ഉറുദുമാഷ് [Hyder Marakkar] 530

 

മുറയിലേക്ക്    കയറിയപ്പോൾ   ഞാൻ   കണ്ടത്   ബെഡിൽ   കാൽമുട്ട്  രണ്ടും  മടക്കി   അതിലേക്ക്   തല  പൂഴ്ത്തി  ഇരിക്കുന്ന  ഒരു  പെണ്ണ്….. ഞാൻ   അടുത്തേക്ക്   ചെന്നിട്ടും  കക്ഷി  അതെ  ഇരിപ്പ്  തന്നെയാണ്, അറിഞ്ഞിട്ടില്ലെന്ന്  തോന്നുന്നു….

 

“”ആഹ്മ്മ്‌…..ഹ്മ്മ്‌………..”””

അവളുടെ   ശ്രദ്ധ   പിടിച്ചു  പറ്റാൻ  വേണ്ടി  ഞാൻ   ഒന്ന്   ഉണ്ടാക്കി  ചുമച്ചു…

 

ശബ്ദം  കേട്ടതും  കാൽമുട്ടുകൾക്ക്  ഇടയിലേക്ക്  മുഖം  പൂഴ്ത്തി  വിതുമ്പിക്കൊണ്ട്  ഇരുന്നവൾ   തലയുയർത്തി   എന്നെ   ഒന്ന്  നോക്കി…. എന്റെ  കാലുകൾ   ഇടറി,  ഞാൻ  ഒരടി  പുറകിലേക്ക്   വെച്ചുപോയി….

 

ആ   മിഴികൾ…… കാന്തിക ശേഷിയുള്ള  ആ  പൂച്ച കണ്ണ്…. കഴിഞ്ഞ  ഒരു  മാസമായിട്ട്  എന്റെ  ഉറക്കം  കെടുത്തുന്ന  സ്വപ്നം  ഇതാ  എന്റെ   കണ്മുന്നിൽ……. എന്റെ  കണ്ണുകളെ  എനിക്ക്  വിശ്വസിക്കാൻ   സാധിക്കുന്നില്ലെങ്കിലും   അവ   കണ്ടു കൊണ്ട്  നിൽക്കുന്ന   മനോഹരമായ  കാഴ്ച   അവസാനിപ്പിക്കാൻ  എനിക്ക്   കഴിഞ്ഞില്ല….. ആ   മിഴികളിലേക്ക്  തന്നെ  ഇമ  വെട്ടാതെ  ഞാൻ   നോക്കി   നിന്നു…. എത്ര  നേരം  എന്നറിയില്ല….

 

“””എന്താ??”””

അവൾ   എന്നോട്  എന്തോ  ചോദിച്ചെന്ന്   തോന്നുന്നു, ആ  മിഴികളിൽ   അലിഞ്ഞു  പോയത്  കൊണ്ട്  എന്താണെന്ന്  ഞാൻ  കേട്ടില്ല…

 

“””എന്നെ  രക്ഷിച്ചത്  നിങ്ങളാണോ??”””

ഈ  പ്രാവശ്യം  ഞാൻ  ചോദ്യം  വ്യക്തമായി  കേട്ടു…. പക്ഷെ  എന്ത്  പറയും….. അല്ലെന്ന്   പറയാൻ   മനസ്സ്  വന്നില്ല, അതുകൊണ്ട്  ഒന്നും  മിണ്ടാതെ  പുഞ്ചിരിച്ച്   നിന്നു…. ചുളിവിന്  മൂപ്പര്  ചെയ്തതിന്റെ  ക്രെഡിറ്റ്  അടിച്ചുമാറ്റിയതിന്  ഇനി  ഉറുദുമാഷ്  പ്രതികാരം  ചെയ്യാൻ   വരോ  ആവോ…

 

പിന്നെ   ഒന്നും  ചോദിക്കാനും  പറയാനും  നിൽക്കാതെ  അവൾ   എതിർവശത്തേക്ക്  മുഖം  ചെരിച്ചുകളഞ്ഞു…..  എനിക്ക്   എന്ത്   പറയണം  എന്ത്   ചെയ്യണം  എന്നൊരു  എത്തും  പിടിയും  കിട്ടുന്നില്ല…. എന്തോക്കയോ  ചോദിക്കണമെന്നുണ്ട്,  പക്ഷെ  മെസ്സിയെ  കാണുന്ന   റിയൽ മാഡ്രിഡ്  ഫാൻസിനെ  പോലെ   കയ്യും  കാലും   വിറയ്ക്കുന്നു…..

 

ഞാൻ   തിരിച്ച്   പുറത്തേക്ക്   നടന്നു…. ആ  ഇളം നീല  മിഴികൾ   തന്നെയായിരുന്നു  മനസ്സ്  നിറയെ…. നിരന്തരമായി  സ്വപ്നത്തിൽ 

79 Comments

  1. അടിപൊളി

    1. ???

  2. മരക്കാരെ ♥️♥️♥️
    വീണ്ടും താൻ എന്നെ ഞെട്ടിച്ചു കേട്ടോ…അസാധ്യം ആയിട്ടുള്ള എഴുത്തായിരുന്നു…ഒരു സ്ഥലത്തും ലേഗ് അടിച്ചില്ല എന്ന് മാത്രമല്ല…വായിച്ചു തീർന്നത് അറിഞ്ഞതേയില്ല…???

    1. ഒത്തിരി സന്തോഷം മേനോൻകുട്ട്യേ???

      1. വാമ്പു അണ്ണൻ കൂടിയോ ?

        1. ഉവ്വ ഉവ്വാ ആണ്ടേ എൻഡി

  3. പക്ഷെ  മെസ്സിയെ  കാണുന്ന   റിയൽ മാഡ്രിഡ്  ഫാൻസിനെ  പോലെ   കയ്യും  കാലും   വിറയ്ക്കുന്നു…../// ഇത് നിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ….???
    മെസ്സിയെ കാണുവൊന്നും വേണ്ട, ആ പേര് കേട്ടാൽ തന്നെ മതി, കയ്യും കാലും മാത്രമല്ല ദേഹമാസകലം വിറക്കും Santiago യിലെ പാൽകുപ്പികൾക്ക്…

    Story,?
    ഒരേ ഒഴുക്കിൽ വളരെ നന്നായി തന്നെ എഴുതി…
    അപ്പോ happy newyear….

     

    1. വാമ്പു??? ആ റെഫറൻസ് ആർക്ക് ഇഷ്ടായില്ലേലും നിനക്ക് ഇഷ്ടാവുമെന്നറിയാം… Forca?
      പ്രഗൽഭരായ എഴുത്തുകാരിൽ നിന്നും കഥ ഇഷ്ടമായി എന്നൊരു കമന്റ് എപ്പോഴും സന്തോഷമാണ്

    2. തുമ്പി ?

      Dhee vampireaa kalla beduvaa angane njngade santiagoyile pillere kochakknda ketto sidanum pillerum anjonn kalathil erangiyal ivdulla para perukettavanmaronnum muttidikkm. Haa prenjekkam??

    3. ULAKKAYAN

  4. ഹെന്റെ ഹൈദറിക്ക…..
    മാസ് കിടുക്കീക്ക്ണ്…??
    അവന്മാരുടെ സംഭാഷണമൊന്നും ഒരു രക്ഷെമില്ലാണ്ട് തന്നെ ഇങ്ങളെഴുതീക്ക്…

    “”എനിക്ക് ഈ നിയോഗത്തിലും മാങ്ങാത്തൊലിയിലും ഒന്നും വല്യ വിശ്വാസം ഇല്ലായിരുന്നു”” ഹെന്റെ പൊന്നേ…നിയോഗം വായിക്കുന്നവരെ എനിക്കും വല്യ വിശ്വാസമില്ലേർന്നു..?

    എന്തായാലും സംഭവം പെരുതിഷ്ടായി…
    പിന്നെ ഇങ്ങള് പറഞ്ഞതും ശെരിയ…പീഡനക്കേസിൽ അകത്ത് കെടന്ന 2 കല്യാണത്തിനറുക്കാൻ ഉള്ള size ആയെ ഇറങ്ങു..
    ഇതൊക്കെ എന്നു നന്നാകുവോ ആവോ

    ഇതിപ്പോ ഉറുദുമാഷിനെപ്പറ്റി പറയാണ്ട്‌പോയ മൂപ്പരിനി ഞമ്മടെ അടുക്കേ വരൊന്ന് പേടിച്ചിട്ട് പറയൊന്നുമല്ല ട്ടാ..

    Lub?

    1. പറഞ്ഞത് നന്നായി ഇല്ലേ ഉരുദുമാഷിനെ ഞാനങ്ങ് വിട്ടേനെ?
      നിയമം മാറണം ഇല്ലേ ഉറുദുമാഷ് ശരിക്കുമിറങ്ങണം… യെന്തരോ യെന്തോ
      എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം റാമ്പോ❣️

  5. ഹൈദർ ആശാനെ……
    ഉറുദുമാഷ് പൊളിച്ചു…….
    18 പേജിലൂടെ പല തലങ്ങൾ അതിൽ കോമെഡിയും ചേർത്തപ്പോൾ വണ്ടി നെക്സ്റ്റ് ലെവലിൽ കയറി.
    നിയോഗം റഫറൻസ് പൊളിച്ചു.
    ഒപ്പം ഇപ്പോഴുള്ള സിസ്റ്റത്തിന്റെ ഏറ്റവും വലിയ തെറ്റും കാട്ടി തന്നു.
    പക്ഷെ ധ്വനി ഒന്ന് കേട്ട് തുടങ്ങിയപ്പോഴേക്കും തീർന്നു പോയല്ലോ എന്നൊരു വിഷമം മാത്രേ ബാക്കിയുള്ളൂ.
    ടിപ്പർ സുര മ്മടെ ഖൽബിന്റെ കഥയിലെ സുര തന്നെ ആണോ….
    അടുത്ത പാർട്ട് എന്തായാലും വേണം…..
    ❤❤❤❤❤❤
    സ്നേഹപൂർവ്വം….

    1. കുരുടി ബ്രോ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും സ്നേഹം???
      ഇതിൽ പ്രണയം വേണ്ടെന്ന് കരുതിയാണ് പിന്നെ അങ്ങോട്ട് നീട്ടാതെ അവിടെ വെച്ച് നിർത്തിയത്…ഇതിനൊരു രണ്ടാം ഭാഗം വരാൻ സാധ്യത വളരെ കുറവാണ്…
      സുര ആ സുര തന്നെ, പക്ഷെ കൊന്നത് ഉറുദുമാഷാണോ അതോ ഖൽബിന്റെ കാളിയാണോ എന്ന് എനിക്കറിഞ്ഞൂട?

  6. ഐവാ പൊളി….ചെറിയ വലിയ കഥ….അവസാനം ആ ടിപ്പർ ചേട്ടനെ കൊന്നത് ശെരിക്കും ഉറുദു മാഷ് തന്നെയാണോ..??

    1. അതുൽ കൃഷ്ണ

      കിനാവ് പോലെ എഴുതീത് ചേട്ടൻ ആണോ??

    2. ബ്ലേഡ് ബ്രോ??? ഒത്തിരി സന്തോഷം
      ആവോ എനിക്കറിഞ്ഞുട?

  7. Super continue cheyyu bro ivde നിര്‍ത്താതെ

    1. Dd??? ഇപ്പോ പ്ലാൻ ഇല്ല, ശ്രമിക്കാം

  8. ജീന_ അപ്പു

    അടിപൊളി ❤️ ഒരു ഭാഗം കൂടി എഴുതിനിർത്തിക്കുടെ സഹോ ?

    ഹാപ്പി ന്യൂ ഇയർ…

    1. ഹാപ്പി ന്യൂഇയർ ജീനഅപ്പു???
      ഒരു ഭാഗം കൂടി? അതിനുള്ള കണ്ടന്റ് മനസ്സിൽ തെളിഞ്ഞാ തീർച്ചയായും എഴുതാം, അല്ലേ വെറുതെ ഒരു ലവ് സ്റ്റോറി ആയി പോവും…

  9. നിയോഗം ഇഫക്ട്….

    കഥ അടിപൊളി… വളരെ ഇഷ്ട്ടപെട്ടു…

    ????????

    ♥️♥️♥️♥️

    1. പാപ്പാ??? യെസ് നിയോഗം എഫെക്റ്റ്?

Comments are closed.