നേരെ ബാത്‌റൂമിൽ പോയി ഒരു ബക്കറ്റ് വെള്ളം തലവഴി കമിഴ്ത്തി.. തലയൊന്നും തുവർത്താതെ അടുക്കളയിൽ നിന്നും ഒരു പാത്രത്തിൽ കുറച്ചരിയും ഒരു പാത്രം വെള്ളവുമായി വന്നു…
അതിൽനിന്നും ഒരുപിടി അരി എടുത്തു തൊഴുതുകൊണ്ടു നടന്നു വികൃതമായ മുഖത്ത് വയപോലെ തോന്നുന്ന ഭാഗത്തു വെച്ചു…നടന്നു കാൽക്കൽ വന്നു ഒരുകുമ്പിൾ വെള്ളമെടുത്തു ഈ സഹോദരന്റെ ആത്മാവിന് മോക്ഷം കിട്ടണേ എന്ന് പ്രാർത്ഥിച്ചു കാൽക്കൽ തർപ്പണം ചെയ്തു.. വീണ്ടും രണ്ടുപ്രാവശ്യം കൂടി അങ്ങിനെ ചെയ്തു.. കൈകൂപ്പി സഹോദരന്റെ ആത്മാവ് തന്നോട് പൊറുക്കണേ എന്ന് പ്രാർത്ഥിച്ചു.. ജഢം കുഴിയിലേക്കിറക്കി… കുഴിമൂടി തിരിച്ചുവന്നു കട്ടിലിലേയ്ക് മറിഞ്ഞു.. പിന്നെപ്പോളോ എഴുന്നേറ്റു ഒരു കട്ടൻചായ ഇട്ടു കുടിച്ചിട്ട് വീണ്ടും കിടന്നു…
പിന്നെ അടുത്തദിവസങ്ങളിൽ എല്ലാം ചിന്തയും കിടപ്പും തന്നെയായിരുന്നു… അടുത്ത ദിവസം വണ്ടി വന്നപ്പോൾ ഡ്രൈവറെ മാറ്റിനിർത്തി കാര്യം പറഞ്ഞു അയാളാണ് പറഞ്ഞത് ആരോടും പറയണ്ട പാകിസ്ഥാനിയെ കാണാതെയാകുമ്പോൾ അയാൾ ഓടിപോയി എന്ന് കരുതികൊള്ളും.. ഒന്നും സംഭവിക്കാതെ ദിവസങ്ങൾ കടന്നുപോയി….
ദൂരെനിന്നും വണ്ടിയുടെ ശബ്ദം കേട്ട് ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. വണ്ടിയും കാത്തു രാവിലെമുതൽ വാതുക്കൽ കാത്തിരിക്കുന്നു.. ഒരു വർഷവും ഒരു മാസത്തിനും ശേഷം താൻ ഇവിടം വിടുന്നു.. ഭീംപ്രകാശ് തിയറിച്ചെത്തിയിരിക്കുന്നു.. തനിക്കിനി സ്വപ്നം കണ്ടപോലെ സുൽത്താന്റെ അടുക്കളയിൽ അടുക്കളക്കാരന്റെ സഹായി.. ഉണ്ടായിരുന്ന സഹായി നാട്ടിൽ പോയി..
ചിരിച്ചുകൊണ്ടു ഭീംപ്രകാശ് ഇറങ്ങി..അന്നത്തെപോലെ ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അകത്തേയ്ക്കു കേറിപോയി..
ഭീംപ്രകാശിനോട് യാത്രപറഞ്ഞു തന്റെ ബാഗുമെടുത്തു വണ്ടിയിൽ കേറുമ്പോൾ ഈന്തപ്പനതോട്ടത്തിലേയ്ക് അറിയാതെ നോക്കിപോയി.. മാപ്പ്…….
(അവസാനിച്ചു )
ഈ കഥ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും. കമെന്റ് ഇടുകയും ചെയ്ത എല്ലാവർക്കും നന്ദി. മുഴുവൻ വായിച്ചതിനു ശേഷം കഥയെ പറ്റിയുള്ള വിലയിരുത്തൽ എല്ലാ സുഹൃത്തുക്കളും നടത്തും എന്ന് പ്രതീക്ഷിക്കുന്നു അതിനായി കാത്തിരിക്കുന്നു….
നിങ്ങളുടെ സജീവ് സുന്ദരൻ
വായിച്ചു സുഹൃത്തെ നല്ല കഥ ആണ്
ദയവായി ഇനിയും എഴുതുക