അവസാനത്തിലെ ആരംഭം [Rahul Rk] 582

Views : 69115

അവസാനത്തിലെ ആരംഭം

The End / The Begnning | Author : Rahul RK

പ്രണയം അനശ്വരമാണ്…
പ്രണയം മരണത്തേക്കാൾ ശക്തമാണ്…പ്രണയത്തിൽ നമ്മൾ കേട്ടിട്ടുള്ളതെല്ലാം വിജയ കഥകൾ ആയിരിക്കും.. അല്ലെങ്കിൽ നഷ്ട പ്രണയത്തിന്റെ വിരഹ കഥകൾ ആയിരിക്കും…പക്ഷേ അതിനേക്കാൾ കൂടുതൽപേർക്ക്‌, അല്ലെങ്കിൽ നമ്മൾ ഓരോരുത്തര്‍ക്കും പറയാനുണ്ടാവും, തിരിച്ചറിയാതെ പോയ ഒരു പ്രണയത്തിന്റെ കഥ…

ഒരിക്കലും പറയാൻ സാധിക്കാതെ പോയതോ അല്ലെങ്കിൽ ശരിയായ സമയത്തിന് വേണ്ടി കാത്തിരുന്ന് അവസരം നഷ്ടമായതോ ആയ പ്രണയത്തിന്റെ കഥ…

ടൈറ്റാനിക് എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് റോസ് പറയുന്ന ഒരു സംഭാഷണം ഉണ്ട്..

“ജാക്കിന്റെ മരണ ശേഷം അവർ അദ്ദേഹത്തെ കുറിച്ച് ആരോടും സംസാരിചിരുന്നില്ല, അവരുടെ ഭർത്താവിനോട് പോലും.. ഒരു സ്ത്രീയുടെ മനസ്സ് രഹസ്യങ്ങളുടെ സമുദ്രമാണ്… (A women’s heart is an ocean of secrets.)”

തന്റെ പ്രണയത്തെ എന്നെന്നേക്കും ആയി തന്റെ മനസ്സിൽ ഒതുക്കിയ റോസിന്റെ കഥ ഒറ്റപ്പെട്ടത് അല്ല… ഒരു പക്ഷെ നമുക്കിടയിലും അങ്ങനെ ഉള്ളവർ ഉണ്ടായിരിക്കാം… മൊയ്തീനെ പ്രണയിച്ച കാഞ്ചനമാല അതിനൊരു ഉദാഹരണം മാത്രമാണ്…

റോഷൻ റിച്ചാർഡ് എന്ന എന്റെ കഥ ആരംഭിക്കുന്നതും പറയാതെ പോയ, അല്ലെങ്കിൽ ശരിയായ സമയത്ത് പറയാതെ പോയ ഒരു പ്രണയത്തിൽ നിന്നുമാണ്……………………………..

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

നാളെ ഞാനും കുടുംബവും അമേരിക്കയിൽ നിന്നും ഹംഗറിയിലേക്ക് പോവുകയാണ്…

ഞാൻ ജനിച്ചതും വളർന്നതും ഒക്കെ അമേരിക്കയിൽ ആയിരുന്നെങ്കിലും എന്റെ അച്ഛന്റെയും അമ്മയുടെയും ജന്മ നാട് ഹംഗറി ആയിരുന്നു.. ശരിക്കും പറഞ്ഞാൽ ഞാൻ ഒരു അമേരിക്കൻ – ഹംഗേറിയൻ ആയിരുന്നു..

അച്ഛനും അമ്മയും ബിസിനസ്സ് കുടുംബത്തിൽ ഉള്ളവരും അതെ പ്രൊഫഷനിൽ ഉള്ളവരും ആയതുകൊണ്ട് സ്വാഭാവികം ആയും ഞാനും അല്ലെങ്കിൽ എന്റെ താൽപര്യങ്ങളും ബിസിനസിലേക്ക് തന്നെ ആയിരുന്നു…

ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം…

നാളെ രാവിലെ ആണ് ഫ്ളൈറ്റ്.. സാധനങ്ങൾ എല്ലാം പാക്ക്‌ ചെയ്യുന്ന തിരക്കിൽ ആയിരുന്നു ഞാൻ.. അത്രയും പ്രിയപ്പെട്ടത് എന്ന് തോന്നുന്ന സാധങ്ങൾ മാത്രം ആണ് കൊണ്ട് പോകാൻ പ്ലാൻ ചെയ്തിരിക്കുന്നത്…

പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്.. നോക്കുമ്പോൾ ലീനയാണ്…

“ഹലോ ലീന..??”

“റോഷൻ.. നീ തിരക്കിൽ ആണെന്ന് അറിയാം.. അത്യാവശ്യം ആയതൊണ്ട് ആണ് വിളിച്ചത്…”

“നോ പ്രോബ്ലം ലീന.. എന്താ കാര്യം..??”

Recent Stories

The Author

79 Comments

  1. “നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എന്താണോ അതിനെ സ്വതന്ത്രം ആക്കി വിടുക… നിങ്ങൾക്ക് അർഹത പെട്ടത് ആണെങ്കിൽ അത് നിങ്ങളിലേക്ക് തന്നെ തിരികെ വരും…”
    These words touched my heart,more than the story❤️
    കഥയും നന്നായിരുന്നു കേട്ടോ🥰

    1. Quote by “kamala surayya’

  2. 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
    Pwlichu machaaaney orupad karyangal parayanund ennal athonnum mathiyavathe varum athrayk feel kitti muthey.
    Love or hate vayichappol ith machaan thanne aanoo enn doubt undenm bt ippo ellam maari thankz for coming machaaaaaneeey😍😍😍😍😍😍

  3. വളരെ നന്നായിട്ടുണ്ട് രാഹുൽ ബ്രോ …
    അന്നയും അവനും ഒന്നിച്ചതിൽ വളരെ സന്തോഷം അവർ തന്നെയായിരുന്നു ഒന്നിക്കേണ്ടത്
    wrong number ഇനി ഉണ്ടാവുമോ

  4. ♥️♥️♥️♥️

  5. Rahul Rk

    ബ്രോ..,,,
    നിങ്ങളുടെ മിക്ക കഥയും ഞാൻ വായിച്ചിട്ടുണ്ട്…. ലവ് or hate ന് വേണ്ടി വെയ്റ്റിംഗ് ആണ്….,,,

    കഥ തീർക്കേണ്ട കാരണം ഇവിടെ പബ്ലിഷ് ചെയ്ത കഥ വായിക്കാൻ സമയം കിട്ടിയില്ല…,,,

    ഇന്ന് വായിക്കും അതിനുശേഷം അഭിപ്രായം പറയാം…✌️✌️

    സ്നേഹത്തോടെ
    അഖിൽ

  6. രാഹുൽ ബ്രോ…

    സത്യം പറഞ്ഞാൽ എനിക്ക് ഈ ടൈപ്പ് പ്രേമം തീരെ ഇഷ്ടമല്ല… പക്ഷെ ഈ കഥ വളരെ ഇഷ്ടപ്പെട്ടു.. ആ നാട്ടിൽ ജനിച്ചു വളർന്നവരുടെ കാഴ്ചപ്പാടും രീതികളും സംസാരവും ഒക്കെ പെര്ഫെക്റ്റ് ആയി എഴുതിയിരിക്കുന്നു…

    ആ എഴുത്തിൽ ആണ് എനിക്ക് പ്രണയം തോന്നിയത്… എന്തായാലും നല്ല കഥ…

    Welcome back…
    നിങ്ങളുടെ കഥകൾ ഒരുപാട് മിസ്സ് ചെയ്തു…

    എനിക്ക് ഒട്ടും ഇഷ്ട്ടപ്പെടാത്ത ലൗ ടൈപ്പ് ആയിരുന്നിട്ട് കൂടി മനസ്സിനെ ഒരുപാട് സ്പർശിച്ചു…

    അപ്പൊ ലൗ or haite ൽ പാക്കലാം…

    പിന്നെ ഒരു സംശയം…

    Love or haite ഇനി വരാൻ പോകുന്ന പാർട്ട് ക്ലൈമാക്സ് ആണോ…

    വെയ്റ്റിംഗ് ഫോർ your റീപ്ലേ…

    ( പ്രൊഫൈൽ ഫോട്ടോ വച്ചതിൽ സന്തോഷം)

    സ്നേഹത്തോടെ
    Dk

    1. Love or Hate climax aanu.. Kadha ishtamaayi ennarinjathil santhosham ❤️

      1. Tnx ബ്രോ…

        ഞാൻ കാത്തിരിക്കും…

  7. ഏറ്റവും ഇഷ്ടപ്പെട്ട അന്നയെ തന്നെ അവനു കൊടുത്തതിനു നന്ദി ഉണ്ട് ട്ടോ💕💕

    അന്ന മറ്റേ കോ ആക്ടർ നെ കിസ് ചെയ്യുന്ന സീൻ വായിച്ചപ്പോൾ ഭയങ്കര സങ്കടം തോന്നി..

    എന്നാലും ഒരു ഹാപ്പി എൻഡിങ് നു താങ്ക്സ്..

    ഒരുപാട് ഇഷ്ട്ടമായി ട്ടോ…
    LOH വേഗം തായോ..

    സ്നേഹം💖💛🔥

    1. Thanks a lot bro ❤️

  8. Brw nammade love or hate endhayi ??

    1. On the way.. coming soon

  9. വിരഹ കാമുകൻ💘💘💘

    ❤️❤️❤️

    1. ❤️❤️

  10. Etra naal kazhinna tante oru katha vayichat ennittum mumpathe aa feel atu pole kitty.. Onnude koodi enkile ullooo… Adipoli story.. LOH udane kaanum ennu kandu Wait cheyyanu… Helth okke ok alle…

    1. Thanks, don’t give hopes. LoH coming soon

  11. Ne antha matte കഥയുടെ ബാക്കി azhuthathath ഞങ്ങൾക്ക് മടുപ്പിക്കുന്ന ആണോ നോക്കി erithi

    1. Coming soon!!

  12. വിഷ്ണു🥰

    കൊള്ളാല്ലോ❤️

    ഒരു തിരിച്ച് വരവാവുമ്പോൾ അത് ഗംഭീരം ആയി തന്നെ ആയിക്കോട്ടെ എന്ന് വെച്ചു അല്ലേ..എന്തായാലും ഈ കഥ ഇഷ്ടമായി❤️

    ഈ കഥയിൽ ആകെ മൂന്നു പേരുടെയും ഭാഗങ്ങൾ നന്നായിരുന്നു.പക്ഷെ സത്യം പറഞ്ഞാല് എല്ലാവരെയും വച്ച് നോക്കിയാൽ അന്ന ആണ് ഏറ്റവും മനസ്സിൽ കയറിയത്..

    ആദ്യം മുതലേ മുഴുവൻ ട്വിസ്റ്റ് ആണല്ലോ 😋. ഡെയ്സി ആദ്യത്തെ ആ പ്രോപോസൽ accept ചെയ്ത ആ സീൻ വായിച്ചപ്പോൾ ചെറിയ സങ്കടം ഓക്കേ തോന്നി..പക്ഷെ എനിക്ക് ഉറപ്പായിരുന്നു അന്നയും ആയി അതിലും നല്ല ഒരു ബന്ധം ഉണ്ടാവും എന്ന്.അതുകൊണ്ട് ആ ഭാഗം ഒന്നും വല്യ പ്രശ്നം ആയി തോന്നിയില്ല.

    അന്ന..അവള് ഒരിക്കലും വിട്ട് പോവില്ല എന്ന് ഉറപ്പുണ്ടായിരുന്നു..ഇടയ്ക്ക് അങ്ങനെ ഒക്കെ സംഭവിച്ചപ്പോ ഒരു കാര്യവും ഇല്ലാതെ ആ റിലേഷൻ അവസാനിപ്പിച്ചത് പോലെ ആണ് ഫീൽ ചെയ്തത്. കേൾക്കാൻ ഉള്ള മനസ്സ് അവള് കാണിക്കാതെ പോവുന്നത് പോലെ എനിക്ക് തോന്നി.

    ആ കിസ്സിങ് സീൻ ഒട്ടും പ്രതീക്ഷിച്ചില്ല.സിനിമ ഷൂട്ടിംഗ് ഉണ്ടെന്ന് ക്രിസ് ആണെന്ന് തോന്നുന്നു പറഞ്ഞത്.എന്നിട്ടും അങ്ങനെ ഒരു ചിന്ത പോയില്ല…അത് ഒരു വല്ലാത്ത സംഭവം ആയിരുന്നു👌

    ലിസയോട് ആദ്യം മുതലേ ഒരു നല്ല ഫ്രണ്ട് എന്ന് ഉള്ള സമീപനം ആയിരുന്നല്ലോ..അതുകൊണ്ട് തന്നെ അവളും ആയി ഒരു റിലേഷൻഷിപ്പ് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല..പിന്നെ ഇവർ അടുത്ത് വന്നപ്പോ ഇതാണ് ബെസ്റ്റ് എന്ന് തോന്നി..പക്ഷെ അവളും വെറും സംശയത്തിന്റെ പേരിൽ എല്ലാം അവസാനിപ്പിച്ച് പോവുന്നത് കണ്ടപ്പോ പണ്ടത്തെ അന്നയെ വീണ്ടും കണ്ടത് പോലെ തോന്നി.

    ഓരോ റിലേഷനും പെട്ടെന്ന് തന്നെ കഴിഞ്ഞ് പോവുന്നത് പോലെ തോന്നി..ഓരോ ബന്ധം തുടങ്ങുന്നത്,അവസാനിക്കുന്നത് എല്ലാം..
    അവസാനം അന്ന തന്നെ വീണ്ടും വന്നു..അന്ന പറഞ്ഞത് കേട്ടപ്പോ സങ്കടം വന്നു.എല്ലാം വെറും തെറ്റിദ്ധാരണ അല്ലേ.എന്തായാലും അന്നയെ തന്നെ ഒന്നിപിച്ചത് ഇഷ്ടമായി.

    തുടക്കം മുതൽ അവസാനം വരെ ഒറ്റ ഇരിപ്പിന് വായിച്ചു.വേറെ ഒരു കഥയും കൂടി വന്നിട്ടുണ്ടലോ…അതും വായിക്കണം..പിന്നെ love or hate നു വേണ്ടി ആണ് കാത്തിരിക്കുന്നത്😍.എന്തോ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു.എല്ലാം ശരിയായി എന്ന് പ്രതീക്ഷിക്കുന്നു.
    പിന്നെ my dear wrong number കമ്പ്ലീറ്റ് ആയതാണ് എന്ന് അല്ലേ അന്ന് പറഞ്ഞത്.അതും കൂടി തരും എന്ന് പ്രതീക്ഷിക്കുന്നു..

    ഒരുപാട് സ്നേഹം😍❤️

    1. Thanks for writing this detailed comment.. this was meant a lot for me..❤️❤️❤️

      1. വിഷ്ണു🥰

        ❤️😍

  13. Sherikkum rahul bro thanne aano😲😲😲😲😊

    1. Yes bro❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com