ഉത്തര 59

..തന്റെ മരണശേഷം മാത്രമേ ആ കുരുന്നിലേക്ക് തീ നാളങ്ങൾ സ്പർശിക്കാവുഎന്നപോലെ….

ഉത്തര എരിഞ്ഞുതീരുന്നതും നോക്കി ആർത്തിയോടാ ചിതയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ചെമ്പകരാമൻ,,പെട്ടന്നാണ് ആ അഗ്നിക്കുളളിൽ നിന്ന് മറ്റൊരഗ്നിഗോളമായ് ഉത്തര പുറത്തേക്ക് ചാടിയിറങ്ങിയതും ഇരുകൈകളാൽ സർവ്വ ശക്തിയോടെ അയാളെ ആഞ്ഞുപുൽകി നിമിഷാർദ്ധവേഗത്തിലഗ്നിയിലേക്ക് തന്നെ മടങ്ങിയതും….!!

ഉത്തരയുടെ വീർത്തുന്തിയവയറിനോട് ചേർന്ന് വരിഞ്ഞുമുറുക്കിയെന്നപ്പോലെ ചേർന്ന് നിന്ന് അനങ്ങാൻപോലുമാവാതെ ചെമ്പകരാമൻ എരിഞ്ഞടങ്ങുമ്പോഴും കൺമുന്നിൽ കണ്ടതെന്താണെന്ന് മനസ്സിലാവാതെ പകച്ചു നിൽക്കുകയായിരുന്നു പുരുഷാരം…..

ഇനിയൊരു സ്ത്രീയും ചെമ്പകരാമനാൽ സതിയനുഷ്ഠിക്കപ്പെടരുതെന്ന് ഉത്തര നേരത്തെ തീരുമാനിച്ചിരുന്നവോ ???

അറിയില്ല. ..!!

പകൽ ഇരവിനും ഇരവ് പകലിനും വഴിമാറിയ പിറ്റേനാൾ ആരും ശ്രദ്ധിക്കപ്പെടാത്തൊരിടത്ത് ഇരവി സർപ്പദംശത്താൽ മരിച്ചു കിടന്നിരുന്നു…

ചെയ്തപാപത്തിനുളള പരിഹാരമായിരുന്നോ അത്….??

അറിയില്ല. …..!!

ശുഭം…..