വാത്സല്യം [Shana] 137

ഉറങ്ങാൻ കൊതിച്ച തനിക്ക് അച്ഛന്റെ നെഞ്ചിലെ ചൂടുപോലും അന്യമായി എല്ലാ സന്തോഷങ്ങളും അസ്തമിച്ച ദിവസം അമ്മ വീടിന്റെ പടി ചവിട്ടിക്കേറിയതിന്റെ അന്നുമുതൽ തന്നെ, പിന്നെ വേദനയുടെയും അവഗണനയുടെയും ദിവസങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത് …… ഒരു കുഞ്ഞനിയനെ കിട്ടിയപ്പോൾ വീണ്ടും ഒരുപാട് സന്തോഷിച്ചു , പക്ഷേ അതിനും ആയുസ്സില്ലായിരുന്നു, കൊഞ്ചിക്കാൻ ചെന്നപ്പോൾ അശ്രീകരം എന്ന് പറഞ്ഞകറ്റി … എല്ലാം കണ്ടിട്ടും കാണാതെ നടിക്കാനേ അച്ഛനും കഴിഞ്ഞുള്ളു, തനിച്ചിരിക്കാൻ ഭയന്ന രാത്രികൾ… തലയിണയിൽ മുഖം പൂഴ്ത്തി ഉറക്കത്തിനെ കൂട്ടു തേടി ഭയപ്പെടുത്തുന്ന ഓർമകൾക്കും ശരീരത്തിലെ വേദനയ്ക്കും ശമനം തേടി ഉറക്കത്തിൽ മധുരമുള്ള സ്വപ്നങ്ങളെ കൂട്ടുപിടിച്ചു

വലുതാകുന്തോറും വേദനയുടെ വലിപ്പവും മുറിവുകളുടെ അടയാളങ്ങളും വലുതാകാൻ തുടങ്ങി താനും അതിൽ പൊരുത്തപ്പെട്ടത് എത്ര പെട്ടന്നാണ്…… കൂടെപ്പിറപ്പായി കൂട്ടിരിക്കേണ്ടവൻ തന്നെ കുത്തിനോവിക്കാൻ മുന്നിലുണ്ടായിരുന്നു ഒളിഞ്ഞും തെളിഞ്ഞും പലതും കേൾക്കേണ്ടി വന്നു മൂക സാക്ഷിയായി അച്ഛനും , മൗനമായി തന്നെ സ്നേഹിച്ചു നിറഞ്ഞ മിഴികൾ തുടക്കുന്ന അച്ഛൻ സ്ഥിരം കാഴ്ച്ച ആയി മാറി… എന്തിനാ അച്ഛൻ ഇവരെ ഭയക്കുന്നതെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല… ഇനിയിപ്പോൾ ഭയക്കണ്ടല്ലോ എല്ലാം അവസാനിച്ചില്ലേ…. ഞാൻ മാത്രം ഒറ്റക്ക്

പൊള്ളിപ്പിടയുന്ന ഓർമകൾക്ക് അവസാനമില്ലാത്തതുപോലെ അവൾക്ക് തോന്നി ഇനിയും അവസാനിക്കാത്ത വേദനകൾ തനിക്ക് ബാക്കിയുണ്ടാകാം അതിനായിരിക്കാം ജീവൻ ഇപ്പോഴും ബാക്കി നിൽക്കുന്നത് അല്ലെങ്കിൽ എന്നേ ഹൃദയം പൊട്ടി മരിച്ചേനെ അത്രയ്ക്കും ദുരിതങ്ങൾ അനുഭവിച്ചില്ലേ താൻ

പലരും പറഞ്ഞിരുന്നു വിവാഹം കഴിഞ്ഞു പോകുമ്പോൾ സന്തോഷമുള്ള ജീവിതം ലഭിക്കുമെന്ന് പക്ഷേ ദൈവം അവിടെയും കയ്യൊഴിഞ്ഞു. പതിനെട്ടു തികയാൻ കാത്തുനിന്ന പോലെ അവരുടെ അകന്ന ബന്ധത്തിലുള്ള അവരെപ്പോലെ അല്ലെങ്കിൽ അതിനേക്കാൾ കുറച്ചുകൂടി ക്രൂരയായ സ്ത്രീയുള്ള വീട്ടിലേക്ക് വിവാഹം ചെയ്തു അയച്ചു. ഭർത്താവ് ഇപ്പോ ഓർക്കുമ്പോൾ തന്നെ ഭയം തോന്നും അന്ന് തന്നെ ഒരുപാട് സ്നേഹിക്കുമെന്ന് വ്യഥാ കൊതിച്ചുപോയി കുറച്ചു സ്നേഹം , സന്തോഷം കിട്ടുമെന്ന് കൊതിച്ചതിനാലാവാം ദൈവത്തിന് ഇഷ്ടമാകാത്ത പോലെ അവിടെയും തന്നെ തഴഞ്ഞത്..
ആദ്യരാത്രിയിൽ ക്ഷീണം കാരണം ഒന്നു മയങ്ങിയതിനാണ് സ്നേഹത്തോടെ ചുംബനം നൽകേണ്ടയിടമൊക്കെ തീപ്പൊള്ളലേൽക്കേണ്ടി വന്നത്, പിന്നെ ഓർക്കാനിഷ്ടപ്പെടാത്ത കാളരാത്രികൾ ആയിരുന്നു എന്നും കുടിച്ചു ബോധമില്ലാതെ അയാളുടെ ക്രൂര പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട് കരയുന്ന ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിക്കയറ്റിയിട്ടുണ്ട് , അറിയാതെ പുറത്തു വീഴുന്ന ഒച്ചക്ക് ബെൽറ്റ്‌ മടക്കി അടിക്കും വേദന കൊണ്ട് ഞരങ്ങി കിടന്നാൽ എഴുന്നേൽക്കാൻ പറ്റാറില്ല പിന്നെ അവിടുന്നാകും അമ്മായിഅമ്മ തുടങ്ങുന്നത്… പകൽ അമ്മായിയമ്മയും രാത്രി അയാളും അല്ലേലും ചോദിക്കാനും പറയാനും ഇല്ലാത്തവൾക്കു നേരെ എന്തുമാവല്ലോ…..

ഒരു സ്ത്രീയുടെ നിസ്സഹായവസ്ഥ താൻ ശെരിക്കും അറിഞ്ഞിട്ടുണ്ട്… ബാലിശമായ കീഴ്പ്പെടുത്തലുകളുടെ ഇടയിൽ തനിക്ക് സന്തോഷിക്കാൻ കിട്ടിയ നിധി.. ഉദരത്തിൽ വിരിഞ്ഞ പൂ മൊട്ടിനെ ചവിട്ടിയരച്ചു കളഞ്ഞപ്പോളല്ലേ മരിക്കാനുള്ള ആഗ്രഹം അതി ശക്തമായത്…. ഏറെ സന്തോഷത്തോടെ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി ദുഃഖങ്ങൾ പങ്കുവയ്ക്കാൻ ദൈവം തന്ന നിധി… പക്ഷേ അതുപോലെ തിരിച്ചെടുത്തു അല്ലേലും അതായിരുന്നു നല്ലത് … ഇവർക്കിടയിൽ എന്നെപ്പോലെ നരകിക്കേണ്ടി വന്നില്ലല്ലോ പക്ഷേ അന്ന് ആ കുഞ്ഞിനൊപ്പം പോകാൻ താനും കൊതിച്ചു , കാലിലൂടെ ഒലിച്ചിറങ്ങുന്ന രക്തം ചവിട്ടിയരയ്ക്കപ്പെട്ട കുഞ്ഞിന്റെ ചുമന്ന കണ്ണുനീരായിരുന്നു അന്ന് അവിടുന്ന് ഇറങ്ങുമ്പോൾ മരണം മാത്രമായിരുന്നു മുന്നിൽ

പാതിരാത്രിയിൽ ചത്തശവം കണക്കെ പാഞ്ഞുവന്ന വണ്ടിക്കു മുന്നിൽ ചാടുമ്പോൾ എല്ലാം അവിടെ അവസാനിക്കട്ടെ എന്ന് ഒരുപാട് കൊതിച്ചു. പക്ഷേ വിധി അവിടെയും തോല്പിക്കാൻ കൂട്ടു നിന്നു…. ബോധം മറഞ്ഞു താഴെ വീഴുമ്പോഴേക്കും വലിയ ശബ്ദത്തോടെ ഉരഞ്ഞു നിൽക്കുന്ന കാറിന്റെ ടയർ പാതി കാഴ്ചയിലും തെളിഞ്ഞു നിന്നു

” മോളേ, വീടെത്തി എഴുന്നേൽക്ക് ”

ഭൂതകാലത്തിൽ നിന്നും ചിന്തകളെ തിരിച്ചുപിടിച്ചുകൊണ്ട് അവൾ മിഴികൾ തുറന്നു

32 Comments

  1. ♥️♥️♥️

    1. നിറഞ്ഞ സ്നേഹം…

  2. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️

    1. സ്നേഹം കൂട്ടെ ❤️

  3. നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  4. ഖുറേഷി അബ്രഹാം

    കഥ ഗംഭീരം ആയിരുന്നു. നല്ല ഒഴുക്കുള്ള എഴുത്ത്. കുറച്ചു പേജ് ഉള്ളു യെങ്കിലും ഉള്ളതിൽ ഓരോ പേജുണ് വരിയും മനോഹരമാക്കി. കഥയിലെ ഓരോ വരിയും നൊമ്പരം നിറഞ്ഞതായിരുന്നു. അവൾ അനുഭവിച്ച വേതനകൾ അവസാനം അച്ഛന്റെ വിടവാങ്ങൽ കൂടെ ആയപ്പോൾ ഉള്ളെതെല്ലാം ആയി. അവിടെന്ന് കര കയറ്റിയത് ആ അമ്മയും മകനും. സ്വന്തം ഭാര്യാ തന്നെ തന്റെ മകളെ നോവിക്കുന്നതറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത അച്ഛൻ. പക്ഷെ അവളുടെ അച്ഛൻ അവളെ സ്നേഹിച്ചിരുന്നെങ്കി എന്തിന് മൗനം പാലിച്ചു എന്ന് മനസിലായില്ല.

    കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    ഖുറേഷി അബ്രഹാം,,,,,,

    1. ചിലപ്പോൾ നിസ്സഹായനായി നോക്കി നിൽക്കേണ്ട മനുഷ്യരുണ്ട് നമുക്കിടയിൽ… പറയാൻ ഏറെ മനസ്സിലുണ്ടെങ്കിലും മൗനം കൊണ്ട് മതിലുപണിഞ്ഞു അതിനുള്ളിൽ ഒതുങ്ങിക്കൂടും ചിലർ… ഉള്ളിലെ വേദന പുറത്തു കാണിക്കാനാവാതെ ഇരുട്ടിന്റെ മറവിൽ ഒഴുക്കിക്കളയും… ചുറ്റുപാടുകളിൽ ഇതിപോലെ ഒത്തിരി പേരുണ്ടാകും… എല്ലാം ഉള്ളിലടക്കിപ്പിടിച്ചു പുറമെ മൗനം പാലിക്കുന്നവർ… അത് അവരുടെ കഴിവുകേടാവില്ല അവസ്ഥ ആയിരിക്കും… അങ്ങനെ ഒന്നിനെ വരച്ചു ചേർക്കാൻ ഞാൻ ശ്രമിച്ചതാണ്….

      മനസ്സിരുത്തി വായിച്ചതിൽ ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ.. ❤️

  5. ഹ്രിദയസ്പര്ശിയായ രചന.. ഒരു പെണ്ണിന്റെ നൊമ്പരങ്ങളുടെ കഥ മനോഹരമായി അവതരിപ്പിച്ചു.. വേഗത അൽപ്പം കുറച്ചിരുന്നെങ്കിൽ ഇതിലും മികച്ചതായി തീർന്നേനെ..

    ആ അച്ഛനോട് എന്തോ യോജിക്കാൻ കഴിയുന്നില്ല.. സ്വന്തം മകളെ ദ്രോഹിക്കുന്നത് ഒരു തവണ പോലും എതിർക്കാതെ നോക്കുകുത്തിയായി നിന്ന് കണ്ട വ്യക്തിക്ക് അവസാനം മോളെ മനസ്സുകൊണ്ട് അനുഗ്രഹിക്കാൻ എങ്ങനെ കഴിയും..

    ബാക്കി ഭാഗങ്ങൾ എല്ലാം ഇഷ്ടമായി..ആശംസകൾ?

    1. ചിലരുടെ ജീവിതത്തിൽ അവരുടെ അവസ്ഥയിൽ മറ്റുള്ളവർക്ക് അവരെ ഒരു നോക്കുകുത്തിക്ക് സമം നിർവചിക്കാം.. പക്ഷേ ചിലരുണ്ട് പ്രതികരിക്കാൻ ഉള്ളിൽ വീർപ്പുമുട്ടിയാൽ പോലും നിസ്സഹായതയുടെ മൂടുപടം അണിയേണ്ടി വന്നവർ… അങ്ങനുള്ളൊരാളുടെ അവസ്ഥ കോറിയിട്ടെന്ന് മാത്രം…

      വായനയ്ക്കും മറുപടിക്കും ഒത്തിരി സന്തോഷം മനു.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  6. ഷാനാ,
    എഴുത്ത് സൂപ്പർ, ഭാഷയുടെ ലാളിത്യം അതിലൂടെയുള്ള കഥപറച്ചിൽ, ഹൃദയസ്പർശിയായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ…

    1. നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  7. ഷാന ❤️… very touching… great writing???

    1. മറുകുറിക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  8. Heart touching one … ❤❤

    1. വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  9. ഹൃദയസ്പർശിയായ നല്ലെഴുത്ത് .

    1. വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  10. sankadappeduthikkalanju??
    Ezhuthinte kazhivanu.. nannayirunnu.. orupad..?

    1. നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ ❤️

  11. സ്നേഹം കൂടട്ടേ❤️

  12. Touching ആയിട്ടുള്ള ഒരു story ഒരുപാട് ഇഷ്ടയി

    1. വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  13. ജീനാ_പ്പു

    ഇനിയെങ്കിലും സന്തോഷം നിറഞ്ഞൊരു ജീവിതം ഉണ്ടാവട്ടെ ❣️

    1. ??

      നിറഞ്ഞ സ്നേഹം കൂട്ടെ… ❤️

      1. ജീനാ_പ്പു

        ഹാർട്ട്ടെച്ചിംഗ് ആയിരുന്നു ❣️?

        1. നിങ്ങളെ പോലെ ഓരോരുത്തരും എഴുതുന്നത് വായിക്കുമ്പോൾ മുളപൊട്ടിയ ആഗ്രഹത്തിൽ എഴുതി തുടങ്ങിയതാണ്…

          മനസ്സിൽ വരുന്ന വരികൾ അതുപോലെ പകർത്തുന്നു…. ?

          വിലയേറിയ മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ…

          1. ജീനാ_പ്പു

            ഞാനും ഒരു എഴുത്തുകാരൻ ആണെന്ന് ? തോന്നുന്നിയോ ???

            ഞാനും നിങ്ങളെ പോലെ തന്നെയാണ് മാഷേ ?❣️

            നന്നായിട്ടുണ്ട് ?❣️ തുടർന്നും എഴുതുക ??

  14. ജോനാസ്

    കൊള്ളാം നന്നായിട്ടുണ്ട് ??

    1. നിറഞ്ഞ സ്നേഹം കൂട്ടെ… ❤️

  15. De ഇത് നിങ്ങളാണോ?

    1. ഏത്???

    2. Njaan ella … ?

Comments are closed.