? വേദനസംഹാരി ? [Jacob Cheriyan] 289

“വൈഷ്ണവേട്ടാ…. ചേട്ടൻ എന്താ ഇപ്പോഴേ വന്നത് മുഹൂർത്തത്തിന് ഇനിയും സമയം ഉണ്ടല്ലോ… ഇതെന്താ ഈ ഡ്രസ്സ്… ”

അവൾ അവനോട് ചോദിച്ചു…

“ അതിന് താനരാ…” അവൻ ചോദിച്ചു…

അവൾ ഞെട്ടിപ്പോയി… തന്നെ എപ്പോ കണ്ടാലും ചിരിച്ച് സംസാരിക്കുന്ന… തന്നെ ഒരു അനിയത്തിയെ പോലെ കാണുന്ന ചേട്ടൻ ആണ് ഇപ്പൊൾ തന്നെ കണ്ടിട്ടും പരിചയം പോലും ഇല്ലാത്ത പോലെ പെരുമാറുന്നത്….

“ ചേട്ടാ ഇത് ഞാനാ പാർവതി… വൈഷ്ണവി ചേച്ചിയുടെ അനിയത്തി… ”

അവൾ വീണ്ടും ഒന്നും കൂടെ പറഞ്ഞു…

“ ഏത് വൈഷ്ണവി… എന്റെ പൊന്നു കൊച്ചേ കുറച്ച് മനസമാധാനം തരുവോ…”

അവൻ മറുപടി കൊടുത്തു….

“ദേ ചേട്ടാ നിർത്തിക്കോ ഈ ഡ്രാമ… ചേച്ചിയെ പോലും ചേട്ടന് അറിയില്ലേ…”

എന്നും പറഞ്ഞ് കൊണ്ട് അവൾ അവന്റെ കഴുത്തിന് നേരെ കൈ കൊണ്ട് പൊയ് കഴുത്തിൽ പിടിക്കാൻ പോയി…

അവൻ അവളുടെ കൈ തട്ടി മാറ്റി പുറത്തേക്ക് എഴുന്നേറ്റ് പോയി…

അവൾ കിളി പോയത് പോലെ അവിടെ നിന്നപ്പോൾ

“എടി പാറു നീ എന്ത് നോക്കി നിൽക്കുവാ അവിടെ ചെറുക്കനും പെണ്ണും എത്തി…”

ഏതോ ഒരു ബന്ധു വന്ന് വിളിച്ച് പറഞ്ഞു…

“എ…എന്താ…”

“എടി ചെറുക്കനും പെണ്ണും വന്നു എന്ന്…”

“വന്നതേ ഉള്ളൂ… അപ്പോ അതാരാ…”

അവൾ നടന്നു മണ്ഡപത്തിന്റെ പുറത്തേക്ക് ഇറങ്ങി… അപ്പോഴേക്കും ഒരു കാറിൽ നിന്ന് അവളുടെ വീട്ടുകാരും ചേച്ചിയും ഇറങ്ങി…

അവൾ മറ്റെ കാറിൽ നോക്കി… അതിൽ നിന്ന് ആദ്യം വൈഷ്ണവിന്റെ അച്ഛനും അമ്മയും ഇറങ്ങി… ശേഷം ഫ്രണ്ടിൽ നിന്ന് വൈഷ്ണവും ഇറങ്ങി… അവന്റെ രൂപം ആണ് അവളെ ഞെട്ടിച്ചത്… വെള്ള ഷർട്ടും മുണ്ടും… ക്ലീൻ ഷേവ്… മുടി ആണെങ്കിൽ നേവി കട്ട്… നേരത്തെ കണ്ട രൂപത്തിന്റെ നേരെ വിപരീതം…

ഇതോടെ അവൾക്ക് ഒരു കാര്യം മനസ്സിലായി നേരത്തെ കണ്ടത് വൈഷ്ണവ് അല്ല… അങ്ങനെ എങ്കിൽ അതാരാണ്… വൈഷ്‌ണവേട്ടനോട് തന്നെ ചോദിക്കാം…. ഉറപ്പായിട്ടും വൈഷ്ണവേട്ടന് അയാളെ കുറിച്ച് എന്തെങ്കിലും അറിയാമായിരിക്കും….

പിന്നെ എല്ലാം വേഗത്തിൽ നടന്നു… താലി കെട്ടി… സിന്ദൂരം തൊട്ടു… അങ്ങനെ എല്ലാം കഴിഞ്ഞു…. ഇത് ഇങ്ങനെ വേഗത്തിൽ ആകാൻ ഒരു കാരണവും ഉണ്ട്… അത് കുറച്ച് കഴിയുമ്പോ മനസ്സിലാകും….

അവള് ഈ കാര്യം ചോദിക്കാൻ തന്നെ തീരുമാനിച്ചു… പരിപാടി എല്ലാം കഴിഞ്ഞ് ഫോട്ടോഷൂട്ട് നടക്കുന്നതിന്റെ ഇടയിൽ വൈഷ്ണവിനെയും കൂട്ടി

21 Comments

  1. ഇപ്പോഴാ വായിക്കുന്നത് നന്നായിട്ടുണ്ട് ??

  2. 2nd part കണ്ടു ആണ് വായിച്ചു തുടങ്ങിയത് . കൊള്ളാം നല്ല തുടക്കം . പിന്നെ ഈ നീലകണ്ണ് ഒരു ക്ലീഷേ സാധനം ആണ് ഇപ്പോൾ വരുന്ന മിക്ക കഥകളിലും. ഇവിടെ അല്ല ?.

    1. നായകനെ തിരിച്ച് അറിയാൻ വെല്ലതും വേണ്ടെ അതാ…??

  3. ?????

  4. Superb. Wtg 4 nxt part….

  5. Poli!!!! Maass!!!! Katta waiting!!!!

    Bakkikoodi pettennu ponnotte!

    Thanks

    1. Thanks bro

  6. Starting nanayittunde . Waiting for next part ❤️??

    1. Thanks bro

  7. നന്നായിട്ടുണ്ട് ബ്രോ keep going
    അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

  8. സൂപ്പർ ❤️❤️❤️❤️?❤️?❤️??

  9. Entey ponnu bro kadha okke kidu akki but KK yil nirthiya oru kadha ind orma indavo nthoo “എന്റെ കുഞ്ഞൂസ്‌’ ithu onnn complete aak bro
    super kadha aayirunu

    plz mood illa enn onnum paryaruth nalla reach kittuna kadhya

    1. Ath complete cheyyum bro

  10. തുടക്കം തന്നെ mass scene ആണല്ലോ?
    Starting കൊള്ളാം ❕
    Waiting for next part ❤️

    1. Thanku bro ??

Comments are closed.