ഉത്തര 59

അയാളുടെ വാക്കുകൾക്കൊരെത്തിർവാക്കോതുവാൻ അവിടെയാരും ഇന്നേവരെ മുതിർന്നിട്ടില്ലായിരുന്നു….ഉത്തരയൊഴിച്ച്…

പെണ്ണെന്നാൽ ലഹരിയായി മാത്രം കണക്കാക്കുന്നവനായിരുന്നു ചെമ്പകരാമൻ…!!

ആഗ്രഹിക്കുന്നതേത് പെണ്ണിനെയാണെങ്കിലും തന്റ്റെ ഇംഗിതത്തിന് വിധേയമാക്കുന്നവൻ….!!

എതിർക്കുന്നവരൊന്നും തന്നെ പിന്നിടധികം പകലുകൾ കണ്ടിട്ടില്ല. …..!!!

”’നിങ്ങളാരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഞാൻ നിങ്ങളുടെ ഈ ദുഷ്ടചെയ്തികൾക്കെന്റ്റെ ഏടത്തിയെ വിട്ടുതരില്ല….!!!

ജീവിതത്തിലാദ്യമായ് ചെമ്പകരാമനുമുമ്പിൽ നിന്ന് ശബ്ദം ഉയർത്തി സംസാരിക്കുമ്പോൾ ഉണ്ണിയുടെ ശബ്ദം ഒട്ടും തന്നെ പതറുകയോ വിറയ്ക്കുകയോ ചെയ്തിരുന്നില്ല……!!!

ഉണ്ണീ …

താനൊരു മുതിർന്ന ആളാണ്.. ഈ നാടും ഇവിടുത്തെ ചിന്തകളുംചിട്ടകളും നേരിട്ടറിയുന്നവൻ….,,,,ഇങ്ങനൊരു സംഭവം ഇതാദ്യമല്ല ഈ നാട്ടിൽ. …

ഭർത്താവ് മരിച്ചാൽ ആ ചിതയിൽ ചാടി പത്നിയും ജീവനൊടുക്കുക എന്നത് നാട്ടുനടപ്പാണ്….നിന്നെപ്പോലൊരുത്തൻ ശബ്ദമുയർത്തിയാലൊന്നും ഇതവസാനിക്കാൻ പോകുന്നില്ല…..

തെക്കേതൊടിയിൽ ഇന്ന് പൂമംഗലത്തെ വിഷ്ണുദേവന്റ്റെ ചിതകത്തിയമരുന്നുണ്ടെങ്കിൽ,, അതിലവളുമുണ്ടാവും,, നിന്റ്റെ ജ്യേഷ്ഠ പത്നിയായ ഉത്തര. …!!!

ആ വിധി മാറ്റിയെഴുതാൻ നിനക്കെന്നല്ല ആർക്കും ഇന്നിവിടെ സാധിക്കില്ല. .!!!

പതിയെ മരണത്തിലും പിൻതുടർന്ന് പത്നീ ധർമ്മം പൂർത്തിയാക്കുന്ന സതി എന്ന ചടങ്ങ് ഇന്നിവിടെ നടക്കുക തന്നെ ചെയ്യും ഉണ്ണീ ….. !!

പത്നീ ധർമ്മം…!!!

..സതി…..!!!

ഉണ്ണിയുടെ ആത്മരോഷംപൂണ്ട വാക്കുകൾ ചിതറിതെറിക്കുകയായിരുന്നു അവിടെ. …

”’ഭർത്താവ് മരിച്ചാൽ ആ ചിതയിൽ ചാടി ജീവനൊടുക്കണം ഭാര്യയും എന്ന് ഏത് പുരാണത്തിലാണ് പറഞ്ഞിട്ടുളളത്…..??

ഭാര്യ മരിക്കുന്ന പുരുഷന്മാരെല്ലാം പുതിയ ഇണകളെതേടുകയാണ് പതിവ് അല്ലാതെ ഭാര്യയ്ക്കൊപ്പം ആ ചിതയിൽ ചാടി ആത്മഹൂതി ചെയ്യുന്നില്ല….. !!

ദക്ഷ പുത്രിയായ സതിയും ,, ശ്രീരാമ പത്നിയായ സീതയും അഗ്നിയെ പുണർന്നത് പതിയുടെ മരണശേഷം പത്നീധർമ്മം അനുസരിക്കാനല്ല…,,,.പിന്നെ ഏത് മഹത്ഗ്രന്ഥത്തിന്റ്റെ അടിസ്ഥാനത്തിലാണ് സ്ത്രീകൾ സതി അനുഷ്ഠിക്കണമെന്ന് നിങ്ങൾ പറയുന്നത്. …??

തീപ്പൊരിയായ് ഉണ്ണിയിൽ നിന്ന് വാക്കുകൾ പൂമുഖത്ത് ചിതറിതെറിക്കുമ്പോൾ അകത്ത് ഉത്തരയുടെ ഈ ജന്മത്തിലെ കണക്കുകൾ അവസാനിപ്പിക്കാനെന്നപ്പോലെ അവളുടെ മാതാപിതാക്കളിൽ നിന്ന് ,,, ദേഹം വെടിഞ്ഞ് പതിയെ പിൻതുടരുന്നതിനുളള യാത്ര ചോദിക്കൽ ചടങ്ങ് നടത്തിപ്പിക്കുകയായിരുന്നു മറ്റുള്ളവർ. ..