The wolf story 4 [Porus (Njan SK)] 175

 

അവൻ പറഞ്ഞത് ശെരി ആണെന്ന് ആദത്തിനും തോന്നി…..

 

” എടാ പക്ഷെ ഞാൻ എവിടെ പോയി തിരക്കും… അവർ ഉള്ള സ്ഥലം എങ്ങനെ അറിയും “……

 

ആദം അവനോട് സംശയത്തോടെ ചോദിച്ചു….

 

” അവർ എവിടെക്കാ പോയത് എന്ന് എനിക്ക് അറിയാം….നമ്മൾ ഇന്ന് പോയ വഴിയിൽ നിന്നും മാറി വേറെ ഒരു കൊച്ചു വഴി ഉണ്ട്….. അത് ചെന്നു എത്തുന്നത് ഒരു വലിയ വീട്ടിലേക്കു ആണ്….ചിലപ്പോൾ അങ്ങോട്ട്‌ പോകാൻ ആയിരിക്കും സാധ്യത”……

 

 

ആദം ഒന്ന് ചിന്തിച്ചതിനു ശേഷം സമ്മതം മൂളി …..വില്ലി ഉടനെ അവിടെ നിന്നും ചാടി എഴുനേറ്റു…… സമയം ഇല്ല ആദം നമുക്ക് എത്രയും പെട്ടന്ന് അവരെ രക്ഷിക്കണം…… വില്ലി തിരക്ക് കൂട്ടി……

 

 

രണ്ടുപേരും തയ്യാറായി അപകടം നടന്ന സ്ഥലത്തേക്ക് പോയി….. കുറച്ചു സമയം കൊണ്ട് അവർ അവിടെ എത്തി…… ഓമനി ഇറങ്ങിപ്പോയ വഴിയുടെ തുടക്കത്തിൽ ആദം ബൈക്ക് നിർത്താൻ ആവിശ്യപ്പെട്ടു……

ആദം അവിടെ ഇറങ്ങി….. വില്ലിയോട് കൂടെ വരണ്ടന്നും അവിടെ കാത്തു നിൽക്കാൻ പറഞ്ഞു….വില്ലി ആദ്യം സമ്മതിച്ചില്ല എങ്കിലും ആദത്തിന്റെ നിർബന്ധത്തിന് വഴങ്ങി അത് സമ്മതിച്ചു…..

 

വില്ലി ആദത്തിനോട് പോകേണ്ട വഴിയേ കുറിച്ച് പറഞ്ഞു….എല്ലാം മനസിലാക്കി ആദം മുന്നോട്ടു നടന്നു…..

 

വില്ലി ആദത്തെ പിന്നിൽ നിന്നും ഒരു ആൾ ദി ബെസ്റ്റ് വിളിച്ചു പറഞ്ഞു…… അത് കേട്ടു ഒരു ചിരിയോടെ മുന്നോട്ടേക്ക് പോയി നേരം നല്ലപോലെ ഇരുട്ടി……പക്ഷെ ആ ഇരുട്ടൊന്നും അവന്റെ കണ്ണിന്റെ കാഴ്ചയെ മറയ്ക്കാൻ സാധിക്കുമായിരുന്നില്ല…….അവൻ നടന്നു കാടിന്റെ ഉള്ളിലേക്ക് കയറാൻ തുടങ്ങി…… എങ്ങും രാത്രിയുടെ പല ശബ്ദങ്ങൾ ഉയർന്നു കേൾക്കാൻ തുടങ്ങി……വില്ലി പറഞ്ഞ അടയാളം വച്ചു അവൻ മുന്നോട്ടു വേഗത്തിൽ നടന്നു…..

 

 

അവസാനം അവൻ കണ്ടു ഒരു വലിയ വീട്….. അല്ലങ്കിൽ ബംഗ്ലാവ് എന്ന് തന്നെ പറയാം….. ദൂരെ നിന്നു തന്നെ അതിന്റെ ഉയരവും വലിപ്പവും അവൻ മനസിലാക്കി….അവൻ അത് ലക്ഷ്യം വച്ചു ഓടി…….

 

 

 

ഫോറെസ്റ്റിന് നടുവിലുള്ള ആ വലിയ ബംഗ്ലാവിന് മുന്നിൽ കരിങ്കൽ ക്കൊണ്ട് ദൃഢമായി നിർമിച്ച ചുവരിന് മറുവശം നിൽക്കുകയായിരുന്നു ആദം.

 

ബംഗ്ലാവിലേക്ക് വന്യ ജീവികൾ പ്രവേശിക്കുന്നതിന് തടസമായി നിൽക്കുന്ന ഒരു വലിയ മതിൽ.

 

ആ മതിലിനോട് ചേർന്നു നിന്നുകൊണ്ട് ആദം ചുറ്റും തല ചരിച്ചു നോക്കി.

27 Comments

  1. ബ്രോ ഞാൻ ഇപ്പോഴാണ് സ്റ്റോറി വായിക്കുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. അടുത്ത പാർട്ട് ഉടൻ കാണുമോ

  2. ഈ മാസം എങ്ങാനും കാണുമോ അടുത്ത പാർട്ട്

  3. Adutha part ini enna.

  4. നെക്സ്റ്റ് പാർട്ട്‌ ഇത്തിരി വൈകും…. ഒരു വലിയ പാർട്ട്‌ ആണ് തരുന്നത്.അതിനു കുറച്ചു ടൈം പിടിക്കും….ക്ഷേമിക്കും എന്ന് കരുതുന്നു ??.

    1. Bro next part ennanu kure nall aayallo. Kadha nirthiyo.

    2. bro any update??

  5. Nannayittund…

    1. താങ്ക്സ് ❤❤❤

  6. കൊച്ചീക്കാരൻ ഈപ്പച്ചൻ

    SK,
    ഈ നോവൽ വായിക്കാൻ തുടങ്ങിയത്‌ ഒരു ‘ട്വെയിലൈറ്റ്‌’ മുൻവിധിയോടെയാണ്‌. പക്ഷെ വായിച്ചു തുടങ്ങിയപ്പൊ മനസ്സിലായി സംഗതി വേറെ ലെവൽ ആണെന്ന്.
    നോവലിലെ എല്ലാ സീക്വൻസും വളരെ മനോഹരം. മനോഹരമായ ഡീറ്റെയ്‌ലിങ്‌. ക്രിസ്റ്റിയുടെ ട്രാൻസ്ഫോർമേഷൻ മുതൽ ആദത്തിന്റെ വരെ. ഫൈറ്റ്‌ സീക്വൻസ്‌ എല്ലാം അടിപൊളി. ഒരു കാര്യം ബുള്ളറ്റുകളിൽ നിന്ന് ആദം എങ്ങനെ രക്ഷപ്പെട്ടു, എങ്ങനെ സുഖമായി എന്നൊക്കെ ഡീറ്റെയ്‌ൽ ആക്കാരുന്നു.
    കട്ട വെയ്റ്റിംഗ്‌ ഫിർ നെക്സ്റ്റ്‌ പാർട്ട്‌

    1. താങ്ക്സ് ബ്രോ…. ബുള്ളറ്റ് കൊണ്ട് മുറിവ് ഉണങ്ങുന്നത് ആണ് ഉദ്ദേശിച്ചത്… അത് ചേർക്കാൻ വിട്ടുപോയത് ആണ്…. ❤❤❤

  7. വളരെ ത്രില്ലോടുക്കൂടെ തന്നെ വായിക്കാൻ കഴിഞ്ഞു. തനിക്ക് നേരെ രണ്ട് തവണയായി പാഞ്ഞുവന്ന അമ്പുകളെ പിടിച്ചെടുക്കുന്നതും… രണ്ടാമത്തെ തവണ ആദം അമ്പിനെ പിടിച്ചെടുത്ത അതേ സ്പീഡിൽ തന്നെ അതിനെ റ്റീനയടെ നേര്‍ക്ക് എറിഞ്ഞതും, അത് അവളുടെ കൈയിൽ തറച്ചു കയറിയതും എല്ലാം വളരെ നന്നായി അവതരിപ്പിച്ചു.

    അതുപോലെ കുട്ടികളെ തട്ടിക്കൊണ്ട് പോയ ഗുണ്ടകളുമായി നടന്ന ഫ്ലൈറ്റ് scene നന്നായിരുന്നു.

    കഥ മൊത്തമായി വളരെ നന്നായിരുന്നു.

    പിന്നേ, ഗുണ്ട ആദത്തിന്റെ ശരീരത്തിൽ നിറയൊഴിച്ചു, ഉണ്ട അവന്റെ ശരീരത്തിൽ കയറി…. തോക്ക് കാലിയാക്കുന്നത് വരെ ആ ഗുണ്ട നിറയൊഴിച്ചു…. ആദം മുഴുവന്‍ ശക്തിയോടെ എഴുനേറ്റ് നിന്നു // ആദത്തിന്റെ ശരീരത്തിൽ കയറിയ ഉണ്ടകള്‍ അവന്റെ ശരീരത്തില്‍ മുറിവുകള്‍ സൃഷ്ടിച്ചോ? അവന്റെ ഉള്ളില്‍ നിന്നും അവന്റെ ശരീരം ആ ഉണ്ടകളെ പുറംതള്ളി അവന്റെ ശരീരത്തെ ഭേദമാക്കുകയാണോ ചെയ്തത്? ആ details ഒന്ന് പറയാമായിരുന്നു എന്നെനിക്ക് തോന്നി.

    അടുത്തിനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വായിക്കാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ ❤️♥️❤️

    1. താങ്ക്സ് ബ്രോ…. ബുള്ളറ്റ് കൊള്ളുന്ന സീൻ അത് ചേർക്കാൻ വിട്ടു പോയതാണ്…അടുത്ത പ്രാവിശ്യം അത് വ്യക്തമാക്കാൻ ശ്രെമിക്കാം….. ❤❤❤❤

  8. ?????

    1. ❤❤❤❤

  9. മോനുട്ടൻ

    Super story broo❤️❤️

    1. Thanks bro❤❤❤

  10. ????
    ചങ്ങായി സൂപ്പർ

    1. Thanks❤❤❤

    1. Thanks bro❤❤❤

  11. കൈലാസനാഥൻ

    കാനന ഭംഗി ആസ്വദിച്ച് തടാകത്തിലൂടെ വള്ളം തുഴഞ്ഞു മറുകര താണ്ടി പോകുന്നതിനിടയിൽ ഒരു ക്രിസ്റ്റൽ രൂപം കിട്ടുന്നതും അത് ഫ്ലൂറസെന്റ് പെയിന്റ്
    അടിച്ചതാണെന്ന് മനസ്സിലായതും , അതെങ്ങനെ ഇവിടെ എത്തി എന്ന അന്വേഷണം ചെന്നെത്തിയത് ആരൊക്കെയോ അവിടുണ്ട് എന്ന് ആദം തിരിച്ചറിയുന്നതും വില്ലിയുമായി അവൻ മലകയറി ചെന്ന് ഒരു പാറയ്ക്ക് മറഞ്ഞിരുന്നതും കുറേ കുട്ടികളുടെ അമ്പെയ്ത്ത് പരിശീലനം കണ്ടതും ഒക്കെ നയന മനോഹരമായ കാഴ്ചയായി തോന്നി. ഒരു റൂമിൽ ഇരുന്ന് ഇതെല്ലാം വീക്ഷിച്ച യാളുടെ നിർദ്ദേശത്തെ തുടർന്ന് രണ്ട് പെൺകുട്ടികൾ ആദത്തേയും വില്ലിയേയും എതിരിടുന്ന രംഗം ആവേശ്വോജ്ജലമായിരുന്നു. പരാജിതരായ പെൺകുട്ടികളിലൊരാളുടെ സിഗ്നൽ പ്രകാരം കൂടുതൽ ആളുകൾ എത്തുന്നത് ആദം തന്റെ അതി കൂർമ്മമായ ശ്രവണശക്തിയുപയോഗിച്ച് തിരിച്ചറിഞ് രക്ഷപെട്ടു പോകുന്നതും ഒക്കെ ഉദ്വേഗജനകമായിരുന്നു. വനാതിർത്തി പിന്നിട്ട സമയം ഒരു വാൻ വന്നിടിച്ചിടുന്നതും അവർ വാനുമായി രക്ഷപെടുന്നതും ഒക്കെ നന്നായിട്ട വതരിപ്പിച്ചു. ഇതേ സമയം മാസ്റ്റർ തന്റെ കൂട്ടാളികളോടൊപ്പം ആലയിൽ പച്ച നിറത്തിലുള്ള ദ്രാവകം ഉപയോഗിച്ച് മന്ത്രോച്ചാരണത്തോടെ ആയുധം നിർമ്മിക്കുന്നതും ഒക്കെ കൗതുകം ഉണർത്തുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അവിടേയ്ക്ക് ആക്രമണത്തിൽ അപകടപ്പെട്ട മാസ്റ്ററിന്റെ മകൾ ലിയയേയും കൂട്ടുകാരി റ്റീനയേയും കൊണ്ടുവരുന്നതും മാസ്റ്റർ ഫോട്ടോ കണ്ട് പഴയ ഓർമ്മ വീണ്ടെടുത്ത് ആദം ആണ് എന്ന് മനസ്സിലാക്കുന്നു.

    വീട്ടിൽ തിരിച്ചെത്തിയപ്പോൾ റ്റീവി വാർത്ത കണ്ട് വില്ലിയുടെ നിർബന്ധത്താൽ ആദമും വില്ലിയും തട്ടിക്കൊണ്ടുവന്ന കുട്ടികൾ അപകടമുണ്ടാക്കിയ വാനിലാണെന്ന നിഗമനത്താൽ കാട്ടിലെ വലിയ കെട്ടിടത്തിലേക്ക് പോകുന്നതും ഒക്കെ കൊള്ളാമായിരുന്നു. കാനനപാത തുടക്കുന്നിടത്ത് വില്ലിയെ നിർത്തി തന്റെ അപാര കാഴ്ചശക്തി ഉപയോഗിച്ച് ആ ബംഗ്ലാവിലെത്തിച്ചേരുന്നതും ഘ്രാണശക്തിയും കേഴ്‌വി ശക്തിയും ഉപയോഗിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതും കോപാകുലനാകുന്ന ആദത്തിന്റെ ദംഷ്ട്രകളും കൈകാലുകളിലെ നഖങ്ങൾ വളർന്നതും ഞെരമ്പ് പിടച്ചു വന്നതും കണ്ണുകൾ ചുവന്നുതുടുത്തതും ഒക്കെ അവിസ്മരണീയമായ വിവരണങ്ങൾ . കുട്ടികളെ തട്ടിക്കൊണ്ടുവന്ന നാല് പേരെ നേരിട്ട രീതി രോമാഞ്ചകഞ്ചുകമണിയിക്കുന്ന കാഴ്ചയായി അനുഭവപ്പെട്ടു. നല്ലൊരു വായനാനുഭവം തന്നതിന് അഭിനനങ്ങൾ

    1. Thanks bro….othiri sneham ❤❤❤

    1. Thanks bro..❤❤❤

  12. അടിപൊളി ❤️??

    1. താങ്ക്സ് ❤❤❤

Comments are closed.