വൈഷ്ണവം 5
Vaishnavam Part 5 | Author : Khalbinte Porali | Previous Part
തന്‍റെ ജീവിതത്തിലെ ഒരു സുന്ദര ദിനത്തിന്‍റെ അവസാനം കുറിച്ച ഉറക്കത്തില്‍ നിന്ന് ഒരു പുതിയ പുലരിയിലേക്ക് വൈഷ്ണവ് കണ്ണ് തുറന്നു… രാവിലെ എല്ലാം പതിവ് പോലെയായിരുന്നു. ക്രിക്കറ്റ്, അച്ഛന്‍റെ കത്തിയടി, അമ്മയുടെ ഫുഡ് പിന്നെ കോളേജിലേക്കുള്ള പോക്ക്… ഇന്ന് ബൈക്കിലാണ് പോവുന്നത്. രാവിലെ മിഥുനയെ പിക്ക് ചെയ്യണം. എല്ലാം പ്ലാന്‍ പോലെ തന്നെ നടന്നു.
കോളേജിലേക്കുള്ള വഴിയില്‍ ബൈക്കിന് ബാക്കില്‍ ഇരുന്നു മിഥുന ചര്‍ച്ച തുടങ്ങി…
ഡാ… അവള്‍ ഇന്നലെ കുഴപ്പമാക്കിയോ…
ഹാ… ഒന്ന് മനസറിഞ്ഞ് സംസാരിക്കാനാ അവളെ അവസാനം വിട്ടിലെത്തിക്കാന്‍ നിങ്ങളെ ഇടയ്ക്ക് ഒഴുവാക്കിയത്. അപ്പോഴാ നിന്‍റെ ഒരു മറ്റെലെ പരുപാടി… തലെന്നത്തെ ഓരോന്ന് ഓര്‍ത്ത് അവന്‍ പറഞ്ഞു…
ഡാ… ഞാന്‍ അത് തീരെ ഓര്‍ത്തില്ല അപ്പോള്‍… സന്തോഷം സഹിക്കാതെ ചെയ്തതാ…
മ്… വൈഷ്ണവ് ഒരു ഇരുത്തി മൂളി…
ഇതു വരെ സോള്‍വ് ചെയ്തില്ലേ ആ പ്രശ്നം…
ഹാ… ഇന്നലെ അവസാനം കാണുമ്പോ ഒരു പുഞ്ചിരി തന്നു. ഇനി അതാണ് പ്രതിക്ഷ…
അവള്‍ ഇന്ന് വരുമോ… നീ ചോദിച്ചോ… മിഥുന ചോദിച്ചു.
ഹാ വരും… ഇന്നവള്‍ക്ക് പ്രോഗ്രാം ഉണ്ട്.
എന്ത് പ്രോഗ്രാം…
ആ… അതൊന്നും അറിയില്ല… അത് ചോദിക്കാന്‍ സമയം കിട്ടിയില്ല…
ഹാ… ബെസ്റ്റ്…. നിയെന്ത് ഭാവി ഭര്‍ത്താവാടാ…
ദേ… മിഥുനെയ് എല്ലാം ഒപ്പിച്ച് വെച്ചിട്ട് ഇരുന്ന് അളെ വടിയാക്കല്ലേ…
ഹോ… സോറി… അത് വിട്… ആ പ്രശ്നം ഇന്ന് സോള്‍വ് ആക്കാം…
ആയാല്‍ നിനക്ക് കൊള്ളാം….
പിന്നെയ് എന്തായ് കല്യാണകാര്യം ചെറിയച്ഛന്‍ (ജി.കെ) വല്ലതും പറഞ്ഞോ…
ഇല്ലെടി… എന്തായാലും ചിന്നുവും വീട്ടുകാരും ഈ ഞായറാഴ്ച വീട്ടില്‍ വരുന്നുണ്ട്. തിരുമാനിക്കുമായിരിക്കും…
ഹാ… നീ എന്നെയൊക്കെ വെട്ടിച്ച് കല്ല്യാണം കഴിക്കാന്‍ പോവാണല്ലേ…
ആദ്യം വല്യ തല്‍പര്യം ഒന്നുമുണ്ടായിരുന്നില്ല… വിധിയുടെ വിളയാട്ടമല്ലേ…
അതെന്താ ആദ്യം താല്‍പര്യമില്ല എന്ന് പറഞ്ഞത്… ഇപ്പോ എന്തോ തല്‍പര്യമുള്ള പോലെ… മിഥുന ഒരു ചിരിയോടെ ഇടയ്ക്ക് കയറി ചോദിച്ചു…
പോടി… അത് പിന്നെ ചിന്നുവിനെ കണ്ടപ്പോ…
അയ്യടാ… അവന്‍റെ ഒരു ചിന്നു… എത്രയെണ്ണം നിന്‍റെ പിറകെ വന്നതാടാ… അവരോടും തോന്നാത്ത എന്താടാ അവളോട്..
ആ… അതൊന്നും എനിക്കും അറിയില്ല… പക്ഷേ അവളോട് സംസാരിക്കുമ്പോ, അവളുടെ കണ്ണുകള്‍ കാണുമ്പോ എന്തോ ഒരു സുഖം…
മ്…ദൈവമേ, ചെക്കന്‍ കൈ വിട്ട് പോയി…
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് കോളേജിലെത്തി. പതിവുപോലെ അല്‍പം തിരക്കുണ്ട്. മൂന്ന് ദിവസത്തെ കലോത്സവം കൊണ്ട് തന്നെ ക്യാമ്പസിന്‍റെ വൃത്തി ഒക്കെ നഷ്ടപ്പെട്ടിട്ടുണ്ട്.. ആകെ പേപ്പറും കവറും പ്ലാസ്റ്റിക്കും… വണ്ടി പാര്‍ക്ക് ചെയ്തു രണ്ടും ക്യാമ്പസിന് ഉള്ളിലേക്ക് നടന്നു…
പോയിന്‍റ് ടേബിളില്‍ സന്തോഷിക്കാന്‍ വകയുണ്ടായിരുന്നു. അവരുടെ ടീം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
ഖൽബിന്റ പോരാളി അപ്പുറത്തെ സൈറ്റിൽ നിന്ന് പുതിയ അദ്ധ്യായം വരെ വായിച്ചു, അവിടെ കമന്റിടാൻ പരിമിതികൾ ഉള്ളത് കൊണ്ട് ഇതുവരെ കമന്റ് ചെയ്യാതിരുന്നത്, താങ്കളുടെ എഴുത്ത് സൂപ്പർ ആണ്, വായിക്കാൻ മനോഹരവും അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകട്ടെ, ആശംസകൾ…
സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി ജ്വാല… ❤️??
ഖൽബിന്റെ പോരാളി…
ബ്രോ… ഞാൻ ഇന്ന് തൊട്ട് കഥ വായിക്കും… എല്ലാ പാർട്ടിനും വായിച്ചിട്ട് അഭിപ്രായം പറയാം… ✌️✌️✌️
വായിച്ചിട്ട് അഭിപ്രായം പറ അഖില്‍ ബ്രോ… ❤️?
ഫസ്റ്റ്…!!?
മച്ചാനേ കഥ ഞാൻ കാണാറുണ്ട്.. വായിച്ചു തുടങ്ങീട്ടില്ല ഇതുവരെ..സമയം പോലെ വായിച്ച് അഭിപ്രായം പറയാംട്ടോ..
ഈ കവർ പിക് സൂപ്പർ…??
നീ ചെയ്തതാണോ?? അടിപൊളി ട്ടോ..
❤️
നീ ഇപ്പോഴും ഫസ്റ്റടിച്ചു നടന്നോ… ☺
Cover pic വെറുതെ ഇരുന്നപ്പോ ഒന്ന് ട്രൈ ചെയ്ത് നോക്കിയതാ…
രണ്ടു മുന്നെണ്ണം കൂടെയുണ്ട്… അടുത്ത ഭാഗങ്ങളില്‍ ഇടാം… ☺️
എന്തായാലും 1st അടിച്ചു കളിക്കാതെ സമയം കിട്ടുമ്പോ വായിച്ച് അഭിപ്രായം പറ ?