തർപ്പണം 18

സുൽത്താന്റെ വീടെന്നു പറയുമ്പോൾ പഴയ അറേബ്യൻ കഥകളിലെ കൊട്ടാരമാണ് ഓർമ്മവരുന്നത്.. ഇപ്പൊ അതൊക്കെ മാറിയിട്ടുണ്ടാകും.. ഒരുപാട് സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അകത്തുകടക്കുമ്പോൾ ഓട്ടോമാറ്റിക് ആയി തുറന്നടയുന്ന വാതിലുകൾ. വളരെ വിലപിടിപ്പുള്ള പരവതാനികളും കാർട്ടനുകളും മനോഹരമായ അലങ്കാരപ്പണികൾ ഉള്ള ഫർണിച്ചറുകൾ.. അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും ഇലക്ട്രിക് ലൈറ്റ്കളും. സെൻട്രലൈസ്ഡ് A/C യുടെ സുഖമുള്ള തണുപ്പിൽ പോലും ചന്ദനത്തിന്റെ മണം വായുവിൽ തങ്ങിനിൽക്കുന്നു. പ്രത്യേകതരം യൂണിഫോം ധരിച്ച സുന്ദരികളായ ജീവനക്കാർ.
തന്റെ ജോലിയെന്താണാവോ.. എന്തായാലും പ്രത്യേക തൊഴിൽ ഒന്നുമറിയാൻ പാടില്ലാത്തതുകൊണ്ടു വല്ല കിച്ചണിലെ സഹായിയോ തോട്ടക്കാരനോ അങ്ങനെയെന്തെങ്കിലും ആയിരിക്കും.
ഖാദറിനോട് ചോദിക്കാം എന്നുവെച്ചാൽ അയാളുടെ മുഖഭാവം കണ്ടിട്ട് ചോദിക്കാനും തോന്നുന്നില്ല.. എന്തായാലും അല്പം കഴിയുമ്പോൾ അറിയാല്ലോ..
കാർ നഗരകാഴ്ചകൾ വിട്ട് ചെറിയ ഒട്ടകക്കൂട്ടങ്ങളും മരുഭൂമിയും ഈന്തപ്പനകളും ഒക്കെ താണ്ടി ഒത്തിരിദൂരം ഓടി ഒടുവിൽ റോഡിനിരുവശവും ഈന്തപ്പനകൂട്ടങ്ങൾക്കു നടുവിലൂടെ ഒരു കാടുപോലെ തോന്നിക്കുന്ന വലിയ ഇരുമ്പ് അഴികൾ കൊണ്ട് അതിർത്തി തിരിച്ച ഒരു കെട്ടിടത്തിന്റെ മുന്നിൽ വണ്ടി നിന്നു. ആ വേലിക്കുള്ളിൽ നിറയെ വലിയ മരങ്ങളും വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും ഒക്കെ ഈ മരുഭൂമിയിൽ പ്രതീക്ഷിക്കാത്ത കാഴ്ചകൾ ആയിരുന്നു..
ഇറങ്ങു.. ഇവിടെയാണ് നിങ്ങൾക്കു ജോലി.. ഖാദർ പറഞ്ഞു.

കാറിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ ഖാദറിനോട് ചോദിച്ചു.. സുൽത്താന്റെ വീട്ടിലാണ് ജോലി എന്നാണല്ലോ പറഞ്ഞിരുന്നത്..

അതെ ഇതും സുൽത്താന്റെ തന്നെയാണ്. പക്ഷെ സുൽത്താന്റെ വീടല്ലെന്നുമാത്രം.. നിങ്ങളുടെ ജോലിയെന്താണെന്നറിയാമോ..

എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ ഖാദറിന്റെ മുഖത്തേയ്ക്കു നോക്കി…

അപ്പോളേക്കും ആ കെട്ടിടത്തിൽ നിന്നും ഒരാൾ പുറത്തേയ്ക്കിറങ്ങി വന്നു ഖാദറിനോട് ഹിന്ദിയിൽ എന്തോ ചോദിച്ചു
തിരിച്ചു ഖാദറും ഹിന്ദിയിൽ എന്തൊക്കെയോ അയാളോട് സംസാരിച്ചു.. അതിനു ശേഷം എന്നോട് പറഞ്ഞു…..

1 Comment

  1. വായിച്ചു സുഹൃത്തെ നല്ല കഥ ആണ്
    ദയവായി ഇനിയും എഴുതുക

Comments are closed.