വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി ?] 325

അവള്‍ പയ്യെ അങ്ങോട്ട് കയറി. റൂമൊക്കെ ഒന്ന് നോക്കി. ഒരു കട്ടിലും വെഡും. ഒരു ഷെല്‍ഫില്‍ കുറെ ബുക്കുകള്‍. ഒരു മേശയും കസേരയും ഒരു അലമാറയും. ചുമരില്‍ കണ്ണനും അമ്മയും അച്ഛനും നില്‍ക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോയും, കണ്ണന്‍ ക്രിക്കറ്റ് കളിക്കുന്ന ഒരു ഫോട്ടോയും, യുവജനോത്സവത്തിന് വേഷം കെട്ടി സ്റ്റേജില്‍ അഭിനയിക്കുന്ന ഫോട്ടോയും. ആകെ വ്യത്യസ്തമായി തോന്നിയത് ഒന്നു മാത്രം…
ചുമരില്‍ ബള്‍ബിനെ താഴെ സ്ഫടികത്തിലെ തോമച്ചായന്‍… റെയ്ബാന്‍ ഗ്ലാസും വെച്ച് ചുവന്ന ഷര്‍ട്ടും ഒക്കെയായി തോമച്ചായന്‍.
അത് കണ്ട ഗ്രിഷ്മ വൈഷ്ണവിനെ ഒന്ന് സംശയസ്പദമായി നോക്കി. വൈഷ്ണവ് കണ്ണടിച്ചു കാണിക്കുക മാത്രമാണ് ചെയ്തത്…
അവര്‍ അല്‍പനേരം അവിടെ സംസാരിച്ച് നിന്നു. അപ്പോഴാണ് താഴെ നിന്ന് നിധിന്‍ കയറി വരുന്നത് കണ്ടത്.
അളിയോ… അങ്ങനെ വിളിച്ചാണ് വരവ്…
വൈഷ്ണവ് ഗോവണിയ്ക്ക് അരികിലേക്ക് ചെന്നു. പിറകെ ഗ്രിഷ്മയും. അവരെ കണ്ടതും നിധിനളിയന്‍ പറഞ്ഞു.
അളിയാ… ചിന്നു… താഴെക്ക് വിളിക്കുന്നു. വാ…
അങ്ങിനെ മൂന്ന് പേരും താഴെക്ക് ഇറങ്ങി. അപ്പോഴെക്കും വിലാസിനി ബാക്കി എല്ലാവര്‍ക്കും കുള്‍ഡ്രിഗ്സ് കൊടുത്തിരുന്നു. ടീപോയില്‍ കാലി ഗ്ലാസുകള്‍ കണ്ടു.
തിരിച്ചിറങ്ങിയ ചിന്നുവും നിധിനളിയനും സോഫയിലേക്ക് ചെന്നു. വിലാസിനി ഒരു ഗ്ലാസ് കുള്‍ഡ്രിഗ്സ് എടുത്ത് ചിന്നുവിന് നല്‍കി. അവള്‍ പുഞ്ചിരിയോടെ അത് വാങ്ങി. പിന്നെ സോഫയില്‍ പോയി ഇരുന്നു. പയ്യെ കുടിക്കാന്‍ തുടങ്ങി. വിലാസിനി ചുമരിനടുത്തേക്ക് മാറി നിന്നു. വൈഷ്ണവ് അമ്മയുടെ അടുത്തേക്ക് നിന്നു.
അപ്പോ കണ്ണാ… ഇത് ഞങ്ങള്‍ അങ്ങ് തിരുമാനിച്ചു.. ഗോപകുമാര്‍ കണ്ണനെ നോക്കി പറഞ്ഞു. ഒന്ന് നിര്‍ത്തിയ ശേഷം തുടര്‍ന്നു.
നിനക്ക് മൂന്ന് മാസം കുടെ ക്ലാസില്ലെ… അത് കഴിഞ്ഞ് വേക്കഷനില്‍ ആദ്യ മാസം ഇവിടെ വെച്ച് കല്യാണം. അതിന് മുമ്പ് ശേഖരന്‍റെ വിട്ടില്‍ വെച്ച് ചെറിയ ചടങ്ങായി നിശ്ചയം…. ഗോപകുമാര്‍ പറഞ്ഞു നിര്‍ത്തി. വൈഷ്ണവ് എല്ലാം തലയാട്ടി സമ്മതിക്കുക മാത്രം ചെയ്തു.
പിന്നെ സ്ത്രിജനങ്ങള്‍ അടുക്കളയിലേക്ക് വെച്ച് പിടിച്ചു. ഗോപകുമാറും ശേഖരനും ബിസിനസ് കാര്യമായി സംസാരം.. നിധിനളിയന്‍ വൈഷ്ണവിന്‍റെ അടുത്തെത്തി…
വൈഷ്ണവും നിധിനും ഏകദേശം ഓരേ വേവ് ലെഗ്ത്ത് ആയിരുന്നു. സിനിമയും ക്രിക്കറ്റും അങ്ങിനെ ഒരുപാട് സാമ്യതകള്‍. അതുകൊണ്ട് തന്നെ രണ്ട് പേരും പെട്ടെന്നങ്ങ് അടുത്തു.
നിധിന്‍റെ കല്യാണവും തിരുമാനമായിട്ടുണ്ട്. ആറുമാസത്തിന് ശേഷം. ലൗ മാരേജാണ്. പ്രീത അതാണ് പെണ്ണിന്‍റെ പേര്. കുടെ പഠിക്കുന്ന കുട്ടി തന്നെ… അത് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ടും കുടെ സൗദിയിലേക്ക്.
അങ്ങിനെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാണ് അവര്‍ ഇറങ്ങിയത്. അന്നത്തോടെ ആരംഭിക്കുകയായിരുന്നു രണ്ടു കുട്ടരുടെയും സമ്മതത്തോടെയുള്ള ചിന്നുവിന്‍റെയും കണ്ണന്‍റെയും പ്രണയനിമിഷങ്ങള്‍….(തുടരും…)

6 Comments

  1. ഖൽബിന്റ പോരാളി അപ്പുറത്തെ സൈറ്റിൽ നിന്ന് പുതിയ അദ്ധ്യായം വരെ വായിച്ചു, അവിടെ കമന്റിടാൻ പരിമിതികൾ ഉള്ളത് കൊണ്ട് ഇതുവരെ കമന്റ് ചെയ്യാതിരുന്നത്, താങ്കളുടെ എഴുത്ത് സൂപ്പർ ആണ്, വായിക്കാൻ മനോഹരവും അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകട്ടെ, ആശംസകൾ…

    1. ഖൽബിന്റെ പോരാളി ?

      സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി ജ്വാല… ❤️??

  2. ꧁༺അഖിൽ ༻꧂

    ഖൽബിന്റെ പോരാളി…

    ബ്രോ… ഞാൻ ഇന്ന് തൊട്ട് കഥ വായിക്കും… എല്ലാ പാർട്ടിനും വായിച്ചിട്ട് അഭിപ്രായം പറയാം… ✌️✌️✌️

    1. ഖൽബിന്റെ പോരാളി ?

      വായിച്ചിട്ട് അഭിപ്രായം പറ അഖില്‍ ബ്രോ… ❤️?

  3. ഫസ്റ്റ്…!!?
    മച്ചാനേ കഥ ഞാൻ കാണാറുണ്ട്.. വായിച്ചു തുടങ്ങീട്ടില്ല ഇതുവരെ..സമയം പോലെ വായിച്ച് അഭിപ്രായം പറയാംട്ടോ..
    ഈ കവർ പിക് സൂപ്പർ…??
    നീ ചെയ്തതാണോ?? അടിപൊളി ട്ടോ..
    ❤️

    1. ഖൽബിന്റെ പോരാളി ?

      നീ ഇപ്പോഴും ഫസ്റ്റടിച്ചു നടന്നോ… ☺

      Cover pic വെറുതെ ഇരുന്നപ്പോ ഒന്ന് ട്രൈ ചെയ്ത് നോക്കിയതാ…

      രണ്ടു മുന്നെണ്ണം കൂടെയുണ്ട്… അടുത്ത ഭാഗങ്ങളില്‍ ഇടാം… ☺️

      എന്തായാലും 1st അടിച്ചു കളിക്കാതെ സമയം കിട്ടുമ്പോ വായിച്ച് അഭിപ്രായം പറ ?

Comments are closed.