തെരുവിന്റെ മകൻ 4 ???[നൗഫു] 4373

ഞാൻ ഉടനെ എന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു…

ഹോം ബട്ടൻ അമർത്തി നോക്കിയപ്പോൾ അത് ഓഫായി കിടക്കുകയാണ്…

ഈ ടെൻഷൻ പിടിച്ച സമയത്ത് മൊബൈൽ നോക്കാൻ എവിടെ സമയം..

ഞാൻ ചുറ്റു ഭാഗത്തും ഒന്ന് കണ്ണോടിച്ചു നോക്കി..

ആഹ്… കുറച്ച് മാറി ഒരാൾ അവിടെ മൊബൈലിൽ ചാർജ് ചെയ്യുന്നുണ്ട്..

ഞാൻ ഉടനെ ആ കസേരയിൽ നിന്നും എണീറ്റു…

ആ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ മണിയേട്ടൻ പിരികം ഒന്ന് മുകളിലേക്കു ആട്ടി നീ എങ്ങോട്ടാണെന്ന് ചോദിച്ചു…

ഞാൻ മൊബൈലിന്റെ ചാർജർ കുത്തുന്ന ഭാഗം കാണിച്ച് മെല്ലെ ചുണ്ടനക്കി..

ആ മൊബൈൽ ചാർജ് ചെയ്യുന്നവനെ കാണിച്ചു കൊടുത്തു…

എന്നോട് പോകുവാൻ വേണ്ടി തലയാട്ടി ഒന്നു പുഞ്ചിരിച്ചു …

ഞാൻ ഉടനെ തന്നെ അങ്ങോട്ട്‌ നടന്നു…

അവരോട് സമ്മതം വേടിച്ച് മൊബൈൽ കുത്തിയിട്ടു…

എന്നിട്ട് അതിൽ ചാർജ് കയറുന്നതും നോക്കി നിന്നു…

എന്തെക്കെയോ ആലോചിച്ചു കൊണ്ട്…

ഒരു പത്തു ശതമാനം ചാർജ് കയറിയപ്പോൾ…
ഞാൻ മൊബൈൽ ഓണാക്കി എന്റെ കൂട്ടു കാരനെ വിളിച്ചു…

ഫൈസു എന്ന് ഞങൾ കൂട്ടുകാർ വിളിക്കുന്ന… ഫൈസലിനെ…

ഫൈസലിന്റെ ഫോണിലേക്കു എന്റെ മൊബൈലിൽ നിന്നും കാൾ പോയിക്കൊണ്ടിരുന്നു…

പെട്ടെന്ന് ഫോൺ എടുത്ത്…

വളരെ ഉച്ചത്തിൽ… ഭയങ്കര ദേശ്യത്തോടെ എന്നോട് ചോദിച്ചു…

നീ എവിടെ പോയി കിടക്കുകയാണ് സഞ്ജു…

ഞങൾ എത്ര നേരമായി നിന്നെ വിളിക്കുന്നു…

എന്തൊക്കെയാടാ നിങ്ങളെ കുറിച്ച് ആളുകൾ പറയുന്നത്…

എടാ…

നമ്മുടെ അപ്പുവിന് എന്താ പറ്റിയത്…

എല്ലാ ന്യൂസിലും ഉണ്ടല്ലോ…

എന്താ…

എന്താടാ നിങ്ങൾക് പറ്റിയത്…

ഞാനും അഭിയും നിന്നെ തേടി രണ്ടു മണിക്കൂറോളം ആയി ഈ വലിയ ആശുപത്രിയുടെ മെയിൻ ബിൽഡിങ്ങിൽ കറങ്ങാൻ തുടങ്ങിയിട്ട്…

സെക്യൂരിറ്റി കണ്ടാൽ അപ്പം ഞങ്ങളെ പിടിച്ച് പുറത്തേകെടുത്തിടും…

നീ എവിടെയാ…

44 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ

  2. മോർഫിയസ്

    കഥ ഒക്കെ സൂപ്പറാണ്
    പക്ഷെ കൂടുതൽ sadistic ആണല്ലോ
    നായകൻ ആണേൽ ഫുൾ ടൈം ദുരന്തവർത്താനവും ചിന്തകളും മാത്രം
    ഡിഗ്രി ഒക്കെ പഠിക്കുന്ന അവന് നിയമം ഒന്നും അറീല്ലേ
    ആ പെണ്ണ് അങ്ങനെ പറഞ്ഞിട്ടും ഒരു ഉളുപ്പും ഇല്ലാതെ പ്രതികരിക്കാതെ സ്വയം ദുരന്തൻ ആണെന്ന് ചിന്തിച്ചിട്ട് എന്ത് കാര്യം

    അവന് തനി ശോകം ആണ് ബ്രോ
    Minor ആയ ഒരു കുട്ടിയുടെ ഫോട്ടോയും പേരും ഏതേലും ന്യൂസ്‌ ചാനൽസ് കൊടുക്കുമോ
    ഇതൊന്നും ഈ നായകൻ പൊട്ടന് അറിയില്ലേ

  3. മച്ചാനെ കഥ കൊള്ളാം പേജ് കൂട്ടി പെട്ടന്ന് ഇട് ഇന്ന് വരുമോ

    1. വരും ???

  4. Next part eppo verum broo story super aa page kutti ezhuthiyal Nalla feel kittu keep going broo full support ❤️?

    1. നാളെ വരും ??

      1. പേജ് കുറച്ചു കുട്ടമേ

        1. കുറച്ചായി kootam

  5. ഖുറേഷി അബ്രഹാം

    ഈ ഭാഗവും നന്നായിരുന്നു, കഥയുടെ ശൈലിയും യെഴുത്തും എനിക്കിഷ്ട്ട പെട്ടു, കാറ്റഗറി ഗണത്തിൽ ആക്ഷൻ എന്ന് കൊടുത്തത് കണ്ടു ഒരു അടാർ വയലൻസ് സീകോൺസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    ഏതാഭത്തിലും പ്രതിസന്തി ഘട്ടത്തിലും നമുക് കൂടെ നിൽക്കാൻ ഒരു കട്ട ചങ്ങാതി ഉണ്ടാകും, അങ്ങനെ ഉള്ളവൻ ഭാഗ്യവാനാണ്. അതു പോലെ മക്കൾ ഇല്ലാത്തവർക് മക്കളുടെ വില അറിയൂ അതാ പോലീസ് കാരനിൽ നിന്നും മനസിലാക്കി തന്നു. അപ്പുവിനെ പറ്റി എന്താണ് ഡോക്ടർ അവനോട് പറയാൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

  6. Naufubroiii kadha nalla reedhiyil munot pokunnud.page koottiyal super.

    1. ഇനി വരുന്നത് അങ്ങനെ ആയിരിക്കും ???

  7. Kollam bro nannaitund

    1. താങ്ക്യൂ സോമ

  8. നൗഫു ee partum shraikkum manasil thanne tatti.
    Waitign for next

    1. താങ്ക്യൂ ജോമോൻ ???

  9. പാവം പൂജാരി

    വളരെ ഹൃദയസ്പർശിയായ ത്രെഡ്ഡുള്ള കഥയാണ്. പക്ഷെ ഓരോ പാർട്ടിലും രസത്തോടെ വായിച്ചു കഥ അല്പം മുമ്പോട്ട് പോകുമ്പോഴേക്കും ആ പാർട്ട് തീർന്നു പോകുകയാണ്. അകെ നാലു പാർട്ടിലും കൂടി നോക്കിയപ്പോൾ 24 പേജ് മാത്രമാണ് വന്നത്. തുടക്കം മുതൽ അപ്പുവിനെ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത് വരെയുള്ളതു ഒരു ഭാഗമായി ഇടമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. തുടർന്ന് കുറച്ചു സംഭവങ്ങൾ കൂടി ഒക്കെ ഉൾപ്പെടുത്തി ഒരു മിനിമം 15 പേജുകൾ കൂടി ആകുമ്പോൾ അടുത്ത പാർട്ട് ഇടാം. അങ്ങനെയാകുമ്പോൾ കഥ കൂടുതൽ ആസ്വാദ്യതയോടെ വായിക്കാൻ സാധിക്കും.
    എന്ന് വെച്ച് മോശമെന്നല്ലെന്നു മാത്രമല്ല വളരെ നന്നായിട്ടുമുണ്ട്. നിങ്ങൾ നല്ലൊരു എഴുത്തുകാരൻ തന്നെയാണ്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. ആദ്യം വിട്ടതാണ് വന്നത് അതുകൊണ്ട് പറ്റിയതാണ്..

      താങ്ക്യൂ ???

  10. Kezhinja part ന്റെ അവിടന്ന് ചെറുതായിട്ട് മാത്രം ആണ് move അയത്‌ 20 to 25 page oke avumbo കുറച്ചും കൂടി feeling ആവും… സംഭവം ഓകെ നന്നായിട്ടുണ്ട്.. try bro more pages

    1. ഒക്കെ ബ്രോ ???

  11. ഞാൻ കഴിഞ്ഞ ഭാഗത്ത് പറഞ്ഞത് പോലെ കഥ ഒരിഞ്ചു മുന്നോട്ട് പോയിട്ടില്ല ധൃതി വേണ്ട പോസ്റ്റാൻ സമയമെടുത്ത് എഴുതി കൂടുതൽ പേജുകളോടെ സബ്മിറ്റ് ചെയ്യൂ,വായിക്കാൻ ഇഷ്ടപ്പെടുന്ന കഥ അതേ രീതിയിൽ തന്നെ വായിക്കേണ്ട… ആശംസകൾ…

    1. ഒക്കെ

    2. താങ്ക്യൂ ജ്വാല ??

  12. Nannaittund ബ്രോ.., മുന്നോട്ട് ❣️

    1. കർണ്ണൻ സോറി ബ്രോ

      മാറ്റി വിട്ടിരുന്നു അത് വന്നില്ല ??

      താങ്ക്യൂ ??

  13. ❤❤❤❤

    1. താങ്ക്യൂ, ???

  14. Bro.. page സീൻ ഇല്ല.. അടുത്ത പാർട്ട് കൂട്ടിയാൽ മതി.. കുട്ടേട്ടൻ തിരക്കിൻറെ ഇടയ്ക്കു വിട്ടു പോകും, പാർട്ട് 5 ഒരു 15-20 page എങ്കിലും എഴുതി വിട്ടാൽ മതി… സീൻ ഒന്നുമില്ല… പിന്നെ കഥ പൊളി ആണ്… ബാക്കി വരാൻ കാത്തിരിക്കുന്നു ?… കഴിഞ്ഞ ഭാഗത്ത്‌ നിന്നും അധികം മുന്നോട്ട് പോയിട്ടില്ലല്ലോ… അതോണ്ട് ആണ് അഭിപ്രായം ചുരുക്കുന്നത്?❤️

  15. Eda kurachu page kooti ezhuth….
    Pettennu theernu povunnuuu….

    1. എഴുതി വിട്ടിരുന്നു…

      കുട്ടേട്ടൻ കണ്ടില്ല ???

      1. Noufu sambhavam polichu appuvintae karyam ariyan tension ayi irikkunnu. Page koottunnathinodu enik thalparyam illa. Weekil randu pravashyam post cheyyan pattunnudallo. Pinnae prethikaram cheyyumbol alpam cruel ayirikkanam. Appuvum sanjuvum anubhavicha vedhana muzhuvan avarkku kodukkanam

        1. ഹ ഹ ഹ നിനക്കെങ്കിലും എന്റെ സ്വഭാവം മനസ്സിലായല്ലോ ???

  16. ജോനാസ് ??

  17. നൗഫുസ്
    ഇത് ഒന്നാം പാർട്ട് മാത്രേ വായിച്ചിട്ടുള്ളൂ.
    കുറച്ചൂടെ ആയിട്ടു ഒരുമിച്ചു വായിൽക്കാം.

    1. താങ്ക്യൂ ഹർഷാ…

      ???

  18. ജോനാസ്

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്??

  19. Angane mathi
    Kadha adipoliy avunnundu

    1. ഒക്കെ ബ്രോ ???

  20. കുട്ടേട്ടൻ നമ്മളെ പറ്റിച്ചു…

    ഒരു നാലഞ്ച് പേജ് കൂടുതൽ ഉള്ള പാർട്ട്‌ രണ്ടാമത് വിട്ടിരുന്നു..

    അത് വന്നില്ല…

    കണ്ടില്ലന്നു തോന്നുന്നു

  21. കിടിലൻ കഥ ഒരു Revenge ഉള്ള scope ഉണ്ട്…????

    1. താങ്ക്യൂ മാനു ??

    1. തമ്പുരാൻ ???

      താങ്ക്യൂ

Comments are closed.