The wolf story 4 [Porus (Njan SK)] 175

Views : 10155

തലങ്ങും വിലങ്ങും അടി കിട്ടിയ അയാൾ വേദന സഹിക്ക വയ്യാതെ അലറി വിളിച്ചു.

 

കലി തീരുന്ന വരെ അയാളെ പ്രഹരിച്ച ആദം ആ ടേബിളിന്റെ കാൽ ഒടിഞ്ഞു പോയതും ബാക്കിയുള്ള കഷ്ണം ദൂരേക്ക് വലിച്ചെറിഞ്ഞു.

 

പറയെടാ…. എവിടുണ്ടെടാ നീയൊക്കെ തട്ടിക്കൊണ്ട് വന്ന കുട്ടികൾ

 

ആദം അവന്റെ കഴുത്തിൽ കാലമാർത്തി വച്ചുകൊണ്ട് ചോദിച്ചു.

 

അയ്യോ ചേട്ടാ ഇനി എന്നെ തല്ലല്ലേ…. അവര് ഉള്ളിലുള്ള മുറിയിലുണ്ടേ

 

കൈകൾ കൂപ്പിക്കൊണ്ട് അയാൾ ആദത്തിന്റെ കാലു പിടിച്ചു.

 

അയാളുടെ കഴുത്തിൽ നിന്നും കാൽ പിൻവലിച്ച ആദം പതിയെ ഉള്ളിലേക്ക് നടന്നു.

 

അവിടെ ഒരു കുഞ്ഞു മുറി ഉണ്ടായിരുന്നു.

 

പുറത്തു നിന്നും അത്‌ ലോക്ക് ചെയ്തു വച്ചിരിക്കുന്നു.

 

ആ ലോക്ക് തുറന്ന് ആദം വാതിൽ തള്ളി തുറന്നുക്കൊണ്ട് ആ റൂമിലേക്ക് കയറി.

 

കരിയും പൊടിയും പിടിച്ച ആ റൂമിലെ ഒരു കോണിൽ അവർ തട്ടിക്കൊണ്ടു വന്ന മൂന്നു കുട്ടികളും ഉണ്ടായിരുന്നു.

 

ഇരുട്ട് നിറഞ്ഞ ആ മുറിയിൽ പ്രകാശം വന്നു നിറഞ്ഞതും മുന്നിൽ നിൽക്കുന്ന ചുവന്ന കണ്ണുകളും നഖങ്ങളും ഉള്ള ആദത്തെ കണ്ടു കുട്ടികൾ ഭയന്നു.

 

അവർ ഉറക്കെ കരഞ്ഞു വിളിച്ചു.

 

 

ആദം അവന്റെ മനസിനെ ശാന്തം ആക്കാൻ ശ്രെമിച്ചു എന്നാൽ കുറെ നേരം ദേഷ്യം ഉപയോഗിച്ചത് കൊണ്ട് അവനു ആ ശക്തിയെ എളുപ്പം ശാന്തം ആക്കാൻ സാധിച്ചില്ല……..

 

 

 

” നിങ്ങൾ ആരും പേടിക്കേണ്ട ഞാൻ നിങ്ങളെ ഇവിടുന്നു രക്ഷപ്പെടുത്താൻ വന്നതാണ് “…. ആദം പറഞ്ഞു

 

Recent Stories

The Author

Porus (Njan SK)

27 Comments

  1. ബ്രോ ഞാൻ ഇപ്പോഴാണ് സ്റ്റോറി വായിക്കുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. അടുത്ത പാർട്ട് ഉടൻ കാണുമോ

  2. ഈ മാസം എങ്ങാനും കാണുമോ അടുത്ത പാർട്ട്

  3. Adutha part ini enna.

  4. നെക്സ്റ്റ് പാർട്ട്‌ ഇത്തിരി വൈകും…. ഒരു വലിയ പാർട്ട്‌ ആണ് തരുന്നത്.അതിനു കുറച്ചു ടൈം പിടിക്കും….ക്ഷേമിക്കും എന്ന് കരുതുന്നു 🙏🙏.

    1. Bro next part ennanu kure nall aayallo. Kadha nirthiyo.

    2. bro any update👐👐

  5. Nannayittund…

    1. താങ്ക്സ് ❤❤❤

  6. കൊച്ചീക്കാരൻ ഈപ്പച്ചൻ

    SK,
    ഈ നോവൽ വായിക്കാൻ തുടങ്ങിയത്‌ ഒരു ‘ട്വെയിലൈറ്റ്‌’ മുൻവിധിയോടെയാണ്‌. പക്ഷെ വായിച്ചു തുടങ്ങിയപ്പൊ മനസ്സിലായി സംഗതി വേറെ ലെവൽ ആണെന്ന്.
    നോവലിലെ എല്ലാ സീക്വൻസും വളരെ മനോഹരം. മനോഹരമായ ഡീറ്റെയ്‌ലിങ്‌. ക്രിസ്റ്റിയുടെ ട്രാൻസ്ഫോർമേഷൻ മുതൽ ആദത്തിന്റെ വരെ. ഫൈറ്റ്‌ സീക്വൻസ്‌ എല്ലാം അടിപൊളി. ഒരു കാര്യം ബുള്ളറ്റുകളിൽ നിന്ന് ആദം എങ്ങനെ രക്ഷപ്പെട്ടു, എങ്ങനെ സുഖമായി എന്നൊക്കെ ഡീറ്റെയ്‌ൽ ആക്കാരുന്നു.
    കട്ട വെയ്റ്റിംഗ്‌ ഫിർ നെക്സ്റ്റ്‌ പാർട്ട്‌

    1. താങ്ക്സ് ബ്രോ…. ബുള്ളറ്റ് കൊണ്ട് മുറിവ് ഉണങ്ങുന്നത് ആണ് ഉദ്ദേശിച്ചത്… അത് ചേർക്കാൻ വിട്ടുപോയത് ആണ്…. ❤❤❤

  7. വളരെ ത്രില്ലോടുക്കൂടെ തന്നെ വായിക്കാൻ കഴിഞ്ഞു. തനിക്ക് നേരെ രണ്ട് തവണയായി പാഞ്ഞുവന്ന അമ്പുകളെ പിടിച്ചെടുക്കുന്നതും… രണ്ടാമത്തെ തവണ ആദം അമ്പിനെ പിടിച്ചെടുത്ത അതേ സ്പീഡിൽ തന്നെ അതിനെ റ്റീനയടെ നേര്‍ക്ക് എറിഞ്ഞതും, അത് അവളുടെ കൈയിൽ തറച്ചു കയറിയതും എല്ലാം വളരെ നന്നായി അവതരിപ്പിച്ചു.

    അതുപോലെ കുട്ടികളെ തട്ടിക്കൊണ്ട് പോയ ഗുണ്ടകളുമായി നടന്ന ഫ്ലൈറ്റ് scene നന്നായിരുന്നു.

    കഥ മൊത്തമായി വളരെ നന്നായിരുന്നു.

    പിന്നേ, ഗുണ്ട ആദത്തിന്റെ ശരീരത്തിൽ നിറയൊഴിച്ചു, ഉണ്ട അവന്റെ ശരീരത്തിൽ കയറി…. തോക്ക് കാലിയാക്കുന്നത് വരെ ആ ഗുണ്ട നിറയൊഴിച്ചു…. ആദം മുഴുവന്‍ ശക്തിയോടെ എഴുനേറ്റ് നിന്നു // ആദത്തിന്റെ ശരീരത്തിൽ കയറിയ ഉണ്ടകള്‍ അവന്റെ ശരീരത്തില്‍ മുറിവുകള്‍ സൃഷ്ടിച്ചോ? അവന്റെ ഉള്ളില്‍ നിന്നും അവന്റെ ശരീരം ആ ഉണ്ടകളെ പുറംതള്ളി അവന്റെ ശരീരത്തെ ഭേദമാക്കുകയാണോ ചെയ്തത്? ആ details ഒന്ന് പറയാമായിരുന്നു എന്നെനിക്ക് തോന്നി.

    അടുത്തിനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വായിക്കാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ ❤️♥️❤️

    1. താങ്ക്സ് ബ്രോ…. ബുള്ളറ്റ് കൊള്ളുന്ന സീൻ അത് ചേർക്കാൻ വിട്ടു പോയതാണ്…അടുത്ത പ്രാവിശ്യം അത് വ്യക്തമാക്കാൻ ശ്രെമിക്കാം….. ❤❤❤❤

  8. 💖💖💖💖💖

    1. ❤❤❤❤

  9. മോനുട്ടൻ

    Super story broo❤️❤️

    1. Thanks bro❤❤❤

  10. 👌👌👌👌
    ചങ്ങായി സൂപ്പർ

    1. Thanks❤❤❤

  11. Super 💕💕💕

    1. Thanks bro❤❤❤

  12. കൈലാസനാഥൻ

    കാനന ഭംഗി ആസ്വദിച്ച് തടാകത്തിലൂടെ വള്ളം തുഴഞ്ഞു മറുകര താണ്ടി പോകുന്നതിനിടയിൽ ഒരു ക്രിസ്റ്റൽ രൂപം കിട്ടുന്നതും അത് ഫ്ലൂറസെന്റ് പെയിന്റ്
    അടിച്ചതാണെന്ന് മനസ്സിലായതും , അതെങ്ങനെ ഇവിടെ എത്തി എന്ന അന്വേഷണം ചെന്നെത്തിയത് ആരൊക്കെയോ അവിടുണ്ട് എന്ന് ആദം തിരിച്ചറിയുന്നതും വില്ലിയുമായി അവൻ മലകയറി ചെന്ന് ഒരു പാറയ്ക്ക് മറഞ്ഞിരുന്നതും കുറേ കുട്ടികളുടെ അമ്പെയ്ത്ത് പരിശീലനം കണ്ടതും ഒക്കെ നയന മനോഹരമായ കാഴ്ചയായി തോന്നി. ഒരു റൂമിൽ ഇരുന്ന് ഇതെല്ലാം വീക്ഷിച്ച യാളുടെ നിർദ്ദേശത്തെ തുടർന്ന് രണ്ട് പെൺകുട്ടികൾ ആദത്തേയും വില്ലിയേയും എതിരിടുന്ന രംഗം ആവേശ്വോജ്ജലമായിരുന്നു. പരാജിതരായ പെൺകുട്ടികളിലൊരാളുടെ സിഗ്നൽ പ്രകാരം കൂടുതൽ ആളുകൾ എത്തുന്നത് ആദം തന്റെ അതി കൂർമ്മമായ ശ്രവണശക്തിയുപയോഗിച്ച് തിരിച്ചറിഞ് രക്ഷപെട്ടു പോകുന്നതും ഒക്കെ ഉദ്വേഗജനകമായിരുന്നു. വനാതിർത്തി പിന്നിട്ട സമയം ഒരു വാൻ വന്നിടിച്ചിടുന്നതും അവർ വാനുമായി രക്ഷപെടുന്നതും ഒക്കെ നന്നായിട്ട വതരിപ്പിച്ചു. ഇതേ സമയം മാസ്റ്റർ തന്റെ കൂട്ടാളികളോടൊപ്പം ആലയിൽ പച്ച നിറത്തിലുള്ള ദ്രാവകം ഉപയോഗിച്ച് മന്ത്രോച്ചാരണത്തോടെ ആയുധം നിർമ്മിക്കുന്നതും ഒക്കെ കൗതുകം ഉണർത്തുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അവിടേയ്ക്ക് ആക്രമണത്തിൽ അപകടപ്പെട്ട മാസ്റ്ററിന്റെ മകൾ ലിയയേയും കൂട്ടുകാരി റ്റീനയേയും കൊണ്ടുവരുന്നതും മാസ്റ്റർ ഫോട്ടോ കണ്ട് പഴയ ഓർമ്മ വീണ്ടെടുത്ത് ആദം ആണ് എന്ന് മനസ്സിലാക്കുന്നു.

    വീട്ടിൽ തിരിച്ചെത്തിയപ്പോൾ റ്റീവി വാർത്ത കണ്ട് വില്ലിയുടെ നിർബന്ധത്താൽ ആദമും വില്ലിയും തട്ടിക്കൊണ്ടുവന്ന കുട്ടികൾ അപകടമുണ്ടാക്കിയ വാനിലാണെന്ന നിഗമനത്താൽ കാട്ടിലെ വലിയ കെട്ടിടത്തിലേക്ക് പോകുന്നതും ഒക്കെ കൊള്ളാമായിരുന്നു. കാനനപാത തുടക്കുന്നിടത്ത് വില്ലിയെ നിർത്തി തന്റെ അപാര കാഴ്ചശക്തി ഉപയോഗിച്ച് ആ ബംഗ്ലാവിലെത്തിച്ചേരുന്നതും ഘ്രാണശക്തിയും കേഴ്‌വി ശക്തിയും ഉപയോഗിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതും കോപാകുലനാകുന്ന ആദത്തിന്റെ ദംഷ്ട്രകളും കൈകാലുകളിലെ നഖങ്ങൾ വളർന്നതും ഞെരമ്പ് പിടച്ചു വന്നതും കണ്ണുകൾ ചുവന്നുതുടുത്തതും ഒക്കെ അവിസ്മരണീയമായ വിവരണങ്ങൾ . കുട്ടികളെ തട്ടിക്കൊണ്ടുവന്ന നാല് പേരെ നേരിട്ട രീതി രോമാഞ്ചകഞ്ചുകമണിയിക്കുന്ന കാഴ്ചയായി അനുഭവപ്പെട്ടു. നല്ലൊരു വായനാനുഭവം തന്നതിന് അഭിനനങ്ങൾ

    1. Thanks bro….othiri sneham ❤❤❤

  13. Pwolii❣️🔥

    1. Thanks bro..❤❤❤

  14. അടിപൊളി ❤️👌🏻

    1. താങ്ക്സ് ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com