അയാൾ എന്തൊക്കെയോ മനസിലുറച്ചു ചാടിയെഴുന്നേറ്റു.. ഇനി ആ ജഢം അവിടെയിട്ടുകൂടാ.. ആ ജഡത്തിനോടെങ്കിലും മനുഷ്യത്വം കാണിക്കണം.. അയാൾ തന്റെ സഹോദരനാണ്.. പണ്ട് വീട്ടിൽനിന്നും പിണങ്ങിപ്പിരിഞ്ഞുപോയ സഹോദരൻ..
അയാൾ താഴത്തെ നിലയിൽ നിന്നും കാട്ടിലേക്കുള്ള അഴികൾ ഉള്ള ഇരുമ്പുവാതിൽ ലോക്ക് നീക്കി ശബ്ദമുണ്ടാക്കാതെ വാതിൽ പതിയെ തുറന്നു കാട്ടിൽ ജഢം കിടക്കുന്ന ഇടത്തേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു.. ആ വികൃതമായ ശവശരീരം തറയിൽകൂടി വലിച്ചിഴച്ചാൽ ശബ്ദമുണ്ടാക്കും.. അയാൾ ആ ശരീരം പൊക്കി തോളിലേറ്റി പതിയെ വേച്ചു വേച്ചു പുറത്തേയ്ക്കു നടന്നു.. ഇരുമ്പുവാതിൽ കൊട്ടിയടച്ചു ലോക്കിട്ടു.. ശബ്ദം കേട്ടിട്ടോ മറ്റോ ആകണം കടുവകൾ ഓടിയെത്തി.. വാതിൽ ലോക്കിട്ടു കഴിഞ്ഞിരുന്നു എങ്കിലും അയാൾ ഭയന്നു തോളിലെ ശവശരീരവുമായി പുറകിലേക്കു മലർന്നു വീണു… കടുവകൾ രണ്ടും മുരണ്ടുകൊണ്ടു ഇരുമ്പഴികൾ കൊണ്ടുള്ള വാതിൽ തകർക്കും എന്ന് തോന്നി.. അയാൾ വേഗം ആ ജഡവും വലിച്ചുകൊണ്ടു കെട്ടിടത്തിന്റെ മുൻവശം എത്തി.. കടുവകളുടെ കണ്ണിൽ നിന്നും മറഞ്ഞതുകൊണ്ടാവാം അവയുടെ ശബ്ദം നിലച്ചു….
പതിവുപോലെ വണ്ടി തിരിച്ചുപോയാൽ ഉടനെ കടുവകൾക്കു ഭക്ഷണം കൊടുക്കും. അതുമായി കടുവകൾ ഗുഹയിലേയ്ക് പോകും എന്നാണ് അയാൾ കണക്കുകൂട്ടിയതു… വിശന്നു വയറെരിഞ്ഞ അയാൾ കാടിന്റെ അഴികൾ ഉള്ള വലിയ വേലി ചാടി ആർത്തിയോടെ പഴങ്ങൾ പറിച്ചിരിക്കാം.. ആ പാവത്തിന് ഒരെണ്ണം പോലും കഴിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.. കടുവകളെ കണ്ട് ഓടി പാലത്തിനടുത്തു എത്തുന്നതിനുമുൻപായി കടുവകൾ പിടികൂടി കടിച്ചു പറിച്ചിട്ടുണ്ടാകാം..
ഇനിയെന്താ ചെയ്ക ഞാൻ കാരണം ഒരുതെറ്റും ചെയ്യാത്ത ഒരാൾ… ഹോ ഓർക്കാൻ പോലും വയ്യ…
ഇനി വണ്ടിവരാൻ മൂന്നുദിവസം എടുക്കും അതിനുമുൻപായി ആരും വരാനില്ല. വേറൊന്നും ചെയ്യാനില്ല ജഢം കുഴിച്ചിടുക തന്നെ…
റോഡിനപ്പുറം ഈന്തപ്പഴത്തോട്ടത്തിൽ ചൊരിമണലിൽ കുഴികുത്താൻ ആരംഭിച്ചു.. ഒരിക്കലും ജീവിതത്തിൽ വരും എന്ന് കരുതാത്ത വിധി.. കുറ്റബോധവും ഭയവും അയാളെ ഒരുതരം മരവിപ്പിൽ എത്തിച്ചു.. ആ സഹോദരന്റെ മുഖം നല്ലവണ്ണം ഒന്ന് കണ്ടിട്ടുകൂടിയില്ല.. പാകിസ്ഥാനിയെ വെറുപ്പായിരുന്നു താൻ അയാൾക്കുവേണ്ടി ഇനിയെന്ത് ചെയ്യണമെന്ന് ചിന്തിക്കുന്നു.. അയാളും ഒരു മനുഷ്യനായിരുന്നില്ലേ.. പാവമയിരുന്നില്ലേ….. ഏറ്റവും കഷ്ടം അന്ത്യകർമ്മം പോലുമില്ലാതെ….
ഏകദേശം കുറച്ചു ആഴത്തിൽ കുഴിച്ചു കുഴിച്ചു കഴിഞ്ഞപ്പോൾ വല്ലാതെ തളർന്നു.. എങ്കിലും ശവശരീരം നിലത്തു വലിച്ചിഴക്കാൻ അയാൾക്കു തോന്നിയില്ല ആയാസപ്പെട്ട് വീണ്ടും തോളിലെടുത്തു.. കുഴിക്കരുകിൽ നിലത്തു പതിയെ കിടത്താൻ ശ്രമിക്കുമ്പോളേക്കും അയാളും വീണുപോയി.. പതിയെ എഴുന്നേറ്റു ജഢം കുഴിയിലേയ്ക് ഇറക്കാൻ തുടങ്ങുമ്പോൾ അയാളോർത്തു ithu തന്റെ സഹോദരനാണ്.. വേണ്ട അന്ത്യകർമ്മങ്ങൾ ചെയ്യണം…
വായിച്ചു സുഹൃത്തെ നല്ല കഥ ആണ്
ദയവായി ഇനിയും എഴുതുക