വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി ?] 324

ഒന്നുമില്ല… നിന്‍റെ അച്ഛനും അമ്മയും വരുമ്പോള്‍ നമ്മള്‍ ഉള്ളിലിരിക്കുന്നത് ശരിയല്ല… പൂമുഖമാണ് നല്ലത്… അവന്‍ മറുപടിയ്ക്ക് കാത്തുനില്‍ക്കാതെ പൂമുഖത്തേക്ക് നടന്നു. അവള്‍ പിറകെയും.
അവര്‍ പൂമുഖത്ത് രണ്ടു സൈഡിലുള്ള തിണ്ണമേല്‍ പരസ്പരം നോക്കിയിരുന്നു. വൈഷ്ണവ് ഇടയ്ക്കിടക്ക് കൈയിലെ ചായ കുടിച്ചു. പിന്നെ അവളോടായി ചോദിച്ചു…
നാളെ കോളേജില്‍ വരുമോ…
ഉണ്ടാവില്ലാ…
അതെന്താ… അവന്‍ അല്പം നിരാശയോടെ ചോദിച്ചു.
നാളെ വല്യമ്മയും നിധിനെട്ടനും വരുന്നുണ്ട്. അതു കൊണ്ട് ഞാന്‍ ഇവിടെ നിന്ന് പോവുന്നുണ്ടാവില്ല…
അപ്പോ ഇനി മറ്റനാളെ കാണു ലേ…
ഹാ… നിധിനെട്ടന്‍റെ കാറിലാവും ഞങ്ങള്‍ വരിക… ഇതുള്ളത് കൊണ്ടാണ് അവര്‍ ഇപ്പോ വരുന്നത്…
ശേഖരന് കാറില്ല… ആകെ ഒരു ബൈക്കുണ്ട്. അത് ഇപ്പോ പോര്‍ച്ചില്‍ തന്നെ ഉണ്ട്. അവര്‍ ടാക്സി വിളിച്ചാവും പോയിട്ടുണ്ടാവുക… വൈഷ്ണവ് ചിന്തിച്ചു.
കണ്ണേട്ടന് ഈ ക്രിക്കറ്റ് മാത്രമേയുള്ളോ ഹോബിയായിട്ട്……. വൈഷ്ണവിന്‍റെ ചിന്തകളെ മുറിച്ച് കൊണ്ട് ചിന്നു ചോദിച്ചു…
ഏയ്… ഞാന്‍ സിനിമ കാണും… ചെറിയ തരത്തില്‍ ഒരു സിനിമ പ്രാന്തനാ… ചിന്നു സിനിമ കാണാറുണ്ടോ…
ഇടയ്ക്ക്… തീയറ്ററില്‍ പോയിട്ട് കാലങ്ങളായി.. പിന്നെ ലാപില്‍ ഇട്ട് കാണും…
കല്യാണം കഴിയട്ടെ നമ്മുക്ക് ഒന്നിച്ചിരുന്നു കാണാം… വൈഷ്ണവ് ഒരു ഫ്ളോയില്‍ അങ്ങ് പറഞ്ഞു. ചിന്നു അത് കേട്ട് നാണം കൊണ്ട് തല താഴ്ത്തി…
അപ്പോഴെക്കും ഗേറ്റില്‍ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. കുടെ ഒരു കാറിന്‍റെ ശബ്ദവും… ചിന്നുവും വൈഷ്ണവും അങ്ങോട്ട് നോക്കി. കാര്‍ വന്ന് വീടിന് മുന്നില്‍ നിര്‍ത്തി. ലക്ഷ്മി പിറകില്‍ നിന്ന് ഇറങ്ങി. ശേഖരന്‍ മുന്‍ സി്റ്റിലിരുന്നു കാറിന്‍റെ കൂലി കൊടുക്കുകയായിരുന്നു, ചിന്നുവും വൈഷ്ണവും ബഹുമാനപൂര്‍വ്വം എണിറ്റ് നിന്നു. വൈഷ്ണവ് കയ്യിലുള്ള ബാക്കി ചായ മുഴുവന്‍ കുടിച്ചു ഗ്ലാസ് തിണ്ണ മേല്‍ വെച്ചു.
മോനേ സോറി… ഞങ്ങള്‍ ഇത്തിരി ലേറ്റായി… ലക്ഷ്മി വന്ന പാടെ വൈഷ്ണവിനോടായി പറഞ്ഞു.
കുഴപ്പമില്ല അമ്മേ… വൈഷ്ണവ് പറഞ്ഞു…
ഹാ.. ചായ ഓക്കെ ഇട്ട് തന്നോ… ലക്ഷ്മി തിണ്ണമേലുള്ള ഗ്ലാസ് നോക്കി ചോദിച്ചു.
ഹാ… അമ്മേ… വന്നപാടെ ഇട്ട് തന്നു. വൈഷ്ണവ് ചിന്നുവിനെ നോക്കി ഒന്ന് പുഞ്ചിച്ച് കൊണ്ട് പറഞ്ഞു.
അപ്പോഴെക്കും ശേഖരന്‍ പൂമുഖത്തേക്ക് കയറി വന്നു. ഗൗരവത്തോടെ തന്നെ അദ്ദേഹം വൈഷ്ണവിനോട് ചോദിച്ചു.
ഇടയ്ക്ക് ഒന്നു ബ്ലോക്കില്‍ പെട്ടു… അതാ ലേറ്റായാത്…
സാരമില്ല അങ്കിളേ… എന്നാപിന്നെ ഞാന്‍ അങ്ങോട്ട് ഇറങ്ങട്ടെ… സമയം കുറെയായി… വൈഷ്ണവ് ശേഖരന്‍റെ മുന്നിലുടെ മിറ്റത്തേക്കിറങ്ങി. പിന്നെ ബൈക്കില്‍ വെച്ച ഹേല്‍മറ്റ് എടുത്തിട്ട് ബൈക്കില്‍ കയറി. പിന്നെ ചിന്നുവിനെ ഒന്ന് തിരിഞ്ഞ് നോക്കി ചിരിച്ചു. അവള്‍ തിരിച്ചും… അധികം സമയം കളയാതെ ബൈക്ക് സ്റ്റാര്‍ട്ടാക്കി യാത്ര തുടങ്ങി. അന്ന് ബാക്കിയെല്ലാം പഴയപോലെ തന്നെയായിരുന്നു. രാത്രി ചാറ്റിംഗ് ഉണ്ടെങ്കിലും അധികം നിണ്ടു നിന്നില്ല… രണ്ടുപേരും പെട്ടന്ന് കിടന്നുറങ്ങി…പിറ്റേന്ന് നേരം വെള്ളുത്തു. അന്ന് കോളേജില്‍ യുവജനോത്സവം അവസാന ദിനമാണ്. തലേ ദിവസത്തെ കണക്ക് പ്രകാരം ഏകദേശം ഓവറോള്‍ ചമ്പ്യന്‍ഷിപ്പ് അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രവചനതീതമായി വല്ലതും സംഭവിച്ചാല്‍ അത് നഷ്ടമായേക്കും. അന്ന് ചിന്നുവില്ലതതിനാല്‍ അവന്‍ ഫൂള്‍ ടൈം യൂണിയന്‍ ഓഫീസ് പരിസരത്ത് ആയിരുന്നു. അവസാന പരുപാടിയും കഴിഞ്ഞപ്പോള്‍ വൈകീട്ട് അഞ്ചായി. അതോടെ ആ വര്‍ഷത്തെ ഓവറോള്‍ ചമ്പ്യന്‍ഷിപ്പ് അതിഥേയരുടെ കയ്യിലായി. പിന്നെ സമാനപനചടങ്ങും ട്രോഫി കൊടുക്കലും ആഘോഷങ്ങളുമായി ആകെ ജഗപോകയായിരുന്നു. എല്ലാം കഴിഞ്ഞ് വൈഷ്ണവ് വിട്ടിലെത്തിയപ്പോള്‍ രാത്രി ഒമ്പതായിരുന്നു പിന്നെ വെറേ ഒന്നിനും സമയം കിട്ടിയില്ല.

6 Comments

  1. ഖൽബിന്റ പോരാളി അപ്പുറത്തെ സൈറ്റിൽ നിന്ന് പുതിയ അദ്ധ്യായം വരെ വായിച്ചു, അവിടെ കമന്റിടാൻ പരിമിതികൾ ഉള്ളത് കൊണ്ട് ഇതുവരെ കമന്റ് ചെയ്യാതിരുന്നത്, താങ്കളുടെ എഴുത്ത് സൂപ്പർ ആണ്, വായിക്കാൻ മനോഹരവും അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകട്ടെ, ആശംസകൾ…

    1. ഖൽബിന്റെ പോരാളി ?

      സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി ജ്വാല… ❤️??

  2. ꧁༺അഖിൽ ༻꧂

    ഖൽബിന്റെ പോരാളി…

    ബ്രോ… ഞാൻ ഇന്ന് തൊട്ട് കഥ വായിക്കും… എല്ലാ പാർട്ടിനും വായിച്ചിട്ട് അഭിപ്രായം പറയാം… ✌️✌️✌️

    1. ഖൽബിന്റെ പോരാളി ?

      വായിച്ചിട്ട് അഭിപ്രായം പറ അഖില്‍ ബ്രോ… ❤️?

  3. ഫസ്റ്റ്…!!?
    മച്ചാനേ കഥ ഞാൻ കാണാറുണ്ട്.. വായിച്ചു തുടങ്ങീട്ടില്ല ഇതുവരെ..സമയം പോലെ വായിച്ച് അഭിപ്രായം പറയാംട്ടോ..
    ഈ കവർ പിക് സൂപ്പർ…??
    നീ ചെയ്തതാണോ?? അടിപൊളി ട്ടോ..
    ❤️

    1. ഖൽബിന്റെ പോരാളി ?

      നീ ഇപ്പോഴും ഫസ്റ്റടിച്ചു നടന്നോ… ☺

      Cover pic വെറുതെ ഇരുന്നപ്പോ ഒന്ന് ട്രൈ ചെയ്ത് നോക്കിയതാ…

      രണ്ടു മുന്നെണ്ണം കൂടെയുണ്ട്… അടുത്ത ഭാഗങ്ങളില്‍ ഇടാം… ☺️

      എന്തായാലും 1st അടിച്ചു കളിക്കാതെ സമയം കിട്ടുമ്പോ വായിച്ച് അഭിപ്രായം പറ ?

Comments are closed.