Uthara by Rajitha Jayan
പാലക്കാടൻ ചൂടുകാറ്റിന്റ്റെ നേർത്ത മുരളിച്ചകൾ വീശിയോതുന്ന, രാത്രിയുടെ അന്ത്യ യാമങ്ങളിൽ കയ്യിലൊരു ചൂട്ടുകറ്റയുമായ് വയൽവരമ്പിലൂടെ കൊച്ചമ്പ്രാന് പുറക്കിലായ് തീണ്ടാപാടകലെ കണ്ണീരൊലിപ്പിച്ച് നടക്കുമ്പോൾ ഇരവിയുടെ കയ്യിലെ കൂടയിലെ വിഷസർപ്പം അതിന്റെ പത്തിയിലെ വിഷംമനുഷ്യനിൽ ചീറ്റി കയറ്റിയ ക്ഷീണത്തിൽ മയങ്ങുകയായിരുന്നു
ടാ ചെറുമാ …
ഞാൻ പറഞ്ഞതെല്ലാം നിനക്ക് ഓർമ്മയില്ല്യേ…..?
നീയൊന്നും കണ്ടിട്ടും ,കേട്ടിട്ടും ചെയ്തിട്ടുമില്ല…
മനസ്സിലായല്ലോ…ല്ലേ…..?
ഉവ്വമ്പ്രാ…
ഏനൊന്നും കണ്ടിട്ടില്ല.!!
ഏനൊന്നും അറിയേം ഇല്ല. ..!!
ആ…അങ്ങനാണേൽ നെനക്കും നെന്റ്റെ ചെറുമ്മിയ്ക്കും നല്ലത്. ..അല്ലേൽ….!!!!!
ഭീഷണിയുയർത്തുന്നു ഒരു നോട്ടത്തിലൂടെ ഇരവിയുടെ മനസ്സിന്റെയും നാവിന്റ്റെയും കടിഞ്ഞാൺ കയ്യിലേന്തി ചെറിയമ്പ്രാൻ എന്ന് എല്ലാവരും വിളിക്കുന്ന തോട്ടശ്ശേരി തറവാട്ടിലെ ചെമ്പകരാമൻ തറവാട്ടുവളപ്പിലേക്ക് നടന്നു മറഞ്ഞപ്പോൾ കയ്യിലെരിയുന്ന ചൂട്ടുകറ്റ മണ്ണിൽ കുത്തികെടുത്തി സ്ഥലകാലബോധം നഷ്ടമായവനെപ്പോലെ ഇരവി ആ ഇരുട്ടത്ത് കണ്ണീരൊലിപ്പിച്ച് നിന്നും
അപ്പോൾ അവനുമേറെ പുറക്കിലായ് അവർ യാത്ര തുടങ്ങിയിടത്ത് അവൻ, പൂമംഗലത്ത”’ വിഷ്ണുദേവൻ”” സർപ്പദംശമേറ്റ് മരണം കാത്ത് കിടക്കുന്നുണ്ടായിരുന്നു
രാത്രി പകലിനായ് വഴിയൊരുക്കുവാനിനി ഏതാനും നാഴികകൾ മാത്രമേ ശേഷിക്കുന്നുളളു…
രാത്രി സഞ്ചാരത്തിനിറങ്ങിയ മാടനും മറുതയും ഒടിയനും ഒറ്റമുലച്ചിയുമെല്ലാം ഇരുളിന്റ്റെ മറവിൽ ഇരതേടി കൂടണഞ്ഞിട്ടും തന്റ്റെ ഇനിയും എത്തിചേരാത്ത പതിയേയും നോക്കി വഴികണ്ണുമായവൾ ”ഉത്തര ” പൂമംഗലത്തെ വിഷ്ണു ദേവന്റ്റെ വേളി ,അവിടെ പടിപ്പുരയിലേക്ക് മിഴികളുംനട്ടിരിക്കുകയായിരുന്നു..
അവൾക്കരിക്കിലെ ഓട്ടുകിണ്ടിയിലെ ജലംഅപ്പോഴും അവളെപ്പോലെ അവനെയും കാത്ത് അവൾക്കരിക്കിലുണ്ടായിരുന്നു
പെട്ടെന്നാണവൾ പടിപ്പുരകടന്നു പടികയറിവരുന്ന പുരുഷാരത്തെ കണ്ടത്…!!! അവർ താങ്ങിപിടിച്ചിരിക്കുന്നത്….വായുവിൽ നിശ്ചലമായ് തൂങ്ങി കിടക്കുന്നത്.. അത്, തന്റ്റെ പതിയുടെ , വിഷ്ണു ദേവന്റ്റെ കൈകൾ അല്ലേ……??