഞുട്ടേട്ടൻ ഒരു പാട്ട് പാട്…”…അഞ്ചു പറഞ്ഞു…
“അയിന് പാട്ടുകാരി ഇതാ ഇരിക്കുന്നു..”…കുഞ്ഞുട്ടൻ ഷാഹിയെ ചൂണ്ടി പറഞ്ഞു…
“ഹേയ് ഞാൻ പാടുകയൊന്നുമില്ല…”…ഷാഹി പറഞ്ഞു…
“പ്ളീസ് ചേച്ചി…പാട് ചേച്ചി…”..അഞ്ചു ഷാഹിയോട് അപേക്ഷിച്ചു…
“അത് തന്നെ പാട് ചേച്ചീ…”..കുഞ്ഞുട്ടൻ കളിയായി പറഞ്ഞു..ഷാഹി കണ്ണുരുട്ടി അവനെ നോക്കി…
“ഓക്കേ..പാടാം…”…ഷാഹി പറഞ്ഞു…
“ഊതാ…ഊതാ…
ഊതാ കളർ റിബ്ബൺ….
ഉനക്ക് യാര് അപ്പൻ…
??
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി
ബാക്കി എവിടെ?
Kk ഉണ്ട് ഇതിൻ്റെ ബാക്കി
സേട്ടാ വായനക്കാരുടെ കമെന്റുകൾ പരിഗണിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ സേട്ടാ?
അടുത്ത അധ്യായം എപ്പോളാണ്?
??????
Good story, speed ichiri kuduthalanonn oru doubt