വു ശ്…………
എന്ന ശബ്ദത്തോടെ ആദത്തിന്റെ നേർക്കു എന്തോ വരുന്ന പോലെ അവൻ മനസിലാക്കി….
അവൻ കൈ കൊണ്ട് അതിനെ പിടിച്ചെടുത്തു…. അവൻ കയ്യിലേക്ക് നോക്കി അത് ഒരു അമ്പ് ആയിരുന്നു… ആദം മുന്നിലേക്ക് നോക്കി….. ഇടികൊണ്ട് വീണവളുടെ കൂടെ വന്നവൾ ആയിരുന്നു അത്….
അവൾ പെട്ടന്ന് തന്നെ വില്ലിലേക്ക് അടുത്ത അമ്പ് എടുത്ത് വച്ചു….. അവൾ ആദത്തിനെ ഉന്നം വച്ചു അവന്റെ നേരെ വലിച്ചു വിട്ടു….
അതി വേഗത്തിൽ പാഞ്ഞു വന്ന അമ്പ് കണ്ടു ആദം ഉയർന്നു ചാടി ഒന്ന് വായുവിൽ കരണം മറിഞ്ഞു അത് കൈക്കൽ ആക്കി…… അവൻ വന്ന വേഗത്തിൽ തന്നെ അവളുടെ നേരെ അതിനെ തിരിച്ചു വിട്ടു…..
പെട്ടന്നു അങ്ങനെ ഒരു നീക്കം അവൾ പ്രതീക്ഷിച്ചില്ല….. അവൾ കണക്കു കൂട്ടും മുൻപേ അത് അവളുടെ കയ്യിലേക്ക് തുളഞ്ഞു കയറി….. അവൾ ഒന്ന് നിലവിളിച്ചു തറയിലേക്ക് ഇരുന്നു അവളുടെ കയ്യിൽനിന്നും താഴേക്ക് ചോര കുതിച്ചു ചാടി……
ഒരു ഞരക്കം കേട്ടു ആദം ഒരു വശത്തേക്ക് നോക്കി വില്ലി തറയിൽ നിന്നും എഴുനേൽക്കാൻ ശ്രെമിക്കുന്നു….. ആദം ഒരു വേവലാതിയോടെ അവന്റെ അടുത്തേക്ക് ചെന്നു അവനെ എഴുനേൽപ്പിച്ചു….. വില്ലി നേരെ നിൽക്കാൻ പ്രയാസപ്പെട്ടു എങ്കിലും അവനു കുറച്ചു നേരം കൊണ്ട് ശരിയായി……
വില്ലി ചുറ്റും നോക്കി….. തങ്ങളെ അടിക്കാൻ വന്ന രണ്ടുപേരും അവിടെ കിടക്കുന്നു…… തന്നെ ഇടിച്ച പെണ്ണ് ബോധം ഇല്ലാതെയും കൂടെ ഉണ്ടായിരുന്ന പെണ്ണിന്റെ കയ്യിലേക്ക് എന്തോ കുത്തി നിൽക്കുന്നു…..അവൾ കയ്യിൽ പിടിച്ചു കൊണ്ട് വേദനയോടെ ഇരുവരെയും നോക്കി….
വില്ലി ആദത്തിന്റ തോളിൽ തട്ടി അഭിനന്ദിക്കുന്ന പോലെ കാണിച്ചു….അമ്പ് തറച്ച പെൺകുട്ടി വായ കൊണ്ട് ഒരു ദിശയിലേക്ക് പ്രതേക രീതിയിൽ ശബ്ദം ഉണ്ടാക്കി….
ദൂരെ നിന്നും അപകട സുചന ലഭിച്ച ഫിലിപ്പ് ഉടനെ മറ്റുള്ളവരെ വിവരം അറിയിച്ചു… അവർ എല്ലാരും കൂടെ തങ്ങളുടെ ശത്രുവിനെ ലക്ഷം വച്ചു നീങ്ങി…..
കുറെ ആൾക്കാർ തങ്ങളുടെ നേർക്കു ആക്രമിക്കാൻ വരുന്നു എന്ന് മണ്ണിലൂടെ ഉള്ള ചെറിയ പ്രകമ്പനം വഴി ആദം മനസിലാക്കി…..
“എടാ ഇവിടെ നിന്നും പോകാം….അടുത്ത വലിയ ഒരു അപകടം വരുന്നുണ്ട്……”ആദം വില്ലിയെ നോക്കി പറഞ്ഞു…..
വില്ലി ശെരി എന്ന അർത്ഥത്തിൽ തല കുലുക്കി….. അവർ പെട്ടന്ന് മുന്നോട്ടു പോകാൻ തയ്യാറായി… എന്നാൽ വില്ലി കുറച്ചു നടന്ന് അവിടെ നിന്നു….. അവൻ ഒന്ന് തിരിഞ്ഞ് നോക്കി…..
ബ്രോ ഞാൻ ഇപ്പോഴാണ് സ്റ്റോറി വായിക്കുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. അടുത്ത പാർട്ട് ഉടൻ കാണുമോ
ഈ മാസം എങ്ങാനും കാണുമോ അടുത്ത പാർട്ട്
Adutha part ini enna.
Enthai bro
നെക്സ്റ്റ് പാർട്ട് ഇത്തിരി വൈകും…. ഒരു വലിയ പാർട്ട് ആണ് തരുന്നത്.അതിനു കുറച്ചു ടൈം പിടിക്കും….ക്ഷേമിക്കും എന്ന് കരുതുന്നു ??.
Bro next part ennanu kure nall aayallo. Kadha nirthiyo.
bro any update??
Nannayittund…
താങ്ക്സ് ❤❤❤
SK,
ഈ നോവൽ വായിക്കാൻ തുടങ്ങിയത് ഒരു ‘ട്വെയിലൈറ്റ്’ മുൻവിധിയോടെയാണ്. പക്ഷെ വായിച്ചു തുടങ്ങിയപ്പൊ മനസ്സിലായി സംഗതി വേറെ ലെവൽ ആണെന്ന്.
നോവലിലെ എല്ലാ സീക്വൻസും വളരെ മനോഹരം. മനോഹരമായ ഡീറ്റെയ്‌ലിങ്. ക്രിസ്റ്റിയുടെ ട്രാൻസ്ഫോർമേഷൻ മുതൽ ആദത്തിന്റെ വരെ. ഫൈറ്റ് സീക്വൻസ് എല്ലാം അടിപൊളി. ഒരു കാര്യം ബുള്ളറ്റുകളിൽ നിന്ന് ആദം എങ്ങനെ രക്ഷപ്പെട്ടു, എങ്ങനെ സുഖമായി എന്നൊക്കെ ഡീറ്റെയ്‌ൽ ആക്കാരുന്നു.
കട്ട വെയ്റ്റിംഗ് ഫിർ നെക്സ്റ്റ് പാർട്ട്
താങ്ക്സ് ബ്രോ…. ബുള്ളറ്റ് കൊണ്ട് മുറിവ് ഉണങ്ങുന്നത് ആണ് ഉദ്ദേശിച്ചത്… അത് ചേർക്കാൻ വിട്ടുപോയത് ആണ്…. ❤❤❤
വളരെ ത്രില്ലോടുക്കൂടെ തന്നെ വായിക്കാൻ കഴിഞ്ഞു. തനിക്ക് നേരെ രണ്ട് തവണയായി പാഞ്ഞുവന്ന അമ്പുകളെ പിടിച്ചെടുക്കുന്നതും… രണ്ടാമത്തെ തവണ ആദം അമ്പിനെ പിടിച്ചെടുത്ത അതേ സ്പീഡിൽ തന്നെ അതിനെ റ്റീനയടെ നേര്‍ക്ക് എറിഞ്ഞതും, അത് അവളുടെ കൈയിൽ തറച്ചു കയറിയതും എല്ലാം വളരെ നന്നായി അവതരിപ്പിച്ചു.
അതുപോലെ കുട്ടികളെ തട്ടിക്കൊണ്ട് പോയ ഗുണ്ടകളുമായി നടന്ന ഫ്ലൈറ്റ് scene നന്നായിരുന്നു.
കഥ മൊത്തമായി വളരെ നന്നായിരുന്നു.
പിന്നേ, ഗുണ്ട ആദത്തിന്റെ ശരീരത്തിൽ നിറയൊഴിച്ചു, ഉണ്ട അവന്റെ ശരീരത്തിൽ കയറി…. തോക്ക് കാലിയാക്കുന്നത് വരെ ആ ഗുണ്ട നിറയൊഴിച്ചു…. ആദം മുഴുവന്‍ ശക്തിയോടെ എഴുനേറ്റ് നിന്നു // ആദത്തിന്റെ ശരീരത്തിൽ കയറിയ ഉണ്ടകള്‍ അവന്റെ ശരീരത്തില്‍ മുറിവുകള്‍ സൃഷ്ടിച്ചോ? അവന്റെ ഉള്ളില്‍ നിന്നും അവന്റെ ശരീരം ആ ഉണ്ടകളെ പുറംതള്ളി അവന്റെ ശരീരത്തെ ഭേദമാക്കുകയാണോ ചെയ്തത്? ആ details ഒന്ന് പറയാമായിരുന്നു എന്നെനിക്ക് തോന്നി.
അടുത്തിനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വായിക്കാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ ❤️♥️❤️
താങ്ക്സ് ബ്രോ…. ബുള്ളറ്റ് കൊള്ളുന്ന സീൻ അത് ചേർക്കാൻ വിട്ടു പോയതാണ്…അടുത്ത പ്രാവിശ്യം അത് വ്യക്തമാക്കാൻ ശ്രെമിക്കാം….. ❤❤❤❤
?????
❤❤❤❤
Super story broo❤️❤️
Thanks bro❤❤❤
????
ചങ്ങായി സൂപ്പർ
Thanks❤❤❤
Super ???
Thanks bro❤❤❤
കാനന ഭംഗി ആസ്വദിച്ച് തടാകത്തിലൂടെ വള്ളം തുഴഞ്ഞു മറുകര താണ്ടി പോകുന്നതിനിടയിൽ ഒരു ക്രിസ്റ്റൽ രൂപം കിട്ടുന്നതും അത് ഫ്ലൂറസെന്റ് പെയിന്റ്
അടിച്ചതാണെന്ന് മനസ്സിലായതും , അതെങ്ങനെ ഇവിടെ എത്തി എന്ന അന്വേഷണം ചെന്നെത്തിയത് ആരൊക്കെയോ അവിടുണ്ട് എന്ന് ആദം തിരിച്ചറിയുന്നതും വില്ലിയുമായി അവൻ മലകയറി ചെന്ന് ഒരു പാറയ്ക്ക് മറഞ്ഞിരുന്നതും കുറേ കുട്ടികളുടെ അമ്പെയ്ത്ത് പരിശീലനം കണ്ടതും ഒക്കെ നയന മനോഹരമായ കാഴ്ചയായി തോന്നി. ഒരു റൂമിൽ ഇരുന്ന് ഇതെല്ലാം വീക്ഷിച്ച യാളുടെ നിർദ്ദേശത്തെ തുടർന്ന് രണ്ട് പെൺകുട്ടികൾ ആദത്തേയും വില്ലിയേയും എതിരിടുന്ന രംഗം ആവേശ്വോജ്ജലമായിരുന്നു. പരാജിതരായ പെൺകുട്ടികളിലൊരാളുടെ സിഗ്നൽ പ്രകാരം കൂടുതൽ ആളുകൾ എത്തുന്നത് ആദം തന്റെ അതി കൂർമ്മമായ ശ്രവണശക്തിയുപയോഗിച്ച് തിരിച്ചറിഞ് രക്ഷപെട്ടു പോകുന്നതും ഒക്കെ ഉദ്വേഗജനകമായിരുന്നു. വനാതിർത്തി പിന്നിട്ട സമയം ഒരു വാൻ വന്നിടിച്ചിടുന്നതും അവർ വാനുമായി രക്ഷപെടുന്നതും ഒക്കെ നന്നായിട്ട വതരിപ്പിച്ചു. ഇതേ സമയം മാസ്റ്റർ തന്റെ കൂട്ടാളികളോടൊപ്പം ആലയിൽ പച്ച നിറത്തിലുള്ള ദ്രാവകം ഉപയോഗിച്ച് മന്ത്രോച്ചാരണത്തോടെ ആയുധം നിർമ്മിക്കുന്നതും ഒക്കെ കൗതുകം ഉണർത്തുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അവിടേയ്ക്ക് ആക്രമണത്തിൽ അപകടപ്പെട്ട മാസ്റ്ററിന്റെ മകൾ ലിയയേയും കൂട്ടുകാരി റ്റീനയേയും കൊണ്ടുവരുന്നതും മാസ്റ്റർ ഫോട്ടോ കണ്ട് പഴയ ഓർമ്മ വീണ്ടെടുത്ത് ആദം ആണ് എന്ന് മനസ്സിലാക്കുന്നു.
വീട്ടിൽ തിരിച്ചെത്തിയപ്പോൾ റ്റീവി വാർത്ത കണ്ട് വില്ലിയുടെ നിർബന്ധത്താൽ ആദമും വില്ലിയും തട്ടിക്കൊണ്ടുവന്ന കുട്ടികൾ അപകടമുണ്ടാക്കിയ വാനിലാണെന്ന നിഗമനത്താൽ കാട്ടിലെ വലിയ കെട്ടിടത്തിലേക്ക് പോകുന്നതും ഒക്കെ കൊള്ളാമായിരുന്നു. കാനനപാത തുടക്കുന്നിടത്ത് വില്ലിയെ നിർത്തി തന്റെ അപാര കാഴ്ചശക്തി ഉപയോഗിച്ച് ആ ബംഗ്ലാവിലെത്തിച്ചേരുന്നതും ഘ്രാണശക്തിയും കേഴ്‌വി ശക്തിയും ഉപയോഗിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതും കോപാകുലനാകുന്ന ആദത്തിന്റെ ദംഷ്ട്രകളും കൈകാലുകളിലെ നഖങ്ങൾ വളർന്നതും ഞെരമ്പ് പിടച്ചു വന്നതും കണ്ണുകൾ ചുവന്നുതുടുത്തതും ഒക്കെ അവിസ്മരണീയമായ വിവരണങ്ങൾ . കുട്ടികളെ തട്ടിക്കൊണ്ടുവന്ന നാല് പേരെ നേരിട്ട രീതി രോമാഞ്ചകഞ്ചുകമണിയിക്കുന്ന കാഴ്ചയായി അനുഭവപ്പെട്ടു. നല്ലൊരു വായനാനുഭവം തന്നതിന് അഭിനനങ്ങൾ
Thanks bro….othiri sneham ❤❤❤
Pwolii❣️?
Thanks bro..❤❤❤
അടിപൊളി ❤️??
താങ്ക്സ് ❤❤❤