ദി ലെഫ്റ്റ് ഐ 24

മേരാ നാം ഗയാ ഹേ … ഓർ ..ആപ്കാ നാം …

മേരാ നാം .. ജോർജുകുട്ടി ഹേ ….

എന്നാ പിന്നെ മലയാളം പോരെ മിസ്റ്റർ . ജോർജ് കുട്ടി …

അപ്പോൾ ഈ മുംബൈക്കാരി ന്നൊക്കെ പറഞ്ഞത് ..

നമ്മള് വെറും നാട്ടിൻപുറത്തുകാരിയാണ്‌ മാഷേ … സ്വദേശം കോട്ടയം .

ആഹാ .. ഞാൻ പാലാക്കാരൻ ….

തുടക്കമായിരുന്നു . എല്ലാത്തിന്റെയും തുടക്കം . ആദ്യത്തെ കാഴ്‌ച . സംസാരം . അവിടുന്നാണ് പിന്നെ എല്ലാം കീഴ്മേൽ മറിഞ്ഞത് …തന്നെ അത്രമേല്‍ കശക്കി കളഞ്ഞൊരു ബന്ധം വേറെ ഉണ്ടായിട്ടില്ല . അടി മുതല്‍ മുടി വരെ അയാളോടുള്ള പ്രണയത്താല്‍ മുങ്ങി പോയ ദിനങ്ങള്‍ . ഓരോ നിമിഷം കഴിയും തോറും താന്‍ അയാളായി മാറുകയായിരുന്നു . അയാള്‍ക്ക്‌ വേണ്ടിയാണ് ചിലങ്ക ഉപേക്ഷിച്ചത് ..അയാള്‍ക്ക്‌ വേണ്ടിയാണ് നര്‍ത്തകി എന്ന വലിയ സ്വപ്നം പാതി വഴിയില്‍ ഉപേക്ഷിച്ചത് . പലപ്പോഴും തോന്നിയിട്ടുണ്ട് . താന്‍ മാത്രമല്ല ഭൂരിഭാഗം പെണ്ണുങ്ങളും താന്‍ പ്രേമിക്കുന്ന ആണിന്റെ അടിമത്വം ഇഷ്ടപ്പെടുന്നവരാണ് . അല്ലെങ്കില്‍ അങ്ങനെയൊക്കെ ആയി പോയവരാണ് . വേണ്ടാ എന്ന് പറയുന്നവരുടെ പിന്നാലെ വീണ്ടും വീണ്ടും കടല്‍ത്തിര പോലെ ആര്‍ത്തലച്ചു ചെല്ലും .. വേണം എന്ന് പറയുന്നവര്‍ക്ക് മുന്നില്‍ മുഖം വെട്ടിച്ചു അറപ്പോടെ തിരിഞ്ഞു നടക്കും . എന്തെല്ലാം തീരുമാനങ്ങളും തത്വ സംഹിതകളുമാണ് അയാള്‍ ആകെ തച്ചുടച്ചു കളഞ്ഞത് . ശരീരം പങ്കു വെച്ചൊരു പ്രണയം പാടില്ല എന്ന് എന്നേ ഉറപ്പിച്ചതാണ് .എന്നാല്‍ ഒരൊറ്റ നോട്ടത്തില്‍ എല്ലാം നഷ്ട്ടപ്പെടുത്തിയില്ലേ .. എത്രയോ രാത്രികളില്‍ അയാള്‍ മഴയും കുളിരും ചൂടും വിറയലുമായി . വല്ലാത്തൊരു ആവേശമായിരുന്നു അയാള്‍ക്ക്‌ ..നോവിക്കാനും രസിക്കാനും ..നഗ്നയാക്കി തലമുടിയില്‍ കോര്‍ത്ത്‌ വലിച്ചു പടികള്‍ ഇറക്കി നടത്തുമ്പോഴും ..കൈകാലുകള്‍ ബന്ധിച്ചു മെഴുകുതിരികള്‍ ഉരുക്കി ഒഴുക്കുമ്പോഴും ഒരിക്കലും താന്‍ തടഞ്ഞില്ലല്ലോ ..കരഞ്ഞില്ലല്ലോ ..പ്രണയം അങ്ങനെയാണ് . എല്ലാം മാറ്റി മറിക്കും .നിങ്ങള്‍ക്ക് നിങ്ങളെ നഷ്ട്ടപ്പെടും . നിങ്ങള്‍ നിങ്ങളല്ലാതെയാകും..

എങ്കിലും അയാള്‍ സൃഷ്ടിച്ചെടുത്ത വിശ്വാസമെന്ന ചിലന്തിവലയില്‍ കുരുങ്ങി പോയി താന്‍ . ഓര്‍ത്തില്ല എത്ര ലോലമാണ് അതിന്റെ കണ്ണികളെന്നു, എത്ര വേഗത്തില്‍ തകരുമെന്നത് …കേവലം രണ്ടു വര്‍ഷം . ഒരു ജന്മത്തിലെ പ്രണയം മുഴുവന്‍ കൊടുത്തതാണ് .. എന്നിട്ടും ചതിക്കപ്പെട്ടു .

പരമശിവന്‍ നെറുകയിൽ ചൂടുന്ന ഗംഗയെപ്പോലെ അഭിമാനമായി ശിരസ്സിൽ വഹിച്ചു നടന്നതാണ്. അയാളുടെ പെണ്ണ് എന്നറിയപ്പെടുവാൻ എന്ത് മോഹമായിരുന്നു. അഹങ്കാരമായിരുന്നു കൂടെ നടക്കുമ്പോൾ. അസൂയ നിറഞ്ഞ കണ്ണുകൾ കാണുമ്പോൾ ഉള്ളിൽ ചിരിച്ചു . എന്നിട്ടും എല്ലാം വർണക്കടലാസിൽ

2 Comments

  1. Now… That’s what a story is… And that’s what a story shud be..

    Hat’s off… How can I find your other stories?

Comments are closed.