തർപ്പണം 18

ഇവിടെ സുൽത്താൻ രണ്ടു സൈബീരിയൻ കടുവകളെ വളർത്തുന്ന സ്ഥലമാണ്.സുൽത്താൻ ഇതേപോലെ പലതരം കുതിരകളെ വളർത്തുന്നുണ്ട് പരുന്തുകളെയും പ്രാവുകളെയും ഒക്കെ വളർത്തുന്നുണ്ട് ഇവിടെയാണ് നിങ്ങൾക്കു ജോലി.. ജോലി എന്നുപറഞ്ഞാൽ പ്രത്യേകിച്ച് പണിയൊന്നും ഇല്ല. ആഴ്ചയിൽ രണ്ടു ദിവസം അവയ്ക്കു തീറ്റ കൊടുക്കണം പിന്നെ ഇവിടുത്തെ കാവൽക്കാരൻ.. ഇവിടെ ആരും വരാരൊന്നും ഇല്ല.. ആഴ്ചയിൽ രണ്ടു ദിവസം പോത്തിറച്ചിയുമായി വണ്ടിവരും ഒപ്പം നിങ്ങൾക്കുള്ള സാധനങ്ങളും കൊണ്ടുവരും.
നിങ്ങൾക്ക് ഹിന്ദി അറിയാമോ..
ഇല്ല..
സാരമില്ല അത്യാവശ്യകാര്യങ്ങൾ ഞാൻ പറഞ്ഞുതരാം.. ഇത് ഭീംപ്രകാശ്.. ബീഹാറിയാണ്. ഇവിടെ വന്നിട്ട് ഇപ്പൊ നാലുവർഷം കഴിഞ്ഞു.. അടുത്തയാഴ്ച ഇയാൾ നാട്ടിൽ പോകും.. അതുകൊണ്ടാണ് നിങ്ങൾക്കിവിടെ ജോലികിട്ടിയതു.. ഇവിടെ നിങ്ങൾക്കു ഒരുബുദ്ധിമുട്ടും ഉണ്ടാകില്ല ആ കാര്യം സുൽത്താന് നിര്ബന്ധമാണ്.. നിങ്ങൾക്കു സമയം കളയാനായി ടി വി യും ഡിഷ്‌ആന്റീനയും ഒക്കെ ഇവിടെയുണ്ട്.. സോളാർ ഉള്ളതുകൊണ്ട് കറന്റ്‌ പോകില്ല അഥവാ എന്തെങ്കിലും സംഭവിച്ചാൽ ഒരു ചെറിയ ജനറേറ്റർ ഉണ്ട് അതെല്ലാം ഇയാൾ കാണിച്ചു തരും..
പിന്നെ ഇവിടെ മൊബൈൽ റേഞ്ച് കിട്ടില്ല അതുകൊണ്ടു വീട്ടിലേയ്‌ക്കോ മറ്റോ വിളിക്കണമെങ്കിൽ ഇറച്ചിയുമായി വരുന്ന വണ്ടിയിൽ സാറ്റലൈറ്റ് ഫോൺ ഉണ്ടാകും അതിൽനിന്നും വിളിച്ചാൽ മതി… ആവശ്യത്തിന് മാത്രേ ഉപയോഗിക്കാവു എന്നുമാത്രം. അതേപോലെ നിങ്ങൾക്കാവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്താൽ അടുത്ത തവണ വരുമ്പോൾ വണ്ടിയിൽ കൊടുത്തുവിടും.. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വണ്ടിവരും.. പിന്നൊരുകാര്യം നിങ്ങൾക്കു പോത്തിറച്ചിയോ കോഴിയിറച്ചിയോ മറ്റോ വേണമെങ്കിൽ ലിസ്റ്റിൽ കൊടുത്താൽ മതി.. കടുവകൾക്കു കൃത്യമായ തൂക്കത്തിൽ ആണ് കൊണ്ടുവരുന്നത് അതിൽ കുറവുവരരുത്..
നിങ്ങൾ ഇവിടെ പൂർണ്ണ സുരക്ഷിതർ ആയിരിക്കും അതിനുള്ളതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരാഴ്ച നിങ്ങളോടൊപ്പം ഇയാൾ ഉണ്ടാകും ബാക്കിയെല്ലാം അയാൾ കാണിച്ചുതരും.. എന്നെ എന്തെങ്കിലും കാര്യത്തിന് വിളിക്കണമെങ്കിൽ വണ്ടിക്കാർ വരുമ്പോൾ അവരോടു പറഞ്ഞാൽമതി അവർ വിളിച്ചുതരും..
ഖാദർ ഹിന്ദിയിൽ വീണ്ടും എന്തൊക്കെയോ പറഞ്ഞിട്ട് കാറുമായി തിരിച്ചുപോയി… അതിനേക്കാളൊക്കെ എന്നെ അത്ഭുതപ്പെടുത്തിയത്. ഇവിടം മരങ്ങളൊക്കെ വളരാൻ പറ്റുന്ന സ്ഥലമാണെന്ന് കണ്ടെത്തി ഈ കാട് വളരെ സൂക്ഷ്മതയോടെ ഉണ്ടാക്കിയെടുക്കുകയായിരുന്നത്രെ
ഞാനും ഭീംപ്രകാശും കെട്ടിടത്തിനകത്തേയ്ക് നടന്നു.. രണ്ടു നിലകൾ ഉള്ള കാട്ടിനകത്തേയ്ക് ജനാലകൾ ഒന്നുമില്ല ബലമുള്ള ഇരുമ്പ് അഴികൾ കൊണ്ട് നിർമിച്ച ഒരു വാതിൽ മാത്രം.. പിന്നെ മുകളിലേയ്ക്കുമുള്ള ചവിട്ടുപടികളും.. മുകളിൽ ചെന്നുകേറുന്നതിന്റെ ഇടവും വലവുമായി രണ്ടുമുറികൾ. ഒരുമുറിയിൽ ഒരു കട്ടിലും അലമാരയും ടീവി യും അതുവെച്ചിട്ടുള്ള ടീവി സ്റ്റാൻഡും ഒരു പ്ലാസ്റ്റിക് കസേരയും ഒരു ചെറിയ മേശയും പിന്നെ ബാത്റൂമിലേയ്ക് തുറക്കുന്ന വാതിലും കാട്ടിലേക്കു നോക്കാൻ കഴിയുന്ന ഒരു ജനാലയും പുറത്ത് റോഡിലേയ്ക്ക് നോക്കാൻ കഴിയുന്ന മറ്റൊരു ജനാലയും.
രണ്ടും ചില്ലിട്ടതാണെങ്കിലും ബലമുള്ള ഇരുമ്പ് അഴികൾ രണ്ടിനും ഉണ്ട്.. അപ്പോളാണ് ശ്രദ്ധിച്ചത് ആ മുറി എയർകണ്ടിഷൻ ചെയ്തിട്ടുണ്ട്..
ഭീംപ്രകാശ് ഹിന്ദിയിൽ എന്തൊക്കെയോ ഹിന്ദിയിൽ ചോദിക്കുന്നുണ്ട് അതിനൊക്കെ എന്തൊക്കെയോ മറുപടിയും പറഞ്ഞു..
അടുത്ത ദിവസം ഇറച്ചിയുമായി വണ്ടി വന്നു അവരെയും പരിചയപെട്ടു ഡ്രൈവർ മലയാളിയാണ് അതും നന്നായി ആരോടെങ്കിലും സംസാരിക്കാമല്ലോ..

1 Comment

  1. വായിച്ചു സുഹൃത്തെ നല്ല കഥ ആണ്
    ദയവായി ഇനിയും എഴുതുക

Comments are closed.