തിരിച്ചെടുക്കാത്ത പണയം – 2 47

അതിനെ മുറിച്ചുകൊണ്ട് വിപിൻ ഇടയിൽ കയറി പറഞ്ഞു….
” തരാൻ പറ്റില്ല…. നീ എന്താന്ന് വെച്ച ചെയ്യ്…. ഭീഷണിപ്പെടുത്തല്ലേ….. ” രാഹുൽ അവനെ തടയാൻ ശ്രമിച്ചു….

” വിപിൻ ഇത് ഭീഷണി അല്ല… ഞാൻ ചെയ്യും…. എന്നെ ഒഴിവാക്കാൻ നോക്കണ്ട….. നിനക്ക് പ്രശ്നമൊന്നും ഇല്ല…. പക്ഷെ ഇവന് നഷ്ടപ്പെടാൻ പലതും…. വാക്കുകൾ നാവില്നിന്നും സൂക്ഷിച്ചു….. വേഗം ഒരു തീരുമാനം…. ഇനി ചർച്ചയില്ല….. ” അവൾ പറഞ്ഞു….

“തരാം”.. രാഹുൽ പറഞ്ഞു….

” ശെരി അപ്പൊ ഒരു 5 മണിയാകുമ്പോൾ ഇവിടെ തന്നെ ആകട്ടെ….. മറക്കണ്ട…. ഇല്ലെങ്കിൽ ഞാൻ രാഹുലിന്റെ വീട്ടിൽ…. അമ്മയ്ക്കെന്നെ മനസ്സിലാകും….. ” അതും പറഞ്ഞു അവൾ നടന്നു നീങ്ങി….

വിപിൻ രാഹുലിനെ പിടിച്ചു നിർത്തി പറഞ്ഞു….. ” എവിടുന്നാ ഇത്രയും കാശ്…. ”

” കൊടുക്കണം എങ്ങനെ എങ്കിലും….അല്ലെങ്കിൽ ചിലപ്പോ എനിക്ക് ഈ ജീവിതം പോലും കൈവിട്ടുപോകും…. ”

വെയിലിന്റെ ചൂട് കുറഞ്ഞു തുടങ്ങിയിരുന്നു….. കഥാപാത്രങ്ങളും സമയവും നേരത്തു തന്നെ എത്തി….. കയ്യിൽ പണവുമായി രാഹുൽ അവളെ നോക്കി……

” എന്റെ സമ്പാദ്യം ആണ്….. ഇനിയെന്റെ കയ്യിൽ ഒന്നുമില്ല…. ഇത് ഞാൻ നിനക്ക് തരാം…. പക്ഷെ ഇത് തന്നിട്ടും നീ എന്നെ ഇനിയും ഇത് പറഞ്ഞു ദ്രോഹിക്കില്ല എന്ന് എന്താ ഉറപ്പ്….. ” രാഹുൽ അവളോട്‌ ചോദിച്ചു

” എന്ത് ഉറപ്പ്…. ഇവളൊക്കെ ഇതിലും ഇതിലപ്പുറവും ചെയ്യും…. എനിക്ക് ഇവൾക്കിട്ട് ഒന്ന് ” ദേഷ്യത്തിൽ തുടങ്ങിയ വിപിനെ രാഹുൽ തടഞ്ഞു….

” രാഹുൽ…ഈ കാണുന്നതും പറയുന്നതും ഈ സമയവും അടുത്ത നിമിഷവും ഒക്കെ എന്താണ് ഉറപ്പ്….. അപ്പൊ ഇതൊക്കെ അങ്ങു വിശ്വസിക്കുക അതാണ് ഉറപ്പ്…. നീ ചെയ്ത തെറ്റിന്റെ പിഴ അതാണ് ഇത്….. ” അവൾ അവന്റെ കയ്യിൽ നിന്നും പണം വാങ്ങി തുറന്നു നോക്കി…..
പറഞ്ഞു തുടങ്ങി
” രാഹുൽ…. നിനക്ക് എന്നെ വിശ്വസിക്കാം…. എന്റെ തൊഴില് കണ്ടല്ല… മറിച്ചു ഞാൻ രാഹുൽ അല്ല…..അല്ലെങ്കിൽ നീ അരയിൽ ഉറപ്പിച്ച ആ കത്തി എവിടെയെന്നു നീ തന്നെ മറന്നു പോകില്ല ” പണത്തിന്റെ കവറിൽ നിന്ന് ആ കത്തി പുറത്തെടുത്തു അവൾ പറഞ്ഞു…..

2 Comments

  1. ❤️❤️❤️

  2. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

Comments are closed.