” എന്നോട് മാപ്പ് ഒന്നും പറയേണ്ട കാര്യമില്ല, എനിക്ക് ആരോടും ദേഷ്യമില്ല. പിന്നെ…… ”
തന്നെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഇടയിൽ കയറി ഗൗരി
” എനിക്കറിയാം മറക്കാനും പൊറുക്കാനും കഴിയില്ലെന്ന് ഞാൻ പറഞ്ഞതാണ്, തമ്മിൽ സംസാരിക്കട്ടെ എന്ന് പക്ഷേ, ആരും അതിനെ ഗൗനിച്ചില്ല. അതുകൊണ്ട് സംഭവിച്ചു പോയതാണ് ഇതൊക്കെ ”
അപ്പോഴും ഇവൾക്ക് ചെയ്ത തെറ്റുകളുടെ ഗൗരവം മനസ്സിലായിട്ടില്ല. ആർക്കോവേണ്ടി ഇതൊക്കെ ചെയ്യുന്നു.
” അപ്പോൾ എങ്ങനെ വേണമെങ്കിലും ചെയ്യാം. താര യോടൊപ്പം താമസിക്കണമെങ്കിൽ അങ്ങനെയാകാം പക്ഷേ, ഇവിടെയുള്ളവരുടെയും നമ്മുടെ വീട്ടുകാരുടെയും മുമ്പിൽ നമ്മൾ ഭാര്യ ഭർത്താക്കന്മാരാണ്. അവർക്ക് ഒരു സംസാരത്തിന് ഇടവരുത്താതെ പ്രത്യേകിച്ചും, അവിടുത്തെ അമ്മക്ക് വിഷമം ഉണ്ടാകാത്ത വിധത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ഗൗരിക്ക് തീരുമാനിക്കാം. ജോലിയുടെ കാര്യം ഞാൻ നാളെ തന്നെ റെഡിയാക്കാം, എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സൗകര്യത്തിന് ജോലി ഉപേക്ഷിക്കാം. ഏതുതരത്തിലുള്ള ജോലിയാണ് വേണ്ടത് എന്ന് പറഞ്ഞാൽ മതി. മൊത്തം കമ്പനിയുടെ ഇൻചാർജ് വേണോ, അങ്ങനെയെങ്കിൽ നിങ്ങൾക്ക് എവിടെ വേണമെങ്കിലും കമ്പനി ചെലവിൽ യാത്ര ചെയ്യാം. അതായിരിക്കും നിങ്ങൾക്ക് നല്ലത് കാരണം, എവിടെ വേണമെങ്കിലും യാത്ര ചെയ്യുകയും ആരെ വേണമെങ്കിലും മീറ്റ് ചെയ്യുകയും ആവാം ”
അതിന് ദേഷ്യത്തിലാണ് ഗൗരി മറുപടി പറഞ്ഞത്
” അവസാനം പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായില്ല. എനിക്ക് നിങ്ങളുടെ കമ്പനി ചെലവിൽ ആരെയും കാണാൻ പോകേണ്ട. എനിക്ക് ഈ കോമ്പൗണ്ടിൽ തന്നെ ഒരു സാധാരണ ജോലിക്കാരുടെ പണി കിട്ടിയാൽ മതി, അടുക്കളപ്പണി ആയാലും ഞാൻ അഭിമാനത്തോടെ എടുക്കും ”
” അപ്പോൾ ഇവിടെ നിന്നും പുറത്തേക്ക് പോകേണ്ട. ശരി നാളെത്തന്നെ ജോലിക്ക് ജോയിൻ ചെയ്യാൻ തയ്യാറായിക്കോ ”
ഗൗരി പറഞ്ഞു
” രണ്ട് അമ്മമാരെയും മോളെയും വിഷമിപ്പിക്കേണ്ട ഞാൻ ഇവിടെ നിന്നോളാം. അമ്മ വരുമ്പോൾ ആ മുറിയിൽ താഴെ ഒരു ഷീറ്റ് വിരിച്ച് കിടക്കാനുള്ള അനുവാദം തരണം. അല്ലെങ്കിൽ അമ്മയുടെ മുമ്പിൽ നൂറു ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും. ”
” എന്നെ വിശ്വാസമുണ്ടെങ്കിൽ, എവിടെ വേണമെങ്കിലും കിടക്കാം. പക്ഷേ…… ”
” എന്താണ് ഒരു പക്ഷേ? ”
” മറ്റുള്ളവർ അറിഞ്ഞാൽ ”
” ഏത് മറ്റുള്ളവർ ”
” നിങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ എനിക്കെന്ത് പ്രശ്നം “
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ❤️❤️❤️
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഹായ് ദാസേട്ടൻ ?
ഹായ് ja
Climax ആണന്നുപറഞ്ഞിട്ടിതെന്താ
Super
Next part eppo…?
ദാസേട്ടൻ,എന്താണിത്
ദാസൻ ഗൗരി ആയിട്ടുള്ള കല്യാണം ivade arkkum ishttam ayittila എന്ന് ആണ് എന്റെ നിഗമനം അവനു vere oru പെണിനെ കല്യാണം കഴിക്കാം ആയിരുന്നു…. അവളോട് oru ചെറിയ revenge പോലും ചെയ്യാത്തത് മോശം ആയിപോയി
Bro…
എന്തുപറ്റി?
ഇത് ക്ലൈമാക്സ് അല്ലല്ലോ….
അടുത്ത പാർട്ടിനുവേണ്ടി wait ചെയ്യുന്നു ❤️❤️❤️❤️❤️
ഹലോ! മോഡറേഷൻ ചെക്ക്…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ വേഗം തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ദാസേട്ടാ ❣️
ക്ഷമിക്കണം, അടുത്ത പാർട്ടോടെ തീർക്കാമെന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക. എങ്ങിനെ വേണമെങ്കിലും വിമർശിക്കാം.
ക്ലൈമാക്സ് 1 മാത്രമാക്കി ഇടേണ്ടായിരുന്നു. എല്ലാം കമ്പ്ലീറ്റ് ആക്കിയ ശേഷം ഒന്നിലധികം ക്ലൈമാക്സ് പാട്ടുകൾക്ക് പകരം ഒറ്റ ക്ലൈമാക്സ് ആയി ഇട്ടാൽ മതിയായിരുന്നു.
കമൻറുകൾ എല്ലാം മോഡറേഷൻ ആവുകയാണ്. അതെന്താ….?
പൊളിച്ചു bro
Twist കാത്തിരിക്കാം
paraspara bandham illallo dasaaa
Next eppo
വിചാരിച്ച climax onum allalo ithu
Pettan nirthiyath pole ini ithinte baki undakumo
Atho ithode thirno
Enthuva ithu chetta ??? ithu kazhinjo
ഇല്ല അടുത്ത പാർട്ടോടെ തീർക്കാം എന്ന് വിചാരിക്കുന്നു. ❤️❤️❤️