“നീ ഇങ്ങനെ പേടിക്കാതെ. നിന്റെ സർ ഒന്നും അറിയില്ല. ഇനി അറിഞ്ഞാൽ തന്നെ നിനക്കൊന്നും സംഭവിക്കാതെ ഞാൻ ഹാൻഡിൽ ചെയ്തോളാം. You have my word.”
“എനിക്ക് ചേച്ചിയെ വിശ്വാസമാണ്. ചേച്ചി പണം തരാം എന്ന് പറഞ്ഞത് കൊണ്ട് മാത്രമല്ല ഞാൻ ഇത് ചെയ്യുന്നതെന്നറിയാമല്ലോ. ”
“എനിക്കറിയാഡാ. Thank you for the risk you are taking for me.”
“മ്മ്. ബൈ ചേച്ചി ഞാൻ ഇപ്പൊ തന്നെ മെയിൽ ചെയ്യാം.”
“OK….”
ഓൺലൈൻ ബാങ്കിങ് വഴി അവൾ അപ്പോൾ തന്നെ അവന്റെ അക്കൗണ്ടിലേക്കു പണം ട്രാൻസ്ഫർ ചെയ്തു.
അവൾ വേഗം തന്നെ മെയിൽ id തുറന്നു. അവൾക്കു വേണ്ട ഡീറ്റെയിൽസ് എല്ലാം തന്നെ മാത്യു അപ്പോഴേയ്ക്കും അയച്ചിട്ടുണ്ടായിരുന്നു. വേഗം പ്രിന്റ് ഓപ്ഷൻ കൊടുത്ത ശേഷം അവൾ പ്രിന്ററിനടുത്തേക്കു നടന്നു. പ്രിന്റ് ചെയ്ത പേപ്പറുകൾ ഓരോന്നായി എടുക്കും തോറും അവളുടെ കണ്ണുകകൾ വിടർന്നു വന്നു കൊണ്ടേയിരുന്നു. അവൾ ആ പേപ്പറുകൽ ലാപ്‌ടോപ്പിന് അടുത്തിരുന്ന ഫയൽ തുറന്നു മറ്റു പല പേപ്പർകൾക്കൊപ്പം അതിലേക്കു വെച്ചു. ആ ഫയലിനു ഉള്ളിൽ ഉണ്ടായിരുന്ന ഒരു കവർ അവൾ എടുത്തു.
അതിനുളിൽ ഒരാളുടെ ഫോട്ടോകളായിരുന്നു. പല ആംഗിളുകളിൽ എടുത്തിട്ടുള്ളത്. അവൾ അതെല്ലാം അവളുടെ വർക്ക് ടേബിളിൽ നിരത്തി. അതിൽ നിന്നും ഒരു ഫോട്ടോ എടുത്തു അതിൽ നോക്കി അവൾ പറഞ്ഞു:
“I think it’s time for us to meet.” അത് പറയുമ്പോൾ അവളുടെ ചുണ്ടുകളിൽ ഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു .
**********************************************
അടിപൊളി കഥ ?
നല്ല സസ്പെൻസ് എട്ട് നിർത്തി കളഞ്ഞു
എല്ലാം അടുത്ത പാർട്ടിൽ റെഡി ആകും എന്ന് കരുതുന്നു
❤️❤️❤️
അടിപൊളി
ഗീതു ഒരുപാട് സസ്പെന്സുകളുമായിട്ടാണല്ലോ വരവ് അധികം വൈകാതെ അടുത്ത പാർട്ടും പോരട്ടെ
Nice start ?
Thudakam kollam.. prathikarathinte Katha aanenu thonunu. Enthayalum waiting for next part.
Snehathode ❤️
❤️❤️❤️
അടിപൊളി സ്റ്റോറി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞ് ഇരിപ്പുണ്ട്…… വരും ഭാഗങ്ങളിൽ ക്ലിയർ ആകും എന്ന് പ്രതീക്ഷിക്കുന്നു……
സ്നേഹത്തോടെ…♥️♥️♥️♥️♥️♥️♥️♥️♥️
???
❣️
❤️