ഉറുദുമാഷ് [Hyder Marakkar] 530

“””ഹലോ……. മിസ്സ്‌   ദേവകി….. ഈ  ലോകത്തോനുമല്ലേ….””””

അടുത്ത്  ചെന്ന്  കവിളിൽ  പിച്ചിക്കൊണ്ട്  ഞാൻ   ചോദിച്ചപ്പോഴാണ്  കക്ഷി  എന്നെ  കണ്ടത്, പെട്ടെന്ന്  ഒരു  പുഞ്ചിരി  മുഖത്ത്  വരുത്തിയെങ്കിലും  അത്  കൃത്രിമമാണെന്ന്  മനസ്സിലാക്കാൻ  എനിക്ക്  മനഃശാസ്ത്രം  പഠികേണ്ട  കാര്യമൊന്നുമില്ല…..

 

“””എന്ത്  പറ്റി  എന്റെ   അമ്മക്കുട്ടിക്ക്…… എന്താ  മുഖം  വല്ലാതെ  ഇരിക്കുന്നെ…. മ്മ്??””””

 

“””മോനേ….. ധ്വനി   ഇന്ന്  എന്നോട്  കുറെ  സംസാരിച്ചു….. പഴയ  കാര്യങ്ങൾ…. അവളെ  പറ്റിയെല്ലാം….””””

 

അവളെ  കുറിച്ച്  അറിയാനുള്ള  ആകാംഷയിൽ  ഞാൻ  അമ്മയ്ക്ക്  അരികിലിരുന്നു…. അക്ഷമനായി…..

 

അമ്മ  മെല്ലെ  സംസാരിച്ച്   തുടങ്ങി…

 

“””അമ്മയാണ്  അവളെ  വളർത്തിയതെല്ലാം….. ആ   പാവം  അമ്മ   കഷ്ടപ്പെട്ട്   ഒരോ  വീട്ടിലും  പോയി  അടുക്കളപ്പണി  ചെയ്ത്  കൊണ്ടുവരുന്ന  പൈസ  വെച്ചാണ്  അവര്   ജീവിച്ചത്…. പഠിക്കാൻ  മിടുക്കിയായത്  കൊണ്ട്   എന്ത്  വില  കൊടുത്തും  അവളെ  പഠിപ്പിച്ച്   നല്ലൊരു  നിലയിലാക്കണം   എന്നായിരുന്നു  അവരുടെ  ആഗ്രഹം…… പക്ഷെ  എല്ലാം  തകിടം  മറിഞ്ഞത്  വർഷങ്ങളായി  അവരെ  ഉപേക്ഷിച്ച്   പോയ  ധ്വനിയുടെ  അച്ഛൻ  തിരിച്ച്  വന്നത്  തൊട്ടാണ്….. ഒരു  ദിവസം  കോളേജ്  കഴിഞ്ഞ്  വന്ന  മോള്  കാണുന്നത്  ഫാനിൽ തൂങ്ങി  കിടക്കുന്ന  അമ്മയെയാണ്…. ആ  ദൃശ്യം  നേരിട്ട്  കണ്ടത്  തൊട്ട്   മോള്   വല്ലാത്തൊരു  അവസ്ഥയിലായിരുന്നു….  അമ്മയുടെ  മരണത്തോടെ   ആ   വീട്  അവൾക്കൊരു  നരഗമായി  മാറുകയായിരുന്നു…… അച്ഛൻ……അല്ല. …..ആ  മൃഗം  അവളെ  പിച്ചിചീന്താൻ  തക്കം  പാത്ത്  നടക്കുകയായിരുന്നു,

 

മുന്നിൽ   വേറെ  വഴിയൊന്നും  തെളിയാതായപ്പോ  അവൾക്ക്  തോന്നിയ  ഒരേയൊരുപ്പായം  സ്വയം  ജീവൻ  ഒടുക്കുകയായിരുന്നു….””””

 

ഇതെലാം  പറയുമ്പോൾ  അമ്മയുടെ  കണ്ണ്  നിറഞ്ഞൊഴുകുകയായിരുന്നു….. എന്റെ  അവസ്ഥയും  മറിച്ചായിരുന്നില്ല,  ഒരച്ഛൻ  സ്വന്തം  മകളെ……ഛെ…… ആലോചിക്കാൻ  പോലും  വയ്യ…..

79 Comments

  1. അടിപൊളി

    1. ???

  2. മരക്കാരെ ♥️♥️♥️
    വീണ്ടും താൻ എന്നെ ഞെട്ടിച്ചു കേട്ടോ…അസാധ്യം ആയിട്ടുള്ള എഴുത്തായിരുന്നു…ഒരു സ്ഥലത്തും ലേഗ് അടിച്ചില്ല എന്ന് മാത്രമല്ല…വായിച്ചു തീർന്നത് അറിഞ്ഞതേയില്ല…???

    1. ഒത്തിരി സന്തോഷം മേനോൻകുട്ട്യേ???

      1. വാമ്പു അണ്ണൻ കൂടിയോ ?

        1. ഉവ്വ ഉവ്വാ ആണ്ടേ എൻഡി

  3. പക്ഷെ  മെസ്സിയെ  കാണുന്ന   റിയൽ മാഡ്രിഡ്  ഫാൻസിനെ  പോലെ   കയ്യും  കാലും   വിറയ്ക്കുന്നു…../// ഇത് നിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ….???
    മെസ്സിയെ കാണുവൊന്നും വേണ്ട, ആ പേര് കേട്ടാൽ തന്നെ മതി, കയ്യും കാലും മാത്രമല്ല ദേഹമാസകലം വിറക്കും Santiago യിലെ പാൽകുപ്പികൾക്ക്…

    Story,?
    ഒരേ ഒഴുക്കിൽ വളരെ നന്നായി തന്നെ എഴുതി…
    അപ്പോ happy newyear….

     

    1. വാമ്പു??? ആ റെഫറൻസ് ആർക്ക് ഇഷ്ടായില്ലേലും നിനക്ക് ഇഷ്ടാവുമെന്നറിയാം… Forca?
      പ്രഗൽഭരായ എഴുത്തുകാരിൽ നിന്നും കഥ ഇഷ്ടമായി എന്നൊരു കമന്റ് എപ്പോഴും സന്തോഷമാണ്

    2. തുമ്പി ?

      Dhee vampireaa kalla beduvaa angane njngade santiagoyile pillere kochakknda ketto sidanum pillerum anjonn kalathil erangiyal ivdulla para perukettavanmaronnum muttidikkm. Haa prenjekkam??

    3. ULAKKAYAN

  4. ഹെന്റെ ഹൈദറിക്ക…..
    മാസ് കിടുക്കീക്ക്ണ്…??
    അവന്മാരുടെ സംഭാഷണമൊന്നും ഒരു രക്ഷെമില്ലാണ്ട് തന്നെ ഇങ്ങളെഴുതീക്ക്…

    “”എനിക്ക് ഈ നിയോഗത്തിലും മാങ്ങാത്തൊലിയിലും ഒന്നും വല്യ വിശ്വാസം ഇല്ലായിരുന്നു”” ഹെന്റെ പൊന്നേ…നിയോഗം വായിക്കുന്നവരെ എനിക്കും വല്യ വിശ്വാസമില്ലേർന്നു..?

    എന്തായാലും സംഭവം പെരുതിഷ്ടായി…
    പിന്നെ ഇങ്ങള് പറഞ്ഞതും ശെരിയ…പീഡനക്കേസിൽ അകത്ത് കെടന്ന 2 കല്യാണത്തിനറുക്കാൻ ഉള്ള size ആയെ ഇറങ്ങു..
    ഇതൊക്കെ എന്നു നന്നാകുവോ ആവോ

    ഇതിപ്പോ ഉറുദുമാഷിനെപ്പറ്റി പറയാണ്ട്‌പോയ മൂപ്പരിനി ഞമ്മടെ അടുക്കേ വരൊന്ന് പേടിച്ചിട്ട് പറയൊന്നുമല്ല ട്ടാ..

    Lub?

    1. പറഞ്ഞത് നന്നായി ഇല്ലേ ഉരുദുമാഷിനെ ഞാനങ്ങ് വിട്ടേനെ?
      നിയമം മാറണം ഇല്ലേ ഉറുദുമാഷ് ശരിക്കുമിറങ്ങണം… യെന്തരോ യെന്തോ
      എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം റാമ്പോ❣️

  5. ഹൈദർ ആശാനെ……
    ഉറുദുമാഷ് പൊളിച്ചു…….
    18 പേജിലൂടെ പല തലങ്ങൾ അതിൽ കോമെഡിയും ചേർത്തപ്പോൾ വണ്ടി നെക്സ്റ്റ് ലെവലിൽ കയറി.
    നിയോഗം റഫറൻസ് പൊളിച്ചു.
    ഒപ്പം ഇപ്പോഴുള്ള സിസ്റ്റത്തിന്റെ ഏറ്റവും വലിയ തെറ്റും കാട്ടി തന്നു.
    പക്ഷെ ധ്വനി ഒന്ന് കേട്ട് തുടങ്ങിയപ്പോഴേക്കും തീർന്നു പോയല്ലോ എന്നൊരു വിഷമം മാത്രേ ബാക്കിയുള്ളൂ.
    ടിപ്പർ സുര മ്മടെ ഖൽബിന്റെ കഥയിലെ സുര തന്നെ ആണോ….
    അടുത്ത പാർട്ട് എന്തായാലും വേണം…..
    ❤❤❤❤❤❤
    സ്നേഹപൂർവ്വം….

    1. കുരുടി ബ്രോ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും സ്നേഹം???
      ഇതിൽ പ്രണയം വേണ്ടെന്ന് കരുതിയാണ് പിന്നെ അങ്ങോട്ട് നീട്ടാതെ അവിടെ വെച്ച് നിർത്തിയത്…ഇതിനൊരു രണ്ടാം ഭാഗം വരാൻ സാധ്യത വളരെ കുറവാണ്…
      സുര ആ സുര തന്നെ, പക്ഷെ കൊന്നത് ഉറുദുമാഷാണോ അതോ ഖൽബിന്റെ കാളിയാണോ എന്ന് എനിക്കറിഞ്ഞൂട?

  6. ഐവാ പൊളി….ചെറിയ വലിയ കഥ….അവസാനം ആ ടിപ്പർ ചേട്ടനെ കൊന്നത് ശെരിക്കും ഉറുദു മാഷ് തന്നെയാണോ..??

    1. അതുൽ കൃഷ്ണ

      കിനാവ് പോലെ എഴുതീത് ചേട്ടൻ ആണോ??

    2. ബ്ലേഡ് ബ്രോ??? ഒത്തിരി സന്തോഷം
      ആവോ എനിക്കറിഞ്ഞുട?

  7. Super continue cheyyu bro ivde നിര്‍ത്താതെ

    1. Dd??? ഇപ്പോ പ്ലാൻ ഇല്ല, ശ്രമിക്കാം

  8. ജീന_ അപ്പു

    അടിപൊളി ❤️ ഒരു ഭാഗം കൂടി എഴുതിനിർത്തിക്കുടെ സഹോ ?

    ഹാപ്പി ന്യൂ ഇയർ…

    1. ഹാപ്പി ന്യൂഇയർ ജീനഅപ്പു???
      ഒരു ഭാഗം കൂടി? അതിനുള്ള കണ്ടന്റ് മനസ്സിൽ തെളിഞ്ഞാ തീർച്ചയായും എഴുതാം, അല്ലേ വെറുതെ ഒരു ലവ് സ്റ്റോറി ആയി പോവും…

  9. നിയോഗം ഇഫക്ട്….

    കഥ അടിപൊളി… വളരെ ഇഷ്ട്ടപെട്ടു…

    ????????

    ♥️♥️♥️♥️

    1. പാപ്പാ??? യെസ് നിയോഗം എഫെക്റ്റ്?

Comments are closed.