ഉറുദുമാഷ് [Hyder Marakkar] 530

വന്നുകൊണ്ടിരുന്നവൾ   ഇതാ  എന്റെ  കണ്മുന്നിൽ…. ഇതെല്ലാം  ഒരു  നിയോഗം   ആണെങ്കിൽ   ആ   നിയോഗം  എഴുതിയ  മനുഷ്യനോട്   എങ്ങനെ   നന്ദി  പറയണമെന്നറിയില്ല……..

 

“””എന്താടാ  പൊട്ടൻ   ചന്തക്ക്    പോയത്   പോലെ   ഇളിച്ചോണ്ട്   വരുന്നേ”””

മുറിക്ക്   വെളിയിൽ  എത്തിയപ്പോൾ  ജിത്തുവിന്റെ   ചോദ്യത്തിന്  ഞാൻ   ചിരിച്ചുകൊണ്ട്   തന്നെ  ഒന്നുമില്ലെന്ന്   ചുമൽ  അനക്കി  കാണിച്ചു….ഞാൻ   ശരിക്കും  പച്ചിലയുടെ  ഒന്നും  സഹായം  ഇല്ലാതെ  തന്നെ  മറ്റൊരു  ലോകത്താണ്…

 

“””ഡാ  പൊട്ടാ……അവളെ   പേരെന്താ?? വീട്  എവിടെയാ?? എന്തിനാ  സൂയിസൈഡ്  ചെയ്യാൻ   പൊയ്യേ?? വീടിലേക്ക്  വിളിക്കാൻ   ആരെയെങ്കിലും  നമ്പർ   തന്നോ??  കൂയ്   മാഷേ……….. എന്താണ്?? എവിടാണ്??”””””””

 

“””അവളാ……. ആ   പൂച്ചകണ്ണി……””””

 

ജിത്തുവിന്റെ   ഒരുപാട്  ചോദ്യങ്ങൾക്ക്   എന്റെ  കയ്യിൽ   ഈയൊരൊറ്റ  മറുപടിയെ  ഉണ്ടായിരുന്നുള്ളു….

***

ജിത്തുവിന്റെ   അച്ഛന്റെ  കൂട്ടുകാരനാണ്  ഇവിടത്തെ   മെയിൻ  ഡോക്ടർ, അതുകൊണ്ട്  വല്യ  പ്രശ്നം  ഒന്നും  ഇല്ലാതെ  കൈച്ചിലായി…. അവളാണെങ്കിൽ   വാതുറന്ന്   ഒന്നും  പറയുന്നുമില്ല….. എന്താ  ഏതാ ന്ന്  അറിയാതെ  ഇപ്പോ  എന്ത്  ചെയ്യാനാ…..

 

“””ഡാ…. അങ്കിൾ   ഇന്നുതന്നെ  ഡിസ്ചാർജ്   എഴുതാമെന്ന്  പറഞ്ഞു…. പക്ഷെ  അവളാണെങ്കിൽ  ഒന്നും  പറയുന്നുമില്ല….. എന്താ  ഇപ്പോ  ചെയ്യാ…. വീട്ടില്  ആരേലുമുണ്ടോ, ആരെയാ  വിളിക്കണ്ടേ  ന്ന്  ഒക്കെ  ചോദിക്കുമ്പോ  കരച്ചിൽ  തനാ….. ആകെ  പുലിവാലായല്ലോ……””””

 

“””തല്കാലം  എന്റെ   വീട്ടിലേക്ക്  കൊണ്ടോയാല്ലോ??”””

അല്പനേരം  ചിന്തിച്ച  ശേഷം  മനസ്സിൽ  തോന്നിയ  ഉപായം  ഞാൻ  പറഞ്ഞു….

 

“””കള്ള  ഭടുവാ…… എന്താ  മോനേ  ആദ്യ ദർശനേ  അനുരാഗം  വിരിഞ്ഞോ??”””

ഉടനെ  ഒരു  ആക്കി  ചിരിയോടെ  ജിത്തു  ചോദിച്ചു….

 

“””ഏയ്…. അതല്ലടാ…. ജീവിതം  മടുത്തിട്ടാവും  മരിക്കാൻ  ശ്രമിച്ചത്, വീട്ടുകാരെ  പറ്റി  ചോദിച്ചിട്ടാണെങ്കിൽ  ഒന്നും  പറയുന്നുമില്ലല്ലോ…… എന്തേലും  പ്രശ്നം  കാണും…… തല്കാലം   എന്റെ   വീട്ടില്  നിന്നോട്ടെ, എന്നിട്ട്   മെല്ലെ   എല്ലാം  ഒന്ന്  തണുത്തിട്ട്  കാര്യം  തിരക്കാം……. പിന്നെ   വീട്ടിൽ   അമ്മ  ഒറ്റയ്ക്കല്ലേ,  അമ്മയ്ക്ക്  ഒരു  കൂട്ടുമാവുമല്ലേ…..””””

79 Comments

  1. അടിപൊളി

    1. ???

  2. മരക്കാരെ ♥️♥️♥️
    വീണ്ടും താൻ എന്നെ ഞെട്ടിച്ചു കേട്ടോ…അസാധ്യം ആയിട്ടുള്ള എഴുത്തായിരുന്നു…ഒരു സ്ഥലത്തും ലേഗ് അടിച്ചില്ല എന്ന് മാത്രമല്ല…വായിച്ചു തീർന്നത് അറിഞ്ഞതേയില്ല…???

    1. ഒത്തിരി സന്തോഷം മേനോൻകുട്ട്യേ???

      1. വാമ്പു അണ്ണൻ കൂടിയോ ?

        1. ഉവ്വ ഉവ്വാ ആണ്ടേ എൻഡി

  3. പക്ഷെ  മെസ്സിയെ  കാണുന്ന   റിയൽ മാഡ്രിഡ്  ഫാൻസിനെ  പോലെ   കയ്യും  കാലും   വിറയ്ക്കുന്നു…../// ഇത് നിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ….???
    മെസ്സിയെ കാണുവൊന്നും വേണ്ട, ആ പേര് കേട്ടാൽ തന്നെ മതി, കയ്യും കാലും മാത്രമല്ല ദേഹമാസകലം വിറക്കും Santiago യിലെ പാൽകുപ്പികൾക്ക്…

    Story,?
    ഒരേ ഒഴുക്കിൽ വളരെ നന്നായി തന്നെ എഴുതി…
    അപ്പോ happy newyear….

     

    1. വാമ്പു??? ആ റെഫറൻസ് ആർക്ക് ഇഷ്ടായില്ലേലും നിനക്ക് ഇഷ്ടാവുമെന്നറിയാം… Forca?
      പ്രഗൽഭരായ എഴുത്തുകാരിൽ നിന്നും കഥ ഇഷ്ടമായി എന്നൊരു കമന്റ് എപ്പോഴും സന്തോഷമാണ്

    2. തുമ്പി ?

      Dhee vampireaa kalla beduvaa angane njngade santiagoyile pillere kochakknda ketto sidanum pillerum anjonn kalathil erangiyal ivdulla para perukettavanmaronnum muttidikkm. Haa prenjekkam??

    3. ULAKKAYAN

  4. ഹെന്റെ ഹൈദറിക്ക…..
    മാസ് കിടുക്കീക്ക്ണ്…??
    അവന്മാരുടെ സംഭാഷണമൊന്നും ഒരു രക്ഷെമില്ലാണ്ട് തന്നെ ഇങ്ങളെഴുതീക്ക്…

    “”എനിക്ക് ഈ നിയോഗത്തിലും മാങ്ങാത്തൊലിയിലും ഒന്നും വല്യ വിശ്വാസം ഇല്ലായിരുന്നു”” ഹെന്റെ പൊന്നേ…നിയോഗം വായിക്കുന്നവരെ എനിക്കും വല്യ വിശ്വാസമില്ലേർന്നു..?

    എന്തായാലും സംഭവം പെരുതിഷ്ടായി…
    പിന്നെ ഇങ്ങള് പറഞ്ഞതും ശെരിയ…പീഡനക്കേസിൽ അകത്ത് കെടന്ന 2 കല്യാണത്തിനറുക്കാൻ ഉള്ള size ആയെ ഇറങ്ങു..
    ഇതൊക്കെ എന്നു നന്നാകുവോ ആവോ

    ഇതിപ്പോ ഉറുദുമാഷിനെപ്പറ്റി പറയാണ്ട്‌പോയ മൂപ്പരിനി ഞമ്മടെ അടുക്കേ വരൊന്ന് പേടിച്ചിട്ട് പറയൊന്നുമല്ല ട്ടാ..

    Lub?

    1. പറഞ്ഞത് നന്നായി ഇല്ലേ ഉരുദുമാഷിനെ ഞാനങ്ങ് വിട്ടേനെ?
      നിയമം മാറണം ഇല്ലേ ഉറുദുമാഷ് ശരിക്കുമിറങ്ങണം… യെന്തരോ യെന്തോ
      എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം റാമ്പോ❣️

  5. ഹൈദർ ആശാനെ……
    ഉറുദുമാഷ് പൊളിച്ചു…….
    18 പേജിലൂടെ പല തലങ്ങൾ അതിൽ കോമെഡിയും ചേർത്തപ്പോൾ വണ്ടി നെക്സ്റ്റ് ലെവലിൽ കയറി.
    നിയോഗം റഫറൻസ് പൊളിച്ചു.
    ഒപ്പം ഇപ്പോഴുള്ള സിസ്റ്റത്തിന്റെ ഏറ്റവും വലിയ തെറ്റും കാട്ടി തന്നു.
    പക്ഷെ ധ്വനി ഒന്ന് കേട്ട് തുടങ്ങിയപ്പോഴേക്കും തീർന്നു പോയല്ലോ എന്നൊരു വിഷമം മാത്രേ ബാക്കിയുള്ളൂ.
    ടിപ്പർ സുര മ്മടെ ഖൽബിന്റെ കഥയിലെ സുര തന്നെ ആണോ….
    അടുത്ത പാർട്ട് എന്തായാലും വേണം…..
    ❤❤❤❤❤❤
    സ്നേഹപൂർവ്വം….

    1. കുരുടി ബ്രോ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും സ്നേഹം???
      ഇതിൽ പ്രണയം വേണ്ടെന്ന് കരുതിയാണ് പിന്നെ അങ്ങോട്ട് നീട്ടാതെ അവിടെ വെച്ച് നിർത്തിയത്…ഇതിനൊരു രണ്ടാം ഭാഗം വരാൻ സാധ്യത വളരെ കുറവാണ്…
      സുര ആ സുര തന്നെ, പക്ഷെ കൊന്നത് ഉറുദുമാഷാണോ അതോ ഖൽബിന്റെ കാളിയാണോ എന്ന് എനിക്കറിഞ്ഞൂട?

  6. ഐവാ പൊളി….ചെറിയ വലിയ കഥ….അവസാനം ആ ടിപ്പർ ചേട്ടനെ കൊന്നത് ശെരിക്കും ഉറുദു മാഷ് തന്നെയാണോ..??

    1. അതുൽ കൃഷ്ണ

      കിനാവ് പോലെ എഴുതീത് ചേട്ടൻ ആണോ??

    2. ബ്ലേഡ് ബ്രോ??? ഒത്തിരി സന്തോഷം
      ആവോ എനിക്കറിഞ്ഞുട?

  7. Super continue cheyyu bro ivde നിര്‍ത്താതെ

    1. Dd??? ഇപ്പോ പ്ലാൻ ഇല്ല, ശ്രമിക്കാം

  8. ജീന_ അപ്പു

    അടിപൊളി ❤️ ഒരു ഭാഗം കൂടി എഴുതിനിർത്തിക്കുടെ സഹോ ?

    ഹാപ്പി ന്യൂ ഇയർ…

    1. ഹാപ്പി ന്യൂഇയർ ജീനഅപ്പു???
      ഒരു ഭാഗം കൂടി? അതിനുള്ള കണ്ടന്റ് മനസ്സിൽ തെളിഞ്ഞാ തീർച്ചയായും എഴുതാം, അല്ലേ വെറുതെ ഒരു ലവ് സ്റ്റോറി ആയി പോവും…

  9. നിയോഗം ഇഫക്ട്….

    കഥ അടിപൊളി… വളരെ ഇഷ്ട്ടപെട്ടു…

    ????????

    ♥️♥️♥️♥️

    1. പാപ്പാ??? യെസ് നിയോഗം എഫെക്റ്റ്?

Comments are closed.