തിരിച്ചുവരവ് [Rayan] 109

നിങ്ങൾ ആരാ എന്താ വേണ്ടത് ജീവിക്കാൻ ദൈവം അനുവദിക്കാഞ്ഞിട്ട മരിക്കാൻ വന്നേ അപ്പോ ദേ ഇവിടേം സമതികൂല അല്ലാ ഇതിനുമാത്രം എന്തു തെറ്റാ ഞാൻ ചെയ്തേ…..

നിങ്ങൾ ഇതു വരെ ചെയ്ത നന്മ തിന്മകൾ എനിക്കറിയില്ല പക്ഷെ ഒന്നറിയാം എന്തിന്റെ പേരിലാണെങ്കിലും ഇപ്പൊ ചെയ്യാൻ പോവുന്നത് വല്ല്യ ഒരു തെറ്റു തന്നെയാ…. പക്ഷെ നിങ്ങൾ പേടിക്കണ്ട ഞാൻ നിങ്ങളെ തടയാൻ ഒന്നും പോണില്ല ഇനി നിങ്ങൾ ആവശ്യപ്പെടാനെങ്കിൽ നിങ്ങളെ തള്ളി താഴെ ഇടാനും ഞാൻ തയ്യാറാണ്….

പക്ഷെ അതിനു മുൻപ് എന്തിനാ മരിക്കുന്ന് എന്നെനോട് പറയാമോ ചിലപ്പോൾ എനിക്ക് നിങ്ങളെ സഹായിൽകാനാവും…. അതു എന്നോട് പങ്കു വെക്കുന്നതുകൊണ്ട് നഷ്ട്ടം ഒന്നുമില്ലലോ പറയു സുഹൃത്തേ എന്താ പ്രശനം….

പ്രണയം.. സാമ്പത്തികം… ചതി… വഞ്ചന… ഇതെന്തെലുമാണോ ?….

എനിക്കൊരു അസുഖം ഉണ്ട് ഇയാൾക്കു ബേധമാക്കി തരാനാവുമോ ഇല്ലാലോ എന്നെ എന്റെ വഴിക്കു വിട്ടേക്കു പ്ളീസ്….

എന്താ അസുഖം നിങ്ങൾ പറയു….

എന്റെ ഓർമ്മകൾ മരിച്ചു തുടങ്ങിയിരിക്കുന്നു എനിക്കിനി ആരേം തിരിച്ചറിയാനാവില്ല അതുകൊണ്ട് എല്ലാവരേം ഓര്മയുള്ളപ്പോൾ തന്നെ മരിക്കാൻ തീരുമാനിച്ചു വന്നതാ അപ്പോഴാണ് നിങ്ങൾ എനിക്കൊരു കുരിശായത്….

അല്പ സമയം ആ അജ്ഞാത സുഹൃത്ത് മൗനത്തിലായി….

ശേഷം അയാൾ സംസാരിച്ചു തുടങ്ങി…

നിങ്ങളുടെ അസുഖം ബേദമാക്കാൻ എനിക്കാവില്ല പക്ഷെ കഴിയുന്ന ഒരാളുണ്ട്…..

ആരാണെന്നറിയാമോ…..

വേറെ ആരും അല്ലാ നിങ്ങൾ തന്നയാണ് നിങ്ങളുടെ ഡോക്ടർ നിങ്ങൾ എന്നു പറഞ്ഞാൽ നിങ്ങളുടെ മനസ്സ് അതിലുള്ള ആത്മവിശ്വാസം….. അതു ഏതു മാരക അസുഖത്തെയും ബേദമാക്കാൻ ശക്ത്തിയുള്ളതാണ് നിങ്ങൾ അതു തിരിച്ചറിയാതെ പോയി…..

ദൈവം ഓരോ ജീവനും അവന്റെ അമ്മയുടെ ഗർഭ പാത്രത്തിൽ വെച്ചു 40 ദിവസം പ്രായമാവുമ്പോൾ അവന്റെ ഭൂമിയിലെ ആയുസ്സും കുറിച്ചിടുന്നു….

ആ ആയുസ്സ് വരെ ജീവിച്ചു കാണിച്ചിട്ട് വേണം തിരിച്ചു ചെല്ലാൻ….

നിങ്ങൾക്കുള്ള ആയുസ്സ് നിങ്ങളല്ല തീരുമാനിക്കേണ്ടത്…. അസുഖം എന്താണെങ്കിലും ശെരിയായ ചികത്സ എടുക്കു ആത്മവിശ്വാസത്തോടെ നേരിടു നിങ്ങൾ വിജയിക്കും…. ഇനി ദൈവ വിധി ഈ അസുഖം കൊണ്ട് മരിക്കാൻ ആന്നെങ്കിലും അതു കുറച്ചു കാലം കൂടി പ്രിയപെട്ടവരോടൊപ്പം ജീവിച്ചിട്ട് പോരെ….. നിങ്ങൾ സ്വയം മരിക്കുമ്പോൾ കൂടെ മരിക്കുന്നതാണ് നിങ്ങളുടെ വീട്ടിലെ സന്തോഷം സമാധാനം കൂടെ അച്ഛന്റേം അമ്മയുടെം തീരാ കണ്ണീരും…..

ഇപ്പോൾ നിങ്ങൾ തിരിച്ചു പോയാൽ നിങ്ങളുടെ ജീവിതം മാത്രമല്ല കുടുംബത്തിന്റെ സന്തോഷവും സമാധാനവും ചിരിയും കളിയും എല്ലാം തിരിച്ചു കിട്ടും….

ദൈവത്തിന്റെ പരീക്ഷണങ്ങൾ ക്ഷമയോടെ നേരിടുന്നവർ ആരോ അവരാണ് വിജയി…..

അയാളുടെ വാക്കുകൾ മനസ്സിന്റെ ഉള്ളറകളിൽ എവിടേയോ പ്രതീക്ഷയുടെ ഒരു തിരി നാളം കൊളുത്തിയ പോലെ….

മനസ്സ് കൊണ്ട് നന്ദി പറഞ്ഞു വിധിക്കെതിരെ പോരാടി ജയിക്കാൻ ഞാൻ ആ മലയിറങ്ങി എന്റെ ജീവിതത്തിലേക്ക്…. എന്റെ കുടുംബത്തിന്റെ സന്തോഷത്തിലേക്ക്…..ഒരിക്കലും മറക്കാൻ പറ്റാത്ത ആ തിരുവോണ നാളിൽ

ശുഭം….

8 Comments

  1. കൊള്ളാം

  2. ഒറ്റപ്പാലം കാരൻ

    ഇഷ്ടമായി താങ്കളുടെ വരികൾ??

  3. Bro, nalla katha.. nalla ezhuthum??

  4. Bro കഥ കൊള്ളാം… but young age alzhimers ഒക്കെ ഭയങ്കര rare അല്ലെ… പിന്നെ ഒരിക്കലും curable അല്ല താനും… അസുഖം മാറ്റി പിടിക്കയാമായിരുന്നു… ?

  5. ഒരു ദൈവ വിഷ്വാസി എന്നത് കൊണ്ട് എനിക്ക് എറ്റവും ഇഷ്ടപെട്ട line..

    “ദൈവത്തിന്റെ പരീക്ഷണങ്ങൾ ക്ഷമയോടെ നേരിടുന്നവർ ആരോ അവരാണ് വിജയി…..”

    എയുതു നന്നായിരുന്നു …
    All the best … ??

  6. ആശയം നന്ന്, എഴുത്തും കൊള്ളാം, ഞാനും ചിന്തിക്കാറുണ്ട് അൽഷിമേഷസ് വന്നാൽ എങ്ങനെ ഇരിക്കുമെന്ന് സാവധാനം നഷ്ടമാകുന്ന ഓർമ്മകൾ, ഗൃഹാതുരത്വത്തിന്റെ ശീലുകൾ കൊഴിഞ്ഞു പോകുന്നത്, എവിടെയെന്നറിയാത്ത മരണം, അല്ലങ്കിൽ മരണത്തിനു എന്ത് പ്രസക്തി അല്ലേ ബോധമില്ലാത്തവൻ എവിടെ മരിച്ചാൽ എന്താ? ആശംസകൾ…

  7. നല്ല എഴുത്ത്……?

    ഭംഗിയുള്ള ശൈലി……?

    പക്ഷെ, അൽഷിമേഴ്സ വന്നൊരാളുടെ…,
    കേട്ടിട്ടുള്ള അവസ്ഥകൾ വച്ച് കഥാതന്തുവിൽ
    അവ്യക്തത തോന്നി.!?

  8. സുജീഷ് ശിവരാമൻ

    ??????

Comments are closed.