പക്ഷെഈ കഥ തുടങ്ങുന്നത് അബൂബക്കർ ഖുറേഷിയിൽ നിന്നല്ല..അത് കുറച്ചുമുന്പാണ്… കുറച്ചു കുറേ മുൻപ്..☠️
സ്ഥലംമധുരൈ..
അടങ്ങാനല്ലൂർ ജെല്ലിക്കെട്ട്..ആത്മവീര്യമുള്ള തമിഴന്റെ പോരാട്ടമാണ് ജെല്ലിക്കെട്ട്..കാളയുടെ പൂഞ്ഞിലേക്ക് വീണ് അതിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ഓരോരുത്തനും അത് അവന്റെ വീരത്വം തെളിയിക്കാനുള്ള അവസരമാണ്..അതിൽ വിജയിക്കുന്നവന് സമൂഹത്തിൽ വലിയ സ്ഥാനം കിട്ടിയിരുന്നു അത് കൊണ്ട് തന്നെ ജെല്ലിക്കെട്ടിൽ നിരവധി പേർ കാളയെ കീഴ്പ്പെടുത്താൻ ശ്രമിച്ചിരുന്നു…..
പറഞ്ഞപോലെ അടങ്ങാനല്ലൂർ ജെല്ലിക്കെട്ട്..വാടിവാസലിലൂടെ പാഞ്ഞു വരുന്ന കാളയ്ക്കായി ഓരോ വീരനും കാത്തുനിന്നു..ഒടുവിൽ ആ നിമിഷം വന്നെത്തി..അതാ വരുന്നു..ഒരു ക്രുദ്ധനായ കാള.. കാളയെ കണ്ട ഓരോ വീരനും ഒന്ന് ഞെട്ടി…കാരണം അതിന്റെ തടിയും വലിപ്പവും..എന്നാൽ പിന്മാറാൻ പലരും തയ്യാറല്ലായിരുന്നു…കണ്ണും ചുവപ്പിച്ച് പൊടിപാറ്റി വരുന്ന കാളയുടെ മുന്നിലേക്ക് വീരന്മാർ പാഞ്ഞുവീണു…രണ്ടുമൂന്ന് പേർ കാളയുടെ കൊമ്പ് കൊണ്ടുള്ള കുത്ത് കിട്ടി വീണു…ചിലർ അവന്റെ പൂഞ്ഞിൽ പിടിക്കാൻ നോക്കി..ആ ശ്രമം വിജയിക്കുമെന്ന് തോന്നിയ ഘട്ടത്തിൽ അവൻ കുതറി..അവനുമേൽ തൂങ്ങി നിന്നിരുന്നവർ പലവഴിക്ക് തെറിച്ചു വീണു..
വീണുകിടന്ന ആളുകളുടെ ദേഹത്തേക്ക് കാള പാഞ്ഞുകയറി തന്റെ കൊമ്പുതാഴ്ത്തി..അവിടം ഒരു ചോരക്കളമായി മാറി..വീരന്മാർ പലവഴിക്ക് ഓടി…കാള തന്റെ രുദ്രതാണ്ഡവം ആടി..
പെട്ടെന്ന് ഒരു വാതിൽ തുറന്നു..ഒരു ബലിഷ്ഠമായ കാല് ജെല്ലിക്കെട്ട് നടക്കുന്ന പൂഴിയിലേക്ക് പതിച്ചു..പൊടി പാറി..അയാൾ മത്സരക്കളത്തിലേക്ക് നടന്നു വന്നു…ആറടിപൊക്കമുള്ള ഒരു മഹാ കരുത്തൻ… ഒരു കൊമ്പൻ മീശക്കാരൻ..മരണംകൊണ്ട് ആറാടുന്ന ആ കാളയുടെ അടുത്തേക്ക് ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം കടന്നുവന്നത്..ഭയത്തിന്റെ ലേശം കണിക പോലും അയാളിൽ ഉണ്ടായിരുന്നില്ല..ജെല്ലിക്കെട്ട് കണ്ടോണ്ടിരുന്ന കാണികൾ അയാൾ വരുന്നത് കണ്ട് കയ്യടിച്ചു..അയാൾക്കുവേണ്ടി ആർപ്പുവിളിച്ചു..കരഘോഷം മുഴക്കി…ഒരു പേര് അവിടെ മാറ്റൊലി കൊണ്ടു… ഒരൊന്നൊന്നര പേര്..
അഹമ്മദ്..?
??
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി
ബാക്കി എവിടെ?
Kk ഉണ്ട് ഇതിൻ്റെ ബാക്കി
സേട്ടാ വായനക്കാരുടെ കമെന്റുകൾ പരിഗണിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ സേട്ടാ?
അടുത്ത അധ്യായം എപ്പോളാണ്?
??????
Good story, speed ichiri kuduthalanonn oru doubt