വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി ?] 324

നിമിഷങ്ങള്‍ക്കകം അവള്‍ സംഗീതം ആരംഭിച്ചു. ശുദ്ധമായ നാദം ആ വേദിയെ സംഗീതസാന്ദ്രമാക്കിയ അനുഭൂതി. വൈഷ്ണവും മിഥുനയും അ ശബ്ദത്തില്‍ ലയിച്ചിരുന്നുപോയി. വൈഷ്ണവ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ആ മുഖത്തിന്‍റെ ഐശ്വരം ആവോളം ആസ്വദിച്ചു. അവളുടെ ചുണ്ടുകള്‍ മാത്രം ചലിക്കുന്നുണ്ട്. ഇടയ്ക്ക് കണ്ണിമവെട്ടും. പുഞ്ചിരിക്കുന്ന മുഖം.
മിനിറ്റുകള്‍ക്കകം ആ സംഗീതം അവസാനിച്ചു. അവള്‍ പാടി നിര്‍ത്തി എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ചു. വേദിയില്‍ ഉള്ളവര്‍ കയ്യടിച്ചു. അപ്പോഴെക്കും കര്‍ട്ടണ്‍ വീണു.
അധികം വൈകാതെ ചിന്നു രമ്യയുടെ അടുത്തേക്ക് ഓടി വന്നു. അപ്പോഴാണ് അവളുടെ പിറകെ ഇരിക്കുന്ന വൈഷ്ണവിനെയും മിഥുനയെയും അവള്‍ കാണുന്നത്. ഓടിയുള്ള വരവ് പെട്ടെന്ന് ഒന്ന് സ്ലോ ആയി. അവള്‍ അവരുടെ അടുത്തേക്ക് അടുത്തുകൊണ്ടിരുന്നു. അവള്‍ വരുന്നത് കണ്ട് അവര്‍ മുന്ന് പേരും എണിറ്റു.
അവള്‍ അടുത്തെത്തി മൂന്ന് പേരോടുമായി ചോദിച്ചു.
എങ്ങിനെയുണ്ടായിരുന്നു…
നന്നായിരുന്നു.. രമ്യ പറഞ്ഞു. പെട്ടെന്ന് ചിന്നു കണ്ണനെ നോക്കി. അവള്‍ക്ക് അവിടെ നിന്നുള്ള മറുപടി വേണമായിരുന്നു.
എനിക്ക് ഇതിന്‍റെ എ.ബി.സി.ഡി അറിയില്ല… എന്നാലും കേട്ടിരിക്കാന്‍ നല്ല രസമുണ്ടായിരുന്നു. അവന്‍ മറുപടി നല്‍കി.
അവള്‍ അതിന് ഒരു പുഞ്ചിരി പാസാക്കി….
അങ്ങനെ മൂന്ന് പേരും ഒരോന്ന് പറഞ്ഞു ആ വേദിയ്ക്ക് പുറത്തേക്ക് നടന്നു. മിഥുനയും രമ്യയും അവരുടെ പതിവ് കത്തിയിലേക്ക് കടന്നു അവരുടെ ഒപ്പം നടന്നിരുന്ന ചിന്നു ഇടയ്ക്ക് ഇടംകണ്ണിട്ട് പിറകെ നടന്നിരുന്ന വൈഷ്ണവിനെ നോക്കി. അവന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നടക്കുകയായിരുന്നു. ഇടയ്ക്ക് തിരിഞ്ഞ് നോക്കിയ അവളോട് പയ്യെ തന്‍റെ കുടെ നടക്കാന്‍ ആംഗ്യം കൊണ്ട് ആവശ്യപ്പെട്ടു. അവള്‍ അതിന് സമ്മതം പോലെ പതിയെ നടത്തം സ്ലോ ആക്കി. അവന്‍റെ ഒപ്പമെത്തി.
മിഥുനയും രമ്യയും ഇതൊന്നും അറിഞ്ഞിട്ട് പോലുമില്ല… അവര്‍ അവരുടെ ലോകത്തായി നടന്നു. ചിന്നുവും കണ്ണനും അവരുടെ ലോകത്തും… അവന്‍ പയ്യെ സംസാരിച്ചു തുടങ്ങി..
പാട്ട് പഠിച്ചിട്ടുണ്ടോ…
ഉണ്ട്… ഏട്ടു കൊല്ലം…
ഹമ്മോ… വൈഷ്ണവ് അത്ഭുതത്തോടെ അവളെ നോക്കി
എന്തേയ്…
ഹേയ് ഒന്നുല്ല.. തന്‍റെ സൗണ്ടില്‍ പാട്ട് കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു…
ഓ… താങ്ക്സ്… അവള്‍ പുഞ്ചിരിയോടെ അവന്‍റെ അഭിനന്ദനത്തിന് മറുപടി നല്‍കി. അതൊടെ ഇന്നലത്തെ പ്രശ്നം സേള്‍വായി എന്ന് അവന് ഉറപ്പായി. അവന്‍ വീണ്ടും ചോദിച്ചു…
നാളെ എതാ പ്രോഗ്രാം….
നാടന്‍പാട്ട്
ങേ… അതെന്താ ഒരു മാച്ചിംങ് ഇല്ലലോ…
ഹാ… പാടുന്നത് കൊണ്ടാവും കോളേജിലുള്ളവര്‍ നന്നായി നിര്‍ബന്ധിച്ചു.. അതോടെ വഴങ്ങണ്ടി വന്നു… അവള്‍ ചിരിയോടെ പറഞ്ഞു…
നാളെ രാത്രിയാവിലെ കഴിയാന്‍…. ഒന്നുടെ ലിഫ്റ്റ് കൊടുക്കാനുള്ള വഴിയുണ്ടോ എന്നറിയാനായി അവന്‍ ചോദിച്ചു.
ചിലപ്പോള്‍… പക്ഷേ അച്ഛന്‍ വരും എന്നെ കൊണ്ടുവാന്‍… അവള്‍ അവന്‍റെ ചിന്തകളെ തച്ചൊടിച്ച് കൊണ്ട് പറഞ്ഞു.
അതോടെ അവന് ചെറിയ വിഷമം വന്നപോലെ തോന്നി എങ്കിലും അവന്‍ ചിരിക്കാന്‍ ശ്രമിച്ചു. പിന്നെയും സംസാരം തുടര്‍ന്നു.
അത്രയും നേരം കുടെ ഉണ്ടായിരുന്ന ഗ്രിഷ്മ കുടെ കാണാതെ വന്നപ്പോഴാണ് രമ്യ അവളെ തിരിഞ്ഞ് നോക്കുന്നത്. അപ്പോഴാണ് കണ്ണനുമൊത്ത് ചിരിച്ച് വര്‍ത്തമാനം പറയുന്ന ചിന്നുവിനെ കാണുന്നത്. അവര്‍ ഇരു കുട്ടരും തമ്മില്‍ അപ്പോഴെക്കും പത്ത് പതിനഞ്ച് മീറ്റര്‍ വ്യത്യാസം ഉണ്ടായിരുന്നു. രമ്യ പിറകിലെക്ക് നോക്കുന്നത് കണ്ട് മിഥുനയും നോക്കി. അവിടെ കൊഞ്ചി കുഴയുന്ന ഭാവി വരനെയും വധുവിനെയും കണ്ട് ഇന്നലത്തെ പ്രോബ്ലം തീര്‍ന്ന ആശ്വാസത്തില്‍ അവളും ചിരിച്ചു.

6 Comments

  1. ഖൽബിന്റ പോരാളി അപ്പുറത്തെ സൈറ്റിൽ നിന്ന് പുതിയ അദ്ധ്യായം വരെ വായിച്ചു, അവിടെ കമന്റിടാൻ പരിമിതികൾ ഉള്ളത് കൊണ്ട് ഇതുവരെ കമന്റ് ചെയ്യാതിരുന്നത്, താങ്കളുടെ എഴുത്ത് സൂപ്പർ ആണ്, വായിക്കാൻ മനോഹരവും അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകട്ടെ, ആശംസകൾ…

    1. ഖൽബിന്റെ പോരാളി ?

      സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി ജ്വാല… ❤️??

  2. ꧁༺അഖിൽ ༻꧂

    ഖൽബിന്റെ പോരാളി…

    ബ്രോ… ഞാൻ ഇന്ന് തൊട്ട് കഥ വായിക്കും… എല്ലാ പാർട്ടിനും വായിച്ചിട്ട് അഭിപ്രായം പറയാം… ✌️✌️✌️

    1. ഖൽബിന്റെ പോരാളി ?

      വായിച്ചിട്ട് അഭിപ്രായം പറ അഖില്‍ ബ്രോ… ❤️?

  3. ഫസ്റ്റ്…!!?
    മച്ചാനേ കഥ ഞാൻ കാണാറുണ്ട്.. വായിച്ചു തുടങ്ങീട്ടില്ല ഇതുവരെ..സമയം പോലെ വായിച്ച് അഭിപ്രായം പറയാംട്ടോ..
    ഈ കവർ പിക് സൂപ്പർ…??
    നീ ചെയ്തതാണോ?? അടിപൊളി ട്ടോ..
    ❤️

    1. ഖൽബിന്റെ പോരാളി ?

      നീ ഇപ്പോഴും ഫസ്റ്റടിച്ചു നടന്നോ… ☺

      Cover pic വെറുതെ ഇരുന്നപ്പോ ഒന്ന് ട്രൈ ചെയ്ത് നോക്കിയതാ…

      രണ്ടു മുന്നെണ്ണം കൂടെയുണ്ട്… അടുത്ത ഭാഗങ്ങളില്‍ ഇടാം… ☺️

      എന്തായാലും 1st അടിച്ചു കളിക്കാതെ സമയം കിട്ടുമ്പോ വായിച്ച് അഭിപ്രായം പറ ?

Comments are closed.