തിരിച്ചെടുക്കാത്ത പണയം – 2 47

” കണ്ണിലെ വെളിച്ചം നഷ്ടമായിട്ട് വിലപിച്ചിട്ട് കാര്യമില്ല….. അർഹിക്കുന്നത് അർഹിക്കുമ്പോൾ കൊടുക്കണം….. അല്ലാത്തത് കപടതയാണ്…. നിരർത്ഥമാണ്….. ”

അടികിട്ടിയ വേദനമാറാതെ കിളിപോയ വിപിൻ. രാഹുലിനെ നോക്കാൻ പോലും വണ്ടിയെടുത്തു സ്ഥലം കാലിയാക്കി…..

രാഹുൽ നടന്നു….വീട്ടിലേക്കു ഇനി അമ്മയും ജീവിതവും…. സ്വപ്നങ്ങളും….. അമ്മയോട് മാപ്പ് ചോദിക്കാൻ അന്നാദ്യമായി അവൻ തീരുമാനിച്ചു…..

ഉമ്മറത്തിണ്ണയിൽ എരിയുന്ന നിലവിളക്കിന്റെ അടുത്ത് മകനെയും കാത്തിരിക്കുന്ന ആ അമ്മ….. എന്നും അതുണ്ടായിരുന്നു…. ഇന്നവൻ ആദ്യമായി അത് കണ്ടു…

മനസ്സിൽ ഒരാവർത്തി തൊഴുതു…. ഒരായിരം ജന്മത്തിലെ സ്നേഹസാഫല്യം…. അമ്മ….. അണയാത്ത നിലവിളക്ക്…..

( അവസാനിച്ചു )

2 Comments

  1. ❤️❤️❤️

  2. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

Comments are closed.