Substitue ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 141

ഇത് കേട്ടപ്പോൾ പ്രിയയ്ക്കും മറ്റുള്ളവർക്കും ചാന്ദ്നിയെ കുറിച്ച് അറിയാനുള്ള ശുഷ്‌കാന്തി കൂടി വന്നു… അവർ കുട്ടികളുടെ വാക്കുകൾക്ക് കാതോർത്തിരുന്നു…
മീര തുടർന്നു…

“ചാന്ദ്നിയോ… അതാരാ ? ”

“വേറെയാര്… ഞങ്ങളുടെ അമ്മ…
ഏതോ ഒരു കോഴ്സ് പഠിക്കാൻ വേണ്ടി കാനഡയിലേക്ക് പോയിട്ടാണുള്ളത്…..അത് കൊണ്ടല്ലേ നമ്മൾ ഇവിടെയിങ്ങനെ തനിച്ചു താമസിക്കുന്നത്..”

“പക്ഷേ, ആദിക്ക് ഇത്ര ചെറുപ്പത്തിൽ തന്നെ നിങ്ങളുടെ പ്രായത്തിലുള്ള മക്കൾ..
വിശ്വസിക്കാനാവുന്നില്ല…
കല്യാണം കഴിഞ്ഞിട്ടുണ്ടെങ്കിലും അധികം നാളായിക്കാണില്ലല്ലോ…”

“കല്യാണത്തിന് മുന്നേ ഞങ്ങളുണ്ടായിട്ടുണ്ടാകും….. എന്തേ…പോരേ ?
ഇനി വേറെ എന്തെങ്കിലും അറിയണോ..? ”

“വേണ്ട…അറിഞ്ഞിടത്തോളം മതി ”

“എന്തൊക്കെയാ അറിയേണ്ടത്…. ആദിക്ക് മക്കളാകാനായില്ല…. കല്യാണം കഴിഞ്ഞതല്ലേയുള്ളൂ…
പിന്നെ, ഞങ്ങളെന്താ ആകാശത്തിൽ നിന്ന് പൊട്ടി മുളച്ചതാണോ….? ”

ഇതൊക്കെ കേട്ടപ്പോൾ മീരയ്ക്ക് സഹിക്കാൻ പറ്റിയില്ല… അവളവിടെ നിന്ന് സങ്കടപ്പെട്ടും കൊണ്ട് എണീറ്റു…..ഇത് കണ്ടു നിന്ന പ്രിയയ്ക്ക് ചിരി വന്നു..

“നീ ലൈൻ വലിക്കാൻ നോക്കിയതാണല്ലേ മീരേ ”

“അതൊന്നുമല്ല… ചുമ്മാ ചോദിച്ചു എന്നേയുള്ളൂ….”

“പിന്നേയ്…ഞങ്ങൾ വിശ്വസിച്ചു…
ശരിക്കും ചമ്മി പണ്ടാരമടങ്ങിയത് നിന്റെ മുഖത്ത് പതിഞ്ഞു നിൽക്കുന്നുണ്ട്….പോയി തുടച്ചു കളഞ്ഞേക്ക് ”

മീരയ്ക്ക് മുഖത്തെ സങ്കടവും ചമ്മലും മറച്ചു വെക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…എന്താ ചെയ്യേണ്ടതെന്നറിയാതെ അവൾ പകച്ചു നിന്നു..

അത് കണ്ടു കൊണ്ടാണ് മാമി അവിടേക്ക് കയറി വന്നത്….തൊട്ടപ്പുറത്ത് നിന്ന് , അവരുടെ സംസാരമെല്ലാം മാമി കേൾക്കുന്നുണ്ടായിരുന്നു…
അവർ മീരയുടെ അടുത്ത് വന്നിരുന്നു…. അപ്പോഴേക്കും കുട്ടികൾ പ്രിയയുടെ കൂടെ പുറത്തേക്കിറങ്ങി…

Updated: June 20, 2021 — 3:21 pm

9 Comments

  1. ???

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ബ്രോ…
    ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
    വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
    തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

    പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
    അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
    അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

    പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
    കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

    നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

  3. കൈലാസനാഥൻ

    ഇന്നലെ വളരെ വൈകിയാണ് ഈ കഥ തുടക്കം മുതൽ മുഴുവനും വായിച്ചു തീർത്തത്. അസാധാരണമായ സഹോദരീ സഹോദര ബന്ധത്തിന്റെ തീവ്രതയും മാതാപിതാക്കളുടേയും അമ്മാവന്റേയും ഒക്കെ സ്നേഹവും നിസംഗതയും ഒക്കെ വരച്ചുകാട്ടിയിരുന്നു. കീർത്തി ജൂഹി എന്നീ കുട്ടികഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു കുറുമ്പായും സ്നേഹമായും പക്വമതികളായും അവസാനം നോവായും . ചാന്ദ്നിയുടെ ഭാഗങ്ങൾ രസമുകുളങ്ങളായും അവസാനമതൊരു നോവായും ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. സരസ്വതി മാമി ,മീര ഇവർ വിസ്മയിപ്പിച്ചു. ആദ്യ ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങൾ തോന്നി. പിന്നീടങ്ങോട്ട് നല്ല പ്രകമ്പനം സൃഷടിക്കുന്ന പ്രകടനമായിരുന്നു. എടുത്തു പറയാൻ രണ്ട് തെറ്റുകൾ അതെന്നെ മൂന്നു നാല് പ്രാവശ്യം വായിക്കേണ്ടി വന്നു. ആദ്യത്തേത് മധു എം എൽ എ യേ പരിചയപ്പെടുത്തുമ്പോൾ അനുപമയുടെ കസിനായിട്ടാണ് പരിചയപ്പെടുത്തിയത്. മൂന്നു നാല് വാചകത്തിന്‌ ശേഷം അത് അമ്മാവനായി മാറുകയും അവസാനം വരെ അങ്ങനെ തന്നെ നിലനിന്നതുകൊണ്ടും ഉൾക്കൊള്ളാനായി. രണ്ടാമത്തേത് മീരയുടെ വരവും പിന്നീടുള്ള സംഭവവികാസങ്ങൾക്കിട മീര എന്ന സ്ഥലത്ത് ചാന്ദ്നി എന്നും ഉപയോഗിച്ചു. കഥാപാത്രങ്ങൾ മാറിപ്പോയാൽ വായനയുടെ സുഖം ലയിച്ചു വായിക്കുന്നവർക്ക് നഷ്ടമാകും. വായിക്കാൻ വേണ്ടി വായിക്കുന്നവർക്കോ വായിച്ചു എന്ന് വരുത്തി തീർക്കുന്നവർക്കോ അത് പ്രശ്നമാവില്ല. എന്നെ സംബന്ധിച്ച് വായിക്കുന്നതെന്തും ലയിച്ചു വായിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. പോരായ്മ പറയുന്നതിൽ വിഷമം തോന്നരുത് , ഇത് താ ങ്കളുടെ ആദ്യകഥയോ മറ്റോ ആണെന്ന് പറഞ്ഞതായി തോന്നുന്നു എങ്കിൽ യാതൊരു കുറ്റങ്ങൾക്കും ഇനി പ്രസക്തിയില്ല കാരണം എഴുത്ത് അത്ര ഗംഭീരമായി വളർന്നിരിക്കുന്നു. ആശംസകൾ . അത്യാവശ്യം ഇഷ്ടമാകുന്ന കഥകൾ മാത്രമാക്കി വായനയും അഭിപ്രായം പറച്ചിലും.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
      വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
      തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

      പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
      അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
      അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

      പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
      കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

      നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

      1. കൈലാസനാഥൻ

        അമ്മാവൻ എന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഒന്നു കൂടി വായിക്കേണ്ടിവരും. കസിൻ എന്നു പറഞ്ഞാൽ അങ്കിൾ ആണെന്ന് ഇപ്പോഴാ മനസ്സിലായത് പുതിയ ഒരറിവ് തന്നതിന് നന്ദി. തർക്കത്തിനോ കുതർക്കത്തിനോ ഇല്ല. പുതുതലമുറയുടെ ഭാഷകൾ ഒന്നും പഴഞ്ചനായി കൊണ്ടിരിക്കുന്ന നമ്മൾക്ക് മനസ്സിലാകില്ല. അപ്പോൾ വീണ്ടും നന്ദി.

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          അയ്യോ.. തർക്കത്തിനല്ല.. കുറ്റം എന്റെ ഭാഗത്ത് തന്നെയാണ്.. ഒന്നൂടെ വ്യക്തമാക്കാമായിരുന്നു….
          നമ്മളൊക്കെ അമ്മമ്മയുടെ ചേച്ചിയുടെ മകന്റെ മകനെയൊക്കെ അങ്കിൾ എന്നൊക്കെയാ വിളിക്കുന്നത്…

          അങ്ങനെ ഒരു വിളി വന്നുവെന്നേയുള്ളൂ

  4. °~?അശ്വിൻ?~°

    ???

  5. °~?അശ്വിൻ?~°

    Adhyam vayichapo enthokkeyo missing thonni. Ipo ellaam seriyayi….?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിന് മുമ്പ് ഒരു പാർട്ട് ഇട്ടിരുന്നു.. അതിൽ കുറച്ചു ഭാഗങ്ങൾ മിസ്സായിരുന്നു ???

Comments are closed.