വാതിലിൽ തുടരെ തുടരെയുള്ള മുട്ടുകേട്ടാണ് അവൾ ചിന്തയിൽ നിന്ന് മുക്തി നേടിയത്, പരിസരബോധം വീണു കിട്ടിയപ്പോൾ ഒരു വേള താൻ എന്താ ചെയ്യാൻ പോയതെന്നോർത്തു ഞെട്ടി, പിന്നെ വാതിൽ തുറന്നു, പരിഭ്രമത്തോടെ തന്നെ നോക്കിനിൽക്കുന്ന മീനമ്മയെ ഒരുവേള അവൾ നോക്കിനിന്നു
ആവശ്യത്തിന് പൊക്കവും വണ്ണവും ഉള്ള വെളുത്തു തലയിൽ നര കേറാത്ത സുന്ദരിയായ ഒരു സ്ത്രീ സദാ പുഞ്ചിരി തൂകുന്ന മുഖം സൗമ്യമായ പ്രകൃതം, തന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഇതുപോലെ ഇരുന്നിരിക്കണം അല്ല തനിക്ക് അമ്മതന്നല്ലേ അവർ പലപ്പോഴും അവരുടെ ഒരു തലോടൽ തന്റെ ദുഃഖങ്ങൾ അലിയിച്ചു കളയാറുണ്ട് വൈകിയാണെങ്കിലും തനിക്ക് കിട്ടിയ നിധി അനുവേട്ടനും അമ്മയും
വാതിൽ തുറന്ന് ഒന്നും മിണ്ടാതെയുള്ള അവളുടെ നില്പുകണ്ടു അവർക്ക് സങ്കടം തോന്നി, പാവം ഒരു ജന്മത്തിൽ അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചു, ഒരു സന്തോഷം ഇനി എന്നെന്റെ കുട്ടിക്ക് കിട്ടും ദൈവമേ, മനസ്സിൽ പറഞ്ഞുകൊണ്ട് അവളെ തട്ടിവിളിച്ചു
“മോളേ, വണ്ടി വന്നു പോകാം ”
യാന്ത്രികമായി അവരുടെ കൈ പിടിച്ചവൾ കാറിൽ കേറി പുറത്തേക്ക് നോക്കി ഇരുന്നു, കാർ നീങ്ങി തുടങ്ങിയതും പുറത്തെ കാഴ്ചകൾ പോലെ പലതും അവളുടെ കണ്ണുകൾക്കു മുന്നിൽ തെളിഞ്ഞു വന്നു, എത്ര മായ്ക്കാൻ ശ്രമിച്ചാലും ഹൃദയത്തിനു മുറിപ്പാടെകിയ ഓർമ്മകൾ
**************************
“അച്ഛാ, അമ്മ എപ്പോഴാ വരുന്നേ ” പാദസരത്തിന്റെ മണികൾ കിലുങ്ങിയതു പോലെ അവൾ ചോദിച്ചു
“മോൾടെ അമ്മ നാളെ വരുല്ലോ ”
“അമ്മ വന്നിട്ട് വേണം കീത്തുന് അമ്മയെ കെട്ടിപ്പിടിച്ചു ഉറങ്ങാൻ, അപ്പുറത്തെ വീട്ടിലെ അമ്മു ഉറങ്ങും പോലെ ”
“മോൾക്ക് അമ്മേ കെട്ടിപ്പിടിച്ചു ഉറങ്ങിയാൽ മാത്രം മതിയോ ”
“പോര, എന്നെ എടുക്കണം ചോറു വാരിത്തരണം കുളിപ്പിച്ചണം പാട്ടുപാടിത്തരണം, കഥ പറഞ്ഞു തരണം… കൊറേ ഉണ്ട് ഞാൻ അമ്മയോട് പറയും ”
“ആഹാ കൊച്ചു കാന്താരി ഇത് കുറെ ഉണ്ടല്ലോ ”
“അമ്മു എപ്പോഴും കളിയാക്കും അച്ഛാ… അമ്മ ഇല്ല ആകാശത്തിലെ നക്ഷത്രം ആയിപ്പോയല്ലോ എന്ന് പറഞ്ഞു, ഇനി അമ്മുവിന് പറയാൻ പറ്റില്ലല്ലോ ” വിഷമത്തോടെ പറഞ്ഞതെങ്കിലും അവസാനം പറഞ്ഞ വാക്കുകൾക്ക് സന്തോഷത്തിന്റെ സ്വരം ഉണ്ടായിരുന്നു
അതുകേട്ടപ്പോൾ ആ അച്ഛന്റെയും കണ്ണുകൾ നിറഞ്ഞു , തങ്ങളെ ഒറ്റക്കാക്കി പോയവളുടെ അസ്ഥിത്തറയിലേക്ക് മിഴികൾ പാഞ്ഞു… കാത്തിരുന്നു കിട്ടിയ കണ്മണിയെ ഒരുനോക്കു കാണാൻ പോലും ദൈവം അനുവദിച്ചില്ല കണ്ണുനീർ കവിളിലൂടെ ഒളിച്ചിറങ്ങിയപ്പോ എന്തിനെന്നറിയില്ലങ്കിലും അവൾ അതു തുടച്ചു കൊടുത്തു…. അയാൾ അവളെ കെട്ടിപ്പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി
” മോളേ തല അകത്തേക്കിട്ടെ എന്തിരിപ്പാ ഇത് ”
അവൾ അച്ഛന്റെ ഓർമകളിൽ നിന്നുണർന്നു വിതുമ്പലോടെ അമ്മയുടെ നെഞ്ചോട് മുഖം ചേർത്തു
കവിളിൽ ആ ചുംബനത്തിന്റെ ചൂട് ഇന്നും നിൽക്കും പോലെ.. താനിപ്പോൾ ഒരുപാട് വളർന്നുപോയി , പഴയ ആ അഞ്ചുവയസ്സുകാരി മാത്രമായാൽ മതിയായിരുന്നു അവൾ മനസ്സിൽ അതിയായി ആഗ്രഹിച്ചു
പോയ്മറഞ്ഞ ഇന്നലെകളുടെ സുഖമുള്ള ഓർമകളുടെ അവസാനത്തെ ഏട്…. അന്ന് അച്ഛന്റെ നെഞ്ചോരം കിടക്കുമ്പോൾ ഇനി ഒന്ന് കിടക്കാൻ വർഷങ്ങൾ കാത്തിരിക്കണമെന്ന് അവൾ അറിഞ്ഞില്ല… അതിൽപിന്നെ സന്തോഷം അറിഞ്ഞൊരു ദിവസം തനിക്കു കിട്ടിയിട്ടുണ്ടോ , അമ്മയുടെ മടിത്തട്ടിൽ
♥️♥️♥️
നിറഞ്ഞ സ്നേഹം…
❤️❤️❤️
സ്നേഹം കൂട്ടെ ❤️
നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️
കഥ ഗംഭീരം ആയിരുന്നു. നല്ല ഒഴുക്കുള്ള എഴുത്ത്. കുറച്ചു പേജ് ഉള്ളു യെങ്കിലും ഉള്ളതിൽ ഓരോ പേജുണ് വരിയും മനോഹരമാക്കി. കഥയിലെ ഓരോ വരിയും നൊമ്പരം നിറഞ്ഞതായിരുന്നു. അവൾ അനുഭവിച്ച വേതനകൾ അവസാനം അച്ഛന്റെ വിടവാങ്ങൽ കൂടെ ആയപ്പോൾ ഉള്ളെതെല്ലാം ആയി. അവിടെന്ന് കര കയറ്റിയത് ആ അമ്മയും മകനും. സ്വന്തം ഭാര്യാ തന്നെ തന്റെ മകളെ നോവിക്കുന്നതറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത അച്ഛൻ. പക്ഷെ അവളുടെ അച്ഛൻ അവളെ സ്നേഹിച്ചിരുന്നെങ്കി എന്തിന് മൗനം പാലിച്ചു എന്ന് മനസിലായില്ല.
കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.
ഖുറേഷി അബ്രഹാം,,,,,,
ചിലപ്പോൾ നിസ്സഹായനായി നോക്കി നിൽക്കേണ്ട മനുഷ്യരുണ്ട് നമുക്കിടയിൽ… പറയാൻ ഏറെ മനസ്സിലുണ്ടെങ്കിലും മൗനം കൊണ്ട് മതിലുപണിഞ്ഞു അതിനുള്ളിൽ ഒതുങ്ങിക്കൂടും ചിലർ… ഉള്ളിലെ വേദന പുറത്തു കാണിക്കാനാവാതെ ഇരുട്ടിന്റെ മറവിൽ ഒഴുക്കിക്കളയും… ചുറ്റുപാടുകളിൽ ഇതിപോലെ ഒത്തിരി പേരുണ്ടാകും… എല്ലാം ഉള്ളിലടക്കിപ്പിടിച്ചു പുറമെ മൗനം പാലിക്കുന്നവർ… അത് അവരുടെ കഴിവുകേടാവില്ല അവസ്ഥ ആയിരിക്കും… അങ്ങനെ ഒന്നിനെ വരച്ചു ചേർക്കാൻ ഞാൻ ശ്രമിച്ചതാണ്….
മനസ്സിരുത്തി വായിച്ചതിൽ ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ.. ❤️
ഹ്രിദയസ്പര്ശിയായ രചന.. ഒരു പെണ്ണിന്റെ നൊമ്പരങ്ങളുടെ കഥ മനോഹരമായി അവതരിപ്പിച്ചു.. വേഗത അൽപ്പം കുറച്ചിരുന്നെങ്കിൽ ഇതിലും മികച്ചതായി തീർന്നേനെ..
ആ അച്ഛനോട് എന്തോ യോജിക്കാൻ കഴിയുന്നില്ല.. സ്വന്തം മകളെ ദ്രോഹിക്കുന്നത് ഒരു തവണ പോലും എതിർക്കാതെ നോക്കുകുത്തിയായി നിന്ന് കണ്ട വ്യക്തിക്ക് അവസാനം മോളെ മനസ്സുകൊണ്ട് അനുഗ്രഹിക്കാൻ എങ്ങനെ കഴിയും..
ബാക്കി ഭാഗങ്ങൾ എല്ലാം ഇഷ്ടമായി..ആശംസകൾ?
ചിലരുടെ ജീവിതത്തിൽ അവരുടെ അവസ്ഥയിൽ മറ്റുള്ളവർക്ക് അവരെ ഒരു നോക്കുകുത്തിക്ക് സമം നിർവചിക്കാം.. പക്ഷേ ചിലരുണ്ട് പ്രതികരിക്കാൻ ഉള്ളിൽ വീർപ്പുമുട്ടിയാൽ പോലും നിസ്സഹായതയുടെ മൂടുപടം അണിയേണ്ടി വന്നവർ… അങ്ങനുള്ളൊരാളുടെ അവസ്ഥ കോറിയിട്ടെന്ന് മാത്രം…
വായനയ്ക്കും മറുപടിക്കും ഒത്തിരി സന്തോഷം മനു.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️
ഷാനാ,
എഴുത്ത് സൂപ്പർ, ഭാഷയുടെ ലാളിത്യം അതിലൂടെയുള്ള കഥപറച്ചിൽ, ഹൃദയസ്പർശിയായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ…
നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️
ഷാന ❤️… very touching… great writing???
മറുകുറിക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Heart touching one … ❤❤
വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️
ഹൃദയസ്പർശിയായ നല്ലെഴുത്ത് .
വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️
sankadappeduthikkalanju??
Ezhuthinte kazhivanu.. nannayirunnu.. orupad..?
നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ ❤️
സ്നേഹം കൂടട്ടേ❤️
Touching ആയിട്ടുള്ള ഒരു story ഒരുപാട് ഇഷ്ടയി
വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️
ഇനിയെങ്കിലും സന്തോഷം നിറഞ്ഞൊരു ജീവിതം ഉണ്ടാവട്ടെ ❣️
??
നിറഞ്ഞ സ്നേഹം കൂട്ടെ… ❤️
ഹാർട്ട്ടെച്ചിംഗ് ആയിരുന്നു ❣️?
നിങ്ങളെ പോലെ ഓരോരുത്തരും എഴുതുന്നത് വായിക്കുമ്പോൾ മുളപൊട്ടിയ ആഗ്രഹത്തിൽ എഴുതി തുടങ്ങിയതാണ്…
മനസ്സിൽ വരുന്ന വരികൾ അതുപോലെ പകർത്തുന്നു…. ?
വിലയേറിയ മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ…
ഞാനും ഒരു എഴുത്തുകാരൻ ആണെന്ന് ? തോന്നുന്നിയോ ???
ഞാനും നിങ്ങളെ പോലെ തന്നെയാണ് മാഷേ ?❣️
നന്നായിട്ടുണ്ട് ?❣️ തുടർന്നും എഴുതുക ??
കൊള്ളാം നന്നായിട്ടുണ്ട് ??
നിറഞ്ഞ സ്നേഹം കൂട്ടെ… ❤️
De ഇത് നിങ്ങളാണോ?
ഏത്???
Njaan ella … ?