വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി ?] 325

അതൊക്കെ പിന്നെ പറയാടാ…
ഓക്കെ… താങ്ക്സ് ഡാ…
ഇത്രയും പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു. മിഥുന എന്തായി അറിയാന്‍ അവനൊട് ചോദിച്ചു.
എന്തായി കിട്ടിയോ… മിഥുന ചോദിച്ചു.
ഹാ… കിട്ടി… വൈഷ്ണവ് സന്തോഷത്തോടെ പറഞ്ഞു…
എതാ ഐറ്റം…
ശാസ്ത്രീയ സംഗീതം… വൈഷ്ണവ് മറുപടി നല്‍കി…
ശോ… നമ്മുക്ക് പരിചയം ഇല്ലാത്ത ഏരിയ ആണലോ… മിഥുന വിഷമത്തോടെ പറഞ്ഞു.
അതെ… വൈഷ്ണവ് സമ്മതിച്ചു കൊടുത്തു…
അപ്പോ പാട്ടുകാരിയെയാണ് നിനക്ക് വിതിച്ചത്.. ആട്ടെ എപ്പോഴാ പ്രോഗ്രാം… മിഥുന ചോദിച്ചു.
ഇപ്പോ തുടങ്ങും… നീ വാ… നമ്മുക്ക് പോയി നോക്കിയൊക്കാം…
ഹാ.. ബോറിംങാവും എന്നാലും കുഴപ്പമില്ല… വാ… മിഥുന വല്യ ഉത്സാഹമില്ലാതെ സമ്മതിച്ചു.
അവര്‍ ബില്ല് പേ ചെയ്ത് സ്റ്റേജ് ലക്ഷ്യമാക്കി നടന്നു.
പൊതുവെ തിരക്ക് കുറഞ്ഞ സ്റ്റേജായിരുന്നു അത്… ആകെ കുറച്ച് കാണികള്‍. സ്റ്റേജില്‍ എതോ ഒരു കുട്ടി പാടുന്നുണ്ട്. ഗ്രിഷ്മയല്ല. ഇനി ചിന്നുവിന്‍റെ പ്രോഗ്രാം കഴിഞ്ഞ് കാണുമോ… വൈഷ്ണവ് നിരാശപൂര്‍വ്വം ചിന്തിച്ചു. അവര്‍ സ്റ്റേജിന് മുന്നിലെത്തി. സ്റ്റേജിന് മുന്നില്‍ ജഡ്ജസ് വല്യ ബുദ്ധിജിവി ചമഞ്ഞ് ഇരുപ്പുണ്ട്. അടയ്ക്ക് എന്തോക്കെ കുത്തികുറിക്കുന്നുമുണ്ട്. വൈഷ്ണവ് സ്റ്റേജിന് മുന്നിലെ കാണികളെ നോക്കി.
ദേ ഇരിക്കുന്നു രമ്യ അവിടെ. ആ കുട്ടത്തില്‍ ആകെ പരിചിതമായ മുഖം അതാണ്. അവന്‍ അവളെ തന്നെ നോക്കി നിന്നു. എന്തോ ഒരു അസ്വസ്ഥത പോലെ അവള്‍ പെട്ടെന്ന് തിരിഞ്ഞ് വൈഷ്ണവിന്‍റെയും മിഥുനയുടെയും സൈഡിലേക്ക് നോക്കി. അവള്‍ അവരെ കണ്ട് ചിരിച്ചു. അവര്‍ തിരിച്ചും.
വൈഷ്ണവും മിഥുനയും അവളുടെ പിറകിലെ ഒഴിഞ്ഞ കസേരയിലേക്ക് ഇരുന്നു. അത് അറിഞ്ഞ രമ്യ തിരിഞ്ഞ് അവരോട് സംസാരിക്കാന്‍ തുടങ്ങി.
ചിന്നു പറഞ്ഞിരുന്നോ… പ്രോഗ്രാമിനെ പറ്റി… രമ്യ ചോദിച്ചു.
ഹാ… പക്ഷേ ഇതാണ് പരുപാടി എന്ന് പറഞ്ഞില്ല… വൈഷ്ണവ് പറഞ്ഞു.
എപ്പോഴാ അവളുടെ പ്രോഗ്രാം… മിഥുന ചോദിച്ചു.
അടുത്തതാണെന്ന് തോന്നുന്നു. രമ്യ മറുപടി കൊടുത്തു.
അവള്‍ എവിടെ … വൈഷ്ണവ് ചോദിച്ചു.
ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. പിന്നെ ടൈം ആയി എന്ന് പറഞ്ഞപ്പോ സ്റ്റേജിന്‍റെ പിറകിലെക്ക് പോയി… രമ്യ നിര്‍ത്താതെ പറഞ്ഞു തുടങ്ങി. വൈഷ്ണവ് ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു.
അപ്പോ നീ കുടെ പോയില്ലെ… മിഥുന രമ്യയോട് ചോദിച്ചു…
ഇല്ല… അവള്‍ക്ക് ടെന്‍ഷന്‍ ഉണ്ടെന്ന് തോന്നുന്നു. ഇത്തരം സമയത്ത് ഒറ്റയ്ക്കിരിക്കുന്നതാണ് അവള്‍ക്കിഷ്ടം. രമ്യ പറഞ്ഞു നിര്‍ത്തി.
അപ്പോഴെക്കും ഇത്രയും നേരം പാടിയിരുന്ന കുട്ടിയുടെ പാട്ട് കഴിഞ്ഞു. കര്‍ട്ടണ്‍ താഴ്ന്നിരുന്നു. വൈഷ്ണവും മിഥുനയും രമ്യയും ആര്‍ക്കാനും വേണ്ടി എന്ന പോലെ കയ്യടിച്ചു.
അല്‍പസമയത്തിനകം അനൗണ്‍സ്മെന്‍റ് ഉയര്‍ന്നു.
ജഡജ്സ് പ്ലീസ് നോക്ക് ചെസ്റ്റ് നമ്പര്‍ ഫോര്‍ ഓണ്‍ സ്റ്റേജ്…
പയ്യെ കര്‍ട്ടണ്‍ ഉയര്‍ന്നു.
വെള്ളയില്‍ കറുത്ത ഡിസൈന്‍ ഉള്ള ഒരു ചുരിദാര്‍ എടുത്താണ് സ്റ്റേജില്‍ ഗ്രിഷ്മ നിന്നിരുന്നത്. നല്ല ഐശ്വരം തുളുമ്പുന്ന മുഖം. നെറ്റിയില്‍ അരച്ച ചന്ദനം അവളുടെ മുഖത്തിനെ കുടുതല്‍ ഭംഗി നല്‍കുന്നു. വാലിട്ട് കണ്ണെഴുതിയിട്ടുണ്ട്. കാതില്‍ ജിമിക്കി കമ്മലുകള്‍. കഴുത്തില്‍ ഒരു ചെറിയ സ്വര്‍ണ്ണമല. മുടികള്‍ പിറകില്‍ നിറഞ്ഞ് നില്‍ക്കുന്നു. തോളിന്‍റെ രണ്ട് വശത്തുമായി അത് എടുത്തു കാണുന്നു. മുന്നില്‍ അരക്കെട്ടിന് താഴെ രണ്ട് കൈയിന്‍റെ വിരലുകളും പിണച്ചാണ് നില്‍പ്പ്. രണ്ട് കൈയിലും ഒരോ വളകളുമുണ്ട്. അവള്‍ മൈക്കിന് മുന്നില്‍ നിന്ന് ഒന്നു പുഞ്ചിരിച്ചു.

6 Comments

  1. ഖൽബിന്റ പോരാളി അപ്പുറത്തെ സൈറ്റിൽ നിന്ന് പുതിയ അദ്ധ്യായം വരെ വായിച്ചു, അവിടെ കമന്റിടാൻ പരിമിതികൾ ഉള്ളത് കൊണ്ട് ഇതുവരെ കമന്റ് ചെയ്യാതിരുന്നത്, താങ്കളുടെ എഴുത്ത് സൂപ്പർ ആണ്, വായിക്കാൻ മനോഹരവും അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകട്ടെ, ആശംസകൾ…

    1. ഖൽബിന്റെ പോരാളി ?

      സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി ജ്വാല… ❤️??

  2. ꧁༺അഖിൽ ༻꧂

    ഖൽബിന്റെ പോരാളി…

    ബ്രോ… ഞാൻ ഇന്ന് തൊട്ട് കഥ വായിക്കും… എല്ലാ പാർട്ടിനും വായിച്ചിട്ട് അഭിപ്രായം പറയാം… ✌️✌️✌️

    1. ഖൽബിന്റെ പോരാളി ?

      വായിച്ചിട്ട് അഭിപ്രായം പറ അഖില്‍ ബ്രോ… ❤️?

  3. ഫസ്റ്റ്…!!?
    മച്ചാനേ കഥ ഞാൻ കാണാറുണ്ട്.. വായിച്ചു തുടങ്ങീട്ടില്ല ഇതുവരെ..സമയം പോലെ വായിച്ച് അഭിപ്രായം പറയാംട്ടോ..
    ഈ കവർ പിക് സൂപ്പർ…??
    നീ ചെയ്തതാണോ?? അടിപൊളി ട്ടോ..
    ❤️

    1. ഖൽബിന്റെ പോരാളി ?

      നീ ഇപ്പോഴും ഫസ്റ്റടിച്ചു നടന്നോ… ☺

      Cover pic വെറുതെ ഇരുന്നപ്പോ ഒന്ന് ട്രൈ ചെയ്ത് നോക്കിയതാ…

      രണ്ടു മുന്നെണ്ണം കൂടെയുണ്ട്… അടുത്ത ഭാഗങ്ങളില്‍ ഇടാം… ☺️

      എന്തായാലും 1st അടിച്ചു കളിക്കാതെ സമയം കിട്ടുമ്പോ വായിച്ച് അഭിപ്രായം പറ ?

Comments are closed.