വില്ലൻ 4 [Villan] 793

“അവനും തല്ലി നീയും തല്ലി…ഇതിലെന്താ വ്യത്യാസം…”…രാജൻ കുഞ്ഞുട്ടന്റെ മുഖത്തേക്ക് കാര്യം മനസ്സിലാകാത്തപോലെ ചോദിച്ചു…

 

“അവൻ അടിച്ചപ്പോ എങ്ങാനുണ്ടാർന്നു…”…കുഞ്ഞുട്ടൻ രാജന്റെ അരികിൽ വന്നിട്ട് ചോദിച്ചു…

 

“അവൻ അടിച്ചപ്പോ ഒരു പത്തുനൂറ്റമ്പത് കിളികൾ ശറേന്ന് പറഞ്ഞങ്ങ് പറന്നുപോയി…പിന്നെ ഒരു വണ്ടിന്റെ മൂളക്കം ചെവിയിൽ….”…രാജൻ കുഞ്ഞുട്ടനോട് പറഞ്ഞു….

 

“ഞാൻ അടിച്ചപ്പോളോ…”…കുഞ്ഞുട്ടൻ പിന്നേം രാജനോട് ചോദിച്ചു…

 

“കിളികളുടെ എണ്ണം കുറവുണ്ടായിരുന്നു…പിന്നെ സൗണ്ട് എഫക്ട് ഇല്ലായിരുന്നു..”…രാജൻ കുറച്ചു തെളിഞ്ഞ മുഖത്തോടെ കുഞ്ഞുട്ടനോട് പറഞ്ഞു..

 

“ഇപ്പൊ മനസ്സിലായില്ലേ വ്യത്യാസം എന്താണെന്ന്…ഈ നായി രണ്ടടി അടിച്ചു കഴിഞ്ഞാൽ പിന്നെ തല്ല് വാങ്ങിയവനെ തല്ലാൻ നമുക്കൊരു മൂഡ് കിട്ടില്ല…ഒരുമാതിരി ചത്തവനെ തോണ്ടി നോക്കുന്നത് പോലെ ഉണ്ടാകും…സൊ തുടക്കത്തിൽ തന്നെ നമ്മൾ കൊടുക്കാൻ തുടങ്ങിയാൽ നമ്മൾ ജീവനുള്ള ഒരു സാധനത്തിനെയാണ് തല്ലുന്നത് എന്ന ഒരു ഫീൽ കിട്ടും…സംജാ ബേട്ടാ…”…കുഞ്ഞുട്ടൻ രാജനോട് ഒരു തത്വശാസ്ത്രം പറഞ്ഞുകൊടുക്കുന്ന ലാഘവത്തോടെ പറഞ്ഞു….

 

“സാധാരണ സിനിമകളിലൊക്കെ വില്ലനെ തല്ലിയാൽ അവൻ അവന്റെ ഗുണ്ടകളെ വിളിക്കും…നീയെന്താ പൊട്ടൻ പെരുച്ചാഴിയെ കണ്ടപോലെ നിക്കുന്നെ..അവന്മാരൊക്കെ വെറുതെ ഷോ ക്ക് വേണ്ടി നിർത്തിയതാണോ…”…കുഞ്ഞുട്ടൻ കളിയായി രാജനോട് ചോദിച്ചു…

 

“ഡാ വന്ന് തല്ലിക്കൊല്ലേടാ ഈ നായിന്റെ മക്കളെ…”…രാജൻ ആക്രോശിച്ചുകൊണ്ട് പുറത്തുള്ളവരെ വിളിച്ചു…കുഞ്ഞുട്ടൻ രാജനെ സമറിന്റെ മുന്നിലേക്ക് ഇട്ടു…

 

“ഡാ ഇവനെ തല്ലി കോമയിൽ കേറ്റരുത്…ഓടാനുള്ള ജീവൻ ബാക്കി വച്ചേക്കണം..”..കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു…

 

“അതെന്തിനാ…”…സമർ കുഞ്ഞുട്ടനോട് ചോദിച്ചു..

 

“അതോ എനിക്ക് ഒരു ഡെഡിക്കേഷൻ ഉള്ളതാ..”..കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് സമറിനോട് മറുപടി പറഞ്ഞു…സമർ ചോദ്യഭാവത്തിൽ നോക്കി…

 

“നീ പറഞ്ഞത് ചെയ്…”…കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു..സമർ തന്റെ മുന്നിലുള്ള രാജന്റെ വയറ് നോക്കി ഒന്നുകൊടുത്തു..ഉള്ളിലേക്ക് ഓടി വരുന്ന ഒരു ഗുണ്ടയുടെ മേലിലേക്ക് രാജൻ പറന്നുവീണു…അവർ രണ്ടുപേരും പിന്നിലേക്ക് വീണു…കുഞ്ഞുട്ടൻ മുറിക്ക് പുറത്തേക്ക് ഇറങ്ങി…തന്റെ നേരെ വന്ന ഗുണ്ടയുടെ വയറ് നോക്കി കുഞ്ഞുട്ടൻ തൊഴിച്ചു…

8 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി

  2. ബാക്കി എവിടെ?

    1. രാഹുൽ പിവി

      Kk ഉണ്ട് ഇതിൻ്റെ ബാക്കി

  3. സേട്ടാ വായനക്കാരുടെ കമെന്റുകൾ പരിഗണിക്കാതെ ഇരിക്കുന്നത് തെറ്റല്ലേ സേട്ടാ?

  4. അടുത്ത അധ്യായം എപ്പോളാണ്?

  5. ??????

  6. Good story, speed ichiri kuduthalanonn oru doubt

Comments are closed.