ദേവദത്ത 5 (ഹരിതമേഘങ്ങൾ ) [VICKEY WICK ] 80

Views : 4409

ഹരിതമേഘങ്ങൾ


Author :VICKEY WICK

 

Previous story                     Next story

 

ഇത്‌ ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി താഴെ കാണുന്ന പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന എന്റെ ആദ്യത്തെ ചെറുകഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ ഓരോ ചെറുകഥകളായി ദേവദത്ത എന്ന പേരിൽ പബ്ലിഷ് ചെയ്യുന്നത് ആയിരിക്കും.

 

Previous story

 

 

ഹരിതമേഘങ്ങൾ

എന്തൊരുന്നു മഴയായിരുന്നു… വെയിലിന്റെ കാഠിന്യം കണ്ടപ്പോ ഓർത്തു ഇന്നത്തെ ദിവസം പൊരിച്ചെടുക്കും എന്ന്. പെട്ടന്നൊരു മഴ… മഴ തോർന്നിട്ടും ചൂട് അൽപ്പം ഉണ്ട്. ഇന്നത്തെ ക്ലാസ്സ്‌ മരച്ചുവട്ടിൽ ആക്കാം എന്ന് വെച്ചു. ഒക്കെത്തിനും അതായിരുന്നു കൂടുതൽ ഇഷ്ടവും.

 

 

മരച്ചുവട്ടിലേക്കു ചെളിമണ്ണിൽ കൂടി നടന്നു. വലിയ ചെളിയില്ല. മഴപെയ്ത് മണ്ണിൽ വെള്ളം ചേർന്നപ്പോൾ ഉള്ള ഒരു നനവ്. അങ്ങനെ മണൽ വിരിച്ച മരച്ചുവട്ടിൽ എത്തി.

 

 

ഒരുപാട് എണ്ണം ഒന്നും ഇല്ല. മരച്ചുവട്ടിലെ സിമെന്റ് ബെഞ്ചുകളിലും, മരത്തിനു ചുറ്റുമുള്ള കൽത്തറയിലും, അവിടിവിടെയൊക്കെ ആയി, ഉള്ള കുട്ടികൾ എല്ലാം സ്ഥാനം പിടിച്ചു.

 

 

എന്റെ നേരെ നോക്കി ഇരിപ്പായി. ഞാൻ അൽപ്പസമയം മൗനമായിരിക്കുന്ന കണ്ട് ചെറിയ സംസാര ശകലങ്ങൾ ഉയർന്ന് തുടങ്ങി. ഞാൻ പതിയെ പാഠഭാഗത്തേക്ക് നീങ്ങി. കവിത ഒരു തവണ വായിച്ചു അർത്ഥം പറച്ചിലും വിശകലനവും ഒക്കെ കഴിഞ്ഞപ്പോൾ പീരിയഡ് തീരാറായി. ഞാൻ കുട്ടികളോട് പതിവ് ഡയലോഗ് പറഞ്ഞു.

 

 

“ഇനി എല്ലാരും ഒന്നൂടി വായിച്ചു നോക്ക്. പദ്യത്തിന്റെ പകുതി ഇപ്പൊ തന്നെ കാണാതെ പഠിക്കണം. ”

 

Recent Stories

The Author

Vickey Wick

122 Comments

  1. അങ്ങനെ വിക്കി ബ്രോയുടെ കമന്റ് ബോക്സ്‌ 100 കടന്നു… 😌
    ഇതൊരു ചാറ്റ്റൂമായി പ്രഖ്യാപിച്ചാലോ എന്നാണ് എന്റെ ആലോചന… 🤭

    1. ഇത്‌ ആദ്യമായിട്ട. ഒന്ന് എടുത്ത് നോക്കു. നിങ്ങൾ 3 പേരും ഞാനും കൂടി പാർട്ണർഷിപ്പിൽ സെഞ്ച്വറി അടിച്ചതാ. വേറെ ആരും ഇല്ല.😐

      1. കൈലാസനാഥൻ

        സമാന മന്സ്കർ എന്ന് വേണമെങ്കിൽ പറയാം. ഞാൻ ഒരു കോളിലായിരുന്നു 35 മിനിറ്റ് ചെറിയൊരുപദേശം . നാം ചർച്ച ചെയ്ത ഒരു വിഷയം തന്നെ ഇനി സ്വസ്ഥത ഉണ്ടാവുമോ എന്നറിയില്ല.

      2. സാരമില്ല ബ്രോ.. ബ്രോയുടെ എഴുത്തിൽ ബ്രോയുടേതായ ഒരു സ്പെഷ്യലിറ്റി ഉണ്ട്… ദേവദത്ത ഒക്കെയാണെങ്കിൽ അത്രയും റീലാക്സ് ആയിരുന്നു ഫീൽ ചെയ്ത് വേണം വായിക്കാൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്… ഒരുപാട് ഇഷ്ടം ആ വിരൽത്തുമ്പിൽ നിന്നുതിരുന്ന അക്ഷരങ്ങളോട്
        … ❤

        1. ദേവദത്തയുടെ മെയിൻ തന്നെ ഫീൽ ആണ്. ഇതിൽ ഞാൻ ഉദ്ദേശിച്ച അത്രക്കും നന്നാക്കാൻ പറ്റിയിട്ടില്ല. അടുത്തത് കുറെ കൂടി ശരിയാക്കണം. ‘ശലഭപ്പുഴു ‘ ഒക്കെ ദേവദത്തേയെപ്പോലെ നിഷകളങ്കവും ലോലഹൃദയവും ഉള്ള ഒരു പെണ്ണിന്റെ ട്രാൻസ്‌ഫോർമേഷൻ വളരെ സാവധാനം ഒരു ശലഭത്തിന് സംഭവിക്കുമ്പോലെ എന്നൊക്കെ കാട്ടാൻ ആണ് ഉദ്ദേശിച്ചത്. കമ്മ്യൂണിക്കേഷൻ ഫേലിയർ ആണോ എന്നറിയില്ല ദേവദത്ത സീരീസ് ലെ തന്നെ ഏറ്റവും ലൈക്‌ കുറവ് ആ ഒരു ടൈമിൽ അതിനായിരുന്നു.

          1. എന്തോ എനിക്ക് കുഴപ്പം ഒന്നും തോന്നിയില്ല.. 🙄
            ദേവദത്ത നന്നായി തന്നെ മുന്നേറി എന്നാണ് എന്റെ അഭിപ്രായം.. 😊

            പിന്നെ എങ്ങനെ മികച്ച കലിപ്പൻ ആകാമെന്നുള്ള ഒരു ക്ലാസ് രാവണന്റെ കമന്റ് സെക്ഷനിൽ കൊടുത്തിട്ടുണ്ട്.. 😌

          2. കൈലാസനാഥൻ

            കമ്യൂണിക്കേഷൻ ഫേലിയർ ഒന്നും അല്ല . നാം എന്ത് വായിക്കുന്നോ അത് ഉൾക്കൊള്ളാതെ വായിച്ചാലുള്ള പശ്നം മാത്രം ആണ് ബാലചാപല്യങ്ങൾ കാണുമ്പോൾ മുതിർന്നവരുടെ രീതിയിൽ പെരുമാറുന്നവരും കുട്ടിക്കാലത്ത് ഓർമ്മിക്കത്തക്ക കുസൃതി ഒന്നും കാണാക്കാതെ വീട്ടിൽ അടയിരുന്നവർക്ക് അതൊന്നും മനസ്സിലാക്കില്ല ആസ്വദിക്കില്ല അത്രമാത്രം.

          3. @അമ്മു

            കുഴപ്പം ഉണ്ടെന്നു അല്ല. എങ്കിലും ഞാൻ ഒരൽപ്പം വേഗമാണ് തീർത്തത്. കുറേകൂടി ആസ്വദിച്ചു എഴുതിയിരുന്നെകിൽ ഫീൽ ഇനിയും ഉണ്ടാകുമായിരുന്നു എന്ന് തോന്നി.

          4. @കൈലാസനാഥൻ

            സെരിയായിരിക്കും ബ്രോ. ഇന്നത്തെ കുട്ടിക്കാലം മൊബൈലിലും ലാപ്പിലുമായി പോയില്ലേ. അവർ വിർച്വൽ റിയാലിറ്റിയിൽ ആണ് ജീവിക്കുന്നത്. എത്ര മനോഹരമായ ഒരു കുട്ടിക്കാലത്തെ ആണ് അവർ മിസ്സ്‌ ചെയ്യുന്നത് എന്നോർക്കുമ്പോൾ ശെരിക്കും വിഷമമാണ്. 😐

    2. കൈലാസനാഥൻ

      നിള , എന്താണെന്നറിയില്ല ഈയാഴ്ച വായനക്കാർ തീരെയില്ല എന്ന് തോന്നുന്നു. എഴുതി കൊണ്ടിരുന്നത് പൂർത്തിയാക്കി ഇട്

      1. അത് കുറച്ചു മതം കൂടി കലർന്നതാണ്… ഒരു ഫാന്റസി സ്റ്റോറി…
        അതു കൊണ്ട് കൈവയ്ക്കാൻ ഒരു പേടിയും… 😬

  2. കൈലാസനാഥൻ

    ” മഴ കൊണ്ട് മാത്രം മുളക്കും ചില വിത്തുകൾ മണ്ണിൻ മനസ്സിൽ
    പ്രണയത്തിനായി മാത്രം എരിയുന്ന
    ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ “

    1. കൊള്ളാമല്ലോ…. അങ്ങനെ ഓരോന്നായി മനസില്‍ നിന്നും ഉതിരട്ടെ 👌👌

      1. കൈലാസനാഥൻ

        “മഴക്കാല മേഘം ഒന്ന്
        മലരൂഞ്ഞാലാട്ടിയത് അത് തേടി തേടി വന്ന് ജീവൻ വാടിയത് “

    2. കൈലാസനാഥൻ

      ” പുതുമഴയായി പൊഴിയാം മധുമയമായ്

      പാടാം ഞാൻ

      കടവിലെ കിളികൾ തൻ കനവിലെ
      മോഹമായ്

      പുഴയിലെ ഓളങ്ങൾ തേടും “

      1. നല്ല പാട്ട്.

  3. ചിലപ്പോൾ ചെറു കല്ലിനെക്കാൾ ഭാരമുള്ള മഴ തുള്ളികള്‍ തലയില്‍ വീഴുമ്പോള്‍, ആകാശത്തുള്ള ഇരുണ്ട കറുമ്പന്‍ മേഘങ്ങളെ ആദ്യം തുറിച്ച് നോക്കിയും പിന്നെ സന്തോഷത്തോടെ ഉറക്കെ ചിരിച്ചു കൊണ്ട് എന്റെ വീടിന് ചുറ്റും ഓടി മഴയില്‍ നനഞ്ഞ് കുളിച്ചും…. ടെറസിൽ കയറി മുകളില്‍ നിന്നും വെള്ളം ഒലിച്ച് പോകാൻ നിര്‍മ്മിച്ചിരുന്ന എല്ലാ ഔപ്പണിങ്ങിലും തുണി തിരുകി കയറ്റിയ ശേഷം മുകളില്‍ കുറച്ച് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കിടന്നുരുണ്ടും മറിഞ്ഞ് തുള്ളിച്ചാടിയും….. പിന്നെയും മുറ്റത്ത് വന്ന് കടിയൻ ഉറുമ്പുകള്‍ ഉപേക്ഷിച്ച് ഓടിയൊളിച്ച് മാവിൽ വലിഞ്ഞു കയറി മുകളിലുള്ള ചെറിയ ശാഖകളില്‍ രണ്ട് കൈക്കൊണ്ട് പിടിച്ചിട്ട് തടിച്ച ശാഖയിൽ ചവിട്ടി ലോകത്ത് ആരും ഇതുവരെ കണ്ടിട്ടില്ലാത്ത നൃത്ത ചുവടുകൾ വെച്ചും… വിളിച്ചു കൂവിയും സന്തോഷിച്ച ആ നല്ല ഓര്‍മകളേ Vickey എനിക്ക് സമ്മാനിച്ചു.

    അമ്മയുടെ കൈയിൽ നിന്നും തല്ല് കിട്ടിയ ദേവിയെ എടുത്തുകൊണ്ട് മഴയത്തിറങ്ങി അച്ഛനും മോളും കളിച്ച് സന്തോഷിക്കുന്നുത് ഒരു പുഞ്ചിരിയോടെ ഞാൻ വായിച്ചു.

    പിന്നേ തന്റെ മകള്‍ക്ക് ആ അച്ഛൻ കഥ പോലെ… ഒരു പാഠം പോലെ… പറഞ്ഞ്‌ കൊടുക്കുന്ന അയാളുടെ ദുഃഖ അനുഭവം മനസില്‍ ചെറിയൊരു വിഷമം പടര്‍ത്തി.

    കഥ വളരെ നന്നായിരുന്നു bro. ♥️❤️♥️

    1. ബ്രോ… കുട്ടിക്കാലത്തെ കുസൃതികൾ ഗംഭീരം.. 👌

      1. കുട്ടിക്കാല കുസൃതികള്‍ പറയാൻ തുടങ്ങിയാല്‍ Vickey സഹികെട്ട് എന്നെ പുറത്താക്കും…. അതുകൊണ്ട അത്രയും പറഞ്ഞ്‌ നിര്‍ത്തിയത്.

        1. @Cyril bro

          അയ്യോ, അങ്ങനെയൊന്നും ഇല്ല സഹോ. അതൊക്കെ ഒരു രസമല്ലേ. പിന്നെ എനിക്ക് ചിലപ്പോ ഉപകാരപ്പെടും. 😬

        2. തിരുത്ത് : തള്ളി തള്ളി വിക്കി ചേട്ടനെ പുറത്താക്കും.. 🤭

          (ചുമ്മാ.. 😬)

    2. കൈലാസനാഥൻ

      മാവിന്റെ മുകളിൽ നിന്ന് വീഴാത്തത് ഭാഗ്യം . രണ്ട് കയ്യും പ്ലാസ്റ്റർ ഇട്ട കഥ പറയേണ്ട എന്നു വെച്ചാലും സമ്മതിക്കില്ല അല്ലേ ?

      1. 😂😂😂😂

        എന്റെ പപ്പ വീണിട്ടുണ്ട്… മാവിന്റെ മുകളിൽ നിന്ന്.. തലയ്ക്ക് ആയിരുന്നു മുറിവ്… ഇപ്പോഴും ഉണ്ട് അതിന്റെ പാട്…

        1. കൈലാസനാഥൻ

          സ്ഥിരമായി ഞാനും കൂട്ടുകാരും ഉയർന്ന സ്ഥലത്ത് നിന്ന് ഓടി വന്ന് മാവിന്റെ ചെറിയ ശിഖിരത്തിൽ തൂങ്ങി ആടുന്ന പരിപാടി ഉണ്ടായിരുന്നു. അന്ന് മഴ പെയ്ത് നനഞ്ഞിരുന്നതിനാൽ പിടുത്തം മുറുക്കിയില്ല തെന്നിപ്പോയി വീണു രണ്ടും കൈകളും കുത്തി നെഞ്ചിനോ തലയ്ക്കോ ഒന്നും പറ്റാതിരിക്കാൻ പക്ഷേ കൈ രണ്ടും ഒടിഞ്ഞു എന്നാലും ആശുപത്രിയിൽ പോക്കുന്നതിന് മുമ്പ് അച്ഛന്റെ വക സമ്മാനം കിട്ടിയിരുന്നു. അതൊക്കെ ഓർക്കുമ്പോൾ ഒരു രസം

          1. @കൈലാസനാഥൻ

            രണ്ടുകയും ഒടിഞ്ഞോ. സംഭവ ബഹുലമായ കുട്ടിക്കാലം തന്നെ. 😬

          2. അച്ഛന്റെ സമ്മാനം എനിക്കങ്ങു ഇഷ്ടപ്പെട്ടു… 🤭
            രണ്ടു കൈയും ഒടിഞ്ഞത്… ഹോ… 😐

        2. കൈലാസനാഥൻ

          നിള
          നിങ്ങൾക്കിഷ്ടപ്പെടും വേദന എടുത്തത് എനിക്കല്ലേ!!!😄

      2. മാവിൽ നിന്നും വീഴാത്ത കൊണ്ടല്ല bro… അത് ഞാൻ പറയാത്തത് കൊണ്ട… 😁

        1. കൈലാസനാഥൻ

          ഇത്തിരി ഒളിച്ചു വെക്കൽ ഒക്കെ ഉണ്ടല്ലേ സാരമില്ല. ഈ കുഞ്ഞു കാര്യങ്ങൾ ഒക്കെ പറയുന്നത് ഒരു രസമല്ലേ.

          1. കൈലാസനാഥൻ

            കുട്ടിക്കാലം സംഭവ ബഹുലം തന്നെ ഇടയ്ക്ക് നല്ല അടി കിട്ടുമായിരുന്നെങ്കിലും സന്തോഷം തന്നെ കൂടുതൽ സമയം. ഇനിയിപ്പോൾ അതൊക്കെ ഓർത്ത് ആശ്വസിക്കാം. നിങ്ങളുടെ ഒക്കെ കഥകൾ വായിക്കുമ്പോഴാണ് അതൊക്കെ തികട്ടിവരുന്നത്. മഴ വിഷയമായതിനാൽ അതിനെ ചുറ്റിപ്പറ്റി അങ്ങനെ ഓരോ വിഷയത്തിനനുസരിച്ച് . മടലുകൊണ്ട് ചക്രം ഉണ്ടാക്കി വെള്ളം ഒഴുകുന്നിടത്ത് വച്ച് അത് കറങ്ങുന്നത് ഒക്കെ കണ്ട് രസിക്കുന്നത്. ഇന്നത്തെ കുട്ടികളെ പുറത്തിറക്കാതെ വളർത്തുന്നു അവർ പ്രകൃതിയെ അറിയുന്നില്ല.

          2. സത്യം… പണ്ട് സ്കൂൾ വിട്ടു വരുന്ന വഴിയിൽ വയൽ ഉണ്ട്…(ഏഴാം ക്ലാസ് വരെ പഠിച്ച സ്കൂൾ )
            മഴ സമയങ്ങളിൽ തോട് നിറഞ്ഞു വയൽ മുഴുവനും വെള്ളം കേറും.. സ്കൂളിലോട്ട് പോകുമ്പോൾ വേറെ വഴി ഉപയോഗിക്കും.. തിരിച്ചു വരുമ്പോൾ പാന്റ് പൊക്കി വച്ചു ആ വെള്ളത്തിലോട്ട് അങ്ങ് ഇറങ്ങും… മുട്ട് വരെ ഒക്കെ കാണും വെള്ളം.. വീട്ടിൽ എത്തുമ്പോ ഉമ്മാടെ ചീത്ത വിളിയും… മഴ തീർന്ന് വയലിലെ വെള്ളം കുറയുമ്പോൾ വല്ലാത്ത നൊമ്പരമാണ്… ഇപ്പോഴും ആ വഴിയിലൂടെ പോകുമ്പോൾ വല്ലാതെ കൊതിക്കാറുണ്ട്.. അതേ മഴക്കാലത്തെ പോലെ ആ വെള്ളത്തിലിറങ്ങി നടക്കാൻ… (അല്ലേലും ഇപ്പൊ പഴയ മഴക്കാലവും അല്ലല്ലോ… സ്കൂൾ തുറക്കുമ്പോ ഒക്കെ നനഞ്ഞു കുളിച്ചു ചെന്ന് കേറുന്നതൊക്കെ ഒരു കാലം…)കൃഷി പണ്ടേ ഇല്ലെങ്കിലും ആ വയൽ ഇപ്പൊ വെറും തരിശായി
            പോയി… എത്ര ബാല്യങ്ങളാണ് ആ മണ്ണിൽ ചവിട്ടി നനഞ്ഞു വിറച്ചു നടന്നു പോയിട്ടുള്ളത്… ഒരിക്കലും തിരികെ കിട്ടാത്ത അനുഭവങ്ങൾ… വളരണ്ടായിരുന്നു എന്ന് തോന്നി പോകുന്നു..

          3. കൈലാസനാഥൻ

            നിള
            അപ്പം നിങ്ങളും മോശമല്ല. “ഓർമ്മകൾ മറക്കുമോ ഓളങ്ങൾ നിലക്കുമോ ” . കുട്ടിക്കാലം ഏറ്റവും നല്ല കാലം കായകല്പ ചികിത്സ നടത്തിയാലും തിരിച്ചു കിട്ടില്ല.

          4. സത്യം… 😶

          5. ഒളിപ്പിച്ച് വെക്കൽ ഒന്നുമല്ല bro. അത് എങ്ങനെ പറയും എന്ന് ചിന്തിച്ചിട്ടാണ്.

            ഏഴിലൊ എട്ടിലൊ പഠിക്കുന്ന സമയം…. തകർത്ത് പെയ്യുന്ന മഴ വകവെക്കാതെ പതിവ് പോലെ മാവില്‍ കേറി….

            എപ്പോഴും കളിക്കുന്ന ഭരതനാട്യം (വല്ല ഡാൻസ് മാസ്റ്റർ എന്റെ ഡാൻസ് കണ്ടിരുന്നെങ്കിൽ തീര്‍ച്ചയായും ഞാൻ dance കളിച്ച അതേ മരക്കൊമ്പിൽ തൂങ്കി ചത്തെനെ) മതിയാക്കി അന്ന് പുതിയൊരു dance step കണ്ടുപിടിച്ച് ഞാൻ കളിക്കാന്‍ ശ്രമിച്ചതും ഞാൻ തെന്നി താഴേ വീണു…. അത്ര വല്യ മാവ് ഒന്നുമില്ലായിരുന്നു… വെറും രണ്ട് മീറ്റര്‍ മത്രം ഉയരത്തിലുള്ള കൊമ്പിൽ ആയിരുന്നു ഞാൻ നിന്നിരുന്നത്…..

            പക്ഷേ വീഴുന്നതിനിനെ ആ നാശം പിടിച്ച മരം എന്റെ trouser ന്റെ പിന്‍ഭാഗത്ത് ഒന്ന് കൊളുത്തി…. ആ V ഷേപ്പിലുള്ള ചെറിയ മൂര്‍ച്ചയുള്ള ചില്ല എന്ന ശവം എന്റെ trouser നെ മത്രമല്ല അതിന്റെ അകത്തുള്ള എന്റെ പിന്‍ വശത്തേയും വരഞ്ഞു കീറി.

            അണ്ണാറക്കണ്ണന്റെ മുതുകത്ത് ഉള്ളത് പോലത്തെ വലിയ വര എനിക്ക് കിട്ടി… പക്ഷേ ചുവന്ന നീളവും വീതിയുമുള്ള വേദനിക്കുന്ന വരകളാണ് എനിക്ക് കിട്ടിയത്.

            പകുതി നിക്കറ് മരണത്തിലും ബാക്കി….,

            തറയില്‍ കൈയും കുത്തി വീണ എനിക്ക് ഒന്നും സംഭവിച്ചില്ല…. പക്ഷേ backil രണ്ട് വേദനിക്കുന്ന വരകള്‍…!!! ഹോ… ഇരിക്കാൻ എത്ര ബുദ്ധിമുട്ട്..!!!

          6. കൈലാസനാഥൻ

            അണ്ണാന് പുറത്ത് വരകിട്ടിയത് ലങ്കയിലേക്കുള്ള സേതു നിർമാണത്തിൽ തന്നാലായത് ചെയ്തതിന് ശ്രീരാമൻ അശ്ളേഷിച്ചതു കൊണ്ടാണ് പക്ഷേ സിറിൾ ഭായിക്ക് മാവിന്റെ v ഷേപ്പിലുള്ള കൊമ്പായിപ്പോയി പക്ഷേ എനിക്ക് കിട്ടിയത് കാളക്ക് വാറ് വെച്ചതു പോലെയും . എല്ലാം ഓർമ്മകൾ മാത്രം. “ഓർമ്മകൾ ഓടിക്കളിക്കുന്ന തീരുമുറ്റത്തെത്താൻ മോഹം”

    3. @cyril

      വളരെ നന്ദി ബ്രോ. ഈ കഥ എങ്ങനെ ആളുകൾ ആസ്വദിക്കണം എന്ന് ഞാൻ ആഗ്രഹിച്ചുവോ അതുപോലെ തന്നെ… ഒരുപക്ഷെ എല്ലാവർക്കും ഇതേ അനുഭവമായിരിക്കും ഉണ്ടായിരിക്കുക. എങ്കിലും എടുത്തു പറഞ്ഞത് കണ്ടപ്പോൾ സന്തോഷം തോന്നി.

      പിന്നെ ഞാൻ ഒരു അച്ഛൻ ആകുമ്പോൾ എങ്ങനെ ആകണമെന്നാണോ ആഗ്രഹം അതാണ്‌ ദേവദത്തയുടെ അച്ഛൻ. കഥകളിലൂടെ വളരെ ലളിതമായി കുഞ്ഞുമനസ്സിൽ പതിയും പോലെ ഉപദേശങ്ങൾ നൽകുന്ന, സ്നേഹത്തിൽ ഒരു പിശുക്കും കാണിക്കാത്ത അച്ഛൻ.

      വളരെ നന്ദി സഹോ, ബാല്യകാല ഓർമ്മകൾ പങ്കു വെച്ചതിനും എന്റേയീ കൊച്ചു കഥ വായ്ച്ചതിനും.🥰

      1. ആശംസകൾ ബ്രോ.. അത്തരത്തിലുള്ളൊരു അച്ഛൻ ഒരു ഭാഗ്യം ആണ്…❤
        മനസിലേക്ക് പെട്ടെന്ന് “സൂര്യനായി തഴുകി” എന്ന ഗാനം കടന്നു വന്നു….

        1. കൈലാസനാഥൻ

          നിളനിളSeptember 19, 2021 at 10:07 am
          കൈലാസനാഥൻകൈലാസനാഥൻ September 19, 2021 at 1:32 am
          പ്രേമവിവാഹം കൂടുതൽ പരാജയപ്പെടാനുള്ള കാരണങ്ങൾ സ്വകാര്യമായി പറഞ്ഞു തരാം

          എനിക്കും… 😬
          നിങ്ങളുടെ പ്രണയം വളരെ ആത്മാർത്ഥമുള്ളതും ദിവ്യവും നിശബ്ദവും ആയിരുന്നു. കൂടാതെ ഇരു വീട്ടുകാരുടേയും ആശീർവാദവും ഉണ്ട് . അവരുടെ തീരുമാനമനുസരിച്ച് മുന്നോട്ട് പോകുന്നതുകൊണ്ട് പ്രശ്നമില്ല. നിങ്ങൾക്കിടയിൽ ഒന്നും മറച്ചുപിടിക്കപെട്ടിട്ടില്ല. നിങ്ങളിൽ നിന്നിഞ്ഞതിൽ നിന്നും ഡോക്ടർ സാർ പക്വമതിയും സത്യസന്ധനും മാന്യനുമാണ്. ജഗദീശ്വരൻ അനുഗ്രഹിക്കും . വിക്കിക്ക് ഇന്ന് രാവിലെ മുതൽ ക്ലാസ്സ് കൊടുത്തിട്ടുണ്ട് , ഇന്നതായിരുന്നു പ്രധാനപരിപാടി. പുള്ളി ഓരോന്നും അറിയാനുള്ള ത്വര കൊണ്ട് മാത്രം. കഥയിലെ ഒക്കെ നായകരുടെ വീര്യമൊന്നും കക്ഷിക്കില്ല ദുർബല ഹൃദയൻ എന്നു വേണമെങ്കിൽ പറയാം. നിളയ്ക്ക് കേവലം ഒരാഴ്ച മാത്രമല്ലേ പുതുജീവിതത്തിന് . ആശംസകൾ

          1. ലോകം നായകന്മാർക്ക് മാത്രം ഉള്ളതല്ലല്ലോ… ❤
            ആശംസകൾക്ക് ഒരുപാട് നന്ദി.. സ്നേഹം ❤🙏

        2. കൈലാസനാഥൻ

          ലോകം നായികമാർക്കും കൂടിയുള്ളതാണ്. പക്ഷേ ഇവിടെ നിളയേപ്പോലുള്ളവർ മാത്രമാണ് നായികാ പ്രാധാന്യമുള്ള കഥകൾ രചിക്കുന്നത്. മുൻ കാല കവികൾ മുഴുവൻ എഴുതി കൂട്ടിയത് അഴകൊത്ത മാൻ മിഴിയാളെക്കുറിച്ചും കരിമിഴിയാളെക്കുറിച്ചും ഒക്കെയാണ്. ഇപ്പോൾ നായകനും നായികയ്ക്കും നീലക്കണ്ണ് മുതൽ ജീൻസും ഷർട്ടും ഷൂ വരെ നീലമയമാണ്. നീലയില്ലാത്ത ഒരു കഥയും ഇല്ല . അനുകരണമാണ് കല എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ട് പക്ഷേ ഇത്രയ്ക്കും അങ്ങ് ഉണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു. ദിവ്യദൃഷ്ടിയിൽ അദ്ദേഹം കഥകൾക്കായൊരിടത്തെ എഴുത്തുകാരെ കണ്ടിരിക്കാം.

          1. അത് സത്യം… നീലക്കണ്ണും സിക്സ് പാക്കും ലോകം മുഴുവനും അറിയപ്പെടുന്ന ബിസിനസും ഉള്ള മലയാളികൾ ഇത്രയും ഉണ്ടെന്ന് ഞാൻ ലി-പി യിൽ കേറിയതിന് ശേഷമാണ് അറിയുന്നത്… എന്റെ കണ്ണിന്റെ പ്രശ്നം ആയിരിക്കണം…

            പിന്നെ നായികയെ വർണിക്കുന്നത് ആണ് അടുത്തത്… അതൊക്കെ വായിക്കുമ്പോൾ നേരെ കിണറ്റിലോട്ട് ചാടാൻ തോന്നും… പിന്നെ ജാതിയുടെ കാര്യവും ഒളിച്ചു കടത്തുന്നുണ്ട്… 😬

          2. കൈലാസനാഥൻ

            സാധാരണക്കാരന്റെ ജീവിതമില്ല. ചില വാഹനങ്ങൾ ശരിക്കും കേരളത്തിലെ നിരത്തുകളിലുണ്ടോ എന്ന് തന്നെ സംശയമാണ് അപ്പോഴാണ് ഡസൻ കണക്കിന് മുറ്റത്തിരിക്കുന്നത്. ജരാസന്ധൻമാരായ നായകൻ മാർ എന്ന് വേണ്ട , അതെല്ലാം അതേ പോലെ കോപ്പി അടിച്ച് മറ്റ് കുറേപ്പേർ. വായിച്ച് വരുമ്പോഴേ നീലക്കണ്ണാണെന്ന് കണ്ടാൽ കഴിവതും ഇപ്പോൾ ഒഴിവാക്കുകയാ പതിവ്. കാരണം പിന്നെ നീല മാത്രമേ കാണൂ.

          3. കൈലാസനാഥൻ

            ബിസിനസ് മുഴുവൻ വർമ മാരാണ് അല്ലെങ്കിൽ മേനോൻ . കേരളത്തിൽ ഇത്രയും വർമ മാർ ബിസിനസിലുണ്ടോ ? പേരെല്ലാം ഒന്ന് തന്നെ അത് കൊണ്ട് ആകെ സംശയമാണ്.

          4. ഞാനും വ്യത്യസ്തത തേടുന്ന ആളാണെ. റെയ്നിയും അബിയയും ശ്വേതയും ഒക്കെ എക്സാമ്പിൾ ആണ്.

          5. കൈലാസനാഥൻ

            വിക്കി , വ്യത്യസ്തതയും മേൻമയും ഉള്ളതു കൊണ്ടാണ് വായിക്കുന്നത്.

          6. സർവവും നീല മയം…😂 ഇവിടെ ഞാൻ കണ്ടിട്ടില്ല…. പക്ഷെ ലി-പി യിൽ ആണ് സഹിക്കാൻ കഴിയാത്തത്…😬

            വർമ പിന്നെയും സഹിക്കാം… ഈ അഗ്നിഹോത്രിയും മൽഹോത്രിയും ഒക്കെയാണ് സഹിക്കാൻ വയ്യാത്തത്….

            @വിക്കി ബ്രോ.. അമൂല്യത്തിൽ തുടങ്ങിയ യാത്രയാണ് എന്റേത്.. ബ്രോ underrated ആയിപോയി എന്ന വിഷമം മാത്രം…

          7. നിങ്ങൾ കുറച്ച് പേര് എങ്കിലും നല്ല റേറ്റിംഗ് തരുന്നുണ്ടല്ലോ. സന്തോഷം. എനിക്ക് എന്റെ സ്റ്റോറിയിൽ എന്റേതായ ഒരു സിഗനേച്ചർ വേണമെന്നാ എപ്പോഴും. അതാരിക്കും പ്രശ്നം. ഞാനും ട്രെൻഡ് പിന്തുടരണോ ഇനി? 🤔

            ഗോപി സുന്ദർ ഒരു സാഹചര്യത്തിൽ ഒരുപാട്ടിനുവേണ്ടി 50 ട്യൂൺകൾ പോലും ഡെവലപ്പ് ചെയ്തിട്ട് ഉണ്ടെന്നു കേട്ടിട്ടുണ്ട് ഉണ്ട്. ഒന്നിലും അവർ തൃപ്തരായില്ല. ഇത്‌ ആ പാട്ടിന്റെ അത്ര പോരാ പോലും. ഒടുവിൽ ആ പാട്ടിന്റെ അതേ ട്യൂൺ ഇട്ടപ്പോ അവർക്ക് ഓക്കേ ആയി. ഒടുവിൽ ഒരു പേരും ചാർത്തി കൊടുത്തു. കോപ്പി സുന്ദർ.😶

          8. ട്രെന്റിനൊപ്പം പോയാൽ സുട്ടിടുവേ… 💥💥😐😐
            താങ്കളുടെ കയ്യൊപ്പാണ് ആ കഥകളുടെ ജീവൻ… ❤

          9. ചുമ്മാ പറയുന്നതാ… അങ്ങനെ എഴുതാനും എനിക്ക് അറിയില്ല.

            നിള എഴുതും പോലെ പ്രണയം എഴുതാൻ പഠിക്കണം. വേറെ എല്ലാ സെക്ഷനിൽ കൂടിയും ഒരു യാത്ര നടത്തിയിട്ട് ഉണ്ട്.

          10. അതാണ്.. ശ്രമിക്കൂ.. അതും നടക്കും… എനിക്കാണേൽ പ്രണയം മാത്രേ എഴുതാൻ അറിയൂ.. 😬😬😬

      2. എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ bro…. ആദ്യം അച്ഛൻ ആകും മുന്നേ ഒരു ഭർത്താവായി നിങ്ങൾ മാറട്ടെ എന്ന് ആശംസിക്കുന്നു…. 😁

        1. കൈലാസനാഥൻ

          ഭർത്താവും അച്ഛനുമാകാൻ മഴ ദൈവങ്ങൾ കനിയട്ടെ . അല്ല ഈ മഴയൊക്കെ കൊണ്ടിട്ടും ആരും കടാക്ഷിച്ചില്ലേ !

          1. മഴ ഇനിയും കൊള്ളാൻ ഈ ജീവിതം ബാക്കി. 😐

        2. @ cyril

          കണ്ടുകിട്ടാൻ ഇല്ല. അല്ലെങ്കിൽ തന്നെ പെണ്ണുങ്ങൾ ആയി അറിയാവുന്നവർ വളരെ ചുരുക്കം. ഒക്കെയും സുഹൃത്തുക്കളും.😐 അവസ്ഥ തന്നെ.

          1. എന്റെ arranged marriage ആയിരുന്നു…. Arrange ആയ ശേഷം ഒന്‍പത് മാസത്തോളം ഞങ്ങൾ ഫോണിൽ സംസാരിച്ചു… അങ്ങനെ അതൊരു arranged love marriage പോലെയായി. ഞങ്ങൾ ഒരു പ്രശ്‌നവുമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു. So don’t worry എല്ലാം നല്ലതിന്.

          2. ഹ, ഇങ്ങനെ ഓരോന്ന് കേൾക്കുമ്പോഴാ ഒരു സമാധാനം. എന്റെ പേടി അതല്ല ബ്രോ. ബ്രോ ക്ക് സെറ്റ് ആയിക്കാണും. ബട്ട്‌ മിക്ക ആൾക്കാർടേം ലൈഫിലെ പ്രോബ്ലം പ്രണയിക്കുന്ന സമയത്ത് രണ്ടാളും നല്ല വശങ്ങളെ ഹൈലൈറ് ചെയ്യും. അത് നാച്ചുറൽ ആണ്. അപ്പൊ ഉണ്ടാകുന്ന പോലെ ആവില്ല മാര്യേജ് കഴിഞ്ഞു. വീണ്ടും കാലം നീങ്ങുമ്പോ അതുവരെ ഇട്ടിട്ടു പോകുമോ എന്ന് കരുതി ഒളിച് വെച്ചതൊക്കെ പുറത്തേക്ക് വരും. ആണിനെ സംബന്ധിച്ച് ഏറ്റവും വലിയ മിസ്റ്ററി പെണ്ണാണെന്ന് കുറെ കേട്ടിട്ടുണ്ട് ഉണ്ട്.

          3. എന്റെ കാര്യത്തിൽ എന്നെ കുറിച്ചുള്ള എല്ലാ കാര്യവും എന്റെ മാര്യേജിന് മുന്നേ ഞാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നു. എത്ര പേരുടെ പുറകെ നടന്നു എന്ന് പോലും ഭാര്യക്ക് അറിയാം.

          4. കൈലാസനാഥൻ

            വിക്കി

            അറേഞ്ച്ഡ് ആണെങ്കിലും അല്ലെങ്കിലും കഴിഞ്ഞ കാലങ്ങളേ പറ്റി ചികയാതിരിക്കുക കഴിവതും പറയാതിരിക്കുക. കൂടെ വന്നതിന് ശേഷം മാത്രം ഉള്ളത് ചിന്തിക്കുക. ആദ്യ രാത്രി തന്നെ ഓരോരുത്തൻ മാർ കുത്തി കുത്തി ചോദിച്ച് പ്രശ്നമാക്കും. അഥവാ എന്തെങ്കിലും പങ്കാളി പറഞ്ഞു വന്നാലും അത് പ്രോത്സാഹിപ്പിക്കാതിരിക്കുക. കഥകളിൽ ഒക്കെ പലതും പറയും പക്ഷേ മന:ശാസ്ത്രപരമായി 95% ആളുകളും പരാജയപ്പെടുന്നത് ഇത്തരം പറച്ചിലിലൂടെയാണ്. കുടുംബം ആകുമ്പോൾ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും അവിടെ ഇത്തിരി വാശിയുള്ള കൂട്ടത്തിലാണെങ്കിൽ ജയിക്കാനായി ആദ്യരാത്രിയിലെ കുമ്പസാരം എടുത്തിട്ടും അത് സ്ഥിരം പരിപാടി ആയി മാറും അങ്ങനെ വിഷയമാകും. ഞാനിത് പറയാൻ കാരണം പല കുടുംബ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. മിക്കയിടത്തും സംശയ രോഗം ആണ് ഒന്നാമൻ. ക്യാൻസറിന്റെ ഒരണു കിടന്നാൽ അവിടം മൊത്തം നാശകാശം ആകുന്നത് പോലെയാണ് കാര്യം.

          5. അതെ അല്ലെ. നന്നായി പറഞ്ഞത്. ഇല്ലെങ്കിൽ ഒരു കുമ്പസാരവും. കുമ്പസാരിപ്പിക്കലും ഉറപ്പായിരുന്നു. 😬

          6. കൈലാസനാഥൻ

            സിറിൾ ഭായി
            കല്യാണത്തിന് മുമ്പ് പറയുന്നതും ശേഷം പറയുന്നതും രണ്ടും രണ്ടാണ്. കല്യാണത്തിന് മുമ്പ് പറഞ്ഞത് ആദ്യരാത്രി മുതൽ പിന്നീട് പറയേണ്ട ആവശ്യവുമില്ല കാരണം കൃത്യമായി പറഞ്ഞിട്ടാണ് പൊരുത്തപെട്ടിട്ടാണ് വിവാഹിതരാക്കുന്നത്.

          7. എങ്കിൽ സിറിൽ ഭായി ടെ പാത പിന്തുടരാം. 🙂

          8. കൈലാസനാഥൻ

            വിക്കി , സിറിൾ ഭായിയുടെ പാത വളരെ നല്ലത് , കാരണം നമ്മുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ മറച്ചുവെച്ചു എന്ന മനസ്താപം ഒരിക്കലും ഉണ്ടാകില്ല. അത് അംഗീകരിച്ചു വരുന്നവർ ഉത്തമായിരിക്കും. ധൈര്യമായി മുന്നോട്ട് പോകാം.

          9. കൈലാസനാഥൻ

            പ്രേമവിവാഹം കൂടുതൽ പരാജയപ്പെടാനുള്ള കാരണങ്ങൾ സ്വകാര്യമായി പറഞ്ഞു തരാം.

          10. കൈലാസനാഥൻകൈലാസനാഥൻ September 19, 2021 at 1:32 am
            പ്രേമവിവാഹം കൂടുതൽ പരാജയപ്പെടാനുള്ള കാരണങ്ങൾ സ്വകാര്യമായി പറഞ്ഞു തരാം

            എനിക്കും… 😬

          11. സിറിൽ ചേട്ടന്റെ തീരുമാനം മികച്ചത് തന്നെ… പങ്കാളി അറിഞ്ഞിരിക്കണം എന്ന് തോന്നുന്ന കാര്യങ്ങൾ വിവാഹത്തിന് മുന്നേ അറിയിക്കുന്നത് ഉചിതം തന്നെ.. പക്ഷെ വിവാഹശേഷം പാസ്റ്റ് എന്നൊരു കാര്യം ഒഴിവാകുന്നത് തന്നെയാണ് നല്ലത്… കുമ്പസാരിക്കുമ്പോ എല്ലാം നല്ലതിന് ഇനി നന്നായി ജീവിക്ക് എന്ന് പറയാൻ കേൾക്കുന്നവൾ / അവൻ പള്ളീലച്ചൻ ആയിരിക്കില്ലല്ലോ.. സൊ അതൊക്കെ കല്യാണത്തിന് മുൻപേ ആണ് നല്ലത്…
            പിന്നെ വിവാഹത്തിന് ശേഷം കഴിവതും മറച്ച് പിടിക്കാതെ ചെറിയ കാര്യങ്ങൾ പോലും തുറന്ന് പറയാൻ ശ്രമിക്കുക… എന്തെങ്കിലും ഒരു കാര്യം മറ്റുള്ളവരിൽ നിന്ന് അറിയുന്നത് ഒരിക്കലും നല്ലതിനായിരിക്കില്ല..
            പിന്നെ എനിക്ക് തോന്നിയിട്ടുള്ളത്, എന്തെങ്കിലും ഒരു കാര്യം.. അത് കൊണ്ട് നമ്മുക്ക് വേദന അല്ലാതെ യാതൊരു ഉപയോഗവും ഇല്ല… അങ്ങനുള്ള കാര്യങ്ങൾ ചവറ്റു കൊട്ടയിൽ തന്നെ ഉപേക്ഷിക്കുക എന്നാണ്…
            വിക്കി ബ്രോ പറഞ്ഞത് പോലെ പ്രേമിക്കുന്ന സമയം നമ്മുടെ നല്ല വശങ്ങൾ മാത്രമേ ഹൈലൈറ്റ് ചെയ്യൂ… നമ്മൾ കാണുന്നതും പങ്കാളിയുടെ നല്ല വശങ്ങൾ മാത്രം ആയിരിക്കും…
            എന്റെ കാര്യത്തിൽ തന്നെ അന്നമ്മ പറഞ്ഞിട്ടുണ്ട് ഇപ്പോ തോന്നുന്നത് ഏട്ടന്റെ ബാഹ്യമായ രൂപത്തൊടുള്ള ഇഷ്ടം ആണെന്ന്… പഠിപ്പിച്ചിട്ടുണ്ട് എന്നല്ലാതെ അദ്ദേഹത്തെ കുറിച്ച് നിനക്ക് ഒന്നും അറിയില്ലെന്ന്… അത് സത്യമായിരുന്നു.. പിന്നേം ഇത്രേം കാലം എടുത്ത് എന്നാലാവുന്ന വിധം അന്വേഷിച്ചു പിന്നെ പപ്പ അറിഞ്ഞപ്പോൾ പപ്പയും അന്വേഷിച്ചു… അത് പോലെ നല്ല കുട്ടിയായി, എളുപ്പത്തിൽ ദേഷ്യപ്പെടുന്ന എന്റെ സ്വഭാവം മറച്ചു നിൽക്കാൻ കുറച്ചു മാസങ്ങൾ പറ്റി… പിന്നെ നടന്നില്ല… ഇപ്പൊ എന്റെ വീട്ടിലെ സ്വഭാവം തന്നെയാണ് ഏട്ടനോടും…
            അത് കൊണ്ട് അറേഞ്ച് ആയിരുന്നാലും വിഷയം ഒന്നുല്ല… ഈ ലവ് ആഫ്റ്റർ മാരേജ് എന്ന കൺസെപ്റ്റ് സിനിമയിലും കഥകളിലും മാത്രേ വർക്ക്‌ഔട്ട്‌ ആവൂ .. വിവാഹത്തിന് മുന്നേ മനസ്സിലാക്കാൻ മിനിമം ഒരു വർഷം എങ്കിലും ഗ്യാപ് എടുക്കാൻ നോക്കണം.. അത്ര തന്നെ…

      3. കൈലാസനാഥൻ

        വിക്കിക്ക് സ്നേഹ നിധിയായ ഒരു സഹധർമിണിയെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

        1. കിട്ടിയ കിട്ടി. നമ്മളെ മനസിലാക്കുന്ന ഒരാളെ കണ്ടുകിട്ടാൻ ഇല്ലന്നെ. പഠന കാലം ഒക്കെ കഴിഞ്ഞില്ലേ. ഇനി ഇപ്പൊ ഒരാളെ മനസിലാക്കി അടുത്തറിഞ്ഞ് ഒക്കെ എപ്പഴാ എങ്ങനാണ് ആർക്ക് അറിയാം.

          1. കൈലാസനാഥൻ

            അധികം പ്രായം ഒന്നും ആയില്ലല്ലോ കൊക്കിനൊതുങ്ങിയത് കണ്ടുപിടിച്ച് ഒന്ന് കൊത്തി നോക്ക് വിശ്വസിക്കാവുന്ന സുഹൃത്ത് ഉണ്ടെങ്കിൽ സഹായം തേടുന്നതിൽ തെറ്റില്ല.

          2. ആലോചിക്കണം. ഇപ്പൊ അതൊന്നും തല്ക്കാലം തലയിൽ ഇല്ല.

  4. Nannayittund….

    1. ലേറ്റ് ആയല്ലോ? 🙂

  5. വിക്കി ബ്രോ.. ഒരു സംശയം… വെറുതെ ഇരുന്നപ്പോൾ തോന്നിയതാണ്.. അകകണ്ണിൽ അവന്റെ വലതു കൈയിലെ ഞരമ്പ് പിടച്ചുയർന്നപ്പോൾ അല്ലെ അവന് വെയിൻ എന്ന് പേര് ഇട്ടത്…. കഥ ഇംഗ്ലീഷ് പശ്ചാത്തലം ആയത് കൊണ്ട് അങ്ങനെ… In case മലയാളം ആയിരുന്നേൽ ഞരമ്പൻ എന്ന് വന്നേനെ അല്ലെ…. 🤭🤭
    (കൊല്ലരുത്…. 🙏 just kidding…)

    1. കൈലാസനാഥൻ

      നിളയുടെ സംശയം ന്യായം. പക്ഷേ ഒരു കുഴപ്പം ഉണ്ട് മലയാളത്തിൽ ” ഞരമ്പൻ ” എന്നു പറഞ്ഞാൽ കോലേ തുണി ചുറ്റിയതിന്റെയും പിറകേ ഒലിപ്പിച്ചു നടക്കുന്നവൻ എന്ന് നാട്ടുഭാഷയിൽ (എല്ലായിടത്തും ) പറയും. വേണമെങ്കിൽ “നാഡികൻ ” എന്നോ “നാഡിയൂർദ്ധ്വൻ ” എന്നോ ഞാൻ പേരിടും. വിക്കി എന്തിടുമെന്ന് അദ്ദേഹം പറയട്ടെ. സംശയങ്ങൾ അപ്പപ്പോ തീർക്കണം നല്ലതാണ്.

      1. അത് തന്നെ.. വിക്കി ചേട്ടൻ പറയട്ടെ… 😌😂🤭

      2. @കൈലാസനാഥൻ
        ബ്രോയുടെ പേരുകൾക്ക് ആണേൽ പിന്നേം ഒരു ഗും ഉണ്ട്. എന്നാലും ആഫ്റ്റർ ഓൾ അർത്ഥം സെയിം അല്ലെ. ആ പാവം അതിലെ എങ്ങാനും ജീവിച്ചു പൊക്കോട്ടെ. 😑

    2. @നിള
      ബ്ലഡി ഹെൽ. എന്റെ വെയ്നിനെ അപമാനിക്കുന്നോ? 😬 (വെറുതെ ഇങ്ങനെ ചിന്തിച് മനുഷ്യനെ നാണം കെടുത്തരുത്.)

      1. തളരരുത് രാമൻകുട്ടി.. തളരരുത്…😌🤭
        അടുത്ത കഥ ഏതാ…?

        1. അതാ ഇപ്പൊ ആലോചന. ഏതു വേണം ന്നു പിടി കിട്ടുന്നില്ല. പിച്ചി or മെർവിൻ നെക്സ്റ്റ് പാർട്ട്‌ തുടങ്ങിയാലോ ന്നാ.

          1. തുടങ്ങിക്കോ..
            പിന്നെ റെയ്നിയെ ഒന്ന് തിരക്കിയെന്ന് പറയണേ.. 😌

          2. ഒരുപാട് തിരക്കേണ്ട. അങ്ങ് വരും. 😶

          3. സെഡ് ആക്കി.. 😐

          4. അയ്യോ, ഞാൻ അതല്ല ഉദ്ദേശിച്ചത്. ഒരുപാട് അന്വേഷിച്ചാൽ എന്റടുത്തുന്നു അങ്ങോട്ട് പോരും ആൾ. താങ്ങില്ല. 🥶

          5. ഓഹ്.. ലങ്ങനെ… ഇങ്ങ് പോരട്ടെ.. ഞാൻ അവളെ നട്ടുച്ചയ്ക്ക് വെയിലത്ത് കൊണ്ട് നിർത്തിക്കോളാം… 😏

          6. വെയിൽ മാറി മഴപെയ്യും. സൂര്യൻ തണുത്തുറഞ്ഞു പോകും. 🌧️

          7. എത്ര കാലത്തേക്ക്… കാർമേഘങ്ങൾ വഴി മാറുന്ന നിമിഷം സൂര്യൻ ശോഭയോടെ ജ്വലിക്കും…

          8. സൂര്യന്റെ ആയുസ്സ് ഒക്കെ കുറെ വർഷങ്ങൾ കൂടിയേ കാണു എന്നാണ് വിദഗ്താഭിപ്രായം. നമ്മൾ ഒക്കെ തല്ക്കാലം രക്ഷപ്പെടും.

          9. Yep ഇനിയും കോടിക്കണക്കിനു വർഷങ്ങൾ എടുക്കും..red giant തുടങ്ങും മുന്നേ ഭൂമിയിലെ എല്ലാവരും നശിച്ചു പോകും.. May be ആ ടൈം മനുഷ്യൻ എന്ന വർഗം തന്നെ കാണുമോ എന്തോ… 😐

  6. Therakk ulla oraalum vickinte kadha vayikarth sarikum…. onnirithi vayichaal kerikoodi thiricherangaan thonnatha lalitha sahithyam…. nostalgia enn kelkupozhe kannu pidakkum nenj vingum…. 32 varshathinidakk nhn jeevichath ee nostalgiyayil matharamanenn manasilakkumpo orikalum oru thirich pokkillathathorthaanu ee manasukidann thengunnath…. bloody gramavaaseezzzs…. 🤨😔☹😄✌

    1. Ek kachuva… Suna puthva… 🤭
      Nostalgia thinnu jeevikkunnavan njaanum. 🥰

  7. ഒടുവിൽ എത്തിയല്ലേ….. ഇത് വായിച്ചുകൊണ്ടിരുന്നപ്പോൾ ഓർമവന്നത് ചെറുപ്പത്തിൽ കൂട്ടുകാരുമൊത്ത് അമ്പലക്കുളത്തിൽ കുളിക്കാൻപോകുന്നതാണ്…. 💖💖💖💖💖💖

    1. 😃 പക്ഷെ ഇതിൽ കുളം ഇല്ലല്ലോ?🤔 മഴയാണ് മെയിൻ. എന്തായാലും ബാല്യകാല സ്മരണകൾ ഉണർത്തുവാൻ എനിക്ക് കഴിഞ്ഞതിൽ സന്തോഷം. 🥰

  8. കൈലാസനാഥൻ

    ഒരു കഥാകൃത്തിന്റെ ഭാവന എനിക്കില്ല. കുന്നംകുളം കാരന്റെ രീതി മാത്രം അതായത് യഥാർത്ഥ സാധനത്തിന്റെ അതേ രൂപഭംഗി മാത്രം പുറമേ വരുത്തി ചിലവുകുറഞ്ഞ രീതിയിൽ നിർമ്മിക്കുന്ന പരിപാടി. നിങ്ങളുടെ ഒക്കെ നിങ്ങളുടെ ഒക്കെ എഴുതി കൂട്ടുന്ന വാക്കുകളിലെ മധു നുകരുന്ന ഒരു വണ്ടായി പരിലസിക്കാനാണ് മോഹം. ഏവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി

    1. കുന്നംകുളംകാരൻ ആ പരാമർശം ഇഷ്ടപ്പെട്ടു..😄
      സ്നേഹം ❤

      1. കൈലാസനാഥൻ

        സ്നേഹം മാത്രം. വിവാഹ ഒരുക്കങ്ങൾ എന്തായി ? പുതിയ കഥകൾ എല്ലാ തിരക്കുകൾക്ക്‌ ശേഷം പതീക്ഷിച്ചാൽ മതി അല്ലേ ? എന്റെ മേഖല കഥ എഴുത്തല്ല അതിനെയെല്ലാം സ്വാംശീകരിച്ച് പ്രസംഗമാണ് ഇഷ്ടപരിപാടി ഒപ്പം ചെറിയ ഡിബേറ്റുകളും. എന്റെ ഡ്യൂട്ടി അനുസരിച്ച് സമയം ഒട്ടും ഉണ്ടാകാറില്ല. 8 മാസമായി വിശ്രമത്തിലായതിനാൽ മാത്രമാണ് നിങ്ങളുടെ ഒക്കെ വിഭവങ്ങളുടെ സ്വാദ് അറിയാൻ പറ്റിയത്. അതിപ്പോൾ നിത്യ വ്രതമായി മാറി. അടുത്ത മാസം മുതൽ വീണ്ടും തിരക്കുകളിലേക്ക് മാറും പിന്നെ എല്ലാ എഴുത്തുകാരിലും എത്തപ്പെടാൻ സാധിക്കില്ല. വിവാഹ മംഗളാശംസകൾ പ്രിയ സോദരീ .

        1. ഒരുക്കങ്ങളൊക്കെ മുന്നേറുന്നുണ്ട്… ഇനി സ്റ്റോറി ഒക്കെ സമയം പോലെയേ എഴുതൂ.. ഓഫീസും വീടും ട്രാവലിങ്ങും ഒക്കെക്കൂടി ഊഹിക്കാമല്ലോ…😬
          പിന്നെ ടൈപ്പ് ചെയ്ത് പരിചയം ഇല്ലാത്തത് കൊണ്ട് കുറച്ച് എഴുതാൻ തന്നെ ഒരുപാട് സമയം എടുക്കും.. ബ്രോ എന്ത്‌ ചെയ്യുന്നു..? ആശംസകൾക്ക് നന്ദി… ❤

          1. കൈലാസനാഥൻ

            നാവിക സേന യുദ്ധക്കപ്പൽ റിപ്പയർ യാർഡിൽ ജോലി ചെയ്യുന്നു. ടൈപ്പിംഗിന് പകരം എഴുതുന്ന രീതിയിലുള്ള app ഉണ്ട് , പക്ഷേ Play Store ൽ ഇല്ല google ൽ നിന്ന് download ചെയ്ത് എടുക്കണം. ഏത് ഭാഷയും എഴുതാം. ഒന്ന് ട്രൈ ചെയ്യൂ. Hand writing input method.

          2. കൈലാസനാഥൻ

            കേരളത്തിൽ ഇന്ന് മൊബൈൽ ഫോൺ വന്നിട്ട് ഇരുപത്തഞ്ചാമാണ്ട് . തകഴി കൊച്ചി നാവിക സേനാ മേധാവി (vice Admiral Tandan)യെ ആദ്യമായി വിളിച്ചത് 1996 സെ പ്തംബർ 17 ന്

          3. Handwriting keyboard ഉപയോഗിച്ചിട്ടുണ്ട്… അത്ര comfirtable ആയി തോന്നിയിട്ടില്ല… ഞാൻ എഴുതുന്നത് പലപ്പോഴും കീ ബോർഡിന് മനസ്സിലാകാത്ത പോലെ… 😬
            പിന്നെ ഫോണിന്റെ കാര്യം ആർട്ടിക്കിൾ വായിച്ചിരുന്നു.. ❤

          4. കൈലാസനാഥൻ

            നിളയുടെ കയ്യെഴുത്ത് അത്ര മോശമാണോ ? എങ്കിൽ പ്രശ്നമാണ്. പിന്നെ കൂട്ടി എഴുത്തുകൾ ശ്രദ്ധിച്ചില്ലെങ്കിലും പ്രശ്നമാണ് .

          5. കയ്യക്ഷരം അത്ര പ്രശ്നം ഇല്ല… കൂട്ടക്ഷരം ആണ് പ്രശ്‌നം… എഴുതുമ്പോൾ പിന്നെ അത് കറക്റ്റ് ചെയ്യാൻ നിൽക്കണം…
            ശിവശങ്കരന്റെ വിളക്കുമരം എന്ന സ്റ്റോറി വായിച്ചോ? നല്ലതാണ്…

          6. കൈലാസനാഥൻ

            വിളക്കുമരം വായിച്ചില്ല ഇന്ന് വായിക്കാം. നിളയുടെ നിർദ്ദേ
            ശം സ്വീകരിക്കുന്നു. നിങ്ങളുടെ കമന്റ് കണ്ടാണ് അഗർത്ത വായിക്കാൻ തുടങ്ങിയത്. മൂന്ന് ലക്കങ്ങൾ കഴിഞ്ഞു. കഥാപാത്രങ്ങൾ ഒരുപാടുള്ളതിനാൽ സമയം എടുത്താണ് വായന . അഭിപ്രായം ഉടനുടൻ എഴുതുന്നുമുണ്ട്. അല്ലെങ്കിൽ മുന്നോട്ടുള്ള വായന ആയാസമുള്ളതായിരിക്കും. പിന്നെ എന്റെ മലയാളത്തിന്റെ മാർക്ക് പറഞ്ഞതിലും 2 കുറവാണ് സിറിളിനത് വാട്സ് ആപ്പ് ചെയ്തു
            .

          7. കൈലാസനാഥൻ

            ഞങ്ങൾക്കോ വിവാഹ സമ്മാനം തരാൻ സാധിക്കാല്ല അതിനാൽ നിള ഞങൾക്ക് ഒരു കൊച്ചു കഥ സദ്വരൂപത്തിൽ തന്നാൽ സ്വാദോടെ കഴിച്ച് ഏമ്പക്കവും വിട്ട് ആശംസ അറിയിക്കാമായിരുന്നു.

          8. അഗർത്ത നല്ലതാണ്… അവന്റെ ഭാവനയെ സമ്മതിച്ചു കൊടുക്കണം…
            പിന്നെ കഥ…😅
            ഒരെണ്ണം കുറച്ച് എഴുതി വച്ചിട്ടുണ്ട്… അത് കംപ്ലീറ്റ് ചെയ്യാൻ പറ്റുമെങ്കിൽ ഇടാം… 🤗

          9. കൈലാസനാഥൻ

            അഗർത്ത നിർദ്ദേശിച്ചതിന് പ്രത്യേകം നന്ദി. അപരാജിതൻ വായിച്ചിരുന്നോ ? ഇല്ലെങ്കിൽ വായിക്കണം അടുത്ത ആഴ്ച അതിന്റെ 8 ഭാഗങ്ങൾ വരും. സാഹിത്യ ഭിക്ഷുക്കൾ വായിച്ചിരിക്കേണ്ട അപൂതപൂർവ്വമായ സൃഷ്ടിയാണ്. അഗർത്ത നാല് ഭാഗങ്ങൾ തീർന്നു. ഒന്നു കൂടി ഇന്ന് വായിക്കും ബാക്കി നാളെ. പുതിയ കഥയ്ക്കും വിവാഹ ജീവിതത്തിലേക്ക് ഉള്ള പ്രയാണത്തിനും ആശംസകൾ

          10. വായിച്ചിട്ടില്ല.. വായിക്കണം… Pending ലിസ്റ്റിൽ കിടക്കുകയാണ്…
            നന്ദി ❤

          11. കൈലാസനാഥൻ

            ആദ്യത്തെ രണ്ട് മൂന്ന് ഭാഗങ്ങൾ സാധാരണ കഥ പോലെ തോന്നാം പിന്നീട് അത് പറഞ്ഞറിയിക്കാൻ പറ്റില്ലം ഓരോ ഭാഗങ്ങൾ കഴിയുന്തോറും ഇതിഹാസ സമാനമാകുകയാണ്.

          12. വായിക്കണം… അതിന്റെ വലിപ്പം കണ്ടു മാറ്റി വച്ചതാണ്..

  9. വിക്കി ബ്രോ…
    ഒരു ഇരമ്പലോടെ ഓർമകൾ ഭൂതകാലത്തിലേക്ക് പോയി… അതിൽ മഴയത്തു ഓടിക്കളിക്കുന്ന ഞാനും പിന്നാലെ പനി പിടിക്കും എന്ന് പറഞ്ഞു ശാസനയോടെ നിൽക്കുന്ന ഉമ്മയും… ഒപ്പം ഇടി വെട്ടുകയാണെങ്കിൽ ഓടി പപ്പയുടെ അടുത്ത് പോയി ഇരിക്കും… പേടിയാണ്… അന്നും ഇന്നും… മഴയോടുള്ള ഇഷ്ടം ഉണ്ടെങ്കിലും കൂട്ടായെത്തുന്ന ഇടിയും മിന്നലും ഉള്ളിൽ ഭയം ഉണർത്തും….
    ഇപ്പോഴും മഴ നനയാറുണ്ടെങ്കിലും അന്നത്തെ ആസ്വാദനം അല്ല ഇന്നുള്ളത്… ഉള്ളിലേക്ക്‌ ഓരോ മഴത്തുള്ളിയെയും ആവാഹിച്ച് കൊണ്ട് നനയണം.. ഓരോ തുള്ളിയും ശരീരത്തിൽ പതിക്കുന്നത് ആഴത്തിൽ അറിയണം.. താങ്കളുടെ എഴുത്തു പോലെ… ഓരോ വരികളും ഉള്ളിലേക്ക് ആവാഹിച്ചു അതിന്റെ ഫീൽ അറിയണം…
    അലറിവിളിച്ചു കൊണ്ടു വരുന്ന മഴയെ നല്ല ഭംഗിയോടെ എഴുതി…❤

    അച്ഛനും മകളും തമ്മിലുള്ള സ്നേഹം ഒരു ചാറ്റൽ മഴ പോലെയാണ് തോന്നിയത്… ബഹളങ്ങൾ ഒട്ടുമില്ലാതെ നേരിയ തുള്ളികളോടെ പെയ്യുന്നെങ്കിലും ഒന്നാകെ നനച്ചു കളയാൻ ശേഷിയുള്ള ചാറ്റൽ മഴ….

    “ഒന്നിനോടും അമിതമായ ആസക്തി പാടില്ല. മഴയെ സ്നേഹിക്കാം, പക്ഷെ പ്രണയിക്കരുത്.. ”

    ഈ വരികൾ… 💥

    ശങ്കരന്റെ വിയോഗം നോവുണർത്തി…. പുഴയേക്കാളും ആഴിയെ സ്നേഹിച്ച് അതിലലിഞ്ഞു ചേർന്ന ബാല്യകാല സുഹൃത്തിന്റെ ഓർമകളിലേക്ക് മനസ്സൊന്നു ചാഞ്ഞു…. ആ വിങ്ങൽ വീണ്ടും ഉണർന്നു മനസിനെ നോവിച്ചു… ഇടയ്ക്കിടയ്ക്ക് വേഗത്തിൽ പെയ്തിറങ്ങി തോരുന്ന മഴ പോലുള്ള ഓർമ്മകൾ…

    അവസാനം കാർമേഘങ്ങളെ തഴഞ്ഞു കൊണ്ടുള്ള ഹരിതമേഘങ്ങളുടെ കടന്നു വരവ് അത്ഭുതപ്പെടുത്തി…. ഒട്ടും പ്രതീക്ഷിക്കാതെ മയൂരിക്കാവിൽ എത്തപ്പെട്ട് അന്തിച്ചു നിന്ന എനിക്ക് മുകളിലേക്ക് ഒരായിരം ഇലകൾ വർഷിച്ച പോലെ തോന്നി… പക്ഷെ അതിലെ ഓരോ ഇലകളും മൊഴിഞ്ഞത് അത് മുൻപെപ്പോഴോ ആവാഹിച്ചെടുത്ത മഴത്തുള്ളികളുടെ കഥകളാണ്… ❤
    താങ്കളുടെ രചനകളും മഴ പോലെ തന്നെയാണ്.. ചിലപ്പോൾ ആർത്തലച്ചു പെയ്യും… ഭയപ്പെടുത്തും… ചിലപ്പോൾ വെയിലിനൊപ്പമെത്തുന്ന മഴ പോലെ… മറ്റു ചിലപ്പോൾ തണുത്ത ചെറിയ കാറ്റോടെ വീശി തണുപ്പ് പടർത്തുന്ന, ഓർമ്മകൾ ഉണർത്തുന്ന തെളിനീർ പ്രവാഹവും….. ❤ (വായിച്ച രചനകളെ കുറിച്ചാണ് ഉദേശിച്ചത്‌..)
    ആശംസകൾ ❤🙏

    1. വളരെ നന്ദി നിള. ഓരോ കമന്റ്‌ കാണുമ്പോഴും അടുത്ത കഥ എന്നാണെന്നു ചോദിക്കാൻ ആണ് തോന്നുന്നത്. അത്രക്കും ഭാവനാത്മകമായ കമന്റ്‌. മഴ എല്ലാത്തിലും നിറഞ്ഞ് നിൽക്കുന്നുണ്ട് കമന്റിൽ. വിവാഹം അടുത്ത് വരുകയാണല്ലേ. ടെൻഷൻ ഉണ്ടോ. 😬

      1. അടുത്ത കഥ വലിയൊരു ചോദ്യ ചിഹ്നം ആണ്… 😬 പിന്നെ ബ്രോ പറഞ്ഞത് പോലെ അടുത്ത കഥ എപ്പോഴാ എന്ന് ചോദിക്കാൻ മാത്രം ഒക്കെ ഉണ്ടോ..? 😁
        പിന്നെ ടെൻഷൻ…. അതേ ഉള്ളൂ… 😐😐 എത്രയൊക്കെ പ്രേമം എന്ന് പറഞ്ഞാലും ഉമ്മയെയും പപ്പയെയും വിട്ടുള്ള ഒരു പോക്ക് വേദന തന്നെയാണ്.. ലൈഫിന്റെ മറ്റൊരു തുടക്കം അല്ലെ ഇപ്പോൾ.. പേടിയാണ്… ശ്രെദ്ധിച്ചു ചുവടു വച്ചില്ലെങ്കിൽ വീണു പോകും… കമിതാക്കൾ ആയിരിക്കുമ്പോൾ ഉള്ളത് പോലെയല്ലല്ലോ കുടുംബജീവിതം തുടങ്ങുമ്പോൾ… 😬
        ആശംസകൾ ❤

        1. ഒക്കെ, സെറ്റ് ആകുന്നെ. ആദ്യത്തെ ഒരു അങ്കലാപ്പ് എല്ലാർക്കും ഉണ്ടാകുമല്ലോ.

  10. കൈലാസനാഥൻ

    വായനക്കാരന്റെ മനോഗതിയും വിഷയങ്ങളോടുള്ള താല്പര്യവും സാഹചര്യവും ആസ്വാദന രീതിയും പോലിരിക്കും ഒരോന്നിലും അതിന്റെ സൗന്ദര്യം കണ്ടെത്തുക. മഴയെ വളരെയധികം ഞാനിഷ്ടപ്പെടുന്നു , കുട്ടിക്കാലത്ത് ഞാനും എന്റെ കൂട്ടുകാരും ഒക്കെ ചെയ്തു കൂട്ടിയത് ഒക്കെ ഇതിലും അപ്പുറമാണ് നല്ലതല്ലും കിട്ടിയിട്ടുണ്ട് . അതൊകെ ഓർക്കാൻ എനിക്ക് പറ്റി , അനുഭവം ഉള്ളവർ എന്തായാലും ആസ്വദിക്കും. ഇത്തരം ഒരു ചെറിയ കഥാതന്തുവിൽ പരമാവധി നീതി പുലർത്താൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്. മുതിർന്നവരുടെ ചിന്താഗതിയാണെങ്കിൽ മഴയത്ത് കളിവള്ളം തുഴഞ്ഞതും മത്സരത്തിനായി മഴയത്ത് പരിശീലനം നടത്തിയതും അതുപോലെ പലതും എഴുതി പിടിപ്പിക്കാം. പക്ഷേ ഇവിടെ ബാല്യകാല സ്മരണകളാണ് എന്നതും വായനക്കാരൻ ചിന്തിക്കണം എന്നാണ് എന്റെ പക്ഷം. ആ കുലപ്പെടേണ്ട കാര്യമില്ല ആളുകൾ വായിക്കട്ടെ അഭിപ്രായം കുറിക്കട്ടെ.

    1. അതേ, ആളുകൾ പറയട്ടെ. പക്ഷെ മിക്കവരും ഒന്നുമേ പറയാറില്ല. അതാ പ്രശ്നം. എനി വേ,നന്ദി സഹോ.🥰

  11. കൈലാസനാഥൻ

    വിക്കി

    കുട്ടിക്കാലത്തേക്ക് വീണ്ടുമൊരു തിരിച്ചു പോക്ക് . പദ്യം പഠിക്കുന്നതും പഠിപ്പിക്കുന്നതും ഒക്കെ ഓരോ ക്ലാസിലെത്തുമ്പോഴുള്ള രീതികളും ഓർത്തു പോയി. ഒന്നിലും രണ്ടിലും ഒക്കെ വെറും വാച്യാർത്ഥം മാത്രം ഉള്ള കുട്ടി കവിതകൾ , എന്നാൽ മുന്നോട് മുന്നോട്ട് പോകുമ്പോൾ കവിത പദ്യമായി മാറുന്നതും അതിന്റെ വൃത്തവും അലങ്കാരവും എന്നു വേണ്ട സകല വർണനകളും അന്തരികാർത്ഥവും ഒക്കെ പഠിക്കുന്നതും രാവശ്യവുമില്ലാതെ പരീക്ഷക്ക് മാർക്കിന് വേണ്ടി കാണാതെ പഠിക്കുന്നതും ഒക്കെ ഓർത്തു പോയി.

    മഴ മേഘങ്ങൾ രൂപാന്തരം പ്രാപിച്ച് ചെറിയ മഴത്തുള്ളികളായി ഭൂമിയിലേക്ക് പതിക്കുന്നതും മരത്തിന്റെ ഇലകളിൽ തട്ടി നിൽക്കുന്നതും പിന്നെ അത് വലിയ പേമാരി ആയി മാറുന്നതും ഒക്കെ ഒരു കുട്ടിയുടെ കൗതുകത്തോടെ തന്നെ കണ്ടു. മഴയത്തും മഴ വെള്ളത്തിലും കാൽപന്തും തലപ്പന്തും ഒക്കെ കളിക്കുന്നതും കഥയിൽ ഇല്ലെങ്കിൽ പോലും കെട്ടി കിടക്കുന്ന വെള്ളത്തിൽ കാൽ പാദത്തിന്റെ പുറംകൊണ്ട് മടക്കൻ അടിക്കുന്നതും അധികം വെള്ളം ഇല്ലാത്തതറിയാതെ മടക്കനടിച്ച് നിലത്ത് കൊണ്ട വേദനയും ഒക്കെ ഓർത്തു പോയി ഞാനെന്റെ വലതു കാൽപാദത്തിലേക്ക് അറിയാതെ നോക്കി പോയി. എന്താ പറയുക അത്രയ്ക്കും ആവാഹന ശക്തിയുള്ള വിവരണം.

    മഴ നനയുന്നതിന് വഴക്ക് കേക്കുന്നതും അടി കിട്ടുന്നതും ഒക്കെ ഇന്നലെ നടന്നതു പോലെ തോന്നിപ്പോയി. സാഹചര്യത്തിനനുസരിച്ച് മഴയിൽ നിന്നും ഓടി മാറുന്നതും ഒക്കെ പുഞ്ചിരിയോടല്ലാതെ വായിക്കാൻ പറ്റിയില്ല , സാഹചര്യം കിട്ടിയാൽ മഴയത്തിറങ്ങുന്ന ശീലം ഇപ്പോഴും ഉള്ളതിനാൽ .

    മഴ നനയൽ പിന്നെ പുഴയിൽ ഇറങ്ങുന്നതും കൂടുകാരൻ പുഴയുടെ മടിത്തട്ടിലമരുന്നതും അതിന്റെ വേദന വിട്ടുമാറാത്ത അച്‌ഛന്റെ കഥ അപ്പോൾ മനസ്സിലായില്ലെങ്കിലും പിന്നീട് അത് ഗ്രഹിച്ചതും , എന്തിനേയും സ്നേഹിക്കാം പക്ഷേ അത് പ്രണയമാകരുതെന്നും അമിതമാകരുതെന്നുമുള്ള ഉപദേശവും ഒക്കെ ഒരു ഗദ്ഗദത്തോടെയാണ് വായിച്ചത്.

    ദേവിയും ലേഖയും കളിക്കാനായി പോയതും മയൂരിക്കാവിൽ എത്തിയതും ഒരു മഴത്തുള്ളി ദേഹത്ത് പതിച്ചതും മരം പെയ്യുന്ന സുഖം അനുഭവിച്ചതും ഒക്കെ നല്ല ഒരനുഭവവും ഓർമ്മകളുടെ വാതായനം തന്നെ തുറന്നു തന്നു. അഭിനന്ദനങ്ങൾ

    1. വളരെ നന്ദി സഹോ.🥰 ഓരോ കഥയാകുന്തോറും ഫീൽ അൽപ്പം കുറയുന്നുണ്ടോ എന്നൊരു പേടിയുണ്ട്. 😬

      1. കൈലാസനാഥൻ

        മറുപടി മുകളിലായിപ്പോയി.

        1. സാരമില്ല ബ്രോ. 🥰

    2. നിങ്ങൾക്ക് ഒരു കഥ എഴുതികൂടെ കൈലു അണ്ണാ 😁😁😁 💕💕💕

      1. കൈലാസനാഥൻ

        അതെന്താണ് അങ്ങനെ പറയാൻ കാരണം സഹോദരാ . ഞാൻ വെറും ഒരു ആസ്വാദകനും വിമർശകനും മാത്രം.

        1. എന്തോ സഹോദരന്റെ കമന്റുകൾ വായിച്ചു എനിക്കും തോന്നിയിട്ടുണ്ട്… ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന താങ്കൾക്ക് ഒരു കഥ എഴുതിക്കൂടെ എന്ന്… 😊

          1. കൈലാസനാഥൻ

            ഒരു കഥാകൃത്തിന്റെ ഭാവന എനിക്കില്ല. കുന്നംകുളം കാരന്റെ രീതി മാത്രം അതായത് യഥാർത്ഥ സാധനത്തിന്റെ അതേ രൂപഭംഗി മാത്രം പുറമേ വരുത്തി ചിലവുകുറഞ്ഞ രീതിയിൽ നിർമ്മിക്കുന്ന പരിപാടി. നിങ്ങളുടെ ഒക്കെ നിങ്ങളുടെ ഒക്കെ എഴുതി കൂട്ടുന്ന വാക്കുകളിലെ മധു നുകരുന്ന ഒരു വണ്ടായി പരിലസിക്കാനാണ് മോഹം. ഏവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com