വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി ?] 324

ചിന്നുവിന്‍റെ ഭവ്യമായ ചിരിയും സംസാരത്തിലും മതിമറന്നു രസിക്കൊണ്ടിരുന്ന കണ്ണന്‍ ഇടയ്ക്ക് ഒന്ന് തല വെട്ടിച്ചപ്പോഴാണ് തങ്ങളെ നോക്കി നില്‍ക്കുന്ന രമ്യയേയും മിഥുനയേയും കാണുന്നത്. അതൊടെ അവന്‍ ചിരി അടക്കി അവരോടായി പറഞ്ഞു.
നിങ്ങള്‍ നടന്നോ… ഞങ്ങള്‍ കുറച്ച് സംസാരിച്ചിട്ട് അങ്ങ് എത്തിക്കൊള്ളാം…
എതിര്‍പ്പോന്നും പറയാതെ അവര്‍ രണ്ടു പേരും ഒരു അക്കിയ ചിരിയോടെ തിരിച്ച് നടന്നു. വൈഷ്ണവും ഗ്രിഷ്മയും ഗൗണ്ടിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്കും.
അവര്‍ പരസ്പരം അവരുടെ ഇഷ്ടനിഷ്ടങ്ങള്‍ പങ്കുവെച്ചു. തമാശയും കളിയും കളിയാക്കലും ചിരിയും ആയി ഏകദേശം ഒരു മണിക്കൂറോളം അവര്‍ അവിടെ ചിലവഴിച്ചു. അതിനിടയ്ക്ക് കോളേജിലെ പല പിള്ളേരും വൈഷ്ണവിനെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അവന്‍ അതിനെ ഒന്നും മൈന്‍റ് ചെയ്യാന്‍ പോലും നിന്നില്ല… കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി…
ഇപ്പോ കണ്ണന് ചിന്നുവിനെ കുറിച്ച് കുറച്ചൊക്കെ അറിയാം… ആളൊരു കൃഷ്ണഭക്തയായിരുന്നു. നാട്ടിന്‍ പുറത്ത് ജനിച്ച് വളര്‍ന്ന ഒരു പാവം പെണ്‍കുട്ടി. അധികം ആരുമായി അടുക്കുന്ന സ്വഭാവക്കാരിയൊന്നുമല്ല അവള്‍. അടുത്താല്‍ പിന്നെ വിടുകയും ഇല്ല… പാട്ടാണ് ഇഷ്ട വിനോദം പിന്നെ അല്ലറചില്ലറ അലങ്കരപണിയും. അമ്മയാണ് വീട്ടിലെ കൂട്ട് അച്ഛനുമായി അധികം കുട്ടില്ല. അധികദിവസവും അമ്പലത്തില്‍ പോവുന്ന ശീലമുണ്ടവള്‍ക്ക്. അതുകൊണ്ടു തന്നെ ആള്‍ പ്യൂവര്‍ വെജിറ്റേറിയനാണ്. കോളേജിലും രമ്യ മാത്രമാണ് അവളുടെ ഫ്രണ്ട്. ആരും കേട്ടിരുന്നു പോകുന്ന ശബ്ദമാണ് അവള്‍ക്ക്. കോളേജിലെ അറിയപ്പെടുന്ന പാട്ടുകാരി. അത്യവിശ്യം നന്നായി പഠിക്കും. ടീച്ചര്‍മാരുടെ കണ്ണിലുണ്ണി.
അവള്‍ അവനോട് ഒരുപാട് സംസാരിച്ചു. അവളുടെ സംസാരത്തില്‍ കേട്ട് ആദ്യം കോളേജില്‍ വെച്ച് കണ്ടപ്പോള്‍ മിണ്ടാപ്പുച്ചയെ പോലെ ഇരുന്നവള്‍ തന്നെയാണോ തന്‍റെ മുന്നില്‍ വാതോരാതെ സംസാരിക്കുന്നത് എന്നതില്‍ അവന് അതിശയം തോന്നി.
അന്ന് രമ്യയ്ക്ക് എന്തോ ധൃതിയുള്ളതിനാല്‍ ഉച്ചയ്ക്ക് അവര്‍ കുന്ന് ഇറങ്ങി.
അതോടെ വൈഷ്ണവും മിഥുനയും പിന്നെയും ഒന്നിച്ചായി. അവര്‍ കോളേജില്‍ കുട്ടുകാരോട് കളിച്ചും ചിരിച്ചും വൈകുന്നേരം വരെ അവിടെ ചിലവഴിച്ചു.
പിന്നെ മിഥുനയെ വിട്ടില്‍ എത്തിച്ച് സ്വന്തം വിട്ടിലേക്ക് ചെന്നു. രാത്രിയും കണ്ണനും ചിന്നുവും ചാറ്റിംഗ് ഒക്കെ നടന്നു. അങ്ങനെ അന്നത്തെ ദിവസം അവിടെ അവസാനിച്ചു.പിറ്റേന്ന് ഉച്ചവരെ ചിന്നു പ്രക്ടീസില്‍ ആയിരുന്നു. അതുകൊണ്ട് കണ്ണന്‍ അവളുടെ അടുത്തേക്ക് ചെന്നില്ല. ഉച്ചയ്ക്ക് ക്യാന്‍റിനില്‍ വെച്ചാണ് പിന്നെ അവര്‍ കണ്ടുമുട്ടിയത്. നീലയില്‍ വെള്ള വര വെച്ചിട്ടുള്ള ചുരിദാറും നീല ലെഗിന്‍സും ആയിരുന്നു അവളുടെ വേഷം…
അവളുടെ മുഖം ഇത്തിരി ടെന്‍ഷനുള്ളതായി കണ്ണന്‍ അറിഞ്ഞു. അവനത് ചോദിക്കുകയും ചെയ്തു…
എന്താ ചിന്നു ഒരു ടെന്‍ഷന്‍…
അവള്‍ അവനെ നോക്കി…
ഒന്നുമില്ല… ഗ്രുപ്പ് ഐറ്റമാണ്… എങ്ങാനും എന്‍റെ കുഴപ്പം കൊണ്ട് വല്ലതും സംഭവിച്ചാ… അവള്‍ വളച്ച് കെട്ടി കാര്യം പറഞ്ഞു.

6 Comments

  1. ഖൽബിന്റ പോരാളി അപ്പുറത്തെ സൈറ്റിൽ നിന്ന് പുതിയ അദ്ധ്യായം വരെ വായിച്ചു, അവിടെ കമന്റിടാൻ പരിമിതികൾ ഉള്ളത് കൊണ്ട് ഇതുവരെ കമന്റ് ചെയ്യാതിരുന്നത്, താങ്കളുടെ എഴുത്ത് സൂപ്പർ ആണ്, വായിക്കാൻ മനോഹരവും അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകട്ടെ, ആശംസകൾ…

    1. ഖൽബിന്റെ പോരാളി ?

      സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി ജ്വാല… ❤️??

  2. ꧁༺അഖിൽ ༻꧂

    ഖൽബിന്റെ പോരാളി…

    ബ്രോ… ഞാൻ ഇന്ന് തൊട്ട് കഥ വായിക്കും… എല്ലാ പാർട്ടിനും വായിച്ചിട്ട് അഭിപ്രായം പറയാം… ✌️✌️✌️

    1. ഖൽബിന്റെ പോരാളി ?

      വായിച്ചിട്ട് അഭിപ്രായം പറ അഖില്‍ ബ്രോ… ❤️?

  3. ഫസ്റ്റ്…!!?
    മച്ചാനേ കഥ ഞാൻ കാണാറുണ്ട്.. വായിച്ചു തുടങ്ങീട്ടില്ല ഇതുവരെ..സമയം പോലെ വായിച്ച് അഭിപ്രായം പറയാംട്ടോ..
    ഈ കവർ പിക് സൂപ്പർ…??
    നീ ചെയ്തതാണോ?? അടിപൊളി ട്ടോ..
    ❤️

    1. ഖൽബിന്റെ പോരാളി ?

      നീ ഇപ്പോഴും ഫസ്റ്റടിച്ചു നടന്നോ… ☺

      Cover pic വെറുതെ ഇരുന്നപ്പോ ഒന്ന് ട്രൈ ചെയ്ത് നോക്കിയതാ…

      രണ്ടു മുന്നെണ്ണം കൂടെയുണ്ട്… അടുത്ത ഭാഗങ്ങളില്‍ ഇടാം… ☺️

      എന്തായാലും 1st അടിച്ചു കളിക്കാതെ സമയം കിട്ടുമ്പോ വായിച്ച് അഭിപ്രായം പറ ?

Comments are closed.