രാഹുൽ ഒന്ന് പതറി….
” പിന്നെ ഞാൻ എന്ത് ചെയ്യണം…. മനസ്സറിയാതെ ഞാൻ ചെയ്തു എന്ന് നീ പറയുന്ന ഈ തെറ്റിന് എല്ലാരുടെയും മുന്നിൽ ഞാൻ നാണംകെട്ടു കഴിയാണോ…. ഞാൻ സ്നേഹിക്കുന്ന പെണ്ണിനെ മാന്യമായി കല്യാണം കഴിക്കാനാ ഞാൻ വന്നത് എന്നിട്ട് നിന്നെപ്പോലെ ഒരുവൾക്ക് സ്വന്തം മാനത്തിനു വേണ്ടി പണം എറിയേണ്ട ഗതികേടിലായി….. എന്തിനു ഇതൊക്കെ അറിഞ്ഞാൽ എന്റെ അമ്മ പോലും എന്നെ അവിശ്വസിക്കും…. അമ്മ പിന്നെ ജീവിച്ചിരിക്കില്ല….. പറ ഞാൻ പിന്നെ എന്താ ചെയ്യേണ്ടത്…. ” രാഹുൽ ശബ്ദം ഉയർത്തി…..
” അമ്മ…. ! ഇപ്പൊ രണ്ട് തവണ നീ അമ്മയെന്ന് പറഞ്ഞു…. ജീവിതത്തിൽ നീ എത്ര തവണ അങ്ങനെ അവരെ വിളിച്ചിട്ടുണ്ടാകും….. എല്ലാം കഴിഞ്ഞു ജീവിതം കയ്യിന്നു പോകുമ്പോഴേ നീയൊക്കെ ആ പേരു വിളിക്കു….. അമ്മ !!!” അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു…..
” ദേ രാഹുലെ നീയാ പണം തിരികെ വാങ്ങിക്കെ…. അവളുടെ ഒരു ഗിരിപ്രഭാഷണം…. നിനക്കൊക്കെ ആ പേരു ഉച്ചരിക്കാൻ പോലും അർഹതയില്ല….. നിന്റെ തൊഴിൽ നിന്റെ മനസ്സ് ഈ ശരീരം….. എന്നിട്ട് അവൾ പറയുന്നു അമ്മ എന്ന് പോലും…. ഒരു ടന ടെസ്റ്റ് നടത്തിയാൽ അറിയാം ഈ കൊച്ചിന്റെ തന്ത ആരാണെന്നു… ” വിപിൻ കലി തുള്ളിക്കൊണ്ട് അവളുടെ നേരെ ചീറി…..
വിപിന്റെ മുഖത്തു വീണ അമ്മിണിയുടെ കൈകൾ…. അവന്റെ കരണം പുകഞ്ഞു…. മുന്നിലെ ഒന്നും കാണാത്തപോലെ വിപിൻ നിന്നാടി……
” നീ നിന്റെ അമ്മയോടും ഇത് ചോദിച്ചതിന് ശേഷമാണോ അമ്മേ എന്ന് അവരെ വിളിച്ചത്….. ആണോടാ നാറി…. ”
അമ്മിണിയുടെ ശക്തമായ സ്വരം…..
കണ്ട് നിന്ന രാഹുൽ പിന്നൊന്നും പറയാൻ പോയില്ല…. അവന്റെ കണ്ണുകൾ തള്ളിയില്ല എന്നേയുള്ളു…..
അമ്മിണി തിരിഞ്ഞു നടന്നു……
പിന്നീട് രാഹുലിനെ തിരിഞ്ഞു നോക്കി…… രാഹുൽ എന്ത് പറയണം എന്നായിപ്പോയി…..
” രാഹുൽ…. ഇവനെപോലെ ഉള്ളതാ നിനക്ക് ശാപം…. നിനക്കോർമയുണ്ടോ ഒരു മനീഷിനെ….. ” അവൾ ചോദിച്ചു….
” മനീഷ് ” രാഹുൽ ആ പേരു ഉരുവിട്ടു….. അതെ അമ്മയുടെ മാല വാങ്ങി വിട്ടിട്ടു പണം തരാമെന്നു പറഞ്ഞവൻ….. പിന്നീട് അവനെ കണ്ടിട്ടില്ല…..
❤️❤️❤️
❤️❤️❤️❤️❤️