The Marriage Agreement [Geethu] 91

” നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല. But let me tell you one thing, if he knows your intentions he won’t have any second thoughts.”

വസുധ ഒന്നും പറയാതെ ശ്രദ്ധ മാവു കുഴക്കുന്നതിലേക്കു മാറ്റി.

*****************************

“നിനക്കു ഇന്ന് പോവണ്ടേ?”

“ഇല്ല. ഇന്ന് സെക്കന്റ് സാറ്റർഡേ അല്ലെ.”

ആദിയെ കൊണ്ടുവരാൻ ആയി ഒരുങ്ങി നില്കുവാന് ദിവ്യ. അർജുന്റെ വീട്ടിൽ നിന്നും എന്നും ശനിയാഴ്ച രാവിലെ അവൾ അവനെ കൊണ്ടുവരും പിന്നെ തിങ്കളാഴ്ച  രാവിലെ തിരിച്ചു കൊണ്ടുചെന്ന് ആക്കണം.

“ഓഹ് .ഞാൻ അത് മറന്നു. എന്നാൽ നീയും കൂടെ പോരേ. ഞങ്ങൾ ഇന്ന് ചെറിയൊരു ഔട്ടിങ് ഒക്കെ കഴിഞ്ഞു വൈകിട്ടെ വരൂള്ളു.”

“ഇല്ല ഡീ, എനിക്ക് ഇന്നിവിടെ കുറച്ചു പരുപാടിയുണ്ട് .” ലാപ്‌ടോപിലേക്കു കണ്ണും നട്ടു കൊണ്ട് വസുധ പറഞ്ഞു.”

“എന്നാൽ ഞാൻ ഇറങ്ങുവാ. ഡ്രോയറിനുള്ളിൽ നിന്നും കാർ കീ എടുത്തുകൊണ്ടവൾ പറഞ്ഞു.”

“മ്മ്  പോയി എന്റെ ആദി കുട്ടനെ കൂട്ടിയിട്ടുവാ. ” അവൾ എഴുനേറ്റു കൊണ്ട് പറഞ്ഞു.

“വസൂവാന്റിയെ കാണാൻ അവനും നോക്കിയിരുവായിരിക്കും.” അവൾ അതും പറഞ്ഞു പുറത്തേക്കിറങ്ങി.

വസുധ ഡോർ ലോക്ക് ചെയ്ത ശേഷം ലാപ്ടോപ്പിനടുതിരുന്ന ഫോൺ കയ്യിലെടുത്തു ആരുടെയോ നമ്പർ ഡയൽ ചെയ്‌തു. ഒന്ന് രണ്ടു റിങ്ങിനു ശേഷം അയാൾ ഫോൺ എടുത്തു.

“ഹലോ മാത്യു….”

“ആ ചേച്ചി…. ചേച്ചി പറഞ്ഞ ഡീറ്റെയിൽസ് എല്ലാം കിട്ടിയിട്ടുണ്ട് …”

“നീ എന്നാൽ എത്രെയും പെട്ടന്ന് അത് എനിക്ക് മെയിൽ  ചെയ്യ്. ക്യാഷ് ഞാൻ ഇപ്പൊൾ തന്നെ നിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം.”

” ചേച്ചി, എനിക്ക് നല്ല പേടിയുണ്ട് സർ ഇത് അറിഞ്ഞാൽ എന്നെ വെച്ചേക്കില്ല.”

10 Comments

  1. അടിപൊളി കഥ ?
    നല്ല സസ്പെൻസ് എട്ട് നിർത്തി കളഞ്ഞു
    എല്ലാം അടുത്ത പാർട്ടിൽ റെഡി ആകും എന്ന് കരുതുന്നു

    ❤️❤️❤️

  2. അടിപൊളി

  3. ഗീതു ഒരുപാട് സസ്പെന്സുകളുമായിട്ടാണല്ലോ വരവ് അധികം വൈകാതെ അടുത്ത പാർട്ടും പോരട്ടെ

  4. Thudakam kollam.. prathikarathinte Katha aanenu thonunu. Enthayalum waiting for next part.
    Snehathode ❤️

  5. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  6. അടിപൊളി സ്റ്റോറി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞ് ഇരിപ്പുണ്ട്…… വരും ഭാഗങ്ങളിൽ ക്ലിയർ ആകും എന്ന് പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ…♥️♥️♥️♥️♥️♥️♥️♥️♥️

  7. ശങ്കരഭക്തൻ

    ❤️

Comments are closed.