അപ്പോളാണ് ഇറച്ചി കടുവയ്ക്കു കൊടുക്കേണ്ട കാര്യം ഓർമവന്നത് വീണ്ടും ഹൃദയമിടിപ്പ് കൂടി വിറയൽ തുടങ്ങി.. രണ്ടും കല്പിച്ചു അടുക്കളയിൽ നിന്നും കാട്ടിലേക്കുള്ള വാതിൽ തുറന്നു ശബ്ദമുണ്ടാക്കാതെ ആദ്യം ഒരുകഷണം ഇറച്ചി പാലത്തിന്റെ അറ്റത്തു കൊണ്ടുപോയി വെച്ചു പിന്നെ അടുത്തതും. എന്നിട്ട് അഴികൾ കൊണ്ടുള്ള വാതിൽ തുറന്നു രണ്ടുകഷണവും താഴേയ്ക്കിട്ടു പെട്ടെന്നുതന്നെ വാതിലടച്ചു തിരികെ നടക്കുകയല്ല ഓടുകയാണ് ചെയ്തത്.. അടുക്കള വാതിലിനു സമീപം വന്നു വിസിൽ എഴുത്തു ഊതിയതിനു ശേഷം പെട്ടെന്ന് അകത്തുകേറി വാതിലടച്ചു. ബെഡ്‌റൂമിൽ എത്തി കാട്ടിലേക്കുള്ള ജനാലയിലൂടെ നോക്കി. കടുവകൾ രണ്ടും ഇറച്ചിയും കടിച്ചെടുത്തു കാട്ടിനുള്ളിലേയ്ക് മറയുന്നതു ശ്വാസം വിടാതെ നോക്കിനിന്നു….
ശരീരത്തിന്റെ വിറയൽ മാറിയിട്ടില്ലെങ്കിലും വളരെ ആശ്വാസം തോന്നി.. കൈകഴുകി വന്നു ബെഡിൽ നീണ്ടുനിവർന്നു കിടന്നു എന്തൊരാശ്വാസം.
ഇനി കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കണം. ഇത്ര ദിവസവും ഭീംപ്രകാശ് ഉണ്ടാക്കുന്ന റബ്ബർഷീറ്റുപോലുള്ള ചപ്പാത്തിയും പരിപ്പുകറിയും ഒക്കെയായിരുന്നു ഭക്ഷണം ഇനി അല്പം കുത്തരി കഞ്ഞിവെച്ചു കുടിക്കണം.. എല്ലാം ഇന്ന് കൊണ്ടുവന്നിട്ടുണ്ട്.. എന്തോ ഒന്നിനും തോന്നുന്നില്ല.. കുറച്ചുനേരം കൂടി അങ്ങിനെ കിടന്നു…
നാട്ടിൽ ഉറങ്ങുന്നതിനു മുൻപുള്ള സമയം വരെ ആൾകൂട്ടത്തിൽ ജീവിച്ച താനിതാ തികച്ചും ഒറ്റപെട്ട ലോകത്തിൽ എത്തിയിരിക്കുന്നു. നാട്ടിലെ ഓർമകളിൽ ഏറ്റവും സുഖമുള്ളതു എൽസിയെ കുറിച്ചുള്ള ഓർമ്മകൾ ആണ്.. അവളിപ്പോൾ തന്നെ ഓർക്കുന്നുണ്ടാവുമോ..
ഒരു ദിവസം പതിവുപോലെ ഭാര്യ ആരോ വന്നിരിക്കുന്നു കാണാൻ എന്നു പറഞ്ഞപ്പോൾ എഴുന്നേറ്റു വായും മുഖവും കഴുകി ഷർട്ടും എടുത്തിട്ട് മുൻവശത്തേയ്ക് ചെന്നപ്പോൾ ഒരു പ്രായമായ സ്ത്രീയും മകളെന്നോ മരുമകളെന്നോ തോന്നാവുന്ന ഒരു യുവതിയും…
പ്രായമായ സ്ത്രീയാണ് സംസാരിച്ചു തുടങ്ങിയത്.. ഞങ്ങൾ നാണുസഖാവ് പറഞ്ഞിട്ടു വന്നതാണ്….
സഖാവ് വിളിച്ചു പറഞ്ഞിരുന്നു നിങ്ങൾ വരുമെന്ന്.. പെൻഷൻ ന്റെ പേപ്പർ ശരിയാക്കാനല്ലേ..
അതെ മോനെ.. ഇത്രനാളും പെൻഷൻ കിട്ടികൊണ്ടിരുന്നതാണ്.. ഇപ്പോൾ ഏതാണ്ടും പേപ്പർ ശരിയാക്കി കൊടുത്തില്ലെങ്കിൽ ഇനി പെൻഷൻ കിട്ടില്ലെന്നു പറഞ്ഞു..
അത് സാരമില്ല ഞാൻ ശരിയാക്കിത്തരാം. പിന്നെ വില്ലജ് ഓഫീസിൽ പോയി നിങ്ങൾ ഒരപേക്ഷ കൊടുക്കണം അതിനു നിങ്ങൾ തന്നെ നേരിട്ട് ചെല്ലണം ബാക്കിയെല്ലാം ഞാൻ ശരിയാക്കിത്തരാം..
അവർ യാത്രപറഞ്ഞിറങ്ങുമ്പോൾ അവരോടൊപ്പമുള്ള യുവതിയെ ശ്രദ്ധിക്കുകയായിരുന്നു എത്ര മനോഹരമായ ശരീരം ആണാ സ്ത്രീയുടേത്. ഉടുത്തിരിക്കുന്ന സാരിക്കുള്ളിൽ ആ സുന്ദരിയുടെ ശരീരസൗന്ദര്യം ആരും കണ്ണെടുക്കാതെ നോക്കിപ്പോകും.. അന്നാണ് എൽസിയെ ആദ്യമായി കാണുന്നത്.. പിന്നീട് പലതവണ യാധൃശ്ചീകമായി പലയിടത്തും വെച്ചു കണ്ടു.. എപ്പോളോ അവൾ തന്നെകാണുമ്പോൾ പുഞ്ചിരിക്കാൻ തുടങ്ങിയിരുന്നു.. മനസ്സിൽ ഇത്രനാളും തോന്നാത്ത സന്തോഷം.
പിന്നീട് പെൻഷൻ പേപ്പർ ശരിയാക്കി ഓഫീസിൽ നിന്നും അയച്ചുകൊടുത്തോളാം എന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെ കൊടുത്തോളാം എന്നുപറഞ്ഞു കൈയ്യിൽ വാങ്ങുകയായിരുന്നു.. അതുമായി വീട് തിരക്കിപിടിച്ചു അവിടെയെത്തുമ്പോൾ മുറ്റത്ത് തുണിയലക്കി വിരിക്കുന്ന എൽസിയുടെ കണ്ണിൽ തന്നെകണ്ടപ്പോൾ പ്രകാശം പരക്കുന്നതും ചുണ്ടുകളിൽ പുഞ്ചിരി വിരിയുന്നതും തന്നെ തന്നെ കൂടുതൽ സന്തോഷത്തിലാക്കി.. എത്ര നന്നായി പേപ്പർ കയ്യിൽ വാങ്ങിയത്..
അമ്മേ… എന്നുവിളിച്ചു എൽസി അകത്തേയ്ക്കു കേറിപോയി..
മോൻ കേറിയിരിക്കൂ.. ഒരു ചായയെടുക്കട്ടെ കുടിക്കുമോ..
വായിച്ചു സുഹൃത്തെ നല്ല കഥ ആണ്
ദയവായി ഇനിയും എഴുതുക