“ശരിയാ,ഞാൻ വേഗം ഇറങ്ങട്ടെ. ഇന്നലെ ഫോണിൽ കൂടെ കേട്ടപ്പോൾ അവന്റെ ശബ്ദത്തിനു എന്തോ വ്യത്യാസം പോലെ തോന്നിയായിരുന്നു. എന്റെ കുഞ്ഞിന് പനിയൊന്നും ആവാതിരുന്നാൽ മതിയായിരുന്നു.” അതും പറഞ്ഞവൾ കൈയിലിരുന്ന ന്യൂസ് പേപ്പർ ടീപോയിലേക്ക് വെച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു.
കോടതിയിൽ വാക്ക്ചാതുര്യം കൊണ്ട് ഏവരെയും വിസ്മയിപ്പിക്കുന്ന കൊച്ചിയിലെ തന്നെ ടോപ് അഭിഭാഷകയെ അല്ല അവൾ ഇപ്പോൾ കണ്ടത് മറിച്ചു തന്റെ കുഞ്ഞിനെ കാണുവാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ഒരമ്മയെ ആണ്.
വസുധ കണ്ടിട്ടുള്ളതിൽ വെച്ച് ഒന്നിലും പതറാതെ നിൽക്കുന്ന ഒരു സ്‌ട്രോങ് വുമൺ ആണ് ദിവ്യ. പക്ഷെ ആദിയുടെ കാര്യം വരുമ്പോൾ എല്ലാ സ്ത്രീകളെയും പോലെ അവളും ദുർബലയാവുന്നു . അത്ര കരുത്തുള്ളതാണോ ഒരമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ?
ഊട്ടിയിലെ ബോര്ഡിങ് സ്കൂളിൽ വെച്ചാണ് അവൾ ദിവ്യയെ പരിചയപ്പെടുന്നത്. പൊട്ടിക്കരയുമ്പോൾ ആശ്വസിപ്പിക്കാൻ പോലും ആരുമില്ലാതിരുന്ന ഒരു ഏഴുവസ്സുകാരിക്ക് നേരെ ആദ്യമായി സൗഹൃദം വെച്ച് നീട്ടിയവൾ. ആ സ്‌കൂളിലെ തന്നെ അധ്യാപികയായിരുന്നു ദിവ്യയുടെ അമ്മ. തന്നെക്കുറിച്ചുള്ള എല്ലാ സത്യങ്ങളും അറിയാവുന്നയാളാണ് ദിവ്യ. ദിവ്യയുടെ ജീവിതവും അവൾക്ക് മുന്നിൽ ഒരു തുറന്ന പുസ്‌തകമാണ്.
ബാംഗ്ളൂരിലെ ലോ കോളേജിൽ വെച്ച് കണ്ടുമുട്ടിയതാണ് ദിവ്യയും അർജുനും. സൗഹൃദം പ്രണയത്തിലും പ്രണയം വിവാഹത്തിലും എത്തി. രണ്ടു വീട്ടുകാർക്കും കാര്യയമായ എതിർപ്പുകളൊന്നുമില്ലായിരുന്നു. എന്നാൽ മൂന്ന് വർഷത്തെ ദാമ്പത്യം ഡിവോഴ്‌സിലാണ് നിന്നത്. ദിവ്യയുടെ മൂന്നര വയസ്സുകാരൻ മകൻ അദ്വൈത് ഇപ്പോൾ അർജുൻ ന്റെ ഒപ്പമാണുള്ളത്. എല്ലാ വീക്കെന്റുകളിലും കുട്ടിയെ ദിവ്യക്കൊപ്പം നിർത്തണമെന്നാണ് കോടതി വിധി. മകന് വേണ്ടി ഒരുപാട് പോരാട്ടം നടത്തിയതാണ് ദിവ്യ. എങ്കിലും അവന്റെ അച്ഛൻ അവളെ തോൽപിച്ചുകളഞ്ഞു.
അടിപൊളി കഥ ?
നല്ല സസ്പെൻസ് എട്ട് നിർത്തി കളഞ്ഞു
എല്ലാം അടുത്ത പാർട്ടിൽ റെഡി ആകും എന്ന് കരുതുന്നു
❤️❤️❤️
അടിപൊളി
ഗീതു ഒരുപാട് സസ്പെന്സുകളുമായിട്ടാണല്ലോ വരവ് അധികം വൈകാതെ അടുത്ത പാർട്ടും പോരട്ടെ
Nice start ?
Thudakam kollam.. prathikarathinte Katha aanenu thonunu. Enthayalum waiting for next part.
Snehathode ❤️
❤️❤️❤️
അടിപൊളി സ്റ്റോറി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞ് ഇരിപ്പുണ്ട്…… വരും ഭാഗങ്ങളിൽ ക്ലിയർ ആകും എന്ന് പ്രതീക്ഷിക്കുന്നു……
സ്നേഹത്തോടെ…♥️♥️♥️♥️♥️♥️♥️♥️♥️
???
❣️
❤️