വംഗനാട്ടിൽ നിന്ന് വിരുന്നു വന്നവർ [കൊല്ലം ഷിഹാബ്] 55

അതെന്താ അമീർ ഒരു നനഞ്ഞ ചിരിയോടെ അവൻ നടന്നു പോയി.

ഒരിക്കലവൻ ദീദി ഞാനൊരു കൂട്ടം കാണിച്ചു തരാം,
എന്താ?
ഒരു കവറിൽ നിന്ന് അവൻ കാണിച്ചു തന്ന ഫോട്ടോ ഒരു സുന്ദരിക്കുട്ടി,
ലജ്ജ നിറഞ്ഞ ചിരിയോടെ സുഹാന.

ഞാൻ കാണുന്നുണ്ടായിരുന്നു അവന്റെ രാവും പകലുമില്ലാതെ അദ്ധ്വാനം പ്രണയത്തിന്റെ വ്യാപ്തി എനിക്ക് മനസ്സിലാക്കി തന്നു.

ഒരു വൈകുന്നേരം പുറത്ത് ബാപ്പായുമായുള്ള ആരുടെയോ സംസാരം കേട്ടാണ് ഞാൻ ജനൽ തുറന്നത്
അമീർ ആയിരുന്നു അത്. അത്യാവശ്യമായി നാട്ടിൽ പോകണമത്രേ ബാപ്പ അവന്റെ കണക്കുകൾ നോക്കി പൈസ കൊടുക്കുന്നതും അവൻ ധൃതിയിൽ നടന്നു പോകുന്നതും കണ്ടു ഞാൻ അവന്റെ പിന്നിൽ നിന്നു വിളിച്ചു.

അമീർ അവൻ തിരിഞ്ഞു നോക്കി,
എന്താ ദീദി?
എന്താ പെട്ടന്ന് പോകുന്നത്?

ഒന്ന് ശങ്കിച്ചു പിന്നെ ശബ്ദം താഴ്ത്തി അവൻ പറഞ്ഞു ദീദി സുഹാനയുടെ വിവാഹം നടത്താൻ പോകുന്നു എന്ന്, ഇനിയും കാത്തിരുന്നാൽ അവൾ ചിലപ്പോൾ എനിക്ക് നഷ്ടമാകും,

അവന്റെ കണ്ണിലെ നിരാശ എന്നിലും ബാധിച്ചു അവൻ മുന്നോട്ടു നടന്നു തുടങ്ങി…

അമീർ ഇതാ ഇത് കൂടി കൊണ്ട് പോകു കൈകളിൽ കിടന്ന രണ്ടു സ്വർണ വളകൾ അവനു നൽകി മഹർ വാങ്ങാൻ ഇതും കൂട്ടിക്കോ,
അവളെയും ഇങ്ങോട്ട് കൂട്ടിക്കോ ഇവിടെ കഴിയാം എന്റെ വാക്കുകൾ ആത്മവിശ്വാസം കൂട്ടിയോ എന്നറിയില്ല എങ്കിലും ഒരു പുഞ്ചിരി അവന്റെ മുഖത്തുണ്ടായിരുന്നു.

അവൻ ബാഗുമെടുത്ത് നടന്നു നീങ്ങുന്നത് നോക്കി നിന്നു…
വിരസമായ ദിനങ്ങൾ നീങ്ങി കൊണ്ടിരുന്നു,

കഴിഞ്ഞ ദിവസം വന്ന ആഴ്ചപ്പതിപ്പിലെ ചെറുകഥകളിൽ ഷഹബാസിന്റെ കഥയും ഉണ്ടായിരുന്നു,
അവന്റെ ഫോട്ടോ നോക്കി നരകൾ കയറി തുടങ്ങിയിരിക്കുന്നു, എഴുത്തിന്റെ ശൈലിയും മാറിയിരിക്കുന്നു…

പെട്ടന്നാണ് ഒരു വിളി കേട്ടത് ദീദി…
ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി അമീറും ആ പെൺകുട്ടിയും നടന്നു വരുന്നു,
താൻ മുൻപ് കണ്ട സ്വപ്നം.

അതിലെ നായകനും, നായികയും മാത്രമേ മാറിയിട്ടുള്ളൂ , ചിന്തകൾ അറിയാതെ കാടുകയറി, അപ്പോഴേക്കും അവർ അടുത്തെത്തിയിരുന്നു, പുഞ്ചിരി കൊണ്ട് അവരെ വരവേറ്റു.

സന്തോഷം കൊണ്ട് രണ്ടാളും വാക്കുകൾ പുറത്തേക്ക് വരുന്നില്ല അവരെ ചേർത്ത് നിർത്തി ഒരു മാതാവിന്റെ അല്ലങ്കിൽ മൂത്ത ജേഷ്ഠത്തിയെ പോലെ അനുഗ്രഹിച്ചു.

സന്തോഷത്തിന്റെ കളിവീടായിരുന്നു അവരുടെ ജീവിതം, അവൻ ജോലിക്ക് പോയാൽ അവൾ ഇടയ്ക്കിടെ എന്നെയും വന്നു സഹായിക്കും, ഭാഷയുടെ അതിർവരമ്പുകൾ സ്നേഹത്തിനു മുന്നിൽ കീഴടങ്ങി.h

മാസങ്ങൾ കടന്നു പോയി, രണ്ടാളും അതീവ സന്തോഷത്തോടെ മധുവിധു കൊണ്ടാടുകയായിരുന്നു ദൂരെ നിന്നു ഞാൻ ഇതെല്ലാം നോക്കി കാണുകയായിരുന്നു.

9 Comments

  1. ഖുറേഷി അബ്രഹാം

    കഥ നന്നായിരുന്നു ഇഷ്ട്ടപെട്ടു. രണ്ട് പ്രണയ കഥകൾ ഒന്ന് സഫലമാകാതെ പോയതാണെങ്കിൽ മറ്റൊന്ന് പതിവയിൽ വെച്ചു വിധി ഇലാതാക്കിയ പ്രണയം. കഥയും കഥയുടെ അവതരണവും നന്നായിരുന്നു

  2. പറയാതെ വയ്യ

    ദുഷ്ടൻ

    കൊന്നു കളഞ്ഞു…..

    മാ നിഷാദാ

  3. M.N. കാർത്തികേയൻ

    അടിപൊളി??

  4. നന്നായിട്ടുണ്ട് ❤️❤️

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

  6. സൂപ്പർ ? എഴുത്ത് ! വളരെ നല്ല ഫീൽ തന്നു….!!!!

    സാഡ് എൻടിങ്ങിലുള്ള കഥകൾ എന്നും മനസ്സിന് വേദനയാണ് …❣️❣️❣️❣️

  7. കഥ സൂപ്പർ,
    എഴുത്തിന്റെ ശൈലി അതി മനോഹരം, എഴുത്തിൽ എനിക്ക് ഇഷ്ടമായത് എഴുത്തുകാർ തമ്മിലുള്ള പ്രണയ നഷ്ടം നിശ്ശബ്ദമായി പറഞ്ഞിരിക്കുന്നു, ആശംസകൾ…

    1. നന്നായിട്ടുണ്ട്

      , ???

Comments are closed.