പൊതിഞ്ഞു നൽകിയ ചതിയുടെ കൊടും കയ്പ്പാണെന്നു വളരെ വൈകിയാണ് അറിഞ്ഞത് . ..ഒന്നും രണ്ടും ആയിരുന്നില്ല …ഒരുപാട് ബന്ധങ്ങള്‍ .താൻ അവയിലൊന്ന് മാത്രം. തകര്‍ക്കപ്പെടുന്നതു വിശ്വാസം ആണെങ്കില്‍ മുറിവേല്‍ക്കുന്നത് ആത്മാവിനാണ് . ഒരിയ്ക്കലും കരിയാത്ത മുറിവുകള്‍ .പിന്നെ ഒരു രക്ഷപ്പെടലായിരുന്നു .ഒളിച്ചോട്ടം .ദാ ഇപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്ന ഓട്ടം . എല്ലാം ഒരിയ്ക്കല്‍ അവസാനിപ്പിച്ചതല്ലേ ..എന്നിട്ടും എന്തിനാണയാള്‍ ഇങ്ങനെ പിന്തുടരുന്നത്.
ഗയ മുറ്റത്തേയ്ക്ക് ഇറങ്ങുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു . തല വേദനക്ക് നല്ല ശമനമുണ്ട് . ഡോക്ടർ ഒന്നും പറഞ്ഞില്ല . മൂന്നു ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു . ഇളം റോസ് നിറമുള്ള കുറച്ചു ഗുളികകളും തന്നു . ഈ ഗുളിക കഴിച്ചു മാറുന്നതേ ഉണ്ടായിരുന്നുള്ളോ തന്റെ പ്രശ്നങ്ങൾ . അവൾക്കത് വലിച്ചെറിയാൻ തോന്നി . തനിക്കു വേണ്ടത് ശസ്ത്രക്രിയയാണ് . തലച്ചോറും ഹൃദയവും കുത്തി കീറണം . രണ്ടായി പിളർന്നു വെച്ച് അതിൽ അവശേഷിക്കുന്ന അയാളെ പൂർണമായും നീക്കം ചെയ്യണം . എങ്കിലേ തന്റെ അസുഖം മാറൂ ..താൻ ചതിക്കപ്പെട്ടവളും ഉപേക്ഷിക്കപ്പെട്ടവളുമാണ് . പ്രണയത്താൽ മുറിവേറ്റവൾ ..ഒരേ ജീവിതത്തിൽ തന്നെ മരിച്ചവളും ജീവിക്കുന്നവളും.
****************************
“നിങ്ങൾ കരുതും പോലെ അത്ര വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ല ഗയയ്ക്കു .. ആള് ശരിക്കും ഒരു വലിയ കണ്‍ഫ്യൂഷന്‍ സ്റ്റേറ്റിലാണ് . ആ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി എടുക്കുന്ന മാനസികാവസ്ഥകളിലൂടെയാണ് അവളിപ്പോള്‍ കടന്നു പോകുന്നത് . മാനസിക പിരിമുറുക്കം കൊണ്ട് ഉണ്ടാകുന്ന ചില ഹാലുസിനേഷന്‍സ് . അതാണ് ഗയ ഈ പറയുന്ന ദൃഷ്ടി വൈകല്യവും മറ്റും . ”
ഗയ പടിയിറങ്ങിയതിനു തൊട്ടു പിന്നാലെയാണ് നന്നായി മെലിഞ്ഞ, വെളുത്ത അല്ലെങ്കില്‍ വെളുത്തു വിളറിയ ആ മനുഷ്യന്‍ ഡോക്ടറുടെ മുന്നില്‍ എത്തുന്നത് . കണ്ണടക്കുള്ളില്‍ എപ്പോഴും അടച്ചു തുറക്കുന്ന വലിയ കണ്ണുകള്‍ . വിരലുകള്‍ കോര്‍ത്ത് വലിച്ചു കൊണ്ടുള്ള ആ ഇരുപ്പില്‍ തന്നെയറിയാം വല്ലാത്ത ഒരു മാനസിക പിരിമുറുക്കത്തിന് അടിമയാണ് അയാളെന്ന് . നിവർന്നു നിൽക്കാൻ പോലും അശക്തമായ അയാളുടെ ശരീരത്തിൽ അതിലും ലോലമായൊരു ഒരു മനസ്സായിരുന്നു ഉണ്ടായിരുന്നത് . ഏകദേശം അഞ്ചു മാസങ്ങൾക്കു മുൻപുള്ള അയാളുടെ വെറും നിഴൽ മാത്രമായിരുന്നു അയാളിന്ന്.
” വിവാഹാലോചന വന്നപ്പോള്‍ തന്നെ എല്ലാം അവള്‍ പറഞ്ഞതാണ് . അന്നേ ഇനി ഈ കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിക്കില്ല എന്ന തീരുമാനവുമെടുത്തു .പിന്നീട് ഇത് വരെ ..എനിക്കോ അവള്‍ക്കോ ഇതേ പറ്റി സംസാരിക്കേണ്ട ഒരാവശ്യവും വന്നിട്ടില്ല .മോള്‍ക്ക് എട്ടു വയസ്സായി . മോളോട് അവളിപ്പോള്‍ സംസാരിക്കുന്നില്ല …എപ്പോഴും തല വേദനയെന്നും പറഞ്ഞു ഒരേ കിടപ്പ് . അവളോട് ഞാന്‍ എന്താ പറയുക ഡോക്ടര്‍ . ഞങ്ങള്‍ക്ക് ഞങ്ങളുടെ പഴയ ഗയയെ തിരിച്ചു വേണം ..അല്ലെങ്കിൽ… ഡോക്ടർ നിങ്ങൾക്ക് മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ “
❤️❤️
Now… That’s what a story is… And that’s what a story shud be..
Hat’s off… How can I find your other stories?